x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ


Published: December 15, 2025 09:54 PM IST | Updated: December 15, 2025 09:58 PM IST

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീരിലെ ഉ​ധം​പു​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഉ​ധം​പു​രി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​യി​ലെ മൂ​ന്ന് പേ​രാ​ണ് സം​ഘ​ത്തി​ലെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ള​ഞ്ഞ​താ​യി ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ജാ​ൽ​ട്ട പ്ര​ദേ​ശ​ത്തെ സോ​ൻ ഗ്രാ​മ​ത്തി​ൽ വ​ച്ച് ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​യ്ഷെ മു​ഹ​മ്മ​ദ് (JeM) സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ (SOG) സം​യു​ക്ത സം​ഘം സൈ​ന്യ​ത്തോ​ടും സി​ആ​ർ​പി​എ​ഫി​നോ​ടും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് ജ​മ്മു പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​വ​പ്പ് ന​ട​ത്തി​യ​ത്.

Tags : encounter between security forces terrorists jammu kashmir

Recent News

Up