ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്.
കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം കിഷ്ത്വാറിലെത്തിയത്. തുടർന്ന് സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അധികൃതർ പറഞ്ഞു.
Tags : Encounter Jammu soldier martyred