Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay

വി​ജ​യ്-​ര​ശ്മി​ക വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു നി​ന്ന് സു​ര​ക്ഷാ ഏ​ജ​ന്‍​സി

അ​ടു​ത്ത കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത വ​ലി​യ വി​വാ​ഹ മാ​മാ​ങ്ക​ത്തി​നാ​ണ് ടോ​ളി​വു​ഡ് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യി​ലെ ആ​രാ​ധ​ക​രു​ടെ പ്രി​യ താ​ര​ജോ​ഡി​ക​ളാ​യ വി​ജ​യ് ദേ​വ്ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യു​മാ​ണ് വ​ധൂ​വ​ര​ന്മാ​ര്‍.

ഉ​ദ​യ​പൂ​രി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വാ​ഹ​വാ​ര്‍​ത്ത ഇ​പ്പോ​ഴും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യാ​റെ​ടു​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു.

നാ​ളെ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ല്‍ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യെ ദ​മ്പ​തി​ക​ള്‍ നി​യ​മി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ദ​യ​പൂ​രി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള വി​വാ​ഹ വേ​ദി​യി​ല്‍ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​നൊ​പ്പം ഈ ​വി​ദേ​ശ ഏ​ജ​ന്‍​സി​യും ചേ​ര്‍​ന്ന് സു​ര​ക്ഷ​യൊ​രു​ക്കും.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ന്‍ ക​രാ​ര്‍ ഒ​പ്പി​ട്ട ഏ​ജ​ന്‍​സി​ക​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് പ്ര​കാ​രം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം മാ​ര്‍​ച്ച് നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി വ​ലി​യൊ​രു സ​ത്കാ​ര​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​ച​ട​ങ്ങി​ലും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

വി​വാ​ഹ​ത്തി​ന് ശേ​ഷം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ദ​മ്പ​തി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളെ നേ​രി​ട്ട് കാ​ണു​മെ​ന്നാ​ണ് സൂ​ച​ന.

ഗീ​ത ഗോ​വി​ന്ദം, ഡി​യ​ര്‍ കൊ​മ​റേ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ ഈ ​താ​ര​ജോ​ഡി​ക​ളു​ടെ വി​വാ​ഹ​വാ​ര്‍​ത്ത സി​നി​മാ ലോ​ക​ത്ത് വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ​യു​ടെ ഓ​ഫ​ർ നി​ര​സി​ച്ച് കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) പി​ന്തു​ണ ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ. ​സെ​ൽ​വ​പ്പെ​രു​ന്ത​ഗൈ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യം ടി​വി​കെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് വി​ജ​യ്‌​യു​ടെ അ​ച്ഛ​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സി​ന് ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വു​മു​ണ്ട്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ടി​വി​കെ അ​വ​രെ പി​ന്തു​ണ​ച്ചാ​ൽ ഈ ​നി​ല​മാ​റും. അ​ങ്ങ​നെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നെ​തി​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​നേ​തൃ​ത്വം പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

National

വി​ജ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ‘ജ​ന​നാ​യ​ക​ൻ‘ റി​ലീ​സ് വൈ​കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് വീ​ണ്ടും തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന് ഉ​ട​ൻ "യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി.

സി​നി​മ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ, സെ​ൻ​സ​ർ ബോ​ർ​ഡി​ന് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള മ​തി​യാ​യ അ​വ​സ​രം ന​ൽ​കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ഭാ​വി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​സ് വീ​ണ്ടും സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ, ജ​സ്റ്റി​സ് ജി. ​അ​രു​ൾ മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചി​ത്ര​ത്തി​ന് 'യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ സ​മി​തി ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി​യി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​ബി​എ​ഫ്സി ചെ​യ​ർ​മാ​ൻ ചി​ത്രം പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് അ​യ​ച്ചു. ഇ​തി​നെ​തി​രെ നി​ർ​മാ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും ഉ​ട​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വു​മി​ട്ടു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഈ ​ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​ന​ട​പ​ടി.

National

ടി​വി​കെ ഭാ​ര​വാ​ഹി​ക​ളു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്; പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ വി​ജ​യ് 

ചെ​ന്നൈ: ഒ​രു മാ​സ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങി ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ഇ​ന്ന് രാ​വി​ലെ 10.30ഓ​ടെ മ​ഹാ​ബ​ലി​പു​ര​ത്താ​ണ് യോ​ഗം. സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ൽ ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വി​ജ​യ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ, സി​ബി​ഐ ചോ​ദ്യം​ചെ​യ്യ​ൽ വി​ഷ​യ​ങ്ങ​ളി​ൽ വി​ജ​യ് പ്ര​തി​ക​രി​ക്കു​മോ എ​ന്ന​തി​ന്‍റെ ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്ട്രീ​യ​കേ​ന്ദ്ര​ങ്ങ​ൾ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത് നി​ൽ​ക്കെ ടി​വി​കെ പ്ര​വ​ർ​ത്ത​ന​ങ്ങ​ലി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ് വി​ജ​യ്.

ടി​വി​കെ​യ്ക്ക് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​സി​ൽ ചി​ഹ്നം അ​നു​വ​ദി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ യോ​ഗം കൂ​ടി​യാ​ണ് ഇ​ന്ന​ത്തേ​ത്. ഡി​സം​ബ​ർ 18ന് ​ഈ​റോ​ഡി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ആ​ണ് വി​ജ​യ് ഒ​ടു​വി​ൽ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ​ത്.

നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ഹാ​ബ​ലി​പു​ര​ത്ത് ടി​വി​കെ​യൂ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും ബൈ​ബി​ൾ വ​ച​ന​ങ്ങ​ളോ​ടെ പ്ര​സം​ഗം ഒ​തു​ക്കി​യി​രു​ന്നു. അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് സെ​ൻ​സ​ർ ബോ​ർ​ഡ് കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യി​രു​ന്നു.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വ് പ​റ​യു​മെ​ങ്കി​ലും സു​പ്രീം കോ​ട​തി​യി​ലേ​ക്ക് നി​യ​മ​പോ​രാ​ട്ടം നീ​ളാ​നാ​ണ് സാ​ധ്യ​ത. ഇ​തി​നി​ട​യി​ൽ ക​രൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ത​വ​ണ സി​ബി​ഐ​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സി​ൽ വി​ജ​യ് ഹാ​ജ​രാ​വു​ക​യും ചെ​യ്തി​രു​ന്നു. 

 

 

National

ജനനായകന്‍ സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ വാദം പൂര്‍ത്തിയാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിന്‍റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.

സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.

സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രൂപീകരിച്ച ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിധിക്കായി ഉറ്റുനോക്കുകയാണ്.

National

ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​ട്ര​ൽ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‍​സി) ന​ൽ​കി​യ അ​പ്പീ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. സെ​ൻ​സ​ർ ബോ​ർ​ഡ് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്തോ​ടെ ആ​ണ് ഈ ​മാ​സം ഒ​മ്പ​തി​ന് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ൻ ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഇ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ബെ​ഞ്ചി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ജ​ന​നാ​യ​ക​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. 20നു​ള്ളി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 500 കോ​ടി​യോ​ളം മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​ൻ ന​ഷ്ടം നേ​രി​ടു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ നി​ർ​മ്മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ന്ന് കേ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

 

 

National

വി​ജ​യ്‌​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഒ​പ്പ​മെ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്: ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഒ​പ്പ​മെ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ. സി​ബി​ഐ വീ​ണ്ടും വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തൊ​ക്കെ ആ ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രൂ​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

"വി​ജ​യ്‌​യെ ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. താ​ര​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സൊ​ക്കെ ക​രു​തി​ക്കൂ​ട്ടി ത​ട​യു​ക​യാ​ണ്. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത​ത് അ​തി​നാ​ലാ​ണ്. ഏ​ങ്ങ​നെ​യും വി​ജ​യ്‌​യെ ഒ​പ്പ​മെ​ത്തി​നാ​ണ് ശ്ര​മം.'-​ഇ​ള​ങ്കോ​വ​ൻ വി​മ​ർ​ശി​ച്ചു.

"രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പം ചേ​രു​ന്നി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രം​ഗ​ത്തി​റ​ക്കും. അ​വ​രൊ​ടോ​പ്പം ചേ​ർ​ന്നാ​ൽ എ​ല്ലാ കേ​സും അ​വ​സാ​നി​പ്പി​ക്കും. പ​ക്ഷെ അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ ഒ​ന്നും ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ക്കി​ല്ല.'-​ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു.

National

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ് പ്ര​തി​യാ​കാ​ൻ സാ​ധ്യ​ത; സി​ബി​ഐ ഫെ​ബ്രു​വ​രി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ട​നും ത​മി​ഴ് വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌ പ്ര​തി​യാ​കു​മെ​ന്ന് സൂ​ച​ന. കേ​സി​ൽ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് വി​ജ​യ്‌​യെ ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ന​പ്പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വി​ജ​യ്ക്കൊ​പ്പം ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ എ​ഡി​ജി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. മ​ന​പ്പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും ഇ​വ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കു​ക.

ജ​നു​വ​രി 12-ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ജ​യ്ക്ക് മു​ൻ​പാ​കെ 90 ചോ​ദ്യ​ങ്ങ​ളാ​ണ് സി​ബി​ഐ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

National

'മദ്രാസ് ഹൈക്കോടതിയെ സമീപിക്കൂ': ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി

ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി.

500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

Kerala

ജ​ന​നാ​യ​ക​ൻ റി​ലീ​സ് വി​വാ​ദം; ത​മി​ഴ് സം​സ്കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി  

ന്യൂ​ഡ​ൽ​ഹി: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

ത​മി​ഴ് സം​സ്കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്. ത​മി​ഴ് ജ​ന​ത​യു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​ൻ മോ​ദി​ക്ക് ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഡി​എം​കെ - കോ​ൺ​ഗ്ര​സ് ബ​ന്ധം വ​ഷ​ളാ​യി​രി​ക്കെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ല​ഭി​ച്ചാ​ൽ ഭ​ര​ണം പ​ങ്കി​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഡി​എം​കെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം ബി​ജെ​പി​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ടി​വി​കെ നി​ല​പാ​ട് മാ​റി​ല്ലെ​ന്ന് ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി.​ആ​ർ. നി​ർ​മ​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യെ ഈ ​മാ​സം 19ന് ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ചെ​ന്നൈ: ക​രൂ​രി​ൽ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഈ ​മാ​സം 19ന് ​ഹാ​ജ​രാ​വാ​നാ​ണ് സി​ബി​ഐ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ മൊ​ഴി ന​ൽ​കാ​ൻ വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് സി​ബി​ഐ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യും എ​ന്നു​ള്ള കാ​ര്യം സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​ങ്ക​ൽ ക​ഴി​ഞ്ഞ ഹാ​ജ​രാ​കാ​ൻ ക​ഴി​യൂ എ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ്. ദു​ര​ന്ത​ത്തി​ന് ത​നി​ക്കോ പാ​ർ​ട്ടി​ക്കോ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്നാ​ണ് വി​ജ​യു​ടെ നി​ല​പാ​ട്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വി​ജ​യി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നാ​ണ് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​ക​യും കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

വി​ര​മി​ച്ച സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും സി​ബി​ഐ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ വാ​ങ്ങു​ന്ന​തി​ലോ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലോ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ ക​രു​തു​ന്ന​ത്.

National

ജനനായകന്‍റെ റിലീസ് വൈകുന്നു: തമിഴ് സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നടന്‍ വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്‌കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്‍' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.

Kerala

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ക​രൂ​രി​ൽ 41 പേ​ർ മ​രി​ച്ച ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ. ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് വി​ജ​യ്‌‌​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു.

ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ നി​ർ​ദേ​ശം. എ​ന്നാ​ൽ, പൊ​ങ്ക​ൽ ഉ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന വി​ജ​യ്‍​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സി​ബി​ഐ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു.

തീ​യ​തി മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് വി​ജ​യ്‍​യു​ടെ അ​ഭി​ഭാ​ഷ​ക സം​ഘം സി​ബി​ഐ​യെ അ​റി​യി​ച്ചു. മ​റ്റൊ​രു തീ​യ​തി ന​ൽ​കി പി​ന്നീ​ട് വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ. വി​ജ​യ്‍​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ സി​ബി​ഐ ഓ​ഫീ​സി​ന് പു​റ​ത്ത് ആ​രാ​ധ​ക​രും ടി​വി​കെ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധം ന​ട​ത്തി.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്നു

ന്യൂ​ഡ​ൽ​ഹി: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ആ​രം​ഭി​ച്ചു. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നം​ഗ സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ചെ​ന്നൈ​യി​ൽ നി​ന്നും ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. എ​ന്തു​കൊ​ണ്ട് ക​രൂ​രി​ൽ എ​ത്താ​ൻ താ​മ​സി​ച്ചു, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന ആ​രോ​പ​ണ​ത്തി​ലും വി​ജ​യ് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വി​ജ​യ്‌​യെ കേ​സി​ലെ സാ​ക്ഷി​യാ​യാ​ണ് സി​ബി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദ്, നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ആ​ധ​വ് അ​ര്‍​ജു​ന എ​ന്നി​വ​രെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര​വാ​നി​ല​ട​ക്കം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും, ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ഇ​ന്ന് സി​ബി​ഐ​യ്ക്ക് മു​ൻ​പി​ൽ ഹാ​ജ​രാ​കും.

മൊ​ഴി ന​ൽ​കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ത്തെ​ത്തു​ക. നി​ല​വി​ൽ വി​ജ​യ് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന വി​ജ​യ്ക്ക് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ടി​വി​കെ നേ​താ​ക്ക​ൾ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ജ​യ് എ​ത്തു​ന്ന സ​മ​യ​വും മ​റ്റും സി​ബി​ഐ​യെ നേ​ര​ത്തെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് ക​രൂ​രി​ൽ എ​ത്താ​ൻ താ​മ​സി​ച്ചു, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന ആ​രോ​പ​ണ​ത്തി​ലും വി​ജ​യ് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വി​ജ​യ്‌​യെ കേ​സി​ലെ സാ​ക്ഷി​യാ​യാ​ണ് സി​ബി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​രൂ​ര്‍ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ഒ​രു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ വി​ജ​യ് എ​ത്തി​യി​രു​ന്നി​ല്ല. ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദ്, നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ആ​ധ​വ് അ​ര്‍​ജു​ന എ​ന്നി​വ​രെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര​വാ​നി​ല​ട​ക്കം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ക​രൂ​ർ ദു​ര​ന്ത കേ​സ്; വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐയ്​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

ചെ​ന്നൈ: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ് സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐ​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ഡ​ൽ​ഹി സി​ബി​ഐ ഓ​ഫീ​സാ​ണ് വി​ജ​യ് ഹാ​ജ​രാ​കു​ക.

നേ​ര​ത്തെ ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ ആ​യ ബു​സി ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, സി​ടി​ആ​ർ നി​ർ​മ​ൽ​കു​മാ​ർ, മ​തി​യ​ഴ​ക​ൻ എ​ന്നി​വ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സം​ഘം വി​ജ​യ്‍​യു​ടെ കാ​ര​വാ​നി​ൽ അ​ട​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

41 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ, ടി​വി​കെ അ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സു​പ്രീം കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പ്പീ​ലും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​യേ​ക്കും.

SUNDAY DEEPIKA

വാ​ഴ്കൈ ഒ​രു​വ​ട്ടം ഡാ...

സി​നി​മ​യി​ൽ ഫ​സ്റ്റ് ഹാ​ഫ് വെ​ട്രി​നേ​ടി​യ ദ​ള​പ​തി വി​ജ​യ് രാ​ഷ്ട്രീ​യ​മെ​ന്ന സെ​ക്ക​ൻ​ഡ് ഹാ​ഫി​ലേ​ക്ക്. അ​വ​സാ​ന​ചി​ത്ര​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഒരുക്കിയ പു​തി​യ ചി​ത്രം "ജ​ന​നാ​യ​ക​'ന്‍റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്പോൾ വിജയിന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.., ഒപ്പം തമിഴ് രാഷ്ട്രീയത്തിലേക്കും...

​ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​റിന്‍റെ​യും ശോ​ഭ​യു​ടെ​യും മ​ക​നാ​യി 1974ലാ​ണ് ജോ​സ​ഫ് വി​ജ​യ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്ന വി​ജ​യ് ജ​നി​ച്ച​ത്. ഒ​രു സ​ഹോ​ദ​രി​യു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടു വ​യ​സി​ൽ മ​രിച്ചു. ചെ​ന്നൈ ല​യോ​ള കോ​ള​ജി​ൽ ഡി​ഗ്രി പ​ഠ​നം പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ചു. അ​ച്ഛ​ൻ സം​വി​ധാ​നം​ചെ​യ്ത വെ​ട്രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ​ത്താം​വ​യ​സി​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. അ​ച്ഛ​ന്‍റെ ത​ന്നെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘നാ​ള​യ തീ​ർ​പ്പ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​മ്പോ​ൾ വ​യ​സു 18. തു​ട​ർ​ന്ന് ഇ​ന്നോ​ളം 69 ചി​ത്ര​ങ്ങ​ൾ മാ​ത്രം. ത​ന്‍റെ 51 -ാംവ​യ​സി​ൽ അ​ഭി​ന​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്നു പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​ര ങ്ങളിലൊരാളാണ് വി​ജ​യ്.

തുടക്കചി​ത്ര​ങ്ങ​ൾ വി​ജ​യം ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യം ന​ല്ല സം​വി​ധാ​യ​ക​രു​ടെ ക​ണ്ണി​ലൊ​ന്നും വി​ജ​യ് പെ​ട്ടി​ല്ല. 1996ൽ ​വി​ക്ര​മ​ൻ സം​വി​ധാ​നം​ചെ​യ്ത ‘പൂ​വേ ഉ​ന​ക്കാ​കെ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഒ​രു പൊ​തു​സ​മ്മ​തി ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മ​ല​യാ​ളി സം​വി​ധാ​യ​ക​രാ​യ ഫാ​സി​ലി​ന്‍റെ കാ​ത​ലു​ക്ക് മ​ര്യാ​ദൈ, സി​ദ്ദി​ഖി​ന്‍റെ ഫ്ര​ണ്ട്സ്, തു​ള്ളാ​ത മ​ന​വും തു​ള്ളും എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വി​ജ​യ​നാ​യ​ക​നാ​യി. തു​ട​ർ​ന്നു തി​രു​മ​ലൈ, ഗി​ല്ലി, തി​രു​പ്പാ​ച്ചി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ദ​ള​പ​തി​യാ​യി ഉ​യ​ർ​ന്നു. പോ​ക്കി​രി, ന​ൻപ​ൻ, തു​പ്പാ​ക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴ് മ​ക്ക​ളു​ടെ ര​ജ​നീ​കാ​ന്തി​നു​ശേ​ഷ​മു​ള്ള പ്രി​യ​നാ​യ​ക​നാ​യി വി​ജ​യ്.

ത​ലൈ​വ, ക​ത്തി, ജി​ല്ലാ, സ​ർ​ക്കാ​ർ, മെ​ർ​സ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​വി​ജ​യ​ത്തോ​ടെ ര​ജ​നി​യെ​പ്പോ​ലും ഭ​യ​പ്പെ​ടു​ത്തു​ന്ന ബോ​ക്സ് ഓ​ഫീസ് രാ​ജാ​വാ​യി.
താ​യ്, ത​ങ്ക​ച്ചി പാ​സ​വും മാ​സ് ഡ​യ​ലോ​ഗും ചേ​ർ​ന്ന ഫോ​ർ​മു​ല ചി​ത്ര​ങ്ങ​ളാ​യി വി​ജ​യ് പ​ട​ങ്ങ​ൾ മാ​റി​യ​തോ​ടെ ര​ജ​നി​യോ, വി​ജ​യ്‌യോ എ​ന്ന ചോ​ദ്യം​ത​ന്നെ ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ട​ലെ​ടു​ത്തു. എ​ന്നാ​ൽ ഇ​ത് അ​വി​ടെ​മാ​ത്രം മു​ഴ​ങ്ങു​ന്ന ഒ​രു ചോ​ദ്യമ​ല്ലാ​യി​രു​ന്നു. തെ​ന്നി​ന്ത്യ മു​ഴു​വ​ൻ വി​ജ​യ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. പ്ര​ത്യേ​കി​ച്ചു ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ. അ​ടി​പൊ​ളി സീ​നു​ക​ളും പാ​ട്ടും ഡാ​ൻ​സും സം​ഘ​ട്ട​ന​വും നാ​യി​ക​മാ​രും ചേ​രും​പ​ടി ചേ​ർ​ന്ന വി​ജ​യ് പ​ട​ങ്ങ​ൾ തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും മ​ല​യാ​ള​ത്തി​ലും ഹി​റ്റു​ക​ളാ​യി.

 നാ​ങ്ക അ​പ്പ​ൻ പേ​ച്ചേ കേ​ക്ക​മാട്ടോം, ആ​നാ അ​പ്പ​ന​ക്കു എ​താ​വ​ത് വ​ന്താ യെ​വ​ൻ പേ​ച്ച​യും കേ​ക്ക മാ​ട്ടോം...

വി​ജ​യ്‌​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​ശ​ക്തി പി​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​ണ്. മ​ക​നെ നാ​യ​ക​നാ​ക്ക​ണം, വി​ജ​യി​പ്പി​ക്ക​ണം, മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്നു​റ​പ്പി​ച്ചു​ത​ന്നെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ വി​ജയ്​യെ പി​ച്ച​വ​യ്പ്പി​ച്ച​ത്. ആ​ഗ്ര​ഹം ആ​ളി​ക്ക​ത്തി​ക്കാ​ൻ, സം​ഭ​വം മാ​സ് ആ​കാ​ൻ ഒ​രു ക​ഥ​യു​മു​ണ്ട്. ഏ​തോ ഒ​രു നി​ർ​മാ​താ​വ് വി​ജ​യ്‌യെ പ​രി​ഹ​സി​ച്ചു​വ​ത്രേ. ഈ ​മു​ഖം കാ​ണാ​ൻ ആ​രെ​ങ്കി​ലും തി​യ​റ്റ​റി​ൽ പോ​കു​മോ എന്നായിരുന്നു ചോദ്യം. ആ​ദ്യ​കാ​ല​ത്തു ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​ണ് ക​ഥ കേ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് ക​ഥ മാ​ത്ര​മ​ല്ല, സം​വി​ധാ​യ​ക​രെ​യും ന​ടീ​ന​ട​ന്മാ​രെ​യുമെ​ക്കെ നി​ശ്ച​യി​ച്ചി​രു​ന്ന​തും അ​ച്ഛ​ൻ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ഥ. ഇ​ക്കാ​ര്യം ച​ന്ദ്ര​ശേ​ഖ​ർ പൊ​തു​വേ​ദി​യി​ൽ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.

എ​ന്തും മാ​ന​ത്തു​ക​ണ്ടി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ർ 2020ൽ "ദ​ള​പ​തി വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്കം’ എ​ന്ന പാ​ർ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്നു. എ​ന്നാ​ൽ അ​ച്ഛ​നെ​യും ത​മി​ഴ​ക​ത്തേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​തി​നെ​തി​രേ വി​ജ​യ് രം​ഗ​ത്തു​വ​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ പേ​രോ, ചി​ത്ര​മോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽനി​ന്ന് മാ​താ​പി​താ​ക്ക​ളെ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ സി​റ്റി സി​വി​ൽ കോ​ർ​ട്ടി​ൽ ഇ​ന്‌ജങ്ഷ​ൻ ഫ​യ​ൽ ചെ​യ്തു. തു​ട​ർ​ന്ന് മ​ക​നെ​തി​രെ ച​ന്ദ്ര​ശേ​ഖ​ർ പ​ര​സ്യ പ്ര​തി​ക​ര​ണം ആ​രം​ഭി​ച്ചു. വി​ജ​യ്‌​യു​ടെ സമീപകാല ചി​ത്ര​ങ്ങ​ളെവ​രെ വി​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വാ​ർ​ത്ത​ക​ളി​ൽ കു​റ​ച്ചു​കാ​ലം തു​ട​ർ​ന്നെ​ങ്കി​ലും ച​ന്ദ്ര​ശേ​ഖ​റി​ന് അ​സു​ഖംബാ​ധി​ച്ച​തോ​ടെ വി​ജ​യ് ര​മ്യ​ത​യി​ലെ​ത്തി.

സിനിമയും രാഷ്ട്രീയവും ഒന്ന്

സി​നി​മ​യും രാ​ഷ്ട്രീ​യ​വും ഒ​ന്നാ​യൊ​ഴു​കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ സി​നി​മ​യി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ത്തു​ന്ന ന​ട​ന്മാ​രി​ലെ ഇ​ന്ന​ത്തെ ക​ണ്ണി​യാ​ണ് വി​ജ​യ്. ഡി​എം​കെ സ്ഥാ​പ​ക​നാ​യ അ​ണ്ണാ​ദു​രൈ, ക​രു​ണാ​നി​ധി, എ​ഐ​എ​ഡി​എം​കെ സ്ഥാ​പ​ക​നാ​യ എം​ജി​ആ​ർ, എം.​ആ​ർ. രാ​ധ, രാ​ജേ​ന്ദ്ര​ൻ, ശി​വാ​ജി ഗ​ണേ​ശ​ൻ, ജ​യ​ല​ളി​ത തു​ട​ങ്ങി ക​മ​ല​ഹാ​സ​ൻ, വി​ജ​യ​കാ​ന്ത്, രാ​ധാ​ര​വി, ശ​ര​ത് കു​മാ​ർ, രാ​ധി​ക, ഖു​ഷ്ബു ക​രു​ണാ​സ്, നെ​പ്പോ​ളി​യ​ൻ, വി​ശാ​ൽ വ​രെ​യു​ള്ള ന​ടീ​ന​ട​ന്മാ​മാ​ർ രാ​ഷ്ട്രീ​യ രം​ഗ​ത്ത് ഏ​റി​യും കു​റ​ഞ്ഞും ശ​ക്തി​കാ​ണി​ച്ച​വ​രാ​ണ്. ഇ​തി​ൽ മി​ക്ക​വ​രും ഡി​എം​കെ​യിലും ബാ​ക്കി​യു​ള്ള​വ​ർ എ​ഐ​എ​ഡി​എം​കെയി​ലും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. പി​ന്നെ​യും ചി​ല​ർ സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. അ​വ​രും ഡി​എം​കെ​യി​ലോ, എ​ഐ​എ​ഡി​എം​കെ​യി​ലോ സ​ഖ്യ​ക​ക്ഷി​ക​ളാ​യി​രു​ന്നു.

മി​ക്ക​വ​ർ​ക്കും പ​ര​മാ​വ​ധി എം​എ​ൽ​എ സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടാ​നാ​യി​രു​ന്നു വി​ധി. ഭാ​ഗ്യ​രാ​ജ് വ​ടി​വേ​ലു, ടി. ​രാ​ജേ​ന്ദ​ർ തു​ട​ങ്ങി​യ ന​ട​ന്മാ​ർ പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്രാ​സം​ഗി​ക​രാ​യും രംഗത്തുവന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ജ​ന​പ്രീ​തി​നേ​ടു​ന്ന ന​ടീ​ന​ട​ന്മാ​രെ ത​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​ത് ത​മി​ഴ​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം ​ചെ​യ്യു​ന്ന വി​ദ്യ​യാ​ണ്. ഇ​തി​ൽ വി​ജ​യ​കാ​ന്ത് മാ​ത്രം സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു​മ​ത്സ​രി​ച്ച് ജ​യി​ക്കു​ക​യും ഡി​എം​കെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി ഉ​യ​രു​ക​യും​ചെ​യ്തു. പി​ന്നീ​ട് കൂ​റു​മാ​റി ജ​യ​ല​ളി​ത​യു​ടെ പാ​ർ​ട്ടി​യി​ൽ ല​യി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വ​വും അ​വ​സാ​നി​ച്ചു.

എം​ജി​ആ​റും ര​ജ​നി​യും വി​ജ​യും

കാ​ര്യ​മാ​യ അ​ഭി​ന​യ​സി​ദ്ധി​യോ, ക​ഥ​യു​ടെ നി​ല​വാ​ര​മോ ഇ​ല്ലെ​ങ്കി​ലും ത​മി​ഴ​ക​മ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ഇ​ള​ക്കി അ​വ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി​ത്തീ​ർ​ന്നു ര​ക്ഷ​ക​സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്ന എം​ജി​ആ​റി​ന്‍റെയും ര​ജ​നി​യു​ടെ​യും പി​ൻ​മു​റ​ക്കാ​ര​നാ​യാ​ണ് വി​ജ​യ് വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. എം​ജി​ആ​റി​ന്‍റെ ജീ​വി​തം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​തി​ഹാ​സ​മാ​യി​രു​ന്നു. കൊ​ടും ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ത​മി​ഴ് ജ​ന​ത​യു​ടെ "ദൈ​വ​'മാ​യിവ​രെ അ​ദ്ദേ​ഹം വ​ള​ർ​ന്നു. ക​യ​റി​യ ഒ​രു പ​ടി​യും തി​രി​ച്ചി​റ​ങ്ങേ​ണ്ടി വ​ന്ന​തു​മി​ല്ല. അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ അ​ദ്ദേ​ഹം ഒ​രു​കൈ രാ​ഷ്ട്രീ​യ​ത്തി​ലും മു​റു​കെ പി​ടി​ച്ചി​രു​ന്നു. ആ​ദ്യം കോ​ൺ​ഗ്ര​സി​ലും പി​ന്നീ​ട് ഡി​എം​കെ​യി​ലും. ഡി​എം​കെ​യെ​കൊ​ണ്ട് എം​ജി​ആ​ർ വ​ള​ർ​ന്നു, എം​ജി​ആ​റി​നെ​കൊ​ണ്ട് ഡി​എം​കെ​യും.

എം​ജി​ആ​റി​ന്‍റെ വ​ള​രു​ന്ന ജ​ന​പ്രീ​തി തി​രി​ച്ച​റി​ഞ്ഞ അ​ണ്ണാ​ദു​രൈ ത​ന്ത്ര​ത്തി​ൽ എം​ജി​ആ​റി​നെ ത​ന്നോ​ടൊ​പ്പം നി​ർ​ത്തു​ക​യാ​യി​രു​ന്നു. എം​ജി​ആ​റി​നെ കാ​ണാ​ൻ​വ​രു​ന്ന ജ​ന​ങ്ങ​ൾ ത​ന്‍റെ പാ​ർ​ട്ടി​യെ വ​ള​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ട്ടി കാ​ണാ​ൻ സാ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള ഏ​ഴൈക​ൾ (​പാ​വ​പ്പെ​ട്ട​വ​ർ) ഒ​ഴു​കി​യെ​ത്തു​ന്ന ഡി​എം​കെ യോ​ഗ​ങ്ങ​ൾ ത​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​ത​കു​മെ​ന്ന് എം​ജി​ആ​റി​നും മ​ന​സി​ലാ​യി. 1967ൽ ​എം.​ആ​ർ. രാ​ധ​യു​ടെ വെ​ടി​യേ​റ്റ എം​ജി​ആ​റി​ന്‍റെ ചി​ത്രം പ​തി​ച്ചു​ള്ള പ്ര​ച​ര​ണ​മാ​ണ് ഡി​എം​കെ​യെ ആ​ദ്യ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണ​ത്തി​ൽ എ​ത്തി​ച്ച​ത്.

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ മ​രി​ച്ച​തോ​ടെ ര​ണ്ടാ​മ​നാ​യ ക​രു​ണാ​നി​ധി എ​ത്തു​ക​യും എം​ജി​ആ​റു​മാ​യി അ​ക​ലാ​ൻ ആ​രം​ഭി​ക്കു​ക​യും​ചെ​യ്തു. അ​ങ്ങ​നെ 1972ൽ എം​ജി​ആ​റി​നെ പു​റ​ത്താ​ക്കി. ത​മി​ഴ​ക​വും എം​ജി​ആ​റും ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എം​ജി​ആ​ർ പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തെ നി​ര​ന്ത​ര പ്ര​ചാ​ര​ണം​കൊ​ണ്ട് 1977ൽ ​എം​ജി​ആ​ർ ഭ​ര​ണം​പി​ടി​ച്ചു, മു​ഖ്യ​മ​ന്ത്രി​യാ​യി. ഇ​തി​നാ​യി മു​ഖ്യ ആ​യു​ധ​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത് ത​ന്‍റെ സി​നി​മ​ക​ൾ ത​ന്നെ​യാ​ണ്.

എം​ജി​ആ​ർ സി​നി​മാ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഉ​ദി​ച്ചു​യ​ർ​ന്ന താ​ര​മാ​ണ് ര​ജ​നീ​കാ​ന്ത്. വ​ള​രെ​ക്കുറ​ച്ച് സ​മ​യംകൊ​ണ്ടു​ത​ന്നെ എം​ജി​ആ​റി​ന്‍റെ സ്ഥാ​നം ത​മി​ഴ് മ​ക്ക​ൾ ര​ജ​നി​ക്ക് ന​ൽ​കി. എ​ങ്കി​ലും ര​ജ​നി ത​ന്‍റെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം ഒ​രി​ക്ക​ലും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. 1996​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​ല​ളി​ത​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​തോ​ടെ​യാ​ണ് ര​ജ​നീ​കാ​ന്ത് ആ​ദ്യ​മാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്തു​വ​രു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ അ​ഴി​മ​തി​യും ഏ​കാ​ധി​പ​ത്യ​വും കി​രാ​ത​ഭ​ര​ണ​വും ചൂ​ണ്ടി​ക്കാ​ണി​ച്ച് ര​ജ​നി​കാ​ന്ത് ന​ട​ത്തി​യ ഒ​രു പ​ത്ര​സ​മ്മേ​ള​നം. അ​തു​പ​ക്ഷേ ത​മി​ഴ്നാ​ട്ടി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചു. ജ​യ​ല​ളി​ത ത​ക​ർ​ന്ന​ടി​ഞ്ഞു.

അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​യ ക​രു​ണാ​നി​ധി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന വേ​ള​യി​ൽ ന​ന്ദി​പ​റ​ഞ്ഞ കൂ​ട്ട​ത്തി​ൽ ഒ​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​രോ​ടു​മാ​യി​രു​ന്നു. അ​ത്ര​ത്തോ​ളം സ്വാ​ധീ​ന​ശ​ക്തി ര​ജ​നി​ക്ക​ന്ന് ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ജ​നി​യെ കൂ​ടെ​നി​ർ​ത്താ​ൻ ക​രു​ണാ​നി​ധി ശ്ര​മി​ച്ചെ​ങ്കി​ലും ര​ജ​നി പി​ടി​കൊ​ടു​ത്തി​ല്ല. പി​ന്നീ​ട് ര​ജ​നി വ​ള​രും​തോ​റും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ചു. ര​ജ​നി സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ഒ​ഴി​ഞ്ഞു​മാ​റി​ക്കൊ​ണ്ടേ​യി​രു​ന്നു.

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബി​ജെ​പി​യു​മാ​യും പ്ര​ത്യേ​കി​ച്ച് ന​രേ​ന്ദ്ര​മോ​ദി​യു​മാ​യും ര​ജ​നീ​കാ​ന്ത് അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു എ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും വി​ട​പ​റ​ഞ്ഞശേ​ഷ​മാ​ണ് ര​ജ​നി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രാം എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ത​മി​ഴ്നാ​ടി​നു വീ​ണ്ടും ഉ​ത്സ​വ​മാ​യി. പ​ക്ഷേ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ടു​ത്ത പ്ര​ഖ്യാ​പ​നം​വ​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന് ര​ജ​നീ​കാ​ന്ത് പ്ര​ഖ്യാ​പി​ച്ചു.

സുവർണാവസരം!

ഇ​താ​ണ് ഉ​ചി​ത​മാ​യ സ​മ​യ​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് 2020ൽ ​വി​ജ​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ശേ​ഖ​ർ വി​ജ​യ്‌യു​ടെ പേ​രി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങു​ന്ന​തും വി​ജ​യ് എ​തി​ർ​ക്കു​ന്ന​തും. എം​ജി​ആ​റി​നെ​യും ര​ജ​നി​യെ​യും പോ​ലെ, സി​നി​മ​യി​ലെ ത​ങ്ങ​ളു​ടെ ഇ​ഷ്ട​നാ​യ​ക​ൻ ത​ങ്ങ​ളെ​ ര​ക്ഷി​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന ത​മി​ഴ് മ​ക്ക​ൾ​ക്ക് കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും വി​ജ​യു​ടെ വ​ര​വ് പ്ര​ത്യാ​ശ പ​ക​ർ​ന്നു. ക​രു​ണാ​നി​ധി​യും ജ​യല​ളി​ത​യും വി​ടപ​റ​ഞ്ഞു.

ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ആ​കെ പേ​രി​നു​ള്ള ക​രു​ണാ​നി​ധി​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ര​നാ​യ സ്റ്റാ​ലി​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട​വ​ന​ല്ല. ക​മ​ല​ഹാ​സ​നു ഒ​ട്ടും ച​ല​നം സൃ​ഷ്ടി​ക്കാ​ൻ കെ​ല്പി​ല്ല. ഭ​യ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ര​ജ​നീ​കാ​ന്താ​ണെ​ങ്കി​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് സു​വ​ർ​ണാ​വ​സ​ര​മെ​ന്ന് വി​ജ​യ്‌യും മ​ന​സി​ലാ​ക്കിക്കാ​ണ​ണം, നേ​രി​ട്ട് രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം​ന​ട​ത്തി.

എം​ജി​ആ​റി​നു​ശേ​ഷം സ്വ​ന്തം പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സൂ​പ്പ​ർ​താ​ര​മാ​യി വി​ജ​യ് മാ​റി. ത​ലേ​ന്നു​വ​രെ യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും വി​ജ​യ് ന​ട​ത്തി​യ​താ​യി ആ​ർ​ക്കും അ​റി​വി​ല്ല. അ​തും ഒ​രു മു​ന്ന​ണി​യു​മാ​യി സ​ഖ്യം​പോ​ലു​മി​ല്ലാ​തെ. അ​തു​പോ​ലെ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഡി​എം​കെ​യേ​യും കേ​ന്ദ്ര​ത്തേ​യും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് വി​ജ​യി​ന്‍റെ വ​ര​വ്.

ത​മി​ഴ്നാ​ട്ടി​ൽ ഉ​ട​നീ​ളം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ വി​ജ​യ് ന​ട​ത്തി​യി​ട്ടു​ള്ളൂ. ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി ഒ​രാ​ളെ നി​ർ​ത്തി ജ​യി​പ്പി​ക്കു​ക​യോ, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കി ശ​ക്തി തെ​ളി​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന​ർ​ഥം. അ​ങ്ങ​നെ​യു​ള്ള എ​ല്ലാം പ​യ​റ്റി​യാ​ണ് എം​ജി​ആ​ർ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ബ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച​തെ​ന്നും ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ജ​യി​ച്ച ശേ​ഷ​മാ​ണ് എം​ജി​ആ​ർ സി​നി​മ വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ​ക്കു​മു​ന്നേ ത​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ എ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സി​നി​മ​യി​ൽ​നി​ന്ന് പു​റ​ത്താ​യ​ശേ​ഷ​മ​ല്ല താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഇ​ന്ന് ഇ​ന്ത്യ​യി​ൽ​ത​ന്നെ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന, ഏ​റ്റ​വു​മ​ധി​കം മാ​ർ​ക്ക​റ്റു​ള്ള ത​ന്‍റെ സി​നി​മാ​ജീ​വി​തം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ട് തി​രി​ച്ചു ന​ന്ദി​കാ​ണി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു.

അമിത ആത്മവിശ്വാസമോ‍?

ഇ​തെ​ല്ലാം വ​ള​രെ അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രു​മു​ണ്ട്. എം​ജി​ആ​റി​നെ​പ്പോ​ലെ സി​നി​മ​യി​ലും രാ​ഷ്ട്രീ​യ​ത്തി​ലും സാ​മൂ​ഹ​ത്തി​ലും സ​ൽ​പ്പേ​ര് സൃ​ഷ്ടി​ച്ച് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് അ​ന്നും ഇ​ന്നും ഒ​രു​പോ​ലെ നി​ല​നി​ൽ​ക്കു​ന്ന ആ​ള​ല്ല വി​ജ​യ്. കു​റ​ച്ചു​കാ​ലം സി​നി​മ​യി​ൽ സൂ​പ്പ​ർ​നാ​യ​ക​നാ​യി നി​ല​നി​ന്നു​വെ​ന്നു​മാ​ത്രം. അ​തി​ലു​പ​രി രാ​ഷ്ട്രീ​യ​ത്തി​ലോ, സ​മൂ​ഹ​ത്തി​ലോ കാ​ര്യ​മാ​യ യാ​തൊ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ൻ ഇ​തു​വ​രെ വി​ജ​യി​ക്കാ​യി​ട്ടി​ല്ല.

ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ലൂ​ടെ കേ​ന്ദ്രം​ഭ​രി​ക്കു​ന്ന ബി​ജെ​പി ഭ​യ​പ്പെ​ടു​ന്ന ശ​ക്ത​നാ​ണ് താ​നെ​ന്ന ഒ​രു പ്ര​തീ​തി​യു​ള​വാ​ക്കാ​ൻ സാ​ധി​ച്ച​താ​ണ് ആ​ദ്യ നേ​ട്ടം. ബി​ജെ​പി​യെ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ വി​ജ​യ്‌യു​ടെ പേ​രി​നു മു​ന്നി​ൽ ജോ​സ​ഫ് എ​ന്നു​കൂ​ടി ഉ​ണ്ടെ​ന്ന് പ്ര​തി​യോ​ഗി​ക​ൾ ആ​രോ​പി​ച്ച​തോ​ടെ ത​ന്‍റെ പേ​ര് ജോ​സ​ഫ് വി​ജ​യ് എ​ന്നു​ത​ന്നെ​യാ​ണെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി, താ​ൻ മ​തേ​ത​ര​ത്വ മു​ഖ​മു​ള്ള​വ​നാ​ണെ​ന്ന് തെ​ളി​യി​ച്ച​താ​ണ് മ​റ്റൊ​രു നേ​ട്ടം.

കാ​രൂ​രി​ൽ ന​ട​ത്തി​യ പ്ര​ച​ാര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 41 പേ​ർ മ​രി​ച്ചതും 60 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തും ത​ന്‍റെ ജ​ന​പ്രീ​തി​യു​ടെ തെ​ളി​വാ​യി വി​ജ​യ്‌യി​ന് പ​റ​യാ​തെ പ​റ​യാം. അ​തു​ത​ന്നെ ആ​യു​ധ​മാ​ക്കി ബി​ജെ​പി​യും ഡി​എം​കെ​യും വി​ജ​യി​നെെ​തി​രേ പ​യ​റ്റു​ക​യാ​ണ്. കാ​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു നേ​രി​ട്ട് ഹാ​ജ​രാ​വാ​ൻ സി​ബി​ഐ വി​ജയ്‌​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഏ​റ്റ​വു​മൊ​ടു​വി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന, എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന, അ​വ​സാ​ന​ചി​ത്ര​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സും ത​ട​ഞ്ഞി​രി​ക്കു​ന്നു. വി​ജ​യ് എ​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് അ​വ​സാ​നി​ക്കു​മോ, അ​തോ ദ​ള​പ​തി വി​ജ​യ് എ​ന്ന സൂ​പ്പ​ർ​താ​രം അ​വ​സാ​നി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

Movies

നി​ങ്ങ​ൾ​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു; ജ​ന​നാ​യ​ക​ൻ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ക്കു​റി​ച്ച് നി​ർ​മാ​താ​വ്

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ എ​ങ്ങ​നെ​യാ​ണ് ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ.

സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യു​ള്ള അ​പ്ര​തീ​ക്ഷി​ത നി​യ​മ​ത​ർ​ക്കം മൂ​ലം ചി​ത്ര​ത്തി​ന്‍റെ​റി​ലീ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ങ്ക​ട്ടി​ന്‍റെ വി​ശ​ദ്ദീ​ക​ര​ണം.

കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഞ​ങ്ങ​ളു​ടെ ജ​ന​നാ​യ​ക​ൻ എ​ന്ന സി​നി​മ​യ്ക്കാ​യി വ​ലി​യ സ്നേ​ഹ​ത്തോ​ടും ആ​കാം​ക്ഷ​യോ​ടും കൂ​ടി കാ​ത്തി​രി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ഞ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി പ​റ​യു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന എ​ണ്ണ​മ​റ്റ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ഈ ​സി​നി​മ​യെ നി​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ്നേ​ഹി​ക്കു​ന്നു എ​ന്ന് ഞ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഈ ​വി​ഷ​യം നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ചി​ല പ​രി​മി​തി​ക​ളു​ണ്ട്, എ​ങ്കി​ലും ഏ​താ​നും വ​സ്തു​ത​ക​ൾ നി​ങ്ങ​ളു​ടെ മു​ന്നി​ൽ വ​യ്ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.

2025 ഡി​സം​ബ​ർ 18-ന് ​ഞ​ങ്ങ​ൾ സി​നി​മ സെ​ൻ​സ​ർ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ചു. ഡി​സം​ബ​ർ 22-ന് ​സി​നി​മ ക​ണ്ട എ​ക്സാ​മി​നിം​ഗ് ക​മ്മി​റ്റി, ചി​ല മാ​റ്റ​ങ്ങ​ളോ​ടെ യു ​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഞ​ങ്ങ​ളെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു. അ​വ​ർ നി​ർ​ദ്ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഞ​ങ്ങ​ൾ സി​നി​മ വീ​ണ്ടും സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന തീ​യ​തി അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജ​നു​വ​രി അ​ഞ്ചി​ന് വൈ​കു​ന്നേ​രം, ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​താ​യി ഞ​ങ്ങ​ളെ അ​റി​യി​ച്ചു.

ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ഞ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ജ​നു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ വാ​ദം കേ​ട്ട കോ​ട​തി യു ​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് ഈ ​തീ​രു​മാ​ന​ത്തെ ഉ​ട​ൻ ത​ന്നെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​പ്പോ​ൾ ആ ​ഉ​ത്ത​ര​വി​ന് സ്റ്റേ ​നി​ല​നി​ൽ​ക്കു​ക​യു​മാ​ണ്. ഞ​ങ്ങ​ളോ​ടൊ​പ്പം നി​ന്ന പ്രേ​ക്ഷ​ക​ർ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും തി​യേ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കും ഉ​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു.

ദ​ള​പ​തി വി​ജ​യ് സ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി നേ​ടി​യെ​ടു​ത്ത സ്നേ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ഒ​രു യാ​ത്ര​യ​യ​പ്പ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ഞ​ങ്ങ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്, എ​ത്ര​യും വേ​ഗം സി​നി​മ നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Kerala

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഈ ​മാ​സം 12-ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ വി​ജ​യ്‌​യ്ക്ക് നേ​ര​ത്തെ ത​ന്നെ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യും സി​ബി​ഐ പ​രി​ശോ​ധി​ക്കു​ന്ന​ത്.

നേ​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് സി​ബി​ഐ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വി​ജ​യ്യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

 

National

'ജ​ന​നാ​യ​ക​ൻ' പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വ് താൽക്കാലിമായി സ്റ്റേ ​ചെ​യ്ത് ഡിവിഷൻ ബെഞ്ച്

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ സി​നി​മ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ പൊ​ങ്ക​ലി​ന് റീ​ലി​സി​നെ​ത്തി​ല്ല. ചി​ത്രം റീ​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു.

ചി​ത്ര​ത്തി​ന് യു/ ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്ത​ത്. കേ​സ് 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

National

സെൻസർ ബോർഡിന് തിരിച്ചടി; ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.

സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു.

കമ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചെ​യ​ർ​മാ​ന് ഇ​ട​പെ​ടാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് സി​ബി​എ​ഫ്സി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന നാ​യ​ക​നി​ല്‍ മ​ല​യാ​ളി ന​ടി മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്‌​ഡെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.​ബോ​ബി ഡി​യോ​ള്‍ ആ​ണ് വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന അ​വ​സാ​ന സി​നി​മ​യെ​ന്ന നി​ല​യി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​ന നാ​യ​ക​ന്‍.

National

ജ​ന​നാ​യ​ക​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തി​നെ​തി​രാ​യ കേ​സി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

രാ​വി​ലെ 10.30ന് ​ജ​സ്റ്റീ​സ് പി.​ടി. ആ​ശ​യാ​ണ്വി​ധി പ​റ​യു​ക. കേ​സി​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും സെ​ന്‍​സ​ര്‍ ബോ​ഡി​ന്‍റെ​യും വാ​ദം ബു​ധ​നാ​ഴ്ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ്, മാ​റ്റി​വ​ച്ചി​രു​ന്നു. വി​ജ​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന നി​ല​യി​ല്‍ ഇ​ന്ന​ത്തെ വി​ധി ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്.

Movies

ഹൃ​ദ​യം ത​ക​ർ​ന്നു വി​ജ​യ് അ​ണ്ണാ..​അ​ങ്ങേ​യ്ക്കൊ​രു തി​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല: വി​ജ​യ്‌​ക്ക് പി​ന്തു​ണ​യു​മാ​യി ര​വി മോ​ഹ​ൻ

വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ര​വി മോ​ഹ​ൻ. വി​ജ​യ്‌​യ്ക്ക് ഒ​രു തി​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ത് റി​ലീ​സ് ആ​കു​ന്ന​തെ​ന്നാ​ണോ അ​ന്നാ​ണ് പൊ​ങ്ക​ലെ​ന്നും ര​വി മോ​ഹ​ൻ പ​റ​യു​ന്നു.

സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​ങ്ങ​ളി​ൽ റി​ലീ​സ് വൈ​കി​യ​തി​ൽ ഹൃ​ദ​യം ത​ക​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

‘‘ഹൃ​ദ​യം ത​ക​ർ​ന്നു വി​ജ​യ് അ​ണ്ണാ.. ഒ​രു സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യി​ൽ, അ​ങ്ങ​യു​ടെ കൂ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി ഞാ​നും ഒ​പ്പ​മു​ണ്ട്. അ​ങ്ങേ​യ്ക്ക് ഒ​രു തീ​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല.. അ​ങ്ങ് ത​ന്നെ​യാ​ണ് തു​ട​ക്കം. ആ ​തീ​യ​തി എ​ന്നാ​ണോ, അ​ന്ന് മു​ത​ലാ​ണ് പൊ​ങ്ക​ൽ തു​ട​ങ്ങു​ന്ന​ത്.’’​ര​വി മോ​ഹ​ൻ കു​റി​ച്ചു.

സി​നി​മ​യി​ൽ നി​ന്നും വി​ജ​യ്‌​യ്ക്ക് പ​ര​സ്യ​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ ന​ട​ൻ കൂ​ടി​യാ​ണ് ര​വി.

പൊ​ങ്ക​ൽ റി​ലീ​സ് ആ​യി ഈ ​വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റി​ലെ​ത്താ​നി​രു​ന്ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. എ​ന്നാ​ൽ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ചി​ല സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം റി​ലീ​സ് തീ​യ​തി നീ​ട്ടു​ക​യാ​ണെ​ന്ന് നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ (KVN) പ്രൊ​ഡ​ക്ഷ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് റി​ലീ​സ് മു​ട​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ഹ​ർ​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ വി​ധി പ​റ​യൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് റി​ലീ​സ് മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

അ​തേ​സ​മ​യം ര​വി മോ​ഹ​നും ശി​വ​കാ​ർ​ത്തി​കേ​യ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​രാ​ശ​ക്തി​യു​ടെ റി​ലീ​സും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. ചി​ത്രം ജ​നു​വ​രി പ​ത്തി​നാ​യി​രു​ന്നു റി​ലീ​സ് ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ​യും സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല.

Movies

ത​ലൈ​വ​ർ എ​പ്പോ​ൾ വ​രു​ന്നോ അ​പ്പോ​ൾ തി​യ​റ്റ​റി​ലേ​യ്ക്ക്; ജ​ന​നാ​യ​ക​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ

റി​ലീ​സ് മാ​റ്റി​വ​ച്ച ജ​ന​നാ​യ​ക​ൻ ചി​ത്ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ജ​യ് ജ്ഞാ​ന​മു​ത്തു. ത​ലൈ​വ​ർ എ​പ്പോ​ൾ വ​രു​ന്നോ അ​പ്പോ​ൾ തി​യ​റ്റ​റി​ലേ​യ്ക്ക് പോ​കു​മെ​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​മാ​ണ് ഒ​രു സി​നി​മ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​മോ​ണ്ടി കോ​ള​നി, കോ​ബ്ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​ണ് അ​ജ​യ്.

"പൂ​ർ​ണ​മാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം.. ഏ​തൊ​രു സി​നി​മ​യും ഒ​രാ​ളു​ടേ​ത് മാ​ത്ര​മ​ല്ല, നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളും പ​ണ​വു​മാ​ണ് ഒ​രു സി​നി​മ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.

ടീ​മി​ന് എ​ല്ലാ പി​ന്തു​ണ​യും. ഇ​ത് ദ​ള​പ​തി​യു​ടെ സി​നി​മ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ട​വാ​ങ്ങ​ൽ ചി​ത്ര​വു​മാ​ണ്, അ​ത് എ​പ്പോ​ൾ റി​ലീ​സ് ചെ​യ്താ​ലും ന​മ്മ​ൾ മു​മ്പ​ത്തേ​ക്കാ​ൾ ആ​ഘോ​ഷി​ക്കും!! ത​ലൈ​വ​രു​ടെ എ​പ്പോ​ൾ വ​രു​ന്നോ, അ​പ്പോ​ൾ തി​യേ​റ്റ​റി​ലേ​ക്ക് പോ​കും" അ​ജ​യ് ജ്ഞാ​ന​മു​ത്തു കു​റി​ച്ചു.

#PongalPostponed #JanaNayagan എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളും അ​ദ്ദേ​ഹം ഒ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സി​നി​മ​യു​ടെ റി​ലീ​സ് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കി​ല്ല. റി​ലീ​സ് മാ​റ്റി​വെ​ച്ച​താ​യി കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ​ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് തീ​രു​മാ​നം. സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മാ​പി​ച്ചി​രു​ന്നു. വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് റി​ലീ​സ് മാ​റ്റി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​താ​ക്ക​ളു​ടെ ന​ട​പ​ടി. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ചി​ത്രം റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ടാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ന്യാ​യ​മാ​യി സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ച്ച്. വി​നോ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Movies

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വി​ജ​യ് ആ​രാ​ധ​ക​നെ​തി​രെ ത​ട്ടി​പ്പ് ആ​രോ​പ​ണം

ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ ആ​രാ​ധ​ക​ൻ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ വ​ന്‍ ത​ട്ടി​പ്പ് ആ​രോ​പ​ണം.

ഫോ​ളോ​വേ​ഴ്സി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ന്നാ​ണ് 15കാ​ര​നാ​യ കൊ​ടു​വാ​യ് അ​ൻ​പി​നെ​തി​രെ ഉ​യ​രു​ന്ന പ​രാ​തി.

കൊ​ടു​വാ​യ് അ​ൻ​പി​ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ 0.6 മി​ല്ല്യ​ണും യൂ​ട്യൂ​ബി​ല്‍ 2.9 മി​ല്ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സും ഉ​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ലെ കൊ​ടു​വൈ എ​ന്ന സ്ഥ​ല​മാ​ണ് അ​ന്‍​പി​ന്‍റെ സ്വ​ദേ​ശം.

ചെ​റി​യ തു​ക നി​ക്ഷേ​പി​ച്ചാ​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ അ​ത് ഇ​ര​ട്ടി​യാ​യി തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​ൻ​പ് വി​ശ്വ​സി​പ്പി​ച്ച​താ​യി പ​രാ​തി​ക​ളി​ൽ പ​റ​യു​ന്നു.

ജോ​ലി അ​ല്ലെ​ങ്കി​ൽ പെ​ട്ടെ​ന്നു​ള്ള ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് 1,000 മു​ത​ൽ 10,000 രൂ​പ വ​രെ ആളുകൾക്ക് നഷ്ടപ്പെട്ടു. പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം അ​ൻ​പ് ഫോ​ൺ കോ​ളു​ക​ളോ​ടോ സ​ന്ദേ​ശ​ങ്ങ​ളോ​ടോ പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നും ജോ​ലി​യോ ലാ​ഭ​വി​ഹി​ത​മോ ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. പ​ല യു​വാ​ക്ക​ളെ​യും താ​ന്‍ വി​ജ​യ് ആ​രാ​ധ​ക​നാ​ണ് അ​തി​നാ​ല്‍ പ​റ്റി​ക്കു​മോ എ​ന്ന് പ​റ​ഞ്ഞാ​ണ് വി​ശ്വ​സി​പ്പി​ച്ച​ത്.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യ പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം ലോ​ക​മ​റി​ഞ്ഞ​ത്. ആ​ദ്യ​കാ​ല​ത്ത് ച​ല​ഞ്ച് വീ​ഡി​യോ​ക​ളി​ലൂ​ടെ​യും മ​റ്റും അ​ളു​ക​ളെ കൂ​ട്ടി​യ അ​ന്‍​പ് അ​ടു​ത്ത​കാ​ല​ത്താ​യി ന​ട​ന്‍ വി​ജ​യ്‍​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യും, ടി​വി​കെ പ്ര​വ​ര്‍​ത്ത​ക​നു​മാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​ടു​ത്തി​ടെ അ​മ്മ​യ്ക്ക് മ​ഹീ​ന്ദ്ര ഥാ​ർ കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ൻ​പ് വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി. എ​ന്നാ​ൽ ഈ ​വാ​ഹ​നം വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ച പ​ണം ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച​താ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

എ​ന്നാ​ൽ താ​ൻ ആ​രെ​യും പ​റ്റി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ൻ​പ് ഒ​രു വീ​ഡി​യോ​യി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചു. താ​ന്‍ ബെ​റ്റിം​ഗ് ആ​പ്പ് വ​ഴി​യാ​ണ് പ​ണം ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഫോ​ളോ​വേ​ഴ്സി​ല്‍ നി​ന്നും വാ​ങ്ങി​യ പ​ണം ഘ​ട്ടം​ഘ​ട്ട​മാ​യി തി​രി​കെ ന​ൽ​കു​മെ​ന്നും ത​ന്‍റെ പു​തി​യ കാ​ർ ക​ണ്ടു​ള്ള അ​സൂ​യ​യാ​ണ് ഈ ​വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ൻ​പ് അ​വ​കാ​ശ​പ്പെ​ട്ടു.

National

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്ക്ക് സ​മ​ൻ​സ് അ​യ​ച്ച് സി​ബി​ഐ

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ. ഈ ​മാ​സം 12ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ന​ട​പ​ടി. നേ​ര​ത്തെ ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തോ​ട് വി​ജ​യ് സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. വി​ജ​യ് കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തി​ന് തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​ണ് ക​രൂ​രി​ൽ വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 2025 സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ന്ന ദു​ര​ന്ത​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 41 പേ​ർ മ​രി​ച്ചി​രു​ന്നു. വി​ജ​യ് എ​ത്താ​ൻ വൈ​കി​യ​തും പോ​ലീ​സ് അ​നു​വ​ദി​ച്ച​തി​ലേ​റെ ജ​ന​ങ്ങ​ൾ എ​ത്തി​യ​തും ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ദ്യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ടി​വി​കെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

Movies

അ​യാം ക​മിം​ഗ്; ആ​ക്ഷ​നും മാ​സും നി​റ​ച്ച് വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​ൻ ട്രെ​യി​ല​ർ

ന​ട​ൻ വി​ജ​യ​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​ക്ഷ​ൻ ത്രി​ല്ല​ർ ശ്രേ​ണി​യി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ച്ച്. വി​നോ​ദ് ആ​ണ്.

ചി​ത്ര​ത്തി​ൽ വി​ജ​യ്‌​യു​ടെ മ​ക​ളു​ടെ വേ​ഷ​ത്തി​ൽ മ​ല​യാ​ളി താ​രം മ​മി​ത ബൈ​ജു എ​ത്തു​ന്നു​ണ്ട്. പോ​ലീ​സ് വേ​ഷം ഉ​ൾ​പ്പ​ടെ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് സി​നി​മ​യി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ൻ​പ​തി​ന് സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ്‌​ക്കൊ​പ്പം പൂ​ജ ഹെ​ഗ്ഡെ, ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ബോ​ളി​വു​ഡ് താ​രം ബോ​ബി ഡി​യോ​ൾ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, പ്ര​കാ​ശ് രാ​ജ്, ന​രേ​ൻ, പ്രി​യാ​മ​ണി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

അ​നി​രു​ദ്ധാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ജ​ഗ​ദീ​ഷ് പ​ള​നി​സ്വാ​മി​യും ലോ​ഹി​ത് എ​ൻ.​കെ​യു​മാ​ണ് സ​ഹ​നി​ർ​മാ​ണം. ഛായാ​ഗ്ര​ഹ​ണം: സ​ത്യ​ൻ സൂ​ര്യ​ൻ, ആ​ക്ഷ​ൻ: അ​ന​ൽ അ​ര​ശ്, ആ​ർ​ട്ട്: വി. ​സെ​ൽ​വ​കു​മാ​ർ, എ​ഡി​റ്റിം​ഗ്: പ്ര​ദീ​പ് ഇ. ​രാ​ഘ​വ്, കൊ​റി​യോ​ഗ്രാ​ഫി: ശേ​ഖ​ർ, സു​ധ​ൻ, ലി​റി​ക്‌​സ്: അ​റി​വ്, കോ​സ്റ്റി​യൂം: പ​ല്ല​വി സിം​ഗ്, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ: ഗോ​പി പ്ര​സ​ന്ന, മേ​ക്ക​പ്പ്: നാ​ഗ​രാ​ജ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: വീ​ര ശ​ങ്ക​ർ.

National

വി​ജ​യ് തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല: കെ. ​എ. ശെ​ങ്കോ​ട്ട​യ്യ​ൻ

ചെ​ന്നൈ: 2026ൽ ​ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പു​തു​താ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ കെ. ​എ. ശെ​ങ്കോ​ട്ട​യ്യ​ൻ. വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പറഞ്ഞു. എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ലെ​ത്തി​യ​ത്.

വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി ആ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​ത് സാ​ധി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ ടി​വി​കെ​യൊ​ടൊ​പ്പ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റി​ലും ടി​വി​കെ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പ​റ​ഞ്ഞു.

ന​വം​ബ​ർ 27നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ൽ ചേ​ർ​ന്ന​ത്. ഒ​ൻ​പ​ത് ത​വ​ണ എം​എ​ൽ​എ ആ​യി​ട്ടു​ള്ള നേ​താ​വാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ‌.

National

ഡി​എം​കെ​യ്ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​ത്; അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: വി​ജ​യ്

പു​തു​ച്ചേ​രി: ഡി​എം​കെ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ഡി​എം​കെ​യെ ഒ​രി​ക്ക​ലും വി​ശ്വ​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

പു​തു​ച്ചേ​രി​യി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം. ഉ​പ്പ​ളം എ​ക്സ്പോ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടി​വി​കെ​യു​ടെ സ​മ്മേ​ള​നം. പു​തു​ച്ചേ​രി​ക്കാ​രോ​ട് ടി​വി​കെ​യെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്രം വ​ഞ്ചി​ച്ചെ​ന്നും വി​ജ​യ് കു​റ്റ​പ്പെ​ടു​ത്തി. പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി അ​നു​വ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ്റി​ച്ച​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പു​തു​ച്ചേ​രി​യി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ വി​ജ​യ് അ​ഭി​ന​ന്ദി​ച്ചു. എ​തി​ർ​ച്ചേ​രി​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യാ​യി​ട്ടും വേ​ണ്ട സു​ര​ക്ഷ അ​വ​ർ ഒ​രു​ക്കി​ത​ന്നു​വെ​ന്നാ​ണ് വി​ജ​യ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​രി​ന് വ​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ഇ​ത് ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പു​തു​ച്ചേ​രി​യി​ലെ ടി​വി​കെ​യു​ടെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച; ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളുമായി പോ​ലീ​സ്

പു​തു​ച്ചേ​രി: വി​ജ​യ്‌‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പു​തു​ച്ചേ​രി​യി​ലെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കും. പു​തു​ച്ചേ​രി​യി​ലെ പ​ഴ​യ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്.

അ​തേ​സ​മ​യം, പൊ​തു​യോ​ഗം ന​ട​ത്തു​ന്ന​തി​ന് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ട്ടു​ള്ള​ത്. വി​ജ​യ് എ​ത്തു​ന്ന സ​മ​യം കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു.

പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 5000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. ക്യു ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​യി​രി​ക്കും ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

500 പേ​ർ വീ​ത​മു​ള്ള പ​ത്ത് ബ്ലോ​ക്കു​ക​ളാ​യി പ്ര​വ​ർ​ത്ത​ക​രെ ഇ​രു​ത്ത​ണം. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മേ​റി​യ​വ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ടി​വി​കെ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

National

ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തും; വി​ജ​യ് ന​യി​ക്കും: കെ.​എ. ശെ​ങ്കോ​ട്ട​യ്യ​ൻ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​വി​കെ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് പു​തു​താ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ മു​ൻ എം​എ​ൽ​എ കെ.​എ. ശെ​ങ്കോ​ട്ട​യ്യ​ൻ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഡി​എം​കെ​യു​ടെ ജ​ന​ദ്രോ​ഹ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. അ​വ​രു​ടെ മു​ന്നി​ലു​ള്ള ഒ​രേ ഒ​രു വ​ഴി ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും വി​ജ​യ്‌​യും ആ​ണ്. വി​ജ​യ് ത​ന്നെ സം​സ്ഥാ​ന​ത്തെ ന​യി​ക്കും '.-ശെ​ങ്കോ​ട്ട​യ്യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ടി​വി​കെ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത​ള്ള​തെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​മാ​ണ് സം​സ്ഥാ​ന​ത്ത് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ നേ​താ​വാ​യി​രു​ന്നു ശെ​ങ്കോ​ട്ട​യ്യ​ൻ.

 

National

വി​ജ​യ്‌യു​ടെ പു​തു​ച്ചേ​രി​യി​ലെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പു​തു​ച്ചേ​രി പോ​ലീ​സ്. ടി​വി​കെ​യു​ടെ അ​പേ​ക്ഷ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നെ നി​ല​പാ​ട് അ​റി​യി​ച്ചു. വി​ജ​യ്ക്ക് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാം. അ​തി​നാ​യി ഒ​രു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച, ടി​വി​കെ​യു​ടെ റോ​ഡ് ഷോ​യ്ക്കാ​ണ് പു​തു​ച്ചേ​രി പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. പ​ക​രം ഒ​രു തു​റ​ന്ന വേ​ദി​യി​ൽ പൊ​തു​യോ​ഗം ന​ട​ത്താ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി.

പു​തു​ച്ചേ​രി​യി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ ല​ക്ഷ്യ​മി​ട്ട ഈ ​പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ബൂ​സി ആ​ന​ന്ദ്, ആ​ദ​വ് അ​ർ​ജു​ന എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം പാ​ർ​ട്ടി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റോ​ഡ് ഷോ​യ്ക്ക് എ​ന്തു​കൊ​ണ്ട് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് പു​തു​ച്ചേ​രി​യി​ലെ വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ൾ​ക്ക് വി​ജ​യ് അ​ണി​നി​ര​ത്തു​ന്ന വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​തേ​സ​മ​യം പൊ​തു​യോ​ഗം മാ​ത്ര​മാ​ണെ​ങ്കി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ടി​വി​കെ ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

അ​ണ്ണാ ഡി​എം​കെ മു​ൻ എം​എ​ൽ‌​എ കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ ഇ​ന്ന് ടി​വി​കെ​യി​ൽ ചേ​രും

ചെ​ന്നൈ: എ​ഐ​ഡി​എം​കെ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ ഇ​ന്ന് ടി​വി​കെ​യി​ൽ ചേ​രും. ചെ​ന്നൈ​യി​ലെ ടി​വി​കെ ഓ​ഫീ​സി​ൽ രാ​വി​ലെ 10ന് ​വി​ജ​യ്‌​യി​ൽ നി​ന്നാ​ണ് സെ​ങ്കോ​ട്ട​യ്യ​ൻ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ക.

ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ്‌​യു​മാ​യി സെ​ങ്കോ​ട്ട​യ്യ​ൻ ര​ണ്ട് മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ടി​വി​കെ​യി​ലേ​ക്കെ​ത്തു​ന്ന സെ​ങ്കോ​ട്ട​യ്യ​ന് സം​ഘ​ട​ന സെ​ക്ര​ട്ട​റി സ്ഥാ​ന​വും കോ​ർ ക​മ്മി​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ​ദ​വി​യും ന​ൽ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഗോ​ബി​ചെ​ട്ടി​പ്പാ​ള​യ​ത്ത് നി​ന്ന് ഒ​ൻ​പ​ത് ത​വ​ണ​യാ​ണ് സെ​ങ്കോ​ട്ട​യ്യ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. സെ​ങ്കോ​ട്ട​യ്യ​നെ ഡി​എം​കെ​യി​ലെ​ത്തി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

 

National

സെ​ങ്കോ​ട്ട​യ്യ​ൻ വി​ജ​യ്‌​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; ടി​വി​കെ​യി​ൽ ചേ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ചെ​ന്നൈ: എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി​വി​കെ) നേ​താ​വും ന​ട​നു​മാ​യ വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​ൻ​പ​ത് ത​വ​ണ എം​എ​ൽ​എ​യാ​യ സെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്.

വി.​കെ. ശ​ശി​ക​ല, ഒ. ​പ​നീ​ർ ശെ​ൽ​വം, ടി.​ടി.​വി. ദി​ന​ക​ര​ൻ എ​ന്നി​രെ പാ​ർ​ട്ടി​യി​ൽ തി​രി​ക​യെ​ത്തി​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സെ​ങ്കോ​ട്ട​യ്യ​നെ എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

എം​ജി​ആ​ർ എ​ഐ​എ​ഡി​എം​കെ സ്ഥാ​പി​ച്ച​ത് മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സെ​ങ്കോ​ട്ട​യ്യ​ൻ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന​നേ​താ​വു കൂ​ടി​യാ​ണ്. എം​ജി​ആ​റി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്ന സെ​ങ്കോ​ട്ട​യ്യ​ൻ ജ​യ​ല​ളി​ത​യു​ടെ​യും വി​ശ്വ​സ്ത​നാ​യി​രു​ന്നു.

ഒ​മ്പ​ത് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ങ്കോ​ട്ട​യ്യ​ൻ എം​ജി​ആ‍​ർ, ജ​യ​ല​ളി​ത മ​ന്ത്രി​സ​ഭ​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ലും പാ​ർ​ട്ടി​യി​ലും നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച നേ​താ​വ് കൂ​ടി​യാ​ണ് സെ​ങ്കോ​ട്ട​യ്യ​ൻ.

സ്പീ​ക്ക​ർ എം. ​അ​പ്പാ​വു​വി​നെ നേ​രി​ൽ ക​ണ്ടാ​യി​രു​ന്നു സെ​ങ്കോ​ട്ട​യ്യ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​ച്ച​ത്.

 

National

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി നിരസിച്ചു.

കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്റി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.

എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിനുശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

Movies

വീണ്ടും കളത്തിലിറങ്ങാൻ വിജയ്; പര്യടനം അടുത്ത മാസം മുതൽ

ക​രൂ​ർ ദു​ര​ന്ത​ത്തി​നു​ശേ​ഷം വീ​ണ്ടും സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി ന​ട​നും ത​മി​ഴ​കം വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ഡി​സം​ബ​ർ ആ​ദ്യ വാ​രം പൊ​തു​യോ​ഗം ന​ട​ത്താ​നാ​ണ് നീ​ക്കം.

ര​ണ്ട് ജി​ല്ല​ക​ളി​ൽ ര​ണ്ട് യോ​ഗ​ങ്ങ​ൾ വീ​ത​മാ​യി​രി​ക്കും ന​ട​ത്തു​ക. സേ​ല​ത്ത് മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ ടി​വി​കെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ സേ​ലം പോ​ലീ​സി​ന് ടി​വി​കെ ന​ൽ​കി.

ഡി​സം​ബ​ർ നാ​ലി​ന് സേ​ല​ത്തു​വ​ച്ച് പൊ​തു​യോ​ഗം ന​ട​ത്താ​നാ​ണ് നി​ല​വി​ലെ നീ​ക്കം. ആ​ഴ്ച​യി​ൽ നാ​ല് യോ​ഗം വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക. ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ക​രൂ​ർ ദു​ര​ന്ത​ത്തോ​ടെ വി​ജ​യ് പ​ര്യ​ട​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

National

താ​ൻ പ​റ​ഞ്ഞ​ത് വി​ജ​യ്‌‍​യെ എ​തി​ർ​ത്ത​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ജി​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ സം​ഭ​വ​ത്തെ പ​റ്റി താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വി​ജ​യ്‌​യെ എ​തി​ർ​ത്തു​കൊ​ണ്ട​ല്ല എ​ന്ന് ന​ട​ൻ അ​ജി​ത് കു​മാ​ർ. ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ജി​ത് പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

"ഞാ​ൻ എ​ന്നും വി​ജ​യ്ക്ക് ന​ന്മ വ​ര​ണ​മെ​ന്ന് മാ​ത്ര​മേ ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ളൂ. എ​ന്‍റെ അ​ഭി​മു​ഖം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി​രി​ക്കു​ന്ന​വ​ർ ദ​യ​വാ​യി ഇ​ത് നി​ർ​ത്ത​ണം'. -അ​ജി​ത്, രം​ഗ​രാ​ജ് പാ​ണ്ഡെ​യു​മാ​യി ന​ട​ത്തി​യ ഓ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ക​രൂ​ർ സം​ഭ​വ​ത്തി​ന് കാ​ര​ണം ആ ​ഒ​രു പ്ര​ത്യേ​ക വ്യ​ക്തി മാ​ത്ര​മ​ല്ല, നാ​മെ​ല്ലാ​വ​രു​മാ​ണ്. ആ​ളു​ക​ളെ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യി​ൽ എ​ല്ലാ​വ​രും അ​ഭി​ര​മി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ ശ​ക്തി കാ​ണി​ക്കാ​ൻ എ​ല്ലാ​വ​രും ഇ​ങ്ങ​നെ ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, അ​ജി​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് വി​ജ​യ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

വി​ജ​യ് ടി​വി​കെ​യു​ടെ മുഖ്യമന്ത്രി സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ടി​വി​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ടി​വി​കെ​യു​ടെ ജ​ന​റ​ല്‍ കൗ​ൺ​സി​ലാ​ണ് വി​ജ​യി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തോ​ടെ 2026ല്‍ ​ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന് വ്യ​ക്ത​മാ​​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി വി​ജ​യ് രം​ഗ​ത്തെ​ത്തി. ക​രൂ​ർ ദു​ര​ന്തം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കി​ല്ലെ​ന്നാ​ണ് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞ​തെ​ന്നും എ​ന്നാ​ൽ നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് പ്ര​സം​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്, 2026 ൽ ​മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ൽ മാ​ത്ര​മാ​ണ്. 100 ശ​ത​മാ​നം വി​ജ​യം ന​മു​ക്കൊ​പ്പ​മാ​ണ് എ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം.

Movies

കാ​രൂ​ർ ദു​ര​ന്ത​ത്തി​ൽ വി​ജ​യ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി; അ​ജി​ത്ത് പ​റ‍​യു​ന്നു

ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ വി​ജ​യ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്ന് ന​ട​ൻ അ​ജി​ത് കു​മാ​ർ. ജ​ന​ക്കൂ​ട്ട​ത്തെ അ​മി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ദു​ര​ന്ത​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ജ​ന​കൂ​ട്ട​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ പ്ര​വ​ണ​ത മാ​റ​ണ​മെ​ന്നും അ​ജി​ത് വ്യ​ക്ത​മാ​ക്കി.

ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ര്‍​ട്ട​ര്‍ ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ജി​ത്.

'ആ​രേ​യും താ​ഴ്ത്തി​ക്കെ​ട്ടാ​ന​ല്ല ഞാ​ന്‍ ഇ​ത് പ​റ​യു​ന്ന​ത്. പ​ക്ഷേ ക​രൂ​ര്‍ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ പ​ല​തും ന​ട​ക്കു​ന്നു​ണ്ട്. ആ ​വ്യ​ക്തി (വി​ജ​യ്) മാ​ത്ര​മ​ല്ല ഇ​തി​ന് ഉ​ത്ത​ര​വാ​ദി. സം​ഭ​വ​ത്തി​ൽ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഇ​തി​ൽ പ​ങ്കു​ണ്ട്.

സ്വാ​ധീ​നം തെ​ളി​യി​ക്കാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി സ​മൂ​ഹം മാ​റി​യി​ട്ടു​ണ്ട്, ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ അ​മി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മൂ​ഹ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​രീ​തി അ​വ​സാ​നി​ക്ക​ണം.

താ​ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​രു​ടെ സ്നേ​ഹം വേ​ണം. സി​നി​മ​ക്ക് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​തും രാ​ത്രി​യി​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​തും കു​ടും​ബ​ത്തി​ല്‍ നി​ന്നും വേ​ര്‍​പെ​ട്ടി​രി​ക്കു​ന്ന​തു​മെ​ല്ലാം ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​നാ​യാ​ണ്.

ജ​ന​കൂ​ട്ട​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത മാ​ധ്യ​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണം. സി​നി​മാ താ​ര​ങ്ങ​ൾ വ​രു​ന്നി​ട​ത്തു മാ​ത്രം എ​ങ്ങ​നെ അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു. ക്രി​ക്ക​റ്റ് കാ​ണാ​ന്‍ പോ​കു​ന്ന ജ​ന​ങ്ങ​ളെ ക​ണ്ടി​ട്ടി​ല്ലേ. അ​വി​ടെ ഇ​തൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല​ല്ലോ.

എ​ന്തു​കൊ​ണ്ടാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ മാ​ത്രം ഇ​ത് കാ​ണു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും മാ​ത്രം ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? ഇ​ത് സി​നി​മാ മേ​ഖ​ല​യെ ആ​കെ മോ​ശം നി​ല​യി​ലാ​ക്കി കാ​ണി​ക്കു​ന്നു. ഇ​തൊ​ന്നും ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല'. അ​ജി​ത്ത് പ​റ​ഞ്ഞു.

National

ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഡി​എം​കെ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു: വി​ജ​യ്

ചെ​ന്നൈ: ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഡി​എം​കെ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വ് വി​ജ​യ്. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​തി​ര്‍​പ്പ് വ​ള​ര്‍​ന്നു​വ​രി​ക​യാ​ണ്. ത​മി​ഴ് ജ​ന​ത ഡി​എം​കെ നേ​താ​ക്ക​ളെ വീ​ട്ടി​ലി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു. മാ​സ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വി​ള​വെ​ടു​ത്ത നെ​ല്ല് സം​ഭ​ര​ണം വൈ​കി​പ്പി​ച്ചു​കൊ​ണ്ട് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ന​ശി​പ്പി​ച്ച​ത് എ​ന്തി​നാ​ണ്.

ഡി​എം​കെ സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ് ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​നം പാ​ഴാ​യി​പ്പോ​യ​തും. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​തി​ര്‍​പ്പ് വ​ള​ര്‍​ന്നു​വ​രി​ക​യാ​ണ്.

പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് പ​ക​രം മ​ഴ​ക്കാ​ല​ത്ത് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

National

ടി​വി​കെ നി​ർ​വാ​ഹ​ക സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ച് വി​ജ​യ്; 28 പേ​രു​ടെ സ​മി​തി പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: ടി​വി​കെ നി​ർ​വാ​ഹ​ക സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ക​രൂ​ർ ദു​ര​ന്ത​ത്തി​ന് ശേ​ഷം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​യ​ർ​ന്ന വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ടി​വി​കെ നി​ർ​വ്വാ​ഹ​ക സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടു​ത​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി 28 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട ക​രൂ​ർ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി മ​തി​യ​ഴ​ക​നും പു​തി​യ സ​മി​തി​യി​ലു​ണ്ട്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബു​സി ആ​ന​ന്ദ്ത തു​ട​രും. ആ​ന​ന്ദ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി​യു​ടെ സൈ​ബ​ർ പോ​രാ​ളി​ക​ൾ വി​ജ​യ്ക്ക് തു​റ​ന്ന ക​ത്ത് അ​യ​ച്ചി​രു​ന്നു.

ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് വി​ജ​യ്. ക​രൂ​ർ അ​പ​ക​ട​ത്തി​ന് ശേ​ഷം ചെ​ന്നൈ​യി​ലെ പ​ന​യൂ​രി​ലെ ഓ​ഫീ​സി​ലും നീ​ല​ങ്ക​രൈ​യി​ലെ വ​സ​തി​യി​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന വി​ജ​യ്, ക​ന​ത്ത മ​ഴ​യി​ൽ നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്ന​തി​നെ​തി​രെ ഡി​എം​കെ സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

ഇ​ന്ന് ര​ണ്ട് പേ​ജു​ള്ള വി​ശ​ദ​മാ​യ പ്ര​സ്താ​വ​ന​യു​മാ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ വി​ജ​യ് രം​ഗ​ത്തെ​ത്തി​യ​ത്. എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നെ​ൽ​ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ദ​രി​ദ്ര​രു​ടെ ദു​ര​വ​സ്ഥ​യോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന​യും നി​സം​ഗ​ത​യു​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

Movies

വെ​ട്രി​ക്കൊ​ടി​ക​ൾ!

സൂ​പ്പ​ർ​താ​ര​വും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ റാ​ലി​യി​ൽ തി​ര​ക്കി​ൽ​പ്പെ​ട്ട് 41 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ട് ഒ​രു​മാ​സ​മാ​യി​ട്ടി​ല്ല. നൂ​റി​ല​ധി​കം​പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു. മ​റ്റേ​തു സം​സ്ഥാ​ന​മാ​യാ​ലും വി​ജ​യ്‌​യേ​യും അ​യാ​ളു​ടെ തൊ​ട്ടി​ലി​ൽ​കി​ട​ക്കു​ന്ന പാ​ർ​ട്ടി​യേ​യും എ​ന്ന​ന്നേ​ക്കും വെ​റു​ക്കാ​ൻ ഈ​യൊ​രു ദു​ര​ന്തം മ​തി. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​തി​നെ എ​ത്ര​ത്തോ​ളം കൗ​ശ​ല​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​ത​നു​സ​രി​ച്ചി​രി​ക്കും വി​ജ​യ്‌​യു​ടെ വെ​ട്രി. അ​താ​ണ് ത​മി​ഴ്നാ​ട്, ത​മി​ഴ് രാ​ഷ്ട്രീ​യം !

ത​മി​ഴ്‌​നാ​ട്ടി​ൽ സി​നി​മ വി​നോ​ദോ​പാ​ധി​യെ​ന്ന​തി​ലു​പ​രി, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശ​ക്ത​മാ​യ ആ​യു​ധ​മാ​യി​ട്ടു നൂ​റ്റാ​ണ്ടാ​വാ​റാ​യി. ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച ഈ ​ബ​ന്ധം അ​ണ്ണാ​ദു​രൈ, ക​രു​ണാ​നി​ധി, എം.​ജി.​ആ​ർ മു​ത​ൽ ഏ​റ്റ​വു​മൊ​ടു​വി​ലെ ക​ണ്ണി​യാ​യ വി​ജ​യ് വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു. സ്വ​ന്തം പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ സി​നി​മാ താ​ര​ങ്ങ​ളു​ടെ നി​ല​പാ​ടും ത​മി​ഴ് സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

നാ​ട​ക​ത്തി​ൽ തു​ട​ക്കം

മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ പോ​ലെ സം​ഗീ​ത​വും നാ​ട​ക​വും​ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യ​കാ​ല ത​മി​ഴ് വം​ശീ​യ​ത​യു​ടേ​യും ദേ​ശീ​യ​ത​യു​ടേ​യും ആ​ദ്യ ആ​യു​ധം. ‘ത​ന്തൈ പെ​രി​യോ​ർ’ എ​ന്നു വാ​ഴ്ത്തു​ന്ന ഇ.​വി. രാ​മ​സ്വാ​മി നാ​യ്ക്ക​ർ തു​ട​ക്ക​മി​ട്ട ദ്രാ​വി​ഡ ക​ഴ​ക​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി പ്ര​ഥ​മ ശി​ഷ്യ​ൻ അ​ണ്ണാ​ദു​രൈ​യാ​ണ് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. എം.​ആ​ർ. രാ​ധ​യെ​ന്ന അ​ന്ന​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ​ന​ട​നും ക​ണ്ണ​ദാ​സ​ൻ എ​ന്ന മ​ഹാ​ക​വി​യും അ​ട​ക്കം ഒ​രു നീ​ണ്ട​നി​ര ക​ലാ​കാ​ര​ന്മാ​ർ ത​ങ്ങ​ളു​ടെ സൃ​ഷ്ടി​യു​മാ​യി ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു.

അ​തു​വ​രെ ചി​ല​പ്പ​തി​കാ​ര​വും രാ​ജാ​പ്പാ​ർ​ട്ട് നാ​ട​ക​ങ്ങ​ളു​മാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​വ​രെ പ്ര​ചാ​രം നേ​ടി​യി​രു​ന്ന ത​മി​ഴ് നാ​ട​ക​സം​ഘ​ങ്ങ​ൾ​ക്ക് വേ​ദി കു​റ​ഞ്ഞു​വ​ന്നു. സി​നി​മ എ​ന്ന ക​ലാ​രൂ​പം ജ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു തു​ട​ങ്ങി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ അ​ണ്ണാ​ദു​രൈ സി​നി​മ​യി​ലേ​ക്ക് ക​ളം​മാ​റ്റി. പി​ന്നാ​ലെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി​യും സി​നി​മ​യി​ലെ​ത്തി.

1952ൽ ‘​പ​രാ​ശ​ക്തി’ എ​ന്ന സി​നി​മ പു​റ​ത്തു​വ​ന്നു. അ​തു​വ​രെ നാ​ട​ക​ങ്ങ​ളി​ൽ​മാ​ത്രം അ​ഭി​ന​യി​ച്ചി​രു​ന്ന ശി​വാ​ജി ഗ​ണേ​ശ​ൻ എ​ന്ന ന​ട​ൻ ക​രു​ണാ​നി​ധി​യു​ടെ സ്ഫോ​ട​നാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​രു​വി​ട്ട​തോ​ടെ വെ​ള്ളി​ത്തി​ര​യ്ക്ക് തീ​പി​ടി​ച്ചു, ഒ​പ്പം ത​മി​ഴ​ക​ത്തി​നും. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം, എം.​ആ​ർ. രാ​ധ​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് നാ​ട​ക​ത്തി​ന്‍റെ ച​ല​ച്ചി​ത്ര രൂ​പം ‘ര​ക്ത​ക്ക​ണ്ണീ​ർ’ കൂ​ടി റി​ലീ​സാ​യ​തോ​ടെ സി​നി​മ ജ​ന​ങ്ങ​ളു​ടെ നാ​വാ​യി.

സി​നി​മ​യി​ലെ പ്ര​മു​ഖ​രെ സ​മു​ദാ​യ നേ​താ​ക്ക​ളാ​യി മ​ഹാ​ഭൂ​രി​പ​ക്ഷം​വ​രു​ന്ന ‘എ​ഴൈ ജ​ന​ത’ ആ​രാ​ധി​ക്കാ​ൻ തു​ട​ങ്ങി. അ​തു​വ​രെ രാ​ജാ​റാ​ണി ക​ഥ​ക​ളി​ൽ മാ​ത്രം അ​ഭി​ന​യി​ച്ചി​രു​ന്ന എം.​ജി.​ആ​ർ വ​രെ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഇ​ക്കാ​ല​ത്താ​ണ്. അ​ല്ലെ​ങ്കി​ൽ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി അ​തു വേ​ണ്ടി​വ​ന്നു. ആ ​എം.​ജി.​ആ​ർ പി​ന്നീ​ട് ‘മ​ക്ക​ൾ​തി​ല​ക’​മാ​യി എ​ന്ന​ത് ച​രി​ത്രം.

തി​രി​ച്ച​റി​വു​ക​ൾ, ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ

സി​നി​മ​യി​ലെ തു​ട​ക്കം മു​ത​ൽ​ത​ന്നെ രാ​ഷ്ട്രീ​യ​മോ​ഹ​വും എം.​ജി.​ആ​റി​ൽ അ​ങ്കു​രി​ച്ചി​രു​ന്നു. ഗാ​ന്ധി​യ​ൻ പാ​ത പി​ന്തു​ട​ർ​ന്ന്, കോ​ൺ​ഗ്ര​സു​കാ​ര​നാ​യാ​ണ് എം.​ജി.​ആ​റി​ന്‍റെ തു​ട​ക്കം. സി​നി​മ​യി​ലെ ഉ​റ്റ സു​ഹൃ​ത്ത് ക​രു​ണാ​നി​ധി​യു​ടെ സ്വാ​ധീ​ന​മാ​ണ് ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ലേ​ക്കു ശ്ര​ദ്ധ തി​രി​പ്പി​ച്ച​ത്. പു​ര​ട്ചി​ന​ട​നി​ൽ(​വി​പ്ല​വ ന​ട​ൻ) ജ​ന​ങ്ങ​ളു​ടെ ആ​രാ​ധ​ന ഏ​റി​വ​രു​ന്ന​ത് നി​രീ​ക്ഷി​ച്ച അ​ണ്ണാ​ദു​രൈ ക്ര​മേ​ണ അ​യാ​ളെ താ​ൻ സ്ഥാ​പി​ച്ച ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ചു.

എം.​ജി.​ആ​റി​നെ കാ​ണാ​ൻ വ​രു​ന്ന കൂ​ട്ടം ത​ന്‍റെ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് മ​റ്റെ​ന്തി​നേ​ക്കാ​ൾ ഗു​ണ​പ്പെ​ടും എ​ന്ന​ത് രാ​ഷ്ട്രീ​യ ചാ​ണ​ക്യ​നാ​യ അ​ണ്ണാ​യ്ക്കു അ​റി​യാ​മാ​യി​രു​ന്നു. തി​രി​ച്ചു ത​മി​ഴ് ജ​ന​ങ്ങ​ൾ ത​ന്നെ ര​ക്ഷ​ക​നാ​യി കാ​ണു​ന്നു​വെ​ന്നു എം.​ജി.​ആ​ർ മ​ന​സി​ലാ​ക്കി​യ​ത് ഈ ​സ​മ്മേ​ള​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്താ​ണ്.

National

ക​രൂ​ർ ദു​ര​ന്തം: തി​ങ്ക​ളാ​ഴ്ച മാ​മ​ല്ല​പു​ര​ത്തെ ഹോ​ട്ട​ലി​ൽ​വ​ച്ച് ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തെ വി​ജ​യ് നേ​രി​ൽ കാ​ണും

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​ല​വ​നും ന​ട​നു​മാ​യ വി​ജ​യ് ക​രൂ​ർ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ളെ തി​ങ്ക​ളാ​ഴ്ച നേ​രി​ൽ കാ​ണും. മാ​മ​ല്ല​പു​ര​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ടി​വി​കെ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​വി​ടേ​ക്ക് എ​ത്തി​ക്കും. രാ​വി​ലെ ഏ​ഴ​ര​യോ​ടെ യോ​ഗം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഓ​രോ കു​ടും​ബ​ത്തെ​യും വി​ജ​യ് നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ വി​ജ​യ് ക​രൂ​രി​ലെ കു​ടും​ബ​ങ്ങ​ളെ കാ​ണാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടി​തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

National

വി​ജ​യ് ഉ​ട​ൻ ക​രൂ​രി​ലേ​ക്കി​ല്ല, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ലെ​ത്തി​ക്കും

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് ഉ​ട​ൻ ക​രൂ​രി​ലേ​ക്കി​ല്ലെ​ന്ന് വി​വ​രം. ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ൽ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്താ​ഴ്ച മ​ഹാ​ബ​ലി​പു​ര​ത്ത് എ​ല്ലാ​വ​രെ​യും വി​ജ​യ് ഒ​ന്നി​ച്ചു​കാ​ണു​മെ​ന്നും ടി​വി​കെ വൃ​ത്ത​ങ്ങ​ൾ അ​റി​യി‍​ച്ചു.

ടി​വി​കെ നേ​താ​ക്ക​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. ചെ​ന്നൈ​യി​ലേ​ക്ക് വ​രാ​മെ​ന്ന് ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും സ​മ്മ​തി​ച്ചെ​ന്ന് സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ക​രൂ​രി​ൽ ടി​വി​കെ​യ്ക്ക് ഹാ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ര​ണ്ട് ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ വാ​ക്ക് പ​റ​ഞ്ഞ​തി​നു​ശേ​ഷം പി​ന്മാ​റി. ഡി​എം​കെ​യു​ടെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ടി​വി​കെ ആ​രോ​പി​ച്ചു.

നാ​മ​ക്ക​ലി​ലെ ക​ല്യാ​ണ​മ​ണ്ഡ​പം ത​യാ​റാ​ക്കി​യെ​ങ്കി​ലും ക​രൂ​രി​ൽ ത​ന്നെ പ​രി​പാ​ടി ന​ട​ത്ത​ണ​മെ​ന്ന് വി​ജ​യ് നി​ർ​ദേ​ശി​ച്ചു. ക​രൂ​ർ സ​ന്ദ​ർ​ശ​നം വൈ​കു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം.

National

വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ​വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. 41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി ബ​സ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

വി​ജ​യ്‌​യു​ടെ കാ​ര​വാ​ൻ നാ​മ​ക്ക​ൽ പോ​ലീ​സ് വൈ​കാ​തെ ത​ന്നെ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പോ​ലീ​സ് കൈ​മാ​റി​യി​ട്ടു​ണ്ട്.

തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ബൈ​ക്ക് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന​ടി​യി​ൽ വീ​ഴു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടി​ട്ടും ബ​സ് നി​ർ​ത്താ​തെ മു​മ്പോ​ട്ട് എ​ടു​ത്തു​വെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഒ​രു അ​പ​ക​ട​മ​ല്ലെ​ന്നും എ​ന്തു​കൊ​ണ്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്നും കോ​ട​തി പോ​ലീ​സി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി​ക​ളും വി​ജ​യ് യു​ടെ പ്ര​ച​ര​ണ ബ​സി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ക​രൂ​രി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​ക(​ടി​വി​കെ)​ത്തി​ന്‍റെ റാ​ലി​ക്കി​ടെ 41 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ വി​ജ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​നെ അ​ണി​ക​ളെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം​വി​ട്ട ടി​വി​കെ നേ​താ​ക്ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

‘ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ൻ നേ​താ​വ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​വു​ക​യാ​ണ് ചെ​യ്ത​ത്. അ​ത് നേ​താ​ക്ക​ൾ​ക്കു പ​റ്റി​യ ഗു​ണ​മ​ല്ലെ​ന്നു പ​റ​യേ​ണ്ടി​വ​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ട്. ആ​പ​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. എ​ത്ര​യോ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. പ​ക്ഷേ, നേ​താ​ക്ക​ൾ​ക്ക് ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ല.’ -കോ​ട​തി പ​റ​ഞ്ഞു.

ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ടു.

Movies

വിജയ് ഉത്തരവാദിത്തം ഏറ്റെടുത്തില്ല, കാരവാൻ പിടിച്ചെടുക്ക ണം; ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്

കാ​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്ത്. ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യു​ടെ കാ​ര​വാ​ൻ അ​ട​ക്ക​മു​ള്ള​വ പി​ടി​ച്ചെ​ടു​ക്കാ​നും അ​തി​നു​ള്ളി​ലെ​യും പു​റ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നും വി​ജ​യ്‌​ക്കും എ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്.

ദു​ര​ന്ത​സ്ഥ​ല​ത്ത് ല​ഭ്യ​മാ​യ എ​ല്ലാ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ക്ക​ണം, ക​രൂ​ർ എ​സ്ഐ​യു​ടെ കൈ​വ​ശ​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും എ​സ്ഐ​ടി​ക്ക് കൈ​മാ​റ​ണം, സം​ഘ​ത്തി​ൽ ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം, അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള അ​ശ്ര ഗ​ർ​ഗി​ന് ഇ​ഷ്ട​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം തു​ട​ങ്ങി​യ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് എ​സ്ഐ​ടി​ക്ക് കോ​ട​തി ന​ൽ​കി​യ​ത്.

ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി​യ കോ​ട​തി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​ശ്ര ഗ​ർ​ഗി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്ഐ​ടി) നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Leader Page

ചതിക്കപ്പെടുന്ന ജനങ്ങൾ

ത​​​​​മി​​​​​ഴ്‌​​​​നാ​​​​​ട്ടി​​​​​ലെ ക​​​​​രൂ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ടം ന​​​​​മ്മെ കാ​​​​​ര്യ​​​​​മാ​​​​​യി ചി​​​​​ന്തി​​​​​പ്പി​​​​​ക്ക​​​​​ണം, അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. വി​​​​​ജ​​​​​യ്‌​​​​​യു​​​​​ടെ താ​​​​​ര​​​​പ​​​​​രി​​​​​വേ​​​​​ഷ​​​​​ത്തി​​​​​ൽ മ​​​​​യ​​​​​ങ്ങി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ കാ​​​​​ണാ​​​​​ൻ പോ​​​​​യി അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ് അ​​​​​വ​​​​​ർ എ​​​​​ന്നു​​​​​ള്ള ല​​​​​ളി​​​​​ത​​​​​വ​​​​​ത്ക​​​​​ര​​​​​ണം ന​​​​​മ്മു​​​​​ടെ ചി​​​​​ല വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന ​യാ​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ളെ മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കാ​​​​​നേ ഇ​​​​​ട​​​​​യാ​​​​​ക്കൂ. താ​​​​​രാ​​​​​ധ​​​​​ന​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചും ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട വി​​​​​ഭ്രാ​​​​​ന്തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​മൊ​​​​​ക്കെ പ​​​​​ഠ​​​​​നം ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ള്ള​​​​​ത് വി​​​​​ക​​​​​സി​​​​​ത​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ യ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ലാ​​​​​ണ്.

ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യ ജീ​​​​നി​​​​യ​​​​സി​​​​നെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി അ​​​​​തി​​​​​നോ​​​​​ട് ആ​​​​​ഭി​​​​​മു​​​​​ഖ്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു താ​​​​​രാ​​​​​ധ​​​​​ന​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാം. അ​​​​​പ്പോ​​​​​ൾ ആ ​​​​​ജീ​​​​​നി​​​​​യ​​​​​സി​​​​​നെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള ശേ​​​​​ഷി അ​​​​​ങ്ങ​​​​​നെ​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ട്. ഇ​​​​​തു സി​​​​​നി​​​​​മ​​​​​യി​​​​​ലോ സ്പോ​​​​​ർ​​​​​ട്സി​​​​​ലൊ മ്യൂ​​​​​സി​​​​​ക്കി​​​​​ലോ ഒ​​​​​ക്കെ ആ​​​​​കാം. മ​​​​​ഡോ​​​​​ണ​​​​​യോ​​​​​ട് ആ​​​​​രാ​​​​​ധ​​​​​ന തോ​​​​​ന്നു​​​​​ന്ന​​​​​തും ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ പാ​​​​​ട്ടു​​​​​ക​​​​​ൾ കേ​​​​​ൾ​​​​​ക്കാ​​​​​ൻ ത​​​​​ടി​​​​​ച്ചു​​​കൂ​​​​​ടു​​​​​ന്ന​​​​​തു​​​മൊ​​​​​ക്കെ നാം ​​​​​കാ​​​​​ണു​​​​​ന്നു​​​​​ണ്ട്.

അ​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​നി​​​​​ട​​​​​യ്ക്ക് ചി​​​​​ല​​​​​പ്പോ​​​​​ൾ ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട വി​​​​​ഭ്രാ​​​​​ന്തി​​​​​യു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​റു​​​​​ണ്ട്. ഇ​​​​​തി​​​​​ന് വ​​​​​ലി​​​​​യ വാ​​​​​ണി​​​​​ജ്യ​​​പ​​​​​ര​​​​​മാ​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ണ്ട്, ഗ​​​​​വ​​​​​ൺ​​​​​മെ​​​ന്‍റ് സാ​​​​​ധ്യ​​​​​മാ​​​​​യ എ​​​​​ല്ലാ മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലും എ​​​​​ടു​​​​​ക്കാ​​​​​റു​​​​​മു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ട് ക​​​​​രൂ​​​​​ർ അ​​​​​പ​​​​​ക​​​​​ടം​​​പോ​​​​​ലെ​​​​​യു​​​​​ള്ള ദുഃ​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ ഈ ​​​​​ഗ​​​​​ണ​​​​​ത്തി​​​​​ൽ​​​പ്പെ​​​​​ടു​​​​​ത്താ​​​​​മോ​​​യെ​​​ന്നു സം​​​​​ശ​​​​​യി​​​​​ക്ക​​​​​ണം. ഇ​​​​​വി​​​​​ടെ ഒ​​​​​രു താ​​​​​രം ഉ​​​​​ണ്ടെ​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണ് മു​​​​​ന്പു പ​​​​​റ​​​​​ഞ്ഞ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി സാ​​​​​മ്യ​​​​​മു​​​​​ള്ള​​​​​ത്. കൂ​​​​​ടാ​​​​​തെ, ഇ​​​​​തൊ​​​​​രു രാ​​​​​ഷ്‌​​​​​ട്രീ​​​​​യറാ​​​​​ലികൂ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്ന​​​​​ത് മ​​​​​റ്റൊ​​​​​ന്ന്.

ഇ​​​​​ത്ത​​​​​രം സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ​​​​​ നി​​​​​ന്നു വേ​​​​​ണം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ. ഇ​​​​​ത്ത​​​​​രം പ്രാ​​​​​കൃ​​​​​ത​​​​​മാ​​​​​യ റാ​​​​​ലി​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യി വേ​​​​​ണം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ. സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​ഭി​​​ച്ചി​​​ട്ട് ഏ​​​​​താ​​​​​ണ്ട് 79 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും ന​​​​​മ്മു​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​ സം​​​​​സ്കാ​​​​​രം എ​​​​​വി​​​​​ടെ നി​​​​​ൽ​​​​​ക്കു​​​​​ന്നുവെന്നും ഇ​​​​​തു​​​കൊ​​​​​ണ്ട് ഇ​​​​​വി​​​​​ടു​​​​​ത്തെ സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ന്തു മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചു​​​വെ​​​ന്നും ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​മ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ഇ​​​​​നി​​​​​യും ഇ​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​മെ​​​​​ന്നു​​​​​റ​​​​​പ്പാ​​​​​ണ്.

ന​​​​​മ്മു​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​യി വേ​​​​​ണം ഇ​​​​​തി​​​​​നെ കാ​​​​​ണാ​​​​​ൻ. മാ​​​​​റിമാ​​​​​റി വ​​​​​രു​​​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​​​ക​​​​​ളും വി​​​​​ക​​​​​സി​​​​​ച്ചു​​​വ​​​​​രു​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​ഫ​​​​​ണ്ടും നേ​​​​​താ​​​​​ക്ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​ന​​​​​ങ്ങ​​​​​ളും സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്നു​​​​​ണ്ടോ​​​യെ​​​ന്ന് അ​​​​​ന്വേ​​​​​ഷി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. സാ​​​​​ങ്കേ​​​​​തി​​​​​ക​​​വി​​​​​ദ്യ ഇ​​​​​ത്ര വി​​​​​ക​​​​​സി​​​​​ച്ച ഇ​​​​​ക്കാ​​​​​ല​​​​​ത്തും, ഒ​​​​​രു താ​​​​​ര​​​​​ത്തെ, പു​​​​​തി​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​നേ​​​​​താ​​​​​വി​​​​​നെ കാ​​​​​ണാ​​​​​ൻ രാ​​​​​പ​​​​​ക​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ത്തു​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു, ജീ​​​​​വി​​​​​തം​​​ത​​​​​ന്നെ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്നു​​​വെ​​​ന്ന് കാ​​​​​ണു​​​​​മ്പോ​​​​​ൾ, ഇ​​​​​ത്ത​​​​​രം ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​നി​​​​​ല​​​​​വാ​​​​​രം ഊ​​​​​ഹി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ.

ക​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി വോ​​​​​ട്ട് ചെ​​​​​യ്തു സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​ട്ടും നേ​​​​​താ​​​​​ക്ക​​​​​ളെ ജ​​​​​യി​​​​​പ്പി​​​​​ച്ചി​​​​​ട്ടും പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ പ​​​​​രീ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടും ത​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​നി​​​​​ല​​​​​വാ​​​​​രം അ​​​​​ത്ര​​​​​യ്ക്കു പ​​​​​രി​​​​​താ​​​​​പ​​​​​ക​​​​​ര​​​​​മാ​​​​​യ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മ​​​​​ല്ലോ എ​​​​​ന്തു വി​​​​​ല​​​​​കൊ​​​​​ടു​​​​​ത്തും പു​​​​​തി​​​​​യ നേ​​​​​താ​​​​​വി​​​​​നെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ര​​​​​ക്ഷ​​​​​ക​​​​​നെ തേ​​​​​ടി ജ​​​​​നം പോ​​​​​കു​​​​​ന്ന​​​​​ത്. നി​​​​​സ​​​​​ഹാ​​​​​യ​​​​​രാ​​​​​യ ഇ​​​​​വ​​​​​രെ നി​​​​​സാ​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൊ​​​​​ടു​​​​​ത്ത് പ്രീ​​​​​ണി​​​​​പ്പി​​​​​ച്ചും പ്ര​​​​​ലോ​​​​​ഭി​​​​​പ്പി​​​​​ച്ചും ഇ​​​​​ത്ത​​​​​രം പ്രാ​​​​​കൃ​​​​​ത​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ആ​​​​​ട്ടി​​​​​ത്തെ​​​​​ളി​​​​​ച്ചു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന മ​​​​​ധ്യ​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​ളും ഇ​​​​​തു​​​​​കൊ​​​​​ണ്ട് ലാ​​​​​ഭമു​​​​​ണ്ടാ​​​​​ക്കു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​വും അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ള്ള പ്ര​​​​​യോ​​​​​ജ​​​​​ന​​​​​വും ഒ​​​​​രു പ്ര​​​​​ത്യേ​​​​​ക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് എ​​​​​ന്നും നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​തു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​ബു​​​​​ദ്ധി​​​​​യോ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മോ പോ​​​​​ലും ഇ​​​​​വ​​​​​ർ​​​​​ക്കു കൊ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല എ​​​​​ന്നു​​​​​ള്ള​​​​​ത് ന​​​​​മു​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു നാ​​​​​ണ​​​​​ക്കേ​​​​​ടാ​​​​​ണ്.

ഷേ​​​​​ക്സ്പി​​​​​യ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ അ​​​​​വ​​​​​ർ വെ​​​​​റും ‘ഫോ​​​​​ഡ​​​​​ർ ഫോ​​​​​ർ ദ ​​​​​കാ​​​​​ന​​​​​ൻ’ പീ​​​​​ര​​​​​ങ്കി​​​​​ക്കു​​​​​ള്ള തീ​​​​​റ്റ മാ​​​​​ത്ര​​​​​മാ​​​​​യി അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ന​​​​​മ്മു​​​​​ടെ ഭ​​​​​ര​​​​​ണ​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ളും താ​​​​​ര​​​​​പ്ര​​​​​സം​​​​​ഗ​​​​​ക​​​​​രു​​​​​മൊ​​​​​ക്കെ സ്വ​​​​​കാ​​​​​ര‍്യ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലും നൂ​​​​​റു​​​ക​​​​​ണ​​​​​ക്കി​​​​​ന് കാ​​​​​റു​​​​​ക​​​​​ളു​​​​​ടെ അ​​​​​ക​​​​​മ്പ​​​​​ടി​​​​​യോ​​​​​ടും അം​​​​​ഗ​​​ര​​​​​ക്ഷ​​​​​ക​​​​​രോ​​​​​ടും​​​കൂ​​​​​ടി അ​​​​​ല്പം​​​പോ​​​​​ലും വെ​​​​​യി​​​​​ലും മ​​​​​ഴ​​​​​യും ഏ​​​​​ൽ​​​​​ക്കാ​​​​​തെ​​​​​യും ഒ​​​​​രി​​​​​ട​​​​​ത്തും കാ​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ കൂ​​​​​ട്ടാ​​​​​ക്കാ​​​​​തെ​​​​​യും യാ​​​​​ത്ര ചെ​​​​​യ്യു​​​​​മ്പോ​​​​​ഴാ​​​​​ണ്, ന​​​​​ടു​​​റോ​​​​​ഡി​​​​​ലുൾ​​​​​പ്പെ​​​​​ടെ ഈ ​​​​​റാ​​​​​ലി​​​​​ക​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ച​​​​​തി തെ​​​​​ളി​​​​​ഞ്ഞു​​​വ​​​​​രു​​​​​ന്ന​​​​​ത്. ജ​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​രി​​​​​ക്കും ച​​​​​തി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

എ​​​​​ന്നി​​​​​ട്ടും അ​​​​​വ​​​​​ർ ര​​​​​ക്ഷ​​​​​ക​​​​​നെ തെ​​​​​ര​​​​​ഞ്ഞു​​​​​ള്ള യാ​​​​​ത്ര തു​​​​​ട​​​​​രു​​​​​ന്നു. ഇ​​​​​ത് ഇ​​​​​നി​​​​​യും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​തെ നോ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലാ​​​​​ണ് ന​​​​​മ്മു​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ളും സ​​​ർ​​​ക്കാ​​​രു​​​ക​​​​​ളും ശ്ര​​​​​ദ്ധി​​​​​ക്കേ​​​​​ണ്ട​​​​​ത്. രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മൈ​​​​​ക്ക് കെ​​​​​ട്ടി പ​​​​​റ​​​​​യേ​​​​​ണ്ട​​​​​ത​​​​​ല്ല​​​​​ല്ലോ, പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു കാ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​ത​​​​​ല്ലേ. അ​​​​​തി​​​​​നു ന​​​​​യ​​​​​ങ്ങ​​​​​ളും പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​മ​​​​​ല്ലേ വേ​​​​​ണ്ട​​​​​ത്. അ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല​​​​​ല്ലേ വോ​​​​​ട്ട് ചോ​​​​​ദി​​​​​ക്കേ​​​​​ണ്ട​​​​​തും പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തും. അ​​​​​തു​​​​​കൊ​​​​​ണ്ട് ഇ​​​​​ത്ത​​​​​രം മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​ര​​​​​ഹി​​​​​ത​​​​​വും വി​​​​​രു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ ബ​​​​​ഹു​​​​​ജ​​​​​ന റാ​​​​​ലി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ത്ത​​​​​രം പാ​​​​​വം ജ​​​​​ന​​​​​ങ്ങ​​​​​ളെ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ എ​​​​​ല്ലാ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും നേ​​​​​താ​​​​​ക്ക​​​​​ളും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചാ​​​​​ൽ ഇ​​​​​ത്ത​​​​​രം പെ​​​​​ടു​​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു, ഏ​​​​​താ​​​​​ണ്ട് അ​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് അ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള​​​​​തെ​​​​​ങ്കി​​​​​ലും.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ പി.​എ​ച്ച്. ദി​നേ​ശ് ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ളാ​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കി​യെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു. ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച ജ​സ്റ്റീ​സ് എ​ൻ. സെ​ന്തി​ൽ​കു​മാ​ർ പ​രി​ഗ​ണി​ക്കും.

ഏ​ഴ് മ​ണി​ക്കൂ​ർ ജ​ന​ക്കൂ​ട്ടം കാ​ത്തു​നി​ന്ന​ത് വി​ജ​യ് കാ​ര​ണ​മാ​ണ്. ഉ​ച്ച​യ്ക്ക് 12ന് ​വ​രു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. വി​ജ​യ് വെ​ള്ള​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ‌ പ​റ​യു​ന്നു.

കേ​സി​ൽ നി​ന്നും വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ കാ​ര​ണം അ​ധി​കാ​രി​ക​ൾ​ക്ക് മാ​ത്ര​മേ അ​റി​യൂ. വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കു​ന്ന​ത് ജീ​വ​ൻ ന​ഷ്ട​മാ​യ 41 പേ​രോ​ടു​ള്ള അ​നീ​തി​യാ​ണ്. ബു​സി ആ​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത് ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ആ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

 

National

അ​മി​ത് ഷാ​യു​ടെ ഫോ​ൺ​കോ​ൾ വി​ജ​യ് അ​വ​ഗ​ണി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഫോ​ൺ​കോ​ൾ ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് അ​വ​ഗ​ണി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ക​രൂ​ർ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ അ​മി​ത് ഷാ, ​വി​ജ​യ്‌​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വി​ജ​യ് മ​റു​പ​ടി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. ദു​ര​ന്ത​ത്തി​ന്‍റെ പി​റ്റേ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സ് വി​ജ​യ്‌​യെ ബ​ന്ധ​പ്പെ​ട്ട​ത്.

വി​ജ​യ്‌​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ശേ​ഖ​റും സി​നി​മാ​മേ​ഖ​ല​യി​ലെ ചി​ല​രും വ​ഴി​യാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ൽ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ടി​വി​കെ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

എ​ന്നാ​ൽ അ​മി​ത് ഷാ​യോ​ട് സം​സാ​രി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് വി​ജ​യ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, വി​ജ​യ് യു​ടെ അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ മാ​റ്റി. ടി​വി​കെ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

Movies

‘ഛെ...!’; വി​ജ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ൻ സ​ത്യ​രാ​ജ്

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ടി​വി​കെ നേ​താ​വും സി​നി​മാ​താ​ര​വു​മാ​യ വി​ജ​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ൻ സ​ത്യ​രാ​ജ്. തെ​റ്റ് ചെ​യ്ത​വ​ർ അ​ത് തി​രു​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ ഇ​നി ആ​വ​ർ​ത്തി​ക്കാ​തെ നോ​ക്ക​ണം എ​ന്നും ന​ട​ൻ വ്യ​ക്ത​മാ​ക്കി. അ​വ​സാ​നം ‘ഛെ’ എ​ന്ന് പ​റ​ഞ്ഞാ​ണ് സ​ത്യ​രാ​ജ് വി​മ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​ത്.

‘പി​ഴ​വ് അ​റി​യാ​തെ സം​ഭ​വി​ക്കു​ന്ന​താ​ണ്. തെ​റ്റ് അ​റി​ഞ്ഞു കൊ​ണ്ട് ചെ​യ്യു​ന്ന​താ​ണ്. പി​ഴ​വ് സം​ഭ​വി​ച്ച​വ​ർ തി​രു​ത്താ​ൻ ശ്ര​മി​ക്ക​ണം. തെ​റ്റ് ചെ​യ്ത​വ​ർ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ നോ​ക്ക​ണം. ചെ​റി​യ പി​ഴ​വാ​ണെ​ങ്കി​ൽ തി​രു​ത്ത​ണം. അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ ഇ​നി ആ​വ​ർ​ത്തി​ക്കാ​തെ നോ​ക്ക​ണം. ഛെ’, എ​ന്ന് സ​ത്യ​രാ​ജ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ വി​ജ​യ്‌​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ വി​ജ​യ്യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ന​ടി ഓ​വി​യ പ്ര​തി​ക​രി​ച്ചി​രു​ന്നു. ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ശ​ര​ത്കു​മാ​റും വി​ജ​യ്‌​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. മ​രി​ച്ച ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ന​ട​ൻ വി​ശാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

National

വി​ജ​യ് മ​നു​ഷ​ത്വം ഇ​ല്ലാ​ത്ത നേ​താ​വ്; ​സ്വ​ന്തം സു​ര​ക്ഷ മാ​ത്രം നോ​ക്കി ചെന്നൈയി​ലേ​യ്ക്ക് പോ​യി: ക​നി​മൊ​ഴി എം​പി

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നവു​മാ​യി ഡി​എം​കെ എം​പി ക​നി​മൊ​ഴി. വി​ജ​യ് മ​നു​ഷ്യ​ത്വം ഇ​ല്ലാ​ത്ത നേ​താ​വാ​ണെ​ന്നും ആ​ദ്യം ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ പ​ഠി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ ക​നി​മൊ​ഴി ദു​ര​ന്ത​ത്തി​ന് ഡി​എം​കെ​യെ പ​ഴി​ക്കു​ന്ന​ത് എ​ന്തി​ന് എ​ന്നും ചോ​ദി​ച്ചു.

"വി​ജ​യ്ക്ക് മ​ന​സാ​ക്ഷി​യി​ല്ല. സ്വ​ന്തം സു​ര​ക്ഷ​മാ​ത്രം നോ​ക്കി ക​രൂ​രി​ൽ നി​ന്ന് വി​ജ​യ് ചെ​ന്നൈ​യി​ലേ​ക്ക് വ​ന്നു. വി​ജ​യ്ക്ക് അ​വി​ടെ നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ മ​റ്റ് നേ​താ​ക്ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട​ണ​മാ​യി​രു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​യാ​ണ് വി​ജ​യ്‌​യി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. വി​ജ​യ് ക​രൂ​രി​ൽ നി​ൽ​ക്ക​ണ​മാ​യി​രു​ന്നു.'-​ക​നി​മൊ​ഴി കു​റ്റ​പ്പെ​ടു​ത്തി.

ഇ​പ്പോ​ഴും ടി​വി​കെ നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടി​ല്ല എ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. അ​തേ​സ​മ​യം ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ടി​വി​കെ പ്രാ​ദേ​ശി​ക നേ​താ​വി​നെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രൂ​ർ സ്വ​ദേ​ശി പൗ​ൻ രാ​ജ് ആ​ണ് ക​സ്‌​റ്റ​ഡി​യി​ൽ ഉ​ള​ള​ത്.

പ​രി​പാ​ടി​ക്ക് അ​നു​മ​തി തേ​ടി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ഒ​പ്പി​ട്ട ഒ​രാ​ൾ ആ​ണ് പൗ​ൻ​രാ​ജ്. കൂ​ടാ​തെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഫെ​ലി​ക്സ് ജെ​റാ​ൾ​ഡ് എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യൂ​ട്യൂ​ബ് വീ​ഡി​യോ​യു​ടെ പേ​രി​ലാ​ണ് രാ​വി​ലെ ചെ​ന്നൈ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

National

ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്തം: ആ​ർ.​എ​സ്. ഭാ​ര​തി

ചെ​ന്നൈ: ശ​നി​യാ​ഴ്ച ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു​വെ​ന്ന് ഡി​എം​കെ സം​ഘ​ട​ന സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി. വി​ജ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ആ​ളെ​ക്കൂ​ട്ടാ​ൻ മ​ന​പ്പൂ​ർ​വ്വം ഏ​ഴു​മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി ആ​രോ​പി​ച്ചു.

വി​ജ​യ് അ​തി​നെ​ല്ലാം ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ആ​ർ.​എ​സ് ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ന്തി​നാ​ണെ​ന്നും ആ​ർ​എ​സ്എ​സ് ഭാ​ര​തി ചോ​ദി​ച്ചു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​മാ​ണ്. സി​ബി​ഐ വേ​ണ്ടെ​ന്നാ​ണ് ഡി​എം​കെ നി​ല​പാ​ട്. സി​ബി​ഐ കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ടൂ​ൾ ആ​യി മാ​റു​ക​യാ​ണെ​ന്നും ഭാ​ര​തി കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ്‌​യെ വ​രു​തി​യി​ൽ നി​ർ​ത്താ​ൻ ബി​ജെ​പി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കും. വി​ജ​യ്ക്ക് പി​ന്നി​ൽ താ​രാ ആ​രാ​ധ​ന ത​ല​യ്ക്കു പി​ടി​ച്ച​വ​രാ​ണ്. അ​ത്ത​ര​ക്കാ​രെ കു​റി​ച്ച് പ​റ​യാ​ൻ ത​ന്നെ നാ​ണ​ക്കേ​ട് തോ​ന്നു​ക​യാ​ണ്. ക​രൂ​രി​ല​ട​ക്കം തി​ങ്ങി നി​റ​ഞ്ഞ​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട ചെ​റു​പ്പ​ക്കാ​ർ മാ​ത്ര​മാ​ണെ​ന്നും ഭാ​ര​തി പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​ർ കേ​വ​ലം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മാ​ത്ര​മാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി എ​ന്തെ​ന്ന​ത് ഡി​എം​കെ​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​എം​കെ​ക്ക് ടി​വി​കെ​യെ ഭ​യ​മി​ല്ല. ഡി​എം​കെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി വ്യ​ക്ത​മാ​ക്കി.

Editorial

ആ​ർ​ത്ത​നാ​ദ​മാ​കു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ

രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

ത​ക​ർ​ന്നു​വീ​ണ സി​സ്റ്റ​ത്തി​ൽ ശ്വാ​സംമു​ട്ടി 40 പേ​ർ​കൂ​ടി മ​രി​ച്ചു. ശ​നി​യാ​ഴ്ച ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ടി​വി​കെ (ത​മി​ഴ​ക വെ​ട്രി ക​ഴ​കം) ക​രൂ​രി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും കാ​ഴ്ച​ക്കാ​രു​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടു മ​രി​ച്ച​ത്.

രാ​ഷ്‌​ട്രീ​യ​ത്തി​ലും മ​ത​ത്തി​ലും ആ​ശ്വാ​സം തേ​ടി തി​ങ്ങി​ക്കൂ​ടു​ന്ന മ​നു​ഷ്യ​ർ തി​ര​ക്കി​ൽ ശ്വാ​സംമു​ട്ടി മ​രി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല; അ​വ​സാ​ന​ത്തേ​തു​മാ​യി​രി​ക്കി​ല്ല. കാ​ര​ണം, ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രു​ക​ൾ ഒ​രു മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കു​ന്നി​ല്ല.
ഒ​രി​റ്റു വെ​ള്ള​ത്തി​നും ഒ​ടു​വി​ലൊ​രു ശ്വാ​സ​ത്തി​നു​മാ​യു​ള്ള മ​നു​ഷ്യ​രു​ടെ പി​ട​ച്ചി​ൽ നി​ഷ്ക്രി​യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും അ​തി​ന്‍റെ ഉ​ത്പ​ന്ന​മാ​യ ഉ​ദ്യോ​ഗ​സ്ഥ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​യും നോ​വി​ക്കു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

നാ​മ​ക്ക​ലി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ടി​വി​കെ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ക​രൂ​രി​ലെ​ത്തി​യ​ത്. ക​രൂ​ർ വേ​ലു​ച്ചാ​മി​പു​ര​ത്ത് ഉ​ച്ച​യ്ക്കു ന​ട​ക്കേ​ണ്ടി​യി​രു​ന്ന റാ​ലി വൈ​കി​യ​തോ​ടെ രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പി​ന്നീ​ട് എ​ത്തി​യ​വ​രു​മാ​യി ആ​ൾ​ക്കൂ​ട്ടം പെ​രു​കി. 10,000 പേ​രെ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് 1.5 ല​ക്ഷം പേ​ർ എ​ത്തി​യെ​ന്നാ​ണ് ചി​ല ക​ണ​ക്കു​ക​ൾ.

നാ​മ​ക്ക​ലി​ൽ​നി​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ വി​ജ​യ്‌​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​രും തി​ര​ക്കു വ​ർ​ധി​പ്പി​ച്ചു. ഇ​തി​നി​ടെ ഒ​രു മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടി​യെ​ന്നും ഏ​താ​ണ്ട് അ​തേ​സ​മ​യ​ത്ത് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യെ​ന്നു​മൊ​ക്കെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ദു​ര​ന്ത​ത്തി​നു​മു​മ്പ് ക​ല്ലേ​റു​ണ്ടാ​യെ​ന്നും വേ​ദി​ക്ക​ടു​ത്ത് പോലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച ടി​വി​കെ സ്വ​ത​ന്ത്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​​ണ്ട്.

ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ളും പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണ-പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മൊ​ക്കെ ഇ​ത്ത​രം ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ങ്ങ​ളു​ടെ പി​ന്നാ​ലെ പ​തി​വു​ള്ള​താ​ണ്. അ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ലും, തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാതിരിക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കി​ല്ല.

ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​നാ​ണ് ഐ​പി​എ​ല്ലി​ൽ ആ​ദ്യ​മാ​യി കി​രീ​ടം നേ​ടി​യ റോ​യ​ൽ ചല​ഞ്ചേ​ഴ്സ് ബംഗ​ളൂ​രു​വി​ന് സ​ർ​ക്കാ​രും ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണപ​രി​പാ​ടി​യി​ലെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 11 പേ​ർ മ​രി​ച്ച​ത്. മേ​യ് മൂ​ന്നി​ന് ഉ​ത്ത​ര​ഗോ​വ​യി​ലെ ശ്രീ ​ലാ​യ്റാ​യി ക്ഷേ​ത്ര​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും ഏ​ഴു​പേ​ർ മ​രി​ക്കു​ക​യും 80 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഫെ​ബ്രു​വ​രി 15ന് ​അ​ർ​ധ​രാ​ത്രി​ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 കും​ഭ​മേ​ള തീ​ർ​ഥാ​ട​ക​രെ​ങ്കി​ലും മ​രി​ച്ചു. ജ​നു​വ​രി 29ന് ​മ​ഹാ​കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 30 പേ​രാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ൽ തി​രക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും ആ​റു പേ​ർ മ​രി​ച്ച​ത് ജ​നു​വ​രി എ​ട്ടി​ന്. ഇ​തൊ​ക്കെ ഇ​ക്കൊ​ല്ലം മാ​ത്രം സം​ഭ​വി​ച്ച​താ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ങ്കി​ൽ ഈ ​മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ ഇ​ങ്ങ​നെ തു​ട​ർ​ക്ക​ഥ​യാ​കി​ല്ലാ​യി​രു​ന്നു.

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​രും വി​ജ​യ്‌​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ധ​ന​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​താ​വ​ശ്യ​മാ​ണ്. പ​ക്ഷേ, ദു​ര​ന്ത​ത്തി​ൽ​നി​ന്നു പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലും, അ​ഴി​മ​തി​യി​ല്ലാ​ത്ത​തും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തു​പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ്. ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ മു​ന്നേ​റ്റ​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന ടി​വി​കെ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, പ്ര​സി​ഡ​ന്‍റ് വി​ജ​യ്ക്കെ​തി​രേയും കേ​സെ​ടു​ക്ക​ണം.

രാ​വി​ലെ മു​ത​ൽ വേ​ലു​ച്ചാ​മി​പു​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നു സാ​ക്ഷി​യാ​യി​ട്ടും അ​നു​മ​തി റ​ദ്ദാ​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യെല്ലാം പ്ര​തി​ക​ളാ​ക്ക​ണം. മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യു​ണ്ടാ​യാ​ൽ മ​ര​ണം വി​ത​യ്ക്കു​ന്ന കെ​ടു​കാ​ര്യ​സ്ഥ​ത ഒ​രു​പ​രി​ധി​വ​രെ​യെ​ങ്കി​ലും കു​റ​യും. ജ​ന​ങ്ങ​ളും തി​രി​ച്ച​റി​യ​ണം, യ​ഥാ​ർ​ഥ രാ​ഷ്‌​ട്രീ​യ​ത്തെ​യും മ​ത​ത്തെ​യു​മൊ​ന്നും ശ്വാ​സം​മു​ട്ടി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ല​ല്ല തി​ര​യേ​ണ്ട​ത്. ആ​ൾ​ദൈ​വ​ങ്ങ​ളൊ​ന്നും നി​ങ്ങ​ളി​ല്ലാ​താ​കു​ന്ന വീ​ടി​നു ത​ണ​ലാ​കി​ല്ല.

രാ​ജ്യ​ത്ത്, ഒ​ന്പ​തു മാ​സ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​ളു​ക​ൾ മ​രി​ക്കു​ന്ന ആ​റാ​മ​ത്തെ വ​ലി​യ ദു​ര​ന്ത​മാ​ണ് ക​രൂ​രി​ലേ​ത്. ഏ​താ​നും സ​സ്പെ​ൻ​ഷ​നു​ക​ൾ ഒ​ഴി​ച്ചാ​ൽ ബാ​ക്കി അ​ഞ്ചി​ലും അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളു​മൊ​ക്കെ ഇ​ഴ​യു​ക​യാ​ണ്. ആ ​പ​ട്ടി​ക​യി​ലേ​ക്ക് ക​രൂ​രി​നെ​യും ചേ​ർ​ത്തു​വ​യ്ക്കാ​നാ​ണെ​ങ്കി​ൽ ഏ​ഴാ​മ​ത്തേ​ത് എ​വി​ടെ, എ​ത്ര മ​ര​ണം എ​ന്നു​കൂ​ടി​യേ എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ട​തു​ള്ളൂ. ജ​നം ക​രു​തി​യി​രി​ക്കു​ക.

Movies

വി​ജ​യ്‌​യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി; ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

ന​ട​ൻ വി​ജ​യ്‌‌‌​യു​ടെ ചെ​ന്നൈ നീ​ലാ​ങ്ക​രൈ​യി​ലെ വ​സ​തി​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി. ചെ​ന്നൈ പോ​ലീ​സി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ക​രൂ​ർ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ബോം​ബ് സ്ക്വാ​ഡു​മാ​യി വ​സ​തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം വീ​ടി​ന​ക​ത്തും പു​റ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. വി​ജ​യ് നീ​ലാ​ങ്ക​രൈ​യി​ലെ വ​സ​തി​യി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​രൂ​രി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് 40 പേ​ർ മ​രി​ച്ചി​രു​ന്നു. ദു​ര​ന്തം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ക​രൂ​രി​ൽ​നി​ന്നു ട്രി​ച്ചി​യി​ലെ​ത്തി​യ വി​ജ​യ് വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​തേ​സ​മ​യം ദു​ര​ന്തം ന​ട​ന്ന ക​രൂ​രി​ലേ​ക്ക് പോ​കാ​ൻ വി​ജ​യ് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Movies

വീ​രാ​രാ​ധ​ന​യു​ടെ ദു​ര​ന്തം

വീ​രാ​രാ​ധ​ന​യാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ മു​ഖ​മു​ദ്ര. ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​ത്തി​ലും സി​നി​മ​യി​ലു​മെ​ല്ലാം ഇ​തു പ്ര​ക​ട​മാ​ണ്. സി​നി​മ​ക്കാ​ർ ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ അ​ട​യാ​ള​മാ​യി ഒ​രു തം​രം​ഗം ത​ന്നെ സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ദ​ള​പ​തി വി​ജ​യ് എ​ന്ന ത​മി​ഴ് മ​ക്ക​ൾ വി​ളി​ക്കു​ന്ന വി​ജ​യ് ജോ​സ​ഫി​ന്‍റെ രാ​ഷ്‌​ട്രീ​യ അ​ര​ങ്ങേ​റ്റം.

പ​ക്ഷേ ആ ​വീ​രാ​രാ​ധ​ന അ​തി​രു​ക​ട​ന്ന് വ​ൻ ദു​ര​ന്ത​മാ​യി മാ​റി​യ​പ്പോ​ൾ ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​തു​ണ്ടാ​ക്കു​ന്ന പ്ര​തി​ഫ​ല​നം വ​ള​രെ വ​ലു​താ​യി​രി​ക്കും. വി​ജ​യി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്ത് വ​ൻ ആ​കാം​ക്ഷ​യാ​ണ് ഉ​ണ​ർ​ത്തി​യി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് സി​നി​മ​യും രാ​ഷ്‌​ട്രീ​യ​വും ത​മ്മി​ൽ ഇ​ഴ​പി​രി​ഞ്ഞു കി​ട​ക്കു​ന്നു എ​ന്നു പ​റ​യു​ന്പോ​ഴും സ​മീ​പ​കാ​ല​ത്ത് ക​മ​ല്‍​ഹാ​സ​നു​ൾ​പ്പ​ടെ പ​ല വ​ന്പ​ൻ​മാ​രും ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​ലി​ട​റി വീ​ഴു​ന്ന​തും ക​ണ്ടു. അ​വി​ടെ​യാ​ണ് വി​ജ​യ് ജ​ന​സാ​ഗ​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ത​ന്‍റെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. പ​ക്ഷേ അ​തൊ​ക്കെ​യും ത​ക​ർ​ന്ന​ടി​യു​മോ എ​ന്ന​താ​ണ് ഇ​നി​യു​ള്ള ചോ​ദ്യം.

എം.​ജി. രാ​മ​ച​ന്ദ്ര​നും ജ​യ​ല​ളി​ത​യും ക​രു​ണാ​നി​ധി​യു​മൊ​ക്കെ ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ലെ മു​ടി​ചൂ​ടാ​മ​ന്ന​ന്മാ​രാ​യി മാ​റി​യ​ത് വീ​രാ​രാ​ധ​ന​യു​ടെ ഫ​ല​മാ​യി മാ​ത്ര​മാ​യി​രു​ന്നു. 1949ൽ ​ഡി​എം​കെ എ​ന്ന രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി ത​മി​ഴ​ക​ത്ത് രൂ​പം കൊ​ള്ളു​ന്പോ​ൾ സി​നി​മ​യി​ലെ വീ​ര​നാ​യ​ക​ന്മാ​രെ പാ​ർ​ട്ടി​യി​ലെ​ടു​ത്ത് ജ​ന​കീ​യ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്ന ആ​ശ​യം ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത് സി.​എ​ൻ. അ​ണ്ണാ​ദു​രൈ ആ​യി​രു​ന്നു. അ​ക്കാ​ല​ത്തെ അ​റി‍​യ​പ്പെ​ടു​ന്ന തി​ര​ക്ക​ഥാ​കൃ​ത്താ​യി​രു​ന്ന അ​ദ്ദേ​ഹം ത​മി​ഴ​രു​ടെ വീ​രാ​രാ​ധ​ന ന​ന്നാ​യി മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ചു. അ​ങ്ങ​നെ ക​രു​ണാ​നി​ധി​യും എം.​ജി. രാ​മ​ച​ന്ദ്ര​നു​മൊ​ക്കെ പാ​ർ​ട്ടി​യി​ലെ​ത്തി.

ത​മി​ഴ് സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ച ഒ​ട്ടേ​റെ ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ക​രു​ണാ​നി​ധി​യും ത​മി​ഴ​രു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​യി​രു​ന്ന എം​ജി​ആ​റും ചേ​ർ​ന്ന് ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ ന​ട​ത്തി​യ തേ​രോ​ട്ട​മാ​യി​രു​ന്നു പി​ന്നീ​ട് ക​ണ്ട​ത്. അ​ക്കാ​ല​ത്ത് എ​ല്ലാ അ​ർ​ഥ​ത്തി​ലും ത​മി​ഴ് രാ​ഷ്‌​ട്രീ​യം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഒ​രു​പു​ഴ പോ​ലെ ഒ​ഴു​കി​യ ഈ ​വ​ൻ ശ​ക്തി​ക​ൾ വ​ഴി​പി​രി​ഞ്ഞു. എം.​ജി.​രാ​മ​ച​ന്ദ്ര​ൻ എ​ഐ​എ​ഡി​എം​കെ എ​ന്ന പു​തി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

അ​തോ​ടെ ത​മി​ഴ​ക രാ​ഷ്‌​ട്രീ​യം പു​തി​യ ദി​ശ​യി​ലേ​ക്കു നീ​ങ്ങി. ഡി​എം​കെ-​എ​ഐ​ഡി​എം​കെ പേ​രാ​ട്ട​മാ​യി ത​മി​ഴി​ന്‍റെ രാ​ഷ്‌​ട്രീ​യ ഭൂ​മി​ക മാ​റി. കോ​ൺ​ഗ്ര​സ് അ​ട​ക്കം മ​റ്റു​പാ​ർ​ട്ടി​ക​ൾ​ക്ക് കാ​ര്യ​മാ​യ റോ​ളി​ല്ലാ​താ​യി. എം.​ജി. രാ​മ​ച​ന്ദ്ര​ന്‍റെ സി​നി​മ​ക​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ത​മി​ഴ് മ​ക്ക​ൾ ഇ​ദ​യ​ക്ക​നി എ​ന്നു വി​ളി​ച്ചി​രു​ന്ന ജ​യ​ല​ളി​ത കൂ​ടി രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ താ​ര​രാ​ഷ്‌​ട്രീ​യം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി.

ക​രു​ണാ​നി​ധി​യും എം​ജി​ആ​റും മാ​റി മാ​റി ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ ത​ന്നെ എ​ല്ലാ രാ​ഷ്‌​ട്രീ​യ അ​ടി​ത​ട​വു​ക​ളും ന​ന്നാ​യി പ​ഠി​ച്ച ജ​യ​ല​ളി​ത ഒ​രു ത​രം​ഗം ത​ന്നെ ത​മി​ഴ​ക​ത്ത് സൃ​ഷ്ടി​ച്ചു. എം.​ജി. രാ​മ​ച​ന്ദ്ര​ന്‍റെ മ​ര​ണ​വും അ​ന​ന്ത​ര​വ​കാ​ശി​യാ​യി ജ​യ​ല​ളി​ത​യു​ടെ വ​ര​വു​മൊ​ക്കെ പി​ന്നെ​യും രാ​ഷ്‌​ട്രീ​യ​ത്തെ മാ​റ്റി​മ​റി​ച്ചു.
അ​ങ്ങ​നെ ഒ​രു സി​നി​മാ​ന​ടി മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലെ​ത്തി. എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ജ​യ​ല​ളി​ത ത​മി​ഴി​ന്‍റെ റാ​ണി‍​യാ​യി മാ​റി. കേ​വ​ലം ഒ​രു സി​നി​മാ​ന​ടി​ക്ക​പ്പു​റം പ​ക്കാ രാ​ഷ്‌​ട്രീ​യ​ക്കാ​രി​യാ​യും ഭ​ര​ണാ​ധി​കാ​രി​യാ​യും ജ​യ​ല​ളി​ത തി​ള​ങ്ങി. ജ​യ​ല​ളി​ത​യു​ടെ വി​യോ​ഗ​ത്തോ​ടെ എ​ഡി​എം​കെ എ​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ത​ന്നെ ത​മി​ഴ​ക​ത്ത് അ​പ്ര​സ​ക്ത​മാ​കു​ന്നു​വെ​ന്ന​ത് സ​മീ​പ​കാ​ല ച​രി​ത്രം.

ഇ​തി​നി​ട​യി​ൽ ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ച്ചി​റ​ങ്ങി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടു​ത​ന്നെ വീ​രാ​രാ​ധ​ന നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ എ​ല്ലാ​വ​രേ​യും ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​വ​ര​ല്ല ത​മി​ഴ് മ​ക്ക​ൾ. ത​മി​ഴ​ക​ത്ത് ആ​രാ​ധ​ക​ര്‍ ഏ​റെ​യു​ള്ള ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​മോ​ഹ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഫ​ല​വ​ത്താ​യി​ട്ടി​ല്ല. സ്വ​ന്ത​മാ​യി പാ​ർ​ട്ടി​രൂ​പീ​ക​രി​ച്ച ക​മ​ല്‍​ഹാ​സ​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.

ശി​വാ​ജി​ഗ​ണേ​ശ​ന്‍, വി​ജ​യ​കാ​ന്ത്, ശ​ര​ത്കു​മാ​ർ, ഖു​ശ്ബു തു​ട​ങ്ങി​യ​വ​രും രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും ത​രം​ഗ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെ​യാ​ണ് വി​ജ​യി​ന്‍റെ പ്ര​സ​ക്തി. ജ​യ​ല​ളി​ത​യ്ക്കു​ശേ​ഷം തി​ര​ശീ​ല​യി​ൽ മു​ഖം കാ​ണി​ച്ച ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തു​മോ എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കി​യി​രു​ന്ന​ത്. താ​രാ​രാ​ധ​ന സൃ​ഷ്ടി​ച്ച ദു​ര​ന്ത​ഭു​മി​ക​യി​ൽ ത​മി​ഴ​കം വി​റ​ങ്ങ​ലി​ച്ചു നി​ല്ക്കു​ന്പോ​ൾ വ​രും​നാ​ളു​ക​ൾ അ​തി​നു​ത്ത​രം ന​ല്കും.

National

ക​രൂ​ർ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് 20 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 20 ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ നൂ​റോ​ളം പേ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും ന​ൽ​കു​മെ​ന്ന് വി​ജ​യ് അ​റി​യി​ച്ചു.

എ​ക്സ് അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് വി​ജ​യ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. "എ​ന്‍റെ ഹൃ​ദ​യ വേ​ദ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ൾ കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്നു. എ​ന്‍റെ ക​ണ്ണു​ക​ളും മ​ന​സും ദുഃ​ഖ​ത്താ​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഞാ​ൻ ക​ണ്ടു​മു​ട്ടി​യ നി​ങ്ങ​ളു​ടെ​യെ​ല്ലാം മു​ഖ​ങ്ങ​ൾ എ​ന്‍റെ മ​ന​സ്സി​ൽ മി​ന്നി​മ​റ​യു​ന്നു. വാ​ത്സ​ല്യ​വും ക​രു​ത​ലും പ്ര​ക​ടി​പ്പി​ക്കു​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ച് ഞാ​ൻ കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്തോ​റും എ​ന്‍റെ ഹൃ​ദ​യം സ്ഥാ​ന​ത്ത് നി​ന്ന് കൂ​ടു​ത​ൽ വ​ഴു​തി​പ്പോ​കു​ന്നു'.

"ഇ​ത് ന​മ്മ​ൾ​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. ആ​രൊ​ക്കെ ആ​ശ്വാ​സ വാ​ക്കു​ക​ൾ ന​ൽ​കി​യാ​ലും, ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ന​ഷ്ടം താ​ങ്ങാ​നാ​വാ​ത്ത​താ​ണ്. എ​ന്നി​രു​ന്നാ​ലും, നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗ​മെ​ന്ന നി​ല​യി​ൽ, പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ ന​ഷ്ട​പ്പെ​ട്ട ഓ​രോ കു​ടും​ബ​ത്തി​നും 20 ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും ഞാ​ൻ ന​ൽ​കും'.-​വി​ജ​യ് കു​റി​ച്ചു.

National

അ​നു​കൂ​ല വി​കാ​ര​മു​ണ്ടാ​യേ​ക്കും; വി​ജ​യ്‌​യു​ടെ അ​റ​സ്റ്റ് ഉ​ട​നി​ല്ല

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ അ​റ​സ്റ്റ് ഉ​ട​നി​ല്ല. അ​റ​സ്റ്റ് ഉ​ട​ൻ​വേ​ണ്ട​ന്ന ധാ​ര​ണ​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

സ​ർ​ക്കാ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യെ അ​റി​യി​ക്കും. കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​രു​തു​ന്ന​ത്.

തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ത്താ​ൽ അ​ത് വി​ജ​യ്‌​ക്ക് അ​നു​കൂ​ല വി​കാ​ര​മു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ തീ​രു​മാ​ന​മെ​ന്നും വ്യ​ഖ്യാ​നി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ അ​റ​സ്റ്റ് കോ​ട​തി​നി​ർ​ദേ​ശം വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

National

"താ​ന്‍ ശ​നി​യാ​ഴ്ച മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ​ല്ല'; വി​ജ​യ്‌​യെ പ​രി​ഹ​സി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യെ പ​രി​ഹ​സി​ച്ച് ത​മി​ഴ്‌​നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍.

താ​ന്‍ ശ​നി​യാ​ഴ്ച മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ​ല്ല എ​ന്നാ​ണ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞ​ത്. ആ​ഴ്ച്ച​യി​ല്‍ ഒ​രു​ദി​വ​സം മാ​ത്രം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​യാ​ള​ല്ല താ​നെ​ന്നും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

ഇ​ന്ന് എ​ന്ത് ആ​ഴ്ച്ച​യാ​ണ് എ​ന്നു​പോ​ലും ത​നി​ക്ക​റി​യി​ല്ലെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. വി​ജ​യ്‌​യു​ടെ ശ​നി​യാ​ഴ്ച​ക​ളി​ലെ ജി​ല്ലാ പ​ര്യ​ട​ന പ​രി​പാ​ടി​യെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ര്‍​ശം.

"ഞാ​ന്‍ ശ​നി​യാ​ഴ്ച മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ​ല്ല. എ​ല്ലാ ദി​വ​സ​വും ജ​ന​ങ്ങ​ളെ കാ​ണു​ന്ന​യാ​ളാ​ണ്. ആ​ഴ്ച്ച​യി​ല്‍ നാ​ലോ അ​ഞ്ചോ ദി​വ​സം ഞാ​ന്‍ പു​റ​ത്താ​യി​രി​ക്കും. ശ​നി​യാ​ഴ്ച മാ​ത്ര​മ​ല്ല ഞാ​യ​റാ​ഴ്ച്ച​യും പു​റ​ത്താ​യി​രി​ക്കും. ഇ​ന്ന് എ​ന്ത് ആ​ഴ്ച്ച​യാ​ണ് എ​ന്നു​പോ​ലും എ​നി​ക്ക​റി​യി​ല്ല. ഇ​ന്ന് വെ​ള​ളി​യാ​ഴ്ച്ച​യാ​ണോ? എ​നി​ക്ക​റി​യി​ല്ല. ഞാ​ന​ത് നോ​ക്കാ​റി​ല്ല'.

"ഞാ​ന്‍ പ​ല ജി​ല്ല​ക​ളി​ലും പോ​കു​മ്പോ​ള്‍ അ​വി​ടെ നി​വേ​ദ​ന​ങ്ങ​ളു​മാ​യി ആ​ളു​ക​ള്‍ നി​ല്‍​ക്കു​ന്നു​ണ്ടാ​കും. യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വാ​യി​രു​ന്ന​പ്പോ​ള്‍ കു​റ​ച്ച് നി​വേ​ദ​ന​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. എം​എ​ല്‍​എ ആ​യ​പ്പോ​ള്‍ അ​ത് അ​ധി​ക​മാ​യി. മ​ന്ത്രി​യാ​യ​പ്പോ​ള്‍ നി​വേ​ദ​ന​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ര്‍​ധി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ ല​ഭി​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ള്‍ വ​യ്ക്കാ​ന്‍ വ​ണ്ടി​യി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. എ​ങ്കി​ലും ഞാ​ന്‍ വ​ണ്ടി​നി​ര്‍​ത്തി എ​ന്നെ​ക്കാ​ണാ​ന്‍ വ​രു​ന്ന അ​മ്മ​പെ​ങ്ങ​ന്മാ​രോ​ട് സം​സാ​രി​ക്കും': ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, ത​മി​ഴ്‌​നാ​ട് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ​യും വി​ജ​യ്‌​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

National

റാ​ലി​ക​ൾ​ക്കും പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും ഏ​കീ​കൃ​ത മാ​ർ​ഗ​നി​ർ​ദേ​ശം രൂ​പീ​ക​രി​ക്ക​ണം; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: റാ​ലി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി ഏ​കീ​കൃ​ത മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശം ന​ൽ​കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി.

കൂ​ടാ​തെ, പൊ​തു സ്വ​ത്തി​ന് സം​ഭ​വി​ക്കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ന​ട​നും ത​മി​ഴ​ഗ വെ​ട്രി ക​ഴ​കം നേ​താ​വു​മാ​യ വി​ജ​യ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക​ൾ​ക്ക് പോ​ലീ​സും "ക​ർ​ശ​ന​വും പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ' നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വി​ജ​യ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ച​ത്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ റാ​ലി​ക്ക് ശേ​ഷം എ​ങ്ങ​നെ, എ​വി​ടേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക, വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക, ഗ​ർ​ഭി​ണി​ക​ളും വി​ക​ലാം​ഗ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ടി​വി​കെ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി. ​രാ​ഘ​വാ​ചാ​രി വാ​ദി​ച്ചു.

അ​വ​രോ​ട് വ​ര​രു​തെ​ന്ന് ന​മു​ക്ക് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ വി​വേ​ച​ന​ത്തി​ന് തു​ല്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണോ എ​ന്ന് ജ​സ്റ്റീ​സ് എ​ൻ. സ​തീ​ഷ് കു​മാ​ർ ചോ​ദി​ച്ചു. "ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല. പൊ​തു​യോ​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ ന​ട​ത്ത​ണം. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടി​ല്ലേ?' എ​ന്നും ജ​ഡ്ജി ചോ​ദി​ച്ചു.

സെ​പ്റ്റം​ബ​ർ 13ന് ​തി​രു​ച്ചി​യി​ൽ ടി​വി​കെ ന​ട​ത്തി​യ റാ​ലി​യി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വും കോ​ട​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചു. "എ​ന്തെ​ങ്കി​ലും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക?. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ വി​ജ​യ് ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്ക​ണം. നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​രം വ​ലി​യ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും ഗ​ർ​ഭി​ണി​ക​ളെ​യും വി​ക​ലാം​ഗ​രെ​യും ഒ​ഴി​വാ​ക്കാ​ൻ നേ​താ​ക്ക​ൾ മാ​തൃ​ക കാ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

 

Movies

പ്രി​യ​പ്പെ​ട്ട​വ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ, വി​ജ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി തൃ​ഷ; ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ് ചി​ത്രം

ന​ട​ൻ വി​ജ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് തൃ​ഷ. ഹാ​പ്പി ബ​ർ​ത്ത്ഡേ ബെ​സ്റ്റെ​സ്റ്റ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ്. ഇ​തോ​ടെ ആ​രാ​ധ​ക​ര​ട​ക്കം തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റു​ക​ളാ​യി സ്നേ​ഹം അ​റി​യി​ച്ചു. തൃ​ഷ​യു​ടെ വ​ള​ർ​ത്തു​നാ​യ ഇ​സ്സി​യെ കൈ​യി​ലെ​ടു​ത്ത് കൊ​ഞ്ചി​ക്കു​ന്ന വി​ജ​യ്‌​യെ ചി​ത്ര​ത്തി​ൽ കാ​ണാം.ന​ട​ൻ വി​ജ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് തൃ​ഷ. ഹാ​പ്പി ബ​ർ​ത്ത്ഡേ ബെ​സ്റ്റെ​സ്റ്റ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ്.

ഇ​തോ​ടെ ആ​രാ​ധ​ക​ര​ട​ക്കം തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റു​ക​ളാ​യി സ്നേ​ഹം അ​റി​യി​ച്ചു. തൃ​ഷ​യു​ടെ വ​ള​ർ​ത്തു​നാ​യ ഇ​സ്സി​യെ കൈ​യി​ലെ​ടു​ത്ത് കൊ​ഞ്ചി​ക്കു​ന്ന വി​ജ​യ്‌​യെ ചി​ത്ര​ത്തി​ൽ കാ​ണാം.

ഈ​യൊ​രു ആ​ശം​സ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു, ഇ​ഷ്ട ജോ​ഡി​ക​ൾ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ കു​റി​ച്ച​ത്. 

ചി​ല ബ​ന്ധ​ങ്ങ​ൾ സി​നി​മാ ച​രി​ത്ര​ത്തി​ലും ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലും എ​ഴു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ലാ​തീ​ത​മാ​യ കെ​മി​സ്ട്രി എ​ന്നാ​ണ് മ​റ്റൊ​രു ആ​രാ​ധി​ക കു​റി​ച്ച​ത്. അ​തേ​സ​മ​യം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലും ഇ​രു​വ​രു​ടെ​യും ചി​ത്രം വ​ലി​യ ച​ർ​ച്ച​യ്ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ല്ല പ്ര​ണ​യ​ത്തി​ലു​മാ​ണോ​യെ​ന്നാ​ണ് മ​റ്റൊ​രു​ വി​ഭാ​ഗം ചോ​ദി​ക്കു​ന്ന​ത്.

Latest News

Up