ബിജാപുർ: ഛത്തീസ്ഗഡിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷണൽ പാർക്ക് മേഖലയിൽ ഇന്നലെ രാവിലെ പത്തിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിആർജി, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
ഇൻസാസ് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.
Tags : Maoists encounter encounter in security forces Six Maoists killed in Chhattisgarh