Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Encounter

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​ക്കേ​സ് പ്ര​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കൊ​ല്ല​പ്പെ​ട്ടു. 40 ഓ​ളം കേ​സി​ലെ പ്ര​തി അം​ജ​ദ് (36) എ​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ അം​ജി​ദ് വെ​ടി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് ചൗ​ധ​രി, കോ​ൺ​സ്റ്റ​ബി​ൾ ഇ​സ്ഫാ​ക്ക് എ​ന്നി​വ​ർ​ക്ക് വെ​ടി​യേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഹ​രി​യാ​ന, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ല​പാ​ത​കം, ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ 40 ഓ​ളം കേ​സു​ക​ളി​ൽ അം​ജ​ദ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും തോ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. ഹ​വീ​ൽ​ദാ​ർ ഗ​ജേ​ന്ദ്ര സിം​ഗാ​ണ് മ​രി​ച്ച​ത്.

കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം കി​ഷ്ത്വാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ സൈ​ന്യ​ത്തെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുവിൽ ഏഴ് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.

ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു. 

ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്‌വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

Kerala

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല

സു​ൽ​ത്താ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ കൊ​ല. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ കു​റ്റ​വാ​ളി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖേ​രി സ്വ​ദേ​ശി​യും 17 കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ത​ലി​ബ് എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന അ​സം ഖാ​ൻ (26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് ഒ​രു​ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​സം ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലം​ഭു​വ മേ​ഖ​ല​യി​ൽ പ്ര​തി​ക​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

പോ​ലീ​നു നേരേ അ​സം ഖാ​നും കൂ​ട്ട​രും വെ​ടി​യുതി​ർ​ക്കു​മാ​യി​രു​ന്നെ​ന്നും പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ അ​സം ഖാ​ന് വെ​ടി​യേ​റ്റ​താ​ണെ​ന്നും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് കു​പ്ര​സി​ദ്ധ​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്.

Kerala

ച​ത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട; 14പേ​രെ വ​ധി​ച്ചു

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ര​ണ്ട് ജി​ല്ല​ക​ളി​ലാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. സു​ക്മ​യി​ലും അ​യ​ൽ​ജി​ല്ല​യാ​യ ബി​ജാ​പു​രി​ലു​മാ​ണ് സു​ര​ക്ഷാ​സേ​ന​യു​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

12 മാ​വോ​യി​സ്റ്റു​ക​ൾ സു​ക്മ​യി​ലും ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ബി​ജാ​പു​രി​ലും കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും ഈ ​സം​ഖ്യ​യി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ക്മ ജി​ല്ല​യി​ലെ കി​സ്താ​റാം പ്ര​ദേ​ശ​ത്താ​ണ് ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ, മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വാ​യ കോ​ണ്ട ഏ​രി​യ ക​മ്മി​റ്റി​യി​ലെ സ​ച്ചി​ൻ മം​ഗ്ഡു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ടു.

കോ​ണ്ട​യി​ൽ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) ആ​കാ​ശ് ഗി​ർ​പു​ഞ്ചെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ഈ ​ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തി​ര​ച്ചി​ൽ സം​ഘം കാ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ എ​ന്ന് സു​ക്മ എ​സ്പി കി​ര​ൺ ച​വാ​ൻ പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും സു​ര​ക്ഷാ സേ​ന എ​കെ-47, ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ ക​ണ്ടെ​ടു​ത്തു.

ബി​ജാ​പൂ​രി​ലും ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ട് മോ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച സു​ര​ക്ഷാ​സേ​ന, ഒ​രു എ​സ്എ​ൽ​ആ​റും 12 ബോ​ർ റൈ​ഫി​ളും ക​ണ്ടെ​ടു​ത്തു.

ഈ ​വ​ർ​ഷം മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ള്ള ആ​ദ്യ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​കെ 285 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

National

ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

പാ​​​​​റ്റ്ന: സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ള്ള ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ പി​​​​​ടി​​​​​കി​​​​​ട്ടാ​​​​​പ്പു​​​​​ള്ളി​​​​​യാ​​​​​യ മാ​​​​​വോ​​​​​യി​​​​​സ്റ്റ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ത​​​​​ല​​​​​യ്ക്ക് 50,000 രൂ​​​​​പ വി​​ല​​യി​​ട​​ട്ട സി​​​​​പി​​​​​ഐ മാ​​​​​വോ​​​​​യി​​​​​സ്റ്റ് നേ​​​​​താ​​​​​വ് ദ​​​​​യാ​​​​​ന​​​​​ന്ദ് മ​​​​​ല​​​​​ക്കാ​​​​​റാ​​​​​ണ് ബി​​​​​ഹാ​​​​​റി​​​​​ലെ ബ​​​​​ഗു​​​​​സ​​രാ​​​​​യ് ജി​​​​​ല്ല​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

14 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് ഇ​​​യാ​​​ൾ. ദ​​​യാ​​​ന​​​ന്ദി​​​ന്‍റെ ര​​​ണ്ടു കൂ​​​ട്ടാ​​​ളി​​​ക​​​ളും പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദ​​​യാ​​​ന​​​ന്ദ് ഒ​​​ളി​​​വി​​​ൽ​​​ക്ക​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്ത് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എ​​​ത്തു​​​ക​​​യും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഈ ​​​സ​​​മ​​​യം ദ​​​യാ​​​ന​​​ന്ദും കൂ​​​ട്ടാ​​​ളി​​​ക​​​ളും പോ​​​ലീ​​​സി​​​നു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ദ​​​യാ​​​ന​​​ന്ദ് കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

National

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീരിലെ ഉ​ധം​പു​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഉ​ധം​പു​രി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​യി​ലെ മൂ​ന്ന് പേ​രാ​ണ് സം​ഘ​ത്തി​ലെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ള​ഞ്ഞ​താ​യി ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ജാ​ൽ​ട്ട പ്ര​ദേ​ശ​ത്തെ സോ​ൻ ഗ്രാ​മ​ത്തി​ൽ വ​ച്ച് ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​യ്ഷെ മു​ഹ​മ്മ​ദ് (JeM) സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ (SOG) സം​യു​ക്ത സം​ഘം സൈ​ന്യ​ത്തോ​ടും സി​ആ​ർ​പി​എ​ഫി​നോ​ടും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് ജ​മ്മു പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​വ​പ്പ് ന​ട​ത്തി​യ​ത്.

National

ഛത്തീ​സ്ഗ​ഡി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച് സു​ര​ക്ഷാ​സേ​ന

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ജാ​പു​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 18 മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ട് ജ​വാ​ന്മാ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു. ആ​ശി​ഷ് ശ​ർ​മ(40) ആ​ണ് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്-ഛ​ത്തീ​സ്ഗ​ഡ്-​മ​ഹാ​രാ​ഷ്ട്ര ട്രൈ​ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ര​ണ്ടു​ത​വ​ണ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ൽ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ശ​ർ​മ​യ്ക്ക് മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ സം​യു​ക്ത സം​ഘ​ത്തെ ന​യി​ക്കു​ന്ന​തി​നി​ടെ തു​ട​യി​ലും വ​യ​റി​ലും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ വ​ലി​യ മാ​വോ​യി​സ്റ്റ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ശി​ഷ് ശ​ർ​മ​യെ ഛത്തീ​സ്ഗ​ഡി​ലെ രാ​ജ്ന​ന്ദ്ഗാ​വ് ജി​ല്ല​യി​ലെ ഡോ​ൺ​ഗ​ർ​ഗ​ഡ് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌

മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ഡി​ജി പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

 

National

ഛത്തീസ്ഗഡിൽ ആറു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

ബി​​ജാ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ ആ​​റു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു.

ബി​​ജാ​​പു​​ർ ജി​​ല്ല​​യി​​ലെ ഇ​​ന്ദ്രാ​​വ​​തി നാ​​ഷ​​ണ​​ൽ പാ​​ർ​​ക്ക് മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തി​​നാ​​ണ് ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്. ഡി​​ആ​​ർ​​ജി, സ്പെ​​ഷ​​ൽ ടാ​​സ്ക് ഫോ​​ഴ്സ് എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളെ നേ​​രി​​ട്ട​​ത്.

ഇ​​ൻ​​സാ​​സ് റൈ​​ഫി​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ആ​​യു​​ധ​​ങ്ങ​​ളും സു​​ര​​ക്ഷാ​​സേ​​ന പി​​ടി​​ച്ചെ​​ടു​​ത്തു.

National

കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സൈ​നി​ക​ർ ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച കു​പ്‌​വാര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത തെ​ര​ച്ചി​ൽ ആ​രംഭി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ർ കോ​പ്സ് എ​ക്സി​ൽ കു​റി​ച്ചു.

National

ആ​സാ​മി​ൽ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സാ​യു​ധ​സം​ഘ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദി​സ്പു​ർ: ആ​സാ​മി​ലെ ഗോ​ൾ​പാ​റ​യി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സാ​യു​ധ​സം​ഘ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ഒ​രു പ്രാ​ദേ​ശി​ക ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സം​ഘം ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗോ​ൾ​പാ​റ​യി​ലെ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ന​വ​നീ​ത് മ​ഹ​ന്ത​യും സൗ​ത്ത് സ​ൽ​മാ​ര-​മ​ങ്കാ​ച്ച​റി​ലെ അ​ഭി​ലാ​ഷ് ബ​റു​വ​യും ചേ​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് മേ​ഘാ​ല​യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സം​ശ​യം.

ഗോ​ൾ​പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​യു​ധ​ധാ​രി​ക​ളാ​യ ചി​ല​ർ ചു​റ്റി​ക്ക​റ​ങ്ങു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഏ​റ്റു​മു​ട്ട​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​ർ ധു​പ്ധാ​ര മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു.

മു​കു​ന്ദ റ​ഭ, സു​ബു​ർ അ​ലി, സാ​ഹി​ദു​ൽ ഇ​സ്‌​ലാം, ചെം​ഗ്ബ​ത് മാ​ര​ക് എ​ന്നി​വ​രാ​ണെ​ന്ന് മ​രി​ച്ച​ത്. ഗോ​ൾ​പാ​റ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും കൊ​ള്ള​യ​ടി​ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​ക്ക​ട​ത്ത് തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂ​ച​ന.

National

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്‌​പു​ർ: ഛത്തീ​സ്‌​ഗ​ഡി​ലെ നാ​രാ​യ​ൺ​പു​രി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്‌​റ്റ് നേ​താ​ക്ക​ളാ​യ രാ​മ​ച​ന്ദ്ര റെ​ഡ്ഡി, സ​ത്യ​ച​ന്ദ്ര റെ​ഡ്ഡി എ​ന്നി​വ​രാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും എ​കെ 47 ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി സു​ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മാ​വോ​യി​സ്‌​റ്റ് സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടും. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര - ഛത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​ശ​ക്ത​മാ​ക്കി.

National

ദി​ഷാ പ​ഠാ​നി​യു​ടെ വ​സ​തി​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പ്; പ്ര​തി​ക​ൾ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റി​ൽ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ബോ​ളി​വു​ഡ് ന​ടി ദി​ഷാ പ​ഠാ​നി​യു​ടെ വ​സ​തി​ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് എ​ന്‍​കൗ​ണ്ട​റി​ല്‍ കൊ​ല്ല​പ്പെ​ട്ടു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പോ​ലീ​സു​മാ​യു​ള​ള ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​രും കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യ് ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള​ള ഗോ​ള്‍​ഡി ബ്രാ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഞ്ചു​ദി​വ​സം മു​ന്‍​പാ​ണ് ദി​ഷ​യു​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ന​ടി​യു​ടെ സ​ഹോ​ദ​രി ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

സെ​പ്റ്റം​ബ​ര്‍ 12ന് ​പു​ല​ര്‍​ച്ച​യാ​ണ് ബ​റേ​ലി​യി​ലെ സി​വി​ല്‍ ലൈ​ന്‍​സ് പ്ര​ദേ​ശ​ത്തു​ള​ള ദി​ഷ​യു​ടെ വ​സ​തി​യി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ന​ടി​യു​ടെ പി​താ​വ് റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​ഗ​ദീ​ഷ് സിം​ഗ് പ​ഠാ​നി, മാ​താ​വ്, സ​ഹോ​ദ​രി ഖു​ഷ്ബു പ​ഠാ​നി എ​ന്നി​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ ഗോ​ള്‍​ഡി ബ്രാ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ന്യാ​സി​മാ​രാ​യ പ്രേ​മാ​ന​ന്ദ് മ​ഹാ​രാ​ജി​നെ​യും അ​നി​രു​ദ്ധാ​ചാ​ര്യ മ​ഹാ​രാ​ജി​നെ​യും കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ഗോ​ള്‍​ഡി ബ്രാ​ര്‍ പ​റ​ഞ്ഞ​ത്.

യു​പി സ്‌​പെ​ഷ്യ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ നോ​യി​ഡ യൂ​ണി​റ്റും ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ള്‍ പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്തെ​ന്നും അ​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍​ക്ക് വെ​ടി​യേ​റ്റ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. റോ​ഹ്ത​ക്കി​ല്‍ നി​ന്നു​ള​ള ര​വീ​ന്ദ്ര, സോ​ണി​പ​ത് സ്വ​ദേ​ശി അ​രു​ണ്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട പ്ര​തി​ക​ള്‍.

 

National

ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. അ​മി​ത് ഹ​സ്ദ എ​ന്ന ആ​പ്ത​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 10 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു.

പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ ഗോ​യി​ൽ​കേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള സാ​ര​ന്ദ വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഒ​രു എ​സ്എ​ൽ​ആ​ർ റൈ​ഫി​ൾ, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, മ​റ്റ് ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ർ​ന്ന്, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന​മേ​ഖ​ല​യി​ലു​ട​നീ​ളം തി​ര​ച്ചി​ൽ ന​ട​ത്തി. നി​ല​വി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

National

ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ്: കാ​ഷ്മീ​രി​ൽ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ പ​ഹ​ൽ​ഗാം ഭീ​ക​ര​രും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ശ്രീ​ന​ഗ​റി​ലെ മൗ​ണ്ട് മ​ഹാ​ദേ​വി​ന് സ​മീ​പ​മു​ള്ള ലി​ഡ്വാ​സി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

'ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൈ​നി​ക ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ര്‍ കോ​ര്‍​പ്‌​സ് എ​ക്‌​സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ര​ണ്ട് ദി​വ​സം മു​മ്പ് ഡാ​ച്ചി​ഗാം വ​ന​ത്തി​ൽ സൈ​ന്യം സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു സം​ഭാ​ഷ​ണം ട്രാ​ക്ക് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി മു​ല്‍​നാ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്.

മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​രാ​ണ് വ​ധി​ക്ക​പ്പെ​ട്ട​തെ​ന്ന് സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യും ഭീ​ക​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up