x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി: പ്ലാ​ൻ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക പ​ഠ​നം ആ​രം​ഭി​ച്ചു


Published: January 13, 2026 08:13 AM IST | Updated: January 13, 2026 08:13 AM IST

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ല​യി​ലെ തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ എ​ന്നീ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത ആ​ദി​വാ​സി ഭ​വ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്ലാ​ൻ എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക പ​ഠ​നം ആ​ഭി​ച്ചു.

തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ കു​നി​ക്കോ​ട്, നാ​ഗ​മ​ന, ദം​പ​ട്ട, മ​ധ്യ​പാ​ടി, അ​ഞ്ചു​പൊ​തി, കു​ന്നി​യൂ​ർ, എ​ട​യൂ​ർ​കു​ന്ന് എ​ന്നീ ഉ​ന്ന​തി​ല​ക​ളി​ലും നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ മാ​യി​ക്ക​ര, മാ​ട​കു​ന്ന്, അ​ബേ​ദ്ക​ർ മ​ണ​ലി​മൂ​ല, മാ​ട​പ്പു​ര, ഓ​ടാ​ൻ​കൊ​ല്ലി, കോ​ളൂ​ർ എ​ന്നീ ഉ​ന്ന​തി​ക​ളി​ലു​മാ​ണ് സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ടി​സ്ഥാ​ന വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്തി പ്ലാ​ൻ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും പ്ലാ​ൻ എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​നും സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ്, നൂ​ൽ​പ്പു​ഴ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​സി. ബി​ജു, ജൂ​ണി​യ​ർ എ​ൻ​ജി​നീ​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ, ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രാ​യ അ​ഷ്ജി​ൻ സ​ണ്ണി, ഒ.​പി. ജ​യ, നി​മി​ഷ മോ​ൻ​സി, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

Tags : nattu vishesham Technical study begins

Recent News

Up