x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ക​ലോ​ത്സ​വം കൊ​ടു​ങ്ങ​ല്ലൂ​ർ ടി​എ​ച്ച്എ​സി​നു കി​രീ​ടം


Published: January 26, 2026 02:09 AM IST | Updated: January 26, 2026 02:09 AM IST

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ 192 പോ​​​യി​​​ന്‍റ് നേ​​​ടി കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ൾ ഓ​​​വ​​​റോ​​​ൾ ജേ​​​താ​​​ക്ക​​​ൾ.

മ​​​ല​​​പ്പു​​​റം കോ​​​ക്കൂ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ൾ 181 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം​​​സ്ഥാ​​​നം നേ​​​ടി.ആ​​​തി​​​ഥേ​​​യ​​​രാ​​​യ തൃ​​​ശൂ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ൾ 177 പോ​​​യി​​​ന്‍റ് നേ​​​ടി മൂ​​​ന്നാ​​​മ​​​താ​​​യി.

നാ​​​ലു​​​ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 44 ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ ആ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റോ​​​ളം കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Technical School Kalotsavam

Recent News

Up