x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികാര സമവാക്യങ്ങൾ തിരുത്തും: വിജയ്


Published: February 14, 2026 02:22 AM IST | Updated: February 14, 2026 02:22 AM IST

സേ​​​​​ലം: ടി​​​​​വി​​​​​കെ​​​​​യും സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള അ​​​​​ധി​​​​​കാ​​​​​ര​​​​​വി​​​​​ഭ​​​​​ജ​​​​​നം ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ബോം​​​​​ബ് ആ​​​​​യി മാ​​​​​റു​​​​​മെ​​​​​ന്ന് വി​​​​​ജ​​​​​യ്.

കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​മാ​​​​​യി അ​​​​​ധി​​​​​കാ​​​​​രം പ​​​​​ങ്കി​​​​​ടാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​നെ വി​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന ധാ​​​​​ര​​​​​ണ​​​​​യാ​​​​​ണു രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ടി​​​​​വി​​​​​കെ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ അ​​​​​ധി​​​​​കാ​​​​​ര വി​​​​​ഭ​​​​​ജ​​​​​നം വേ​​​​​ണ​​​​​മെ​​​​​ന്ന് എ​​​​​ല്ലാ സ​​​​​ഖ്യ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​വ​​​​​ശ്യ​​​​മു​​​​യ​​​​​രു​​​​​മെ​​​​​ന്നും വി​​​​​ജ​​​​​യ് പ​​​​​റ​​​​​ഞ്ഞു.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​യി​​​​​ൽ അ​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​മാ​​​​​യ ഭ​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പാ​​​​​ക്കും. ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ക​​​​​നും ഭ​​​​​ട​​​​​നു​​​​​മാ​​​​​യി ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം നി​​​​​ൽ​​​​​ക്കു​​​​​ക എ​​​​​ന്നാ​​​​​ണു പ്ര​​​​​ഥ​​​​​മ​​​​​ല​​​​​ക്ഷ്യം- സീ​​​​​ല​​​​​നാ​​​​​യ്ക്ക​​​​​ൻ​​​​​പ​​​​​ട്ടി​​​​​യി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത് വി​​​​ജ​​​​യ് പ​​​​റ​​​​ഞ്ഞു.

റാ​​​​ലി​​​​ക്കെ​​​​ത്തി​​​​യ യു​​​​വാ​​​​വ് കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണു മ​​​​രി​​​​ച്ചു

വി​​​​ജ​​​​യ് ന​​​​യി​​​​ക്കു​​​​ന്ന റാ​​​​ലി​​​​ക്കി​​​​ടെ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ 37കാ​​​​​ര​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്രയ്​​​​​ക്കി​​​​​ടെ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞു. സേ​​​​​ല​​​​​ത്തു താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര സ്വ​​​​​ദേ​​​​​ശി സു​​​​​രാ​​​​​ജ് ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. വി​​​​ജ​​​​യ് സ​​​​മ്മേ​​​​ള​​​​ന​​​​വേ​​​​ദി​​​​യി​​​​ൽ എ​​​​ത്തും​​​​മു​​​​ന്പാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

നെ​​​​​ഞ്ചു​​​​​വേ​​​​​ദ​​​​​ന അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​യു​​​​​ട​​​​​ൻ ആ​​​​ളു​​​​ക​​​​ൾ സു​​​​​രാ​​​​​ജി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​യാ​​​​ൾ ഏ​​​​​താ​​​​​നും നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു​​​​​മു​​​​​ന്പ് ആ​​​​​ൻ​​​​​ജി​​​​​യോ​​​​​പ്ലാ​​​​​സ്റ്റി​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

ന​​​​​ട​​​​​നെ കാ​​​​​ണാ​​​​​നാ​​​​​ണ് സു​​​​രാ​​​​ജ് എ​​​​ത്തി​​​​യ​​​​തെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ക​​​​​രൂ​​​​​രി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 27നു ​​​​ടി​​​​വി​​​​കെ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റാ​​​​​ലി​​​​​ക്കി​​​​​ടെ തി​​​​​ക്കി​​​​​ലും തി​​​​​ര​​​​​ക്കി​​​​​ലും 41 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ശേ​​​​ഷം സ​​​​മ്മേ​​​​ള​​​​ന​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

Tags : Power equation corrected Vijay TVK leader

Recent News

Up