തൃശൂർ: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ 192 പോയിന്റ് നേടി കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ജേതാക്കൾ.
മലപ്പുറം കോക്കൂർ ടെക്നിക്കൽ സ്കൂൾ 181 പോയിന്റുമായി രണ്ടാംസ്ഥാനം നേടി.ആതിഥേയരായ തൃശൂർ ടെക്നിക്കൽ ഹൈസ്കൂൾ 177 പോയിന്റ് നേടി മൂന്നാമതായി.
നാലുദിനങ്ങളിലായി നഗരത്തിലെ വിവിധ വേദികളിൽ നടന്ന കലോത്സവത്തിൽ കേരളത്തിലെ 44 ടെക്നിക്കൽ സ്കൂളുകളിലെ ആയിരത്തഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു.