കൊച്ചി: എച്ച്എംടി-എന്‍എഡി ഭാഗത്തുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സാങ്കേതിക അനുമതി ലഭിച്ചുവെന്ന് മന്ത്രി പി. രാജീവ്. കാല്‍ നൂറ്റാണ്ടായുള്ള പ്രശ്‌നത്തിനാണ് പരിഹാരമാവുന്നതെന്നും തിങ്കളാഴ്ച അത് സംബന്ധിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍റെ രണ്ടാം ഘട്ട വികസനത്തിന്‍റെ ഭാഗമായ എച്ച്എംടി-എന്‍എഡി ഭാഗത്തിന്‍റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡ് നിര്‍മാണത്തിന് 23 വര്‍ഷമായി തടസം നിന്ന എന്‍എഡി - നാഷണല്‍ ആംഡ് ഡിപ്പോ, ഭൂമി വിട്ടു കൊടുക്കുന്നതിനുള്ള ധാരണാപത്രം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ എംഡി എസ്. സുഹാസിന് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.
എംപി ആയിരുന്നതു മുതല്‍ 23 വര്‍ഷത്തെ ശ്രമത്തിന് ഒടുവിലാണ് റോഡ് വികസനത്തിനായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറ്റം യാഥാര്‍ഥ്യമായതെന്ന് രാജീവ് പറഞ്ഞിരുന്നു. ധാരണ പ്രകാരം 23.11 കോടി രൂപ എന്‍ഡിക്ക് കൈമാറിയിരുന്നു.
Tags : Airport Road Technical P. Rajeev