Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terrorists

കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും

കി​ഷ്ത്വാ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യും ജെ​യ്‌​ഷെ ക​മാ​ൻ​ഡ​റു​മാ​യ സെ​യ്ഫു​ള്ള ബ​ലോ​ച് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന​മേ​ഖ​ല​യി​ൽ ക​ര​സേ​ന​യും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ട് വ​ള​ഞ്ഞ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ മൂ​ന്ന് പേ​രെ​യും വ​ധി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക നാ​യ​യാ​യ ടൈ​സ​ൺ ആ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ ടൈ​സ​ൺ നി​ല​വി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മൂ​ന്ന് എ​കെ-47 റൈ​ഫി​ളു​ക​ളും ഗ്ര​നേ​ഡു​ക​ളും വ​ൻ​തോ​തി​ൽ വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

 

 

International

ബോണ്ടി ബീച്ചിൽ രക്തസാക്ഷികളായി ആ ധീരദമ്പതികളും മോറിസണും

സി​​​ഡ്നി: ഒാ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ 16 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദി​നെ ഒാ​സ്ട്രേ​ലി​യ ഹീ​റോ​യാ​യി വാ​ഴ്ത്തു​മ്പോ​ൾ അ​തേ ധീ​ര​കൃ​ത്യം ചെ​യ്യാ​ൻ ശ്ര​മി​ച്ചു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ മ​റ്റു ര​ണ്ടു പേ​രു​ടെ ക​ഥ​യും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. ബോ​റി​സ് ഗു​ർ​മ​ൻ (69), ഭാ​ര്യ സോ​ഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.

ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്‍റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.

സഹായിക്കാൻ ഭാര്യയും

ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.

കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.

National

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീരിലെ ഉ​ധം​പു​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഉ​ധം​പു​രി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​യി​ലെ മൂ​ന്ന് പേ​രാ​ണ് സം​ഘ​ത്തി​ലെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ള​ഞ്ഞ​താ​യി ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ജാ​ൽ​ട്ട പ്ര​ദേ​ശ​ത്തെ സോ​ൻ ഗ്രാ​മ​ത്തി​ൽ വ​ച്ച് ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​യ്ഷെ മു​ഹ​മ്മ​ദ് (JeM) സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ (SOG) സം​യു​ക്ത സം​ഘം സൈ​ന്യ​ത്തോ​ടും സി​ആ​ർ​പി​എ​ഫി​നോ​ടും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് ജ​മ്മു പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​വ​പ്പ് ന​ട​ത്തി​യ​ത്.

International

മാ​ലി​യി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, അ​ൽ ഖ്വ​യ്ദ ഭീ​ക​ര​ർ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ക​ന്പ​നി​യും സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ളും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ​ടി​ഞ്ഞാ​റ​ൻ മാ​ലി​യി​ലെ കോ​ബ്രി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ തോ​ക്കു​ധാ​രി​ക​ളാ​യ ഒ​രു​സം​ഘം ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രെ ത​ല​സ്ഥാ​ന​മാ​യ ബ​മാ​കോ​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ൽ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ലാ​ണ് മാ​ലി. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, അ​ൽ-​ഖ്വ​യ്ദ തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ളും ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളും രാ​ജ്യ​ത്തു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം ദ​രി​ദ്ര​രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഇ​പ്പോ​ൾ വ​ൻ​പ്ര​തി​സ​ന്ധി​യാ​ണു​ള്ള​ത്.

2012 മു​ത​ൽ അ​ട്ടി​മ​റി​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും നി​റ​ഞ്ഞ രാ​ജ്യ​ത്ത് വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ൾ സാ​ധാ​ര​ണ​മാ​ണ്. സെ​പ്റ്റം​ബ​റി​ൽ ബ​മാ​കോ​യ്ക്ക് സ​മീ​പം ര​ണ്ട് എ​മി​റാ​ത്തി പൗ​ര​ന്മാ​രെ​യും ഒ​രു ഇ​റാ​നി​യ​നെ​യും ജി​ഹാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട്, 50 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്.

National

പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

​ദ​ർ​ഭം​ഗ: ഇ​ന്ത്യ​യെ ആ​ക്ര​മി​ച്ചാ​ൽ വെ​ടി​യു​ണ്ട​ക​ൾ​ക്ക് പ​ക​രം പീ​ര​ങ്കി​ക​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പാക് ഭീകരർക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ താ​ക്കീ​ത്. ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള തീ​വ്ര​വാ​ദി​ക​ൾ പ​ഹ​ൽ​ഗാ​മി​ൽ ന​മ്മു​ടെ പൗ​ര​ന്മാ​രെ ആ​ക്ര​മി​ച്ചു. ന​മ്മു​ടെ അ​മ്മ​മാ​രു​ടെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും നെ​റ്റി​യി​ൽ​നി​ന്ന് അ​വ​ർ സി​ന്ദൂ​രം തു​ട​ച്ചു​നീ​ക്കി. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​ന് പ്ര​തി​കാ​രം ചെ​യ്തു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്‌​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് ബീ​ഹാ​റി​നെ സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം: ഭീ​ക​ര​രെ സ​ഹാ​യി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

 

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ല്‍​ഗാ​മി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഭീ​ക​ര​ര്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത ഒ​രാ​ളെ കാ​ഷ്മീ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഹ​മ്മ​ദ് ക​ഠാ​രി എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​നി​ടെ ക​ണ്ടെ​ടു​ത്ത ആ​യു​ധ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് മു​ഹ​മ്മ​ദ് ക​ഠാ​രി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​പ​രാ​ധി​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ര​ണ്ട് തോ​ക്കു​ധാ​രി​ക​ളെ ജൂ​ലൈ​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​നി​ടെ സു​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി വ​ധി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ക​ഠാ​രി​യ​യെ അ​റ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.‌‌

പ​ഹ​ല്‍​ഗാ​മി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ൽ ഏ​പ്രി​ല്‍ 22നാ​ണ് 26 പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്.

National

ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ്: കാ​ഷ്മീ​രി​ൽ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ പ​ഹ​ൽ​ഗാം ഭീ​ക​ര​രും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ശ്രീ​ന​ഗ​റി​ലെ മൗ​ണ്ട് മ​ഹാ​ദേ​വി​ന് സ​മീ​പ​മു​ള്ള ലി​ഡ്വാ​സി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

'ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൈ​നി​ക ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ര്‍ കോ​ര്‍​പ്‌​സ് എ​ക്‌​സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ര​ണ്ട് ദി​വ​സം മു​മ്പ് ഡാ​ച്ചി​ഗാം വ​ന​ത്തി​ൽ സൈ​ന്യം സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു സം​ഭാ​ഷ​ണം ട്രാ​ക്ക് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി മു​ല്‍​നാ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്.

മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​രാ​ണ് വ​ധി​ക്ക​പ്പെ​ട്ട​തെ​ന്ന് സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യും ഭീ​ക​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാ​​ക്ക​​ർ: ആ​​ഫ്രി​​ക്ക​​ൻ​​ രാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ൽ 34 സൈ​​നി​​ക​​രെ ഇ​​സ്‌ലാ​​മി​​ക ഭീ​​ക​​ര​​ർ വ​​ധി​​ച്ചു. 14 സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ നൈ​​ജ​​റി​​ലെ ബാ​​നി​​ബ​​ൻ​​ഗൗ​​വി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

മാ​​ലി, ബു​​ർ​​ക്കി​​ന ഫാ​​സോ രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. അ​​ൽ-​​ഖ്വ​​യ്ദ, ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് ഗ്രൂ​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഭീ​​ക​​ര​​ർ ഒ​​രു ദ​​ശ​​ക​​ത്തി​​ലേ​​റെ കാ​​ല​​മാ​​യി നൈ​​ജ​​റി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

Latest News

Up