Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife

വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടാ​ൻ നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: സ​തീ​ശ​ൻ

കൊ​​​​ച്ചി: യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ മ​​​​ല​​​​യോ​​​​ര​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം നേ​​​​രി​​​​ടാ​​​​ൻ നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​ത്തു​​​ക ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി “സം​​​​വ​​​​ദി​​​​ക്കാം, പു​​​​തു​​​​യു​​​​ഗ​​​​ത്തി​​​​നാ​​​​യി’’ എ​​​​ന്ന​​​പേ​​​​രി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ്.

Kerala

വന്യജീവികളെ ആകര്‍ഷിക്കാത്ത കൃഷി; പ്രത്യേക ദൗത്യവുമായി വനംവകുപ്പ്

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്ത് രൂ​​ക്ഷ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന വ​​ന്യ​​ജീ​​വി​​ശ​​ല്യം ത​​ട​​യാ​​ന്‍ ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്ന ആ​​ക്ഷേ​​പം ശ​​ക്ത​​മാ​​യി​​രി​​ക്കെ, വ​​നാ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ വ​​ന്യ​​ജീ​​വി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ത്ത ഇ​​നം വി​​ള​​ക​​ള്‍ ക​​ര്‍ഷ​​ക​​രെ​​ക്കൊ​​ണ്ടു കൃ​​ഷി​​ ചെ​​യ്യി​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി വ​​നം​​വ​​കു​​പ്പ്.

വ​​ന്യ​​ജീ​​വി​​ശ​​ല്യം പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള മാ​​ര്‍ഗ​​മെ​​ന്ന പേ​​രി​​ലാ​​ണു പ്ര​​ത്യേ​​ക ദൗ​​ത്യം ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ​​ന്യ​​ജീ​​വി​​ശ​​ല്യം സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ‘സം​​സ്ഥാ​​ന സ​​വി​​ശേ​​ഷ ദു​​ര​​ന്ത​​മാ​​യി’ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ന്‍റെ തു​​ട​​ര്‍ച്ച​​യാ​​യി​​ട്ടാ​​ണ് ‘മി​​ഷ​​ന്‍ മ​​ഞ്ഞ​​ക്കൊ​​ന്ന’ എ​​ന്ന പ​​ദ്ധ​​തി​​യോ​​ടൊ​​പ്പം ‘മി​​ഷ​​ന്‍ കൃ​​ഷി പു​​ന​​രു​​ജ്ജീ​​വ​​ന​​വും വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ ല​​ഘൂ​​ക​​ര​​ണ​​വും’ എ​​ന്ന മ​​റ്റൊ​​രു പ​​ദ്ധ​​തി​​യും വ​​നം​​വ​​കു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​നാ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ത്ത​​തും എ​​ന്നാ​​ല്‍, ക​​ര്‍ഷ​​ക​​ര്‍ക്ക് മി​​ക​​ച്ച വ​​രു​​മാ​​നം ന​​ല്‍കു​​ന്ന​​തു​​മാ​​യ കൃ​​ഷി​​രീ​​തി​​ക​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മെ​​ന്നാ​​ണു വ​​നം​​വ​​കു​​പ്പി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ, ഇ​​ന്‍ഷ്വ​​റ​​ന്‍സ് പ​​രി​​ര​​ക്ഷ, കാ​​ര്‍ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ബ്രാ​​ന്‍ഡിം​​ഗ്, മൂ​​ല്യാ​​ധി​​ഷ്ഠി​​ത ന​​ഷ്ട​​പ​​രി​​ഹാ​​രം എ​​ന്നി​​വ​​യും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് വ​​നം​​വ​​കു​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

കൃ​​ഷി, മൃ​​ഗ​​സം​​ര​​ക്ഷ​​ണം, ക്ഷീ​​ര​​വി​​ക​​സ​​നം എ​​ന്നീ വ​​കു​​പ്പു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക. വ​​ന്യ​​ജീ​​വി​​ക​​ള്‍ നാ​​ട്ടി​​ലി​​റ​​ങ്ങി എ​​ല്ലാ​​ത്ത​​രം വി​​ള​​ക​​ളും ന​​ശി​​പ്പി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കൃ​​ഷി​​രീ​​തി​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി. ഏ​​തു​​ ത​​രം വി​​ള​​ക​​ളാ​​ണ് പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

വ​​ന്യ​​ജീ​​വി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന വി​​ള​​ക​​ള്‍ ക​​ര്‍ഷ​​ക​​ര്‍ വ​​നാ​​തി​​ര്‍ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​താ​​ണ് വ​​ന്യ​​ജീ​​വി​​ശ​​ല്യ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന നി​​ല​​പാ​​ട് നേ​​ര​​ത്തേ​​ത​​ന്നെ വ​​നം​​വ​​കു​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പ​​ക്ഷേ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് വാ​​ഴ, തെ​​ങ്ങ്, ക​​മു​​ക് അ​​ട​​ക്ക​​മു​​ള്ള കൃ​​ഷി​​ക​​ള്‍ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി വ​​നം​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ദൗ​​ത്യം ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​ന​​വു​​മാ​​യി കൂ​​ടി​​ക്ക​​ല​​ര്‍ന്നു സ്ഥി​​തി ചെ​​യ്യു​​ന്ന ജ​​ന​​വാ​​സ​​ മേ​​ഖ​​ല​​ക​​ളി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ര്‍ഷ​​ക​​രു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍ഗ​​ത്തെ വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ നീ​​ക്കം ബാ​​ധി​​ക്കു​​മോ​​യെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ട്.

വ​​ന​​വി​​സ്തൃ​​തി കൂ​​ടു​​ത​​ലു​​ള്ള ജി​​ല്ല​​ക​​ളി​​ലെ ക​​ര്‍ഷ​​ക​​രെ​​യാ​​ണ് ഇ​​തു പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ക്കു​​ക. പ്ര​​ത്യേ​​ക ദൗ​​ത്യ​​ത്തി​​ന്‍റെ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റാ​​യി പീ​​രു​​മേ​​ട് റി​​സ​​ര്‍ച്ച് വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ഫോ​​റ​​സ്റ്റ് ക​​ണ്‍സ​​ര്‍വേ​​റ്റ​​ര്‍ ജോ​​ബ് നേ​​ര്യ​​പറ​​മ്പി​​ലി​​നെ വ​​നം​​വ​​കു​​പ്പ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Kerala

വന്യജീവി ആക്രമണ ലഘൂകരണ യജ്ഞം മൂന്നാം ഘട്ടം നീട്ടി

കോ​​ഴി​​ക്കോ​​ട്: അ​​തി​​രൂ​​ക്ഷ​​മാ​​യ വ​​ന്യ​​ജീ​​വി ശ​​ല്യ​​ത്തി​​നു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​നാ​​യി സ​​ര്‍ക്കാ​​ര്‍ ആ​​രം​​ഭി​​ച്ച വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ ല​​ഘൂ​​ക​​ര​​ണ യ​​ജ്ഞം സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പാ​​ക്കാ​​നാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യ​​ജ്ഞ​​ത്തി​​ന്‍റെ മൂ​​ന്നാം​​ഘ​​ട്ടം നീ​​ട്ടി.

ജി​​ല്ലാ​​ ത​​ല​​ത്തി​​ലും പ​​രി​​ഹ​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത പ്ര​​ശ്ന​​ങ്ങ​​ളെ ക്രോ​​ഡീ​​ക​​രി​​ച്ച് സ​​ര്‍ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച് പ​​രി​​ഹാ​​ര​​മാ​​ര്‍ഗ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യി നി​​ശ്ച​​യി​​ച്ച മൂ​​ന്നാം​​ ഘ​​ട്ടം ഈ ​​മാ​​സം 31 വ​​രെ​​യാ​​ണു നീ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്. 2025 ഒ​​ക്ടോ​​ബ​​ര്‍ 16 മു​​ത​​ല്‍ 30 വ​​രെ​​യാ​​യി​​രു​​ന്നു മൂ​​ന്നാം​​ഘ​​ട്ട പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.

ഈ ​​ഘ​​ട്ട​​ത്തി​​ല്‍ സം​​സ്ഥാ​​ന​​ ത​​ല​​ത്തി​​ല്‍ തീ​​ര്‍പ്പാ​​ക്കേ​​ണ്ട കൂ​​ടു​​ത​​ല്‍ സ​​ങ്കീ​​ര്‍ണ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ള്‍ക്കു പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ ശ്ര​​മി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു സ​​ര്‍ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്.

മൂ​​ന്നാം​​ ഘ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച പ്രാ​​രം​​ഭ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​നു കൂ​​ടു​​ത​​ല്‍ സ​​മ​​യം ആ​​വ​​ശ്യ​​മാ​​യ​​തി​​നാ​​ല്‍ തീ​​വ്ര യ​​ജ്ഞ പ​​രി​​പാ​​ടി​​യു​​ടെ മൂ​​ന്നാം​​ഘ​​ട്ടം ദീ​​ര്‍ഘി​​പ്പി​​ച്ചു​​ന​​ല്‍ക​​ണ​​മെ​​ന്നു ചീ​​ഫ് വൈ​​ല്‍ഡ്‌​​ലൈ​​ഫ് വാ​​ര്‍ഡ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തു പ്ര​​കാ​​ര​​മാ​​ണു സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി.

ര​​ണ്ടാം​​ ഘ​​ട്ട യ​​ജ്ഞം ഉ​​ദ്ദേ​​ശി​​ച്ച സ​​മ​​യ​​ത്തു പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​തെവ​​ന്ന​​തോ​​ടെ​​യാ​​ണു മൂ​​ന്നാം​​ ഘ​​ട്ടം നീ​​ട്ടേ​​ണ്ടിവ​​ന്ന​​ത്. 2025 സെ​​പ്റ്റം​​ബ​​ര്‍ 16നു ​​തു​​ട​​ങ്ങി​​യ ഒ​​ന്നാം ​​ഘ​​ട്ടം ആ ​​മാ​​സം 30 ന് ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ത​​ല​​ത്തി​​ല്‍ പ​​രി​​ഹ​​രി​​ക്കാ​​വു​​ന്ന വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ഒ​​ന്നാം​​ ഘ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​ത്.

ഒ​​ന്നാം​​ ഘ​​ട്ട​​ത്തി​​ല്‍ പ​​ര​​മാ​​വ​​ധി പ​​രാ​​തി​​ക​​ള്‍ക്ക് തീ​​ര്‍പ്പു​​ണ്ടാ​​ക്കി​​യെ​​ന്നാ​​ണ് സ​​ര്‍ക്കാ​​രി​​ന്‍റെ അ​​വ​​കാ​​ശവാ​​ദം. ജി​​ല്ല​​ാ ത​​ല​​ങ്ങ​​ളി​​ല്‍ തീ​​ര്‍പ്പാ​​ക്കേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ള്‍ക്കാ​​യി ര​​ണ്ടാം ​​ഘ​​ട്ടം 2025 ഒ​​ക്‌​​ടോ​​ബ​​ര്‍ ഒ​​ന്നി​​നു തു​​ട​​ങ്ങി. ആ ​​മാ​​സം 15നു ​​തീ​​ര്‍ക്കാ​​ന്‍ ഉ​​ദേ​​ശി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും ന​​വം​​ബ​​ര്‍ ആ​​ദ്യ​​വാ​​ര​​ത്തോ​​ടെ​​യാ​​ണ് പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്.

ര​​ണ്ടാം​​ ഘ​​ട്ട​​ത്തി​​ല്‍ പ​​രാ​​തി​​ക​​ളു​​ടെ ആ​​ധി​​ക്യ​​മാ​​യി​​രു​​ന്നു. യ​​ജ്ഞം വി​​ജ​​യ​​ക​​ര​​മാ​​ണെ​​ന്നു സ​​ര്‍ക്കാ​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ടു​​മ്പോ​​ഴും സം​​സ്ഥാ​​നത്ത് നി​​ര​​വ​​ധി പേ​​രാ​​ണ് ക​​ഴി​​ഞ്ഞ​​ മാ​​സം​​ത​​ന്നെ വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊല്ല പ്പെട്ടത്.അ​​തി​​നി​​ടെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മൂ​​ന്നാം ​​ഘ​​ട്ട​​ത്തി​​നു കാ​​ര്യ​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ ന​​ട​​ത്താ​​നാ​​ണു സ​​ര്‍ക്കാ​​ര്‍ നീ​​ക്കം.

Viral

കൂട്ടുകാരനായി വാനരപ്പട ഒന്നടങ്കം പുഴയിലേക്ക്: മുതലയും തോറ്റുമടങ്ങിയ ഐക്യം

ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പാ​ര ജി​ല്ല​യി​ൽ പ്ര​കൃ​തി​യു​ടെ വ​ന്യ​ത​യ്ക്കി​ട​യി​ൽ അ​ര​ങ്ങേ​റി​യ ഒ​രു അ​പൂ​ർ​വ പ്ര​തി​രോ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ലോ​ക​മെ​ങ്ങും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

മ​ഹാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ഖ​രി​നാ​സി ന​ദീ​തീ​ര​ത്ത് വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ കു​ര​ങ്ങ​ൻ​മാ​രു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ളെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ത​ല ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

നി​മി​ഷ​നേ​രം കൊ​ണ്ട് ഇ​ര​യെ വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ മു​ത​ല ശ്ര​മി​ച്ചെ​ങ്കി​ലും, ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം അ​സാ​മാ​ന്യ​മാ​യ ഐ​ക്യ​ത്തോ​ടെ തി​രി​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു ആ ​വാ​ന​ര​ക്കൂ​ട്ടം.

ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം, ഒ​ട്ടും ഭ​യ​ക്കാ​തെ മു​പ്പ​തി​ല​ധി​കം വ​രു​ന്ന കു​ര​ങ്ങ​ൻ​മാ​ർ ഒ​ന്നി​ച്ച് ന​ദി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി.

ച​തു​പ്പും മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യ​വും നി​റ​ഞ്ഞ അ​പ​ക​ട​ക​ര​മാ​യ ആ ​വെ​ള്ള​ത്തി​ലേ​ക്ക് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി അ​വ​ർ നീ​ന്തി​ച്ചെ​ന്നു. മു​ത​ല​യെ ചു​റ്റും വ​രി​ഞ്ഞും ബ​ഹ​ളം വെ​ച്ചും ആ​ക്ര​മി​ച്ചും വാ​ന​ര​പ്പ​ട സൃ​ഷ്ടി​ച്ച അ​പ്ര​തീ​ക്ഷി​ത പ്ര​തി​രോ​ധം മു​ത​ല​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു.

ഒ​ടു​വി​ൽ വാ​ന​ര​സം​ഘ​ത്തി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ൽ പ​ത​റി​പ്പോ​യ മു​ത​ല ത​ന്‍റെ ഇ​ര​യെ ഉ​പേ​ക്ഷി​ച്ച് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പി​ൻ​വാ​ങ്ങി. ഭ​യ​ത്തെ അ​തി​ജീ​വി​ച്ചു​ള്ള ഈ ​കൂ​ട്ടാ​യ പോ​രാ​ട്ടം വ​ന്യ​ജീ​വി ലോ​ക​ത്ത് ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ഒ​ന്നാ​ണെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്ക​ടു​പ്പി​ച്ച ശേ​ഷം മാ​ത്ര​മാ​ണ് ആ ​സം​ഘം അ​വി​ടെ നി​ന്നും മാ​റി​യ​ത്.

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പോ​ലും ഐ​ക്യ​ദാ​ർ​ഢ്യം കു​റ​ഞ്ഞു​വ​രു​ന്ന ഈ ​കാ​ല​ത്ത്, വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഈ ​നി​സ്വാ​ർ​ഥ​മാ​യ സ്നേ​ഹ​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ വേ​ട്ട​ക്കാ​രെ പോ​ലും സ്നേ​ഹ​വും ഒ​ത്തൊ​രു​മ​യും കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്താ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കാ​ഴ്ച.

Kerala

വ​ന്യ​മൃ​ഗശ​ല്യം: 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സം അ​വ​സാ​നി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും ജീ​​​​വി​​​​ക്ക​​​​ണം എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മു​​​​യ​​​​ർ​​​​ത്തി കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ടി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് 15 മു​​​​ത​​​​ൽ ന​​​​ട​​​​ന്നുവ​​​​രു​​​​ന്ന അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല ക​​​​ർ​​​​ഷ​​​​ക​​​​സ്വ​​​​രാ​​​​ജ് സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​ന്ന 100 മ​​​​ണി​​​​ക്കൂ​​​​ർ ഉ​​​​പ​​​​വാ​​​​സം അ​​​​വ​​​​സാ​​​​നി​​​​ച്ചു.

ഉ​​​​പ​​​​വാ​​​​സ​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു​​​​വ​​​​ന്ന കെ.​​​​വി. ബി​​​​ജു, സ​​​​ണ്ണി പൈ​​​​ക​​​​ട, ബേ​​​​ബി ചെ​​​​മ്പ​​​​ര​​​​ത്തി എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് കൂ​​​​ടം​​​​കു​​​​ളം സ​​​​മ​​​​രനാ​​​​യ​​​​ക​​​​ൻ ഡോ. ​​​​എ​​​​സ്.​​പി. ​​ഉ​​​​ദ​​​​യ​​​​കു​​​​മാ​​​​ർ ക​​​​രി​​​​ക്കി​​​​ൻ​​വെ​​​​ള്ളം ന​​​​ൽ​​​​കി​​​​യാ​​​​ണ് ഉ​​​​പ​​​​വാ​​​​സം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള പ്ര​​​​ശ്ന​​​​മാ​​​​ണെ​​​​ന്നും നാ​​​​ടി​​​​ന്‍റെ ഭ​​​​ക്ഷ്യ​​സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നും ഡോ. ​​​​ഉ​​​​ദ​​​​യ​​​​കു​​​​മാ​​​​ർ പ​​റ​​ഞ്ഞു.

രാ​​​​ഷ്‌​​ട്രീ​​​​യ കി​​​​സാ​​​​ൻ മ​​​​ഹാ​​​​സം​​​​ഘ് സം​​​​സ്ഥാ​​​​ന ക​​​​ൺ​​​​വി​​​​ന​​​​ർ ഡോ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പി.​​ടി. ജോ​​​​ൺ, കാ​​​​ട്ടാ​​​​യി​​​​ക്കോ​​​​ണം ശ​​​​ശി​​​​ധ​​​​ര​​​​ൻ, ജി​​​​ന്ന​​​​റ്റ് മാ​​​​ത്യു ആ​​​​ന്‍റോ ഏ​​​​ലി​​​​യാ​​​​സ്, റെ​​​​ജി വാ​​​​മ​​​​ദേ​​​​വ​​​​ൻ, സ​​​​തീ​​​​ശ് ച​​​​ന്ദ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സ​​​​ത്യ​​​​ഗ്ര​​​​ഹം വ്യാ​​​​പ​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സ​​​​ത്യ​​​​ഗ്ര​​​​ഹ സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ണ്ണി പൈ​​​​ക​​​​ട പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ പൂ​​​​ന​​​​യി​​​​ൽ, വ​​​​ന്യ​​​​ജീ​​​​വിശ​​​​ല്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക​​​​ർ​​​​ഷ​​​​കസം​​​​ഘ​​​​ട​​​​നാ ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗം​​​​ ചേ​​​​രും. യോ​​​​ഗ​​​​ത്തി​​​​ൽവ​​​​ച്ച് ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​രസ​​​​മി​​​​തി​​​​ രൂപീ​​​​ക​​​​രി​​​​ച്ച് 1972ലെ ​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കു വേ​​​​ണ്ടി ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തും.

ഡി​​​​ഡംബർ 16 മു​​​​ത​​​​ൽ 20 വ​​​​രെ ക​​​​ണ്ണൂ​​​​ർ, വ​​​​യ​​​​നാ​​​​ട്, പാ​​​​ല​​​​ക്കാ​​​​ട് എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് സ​​​​മ​​​​ര​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് 100 മ​​​​ണി​​​​ക്കൂ​​​​ർ ഉ​​​​പ​​​​വാ​​​​സം ന​​​​ട​​​​ക്കും. 2026 ജ​​​​നു​​​​വ​​​​രി ആ​​​​ദ്യ​​​​വാ​​​​ര​​​​ത്തി​​​​ൽ പീ​​​​ച്ചി കെ​​​​എ​​​​ഫ്ആ​​​​ർ​​​​ഐ​​​​യി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​മെ​​ന്ന് സ​​​​ത്യ​​​​ഗ്ര​​​​ഹ സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ ബേ​​​​ബി ചെ​​​​ന്പ​​​​ര​​​​ത്തി അ​​​​റി​​​​യി​​​​ച്ചു.

District News

കണ്ണൂരിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തി നെ വെടിവച്ചു പിടികൂടി

കണ്ണൂർ: മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒ ടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി.
കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12ഓടെ ദൗത്യം പൂർത്തിയാക്കിയത്. പിടികൂ ടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകു പ്പിന്റെ നീക്കം.
വ്യാഴാഴ്‌ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. കിളി യങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിലെ കി ൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
കാട്ടുപോത്ത് ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തിൽ കീഴല്ലൂർ പ ഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധി ക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി യോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച‌ ഉച്ചകഴിഞ്ഞ് മൂന്നോടെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നു. വെ ള്ളിയാഴ്ച‌ വൈകിട്ട് തന്നെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെ ങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒ രുക്കിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ഇന്നലെ നിർത്തിവയ്ക്കുകയായിരു ന്നു.
തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉ ച്ചയ്ക്ക് 12 ഓടെ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. വനംവകുപ്പ് ഉ ദ്യോഗസ്ഥരും വെറ്ററിനറി സർജനും സ്ഥലത്ത് സന്നിഹിതരായിരുന്നു.

Leader Page

കർഷകരോ കുറ്റക്കാർ? വേണ്ടത് ശക്തമായ നിയമം

അ​​​​​​​​​ശാ​​​​​​​​​സ്ത്രീ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ക​​​​​​​​​സ​​​​​​​​​ന​​​​​​​​​വും നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​പ്ര​​​​​​​​​വൃ​​​​​​​​​ത്തി​​​​​​​​​ക​​​​​​​​​ളുമാണ് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു പ്ര​​​​​​​​​ധാ​​​​​​​​​ന ​​​​​​​​​കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്ന് സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ പു​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കി​​​​​​​​​യ മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും നി​​​​​​​​​വാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും എ​​​ന്ന ന​​​​​​​​​യസ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന രേ​​​​​​​​​ഖ​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​ര​​​​​​​​​ടി​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​ക്കാ​​​​​​​​​ര്യം പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ കാ​​​​​​​​​ടി​​​​​​​​​റ​​​​​​​​​ങ്ങു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് വി​​​​​​​​​ചി​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യ കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ് വ​​​​​​​​​നം​​​​​​​​​വ​​​​​​​​​കു​​​​​​​​​പ്പ് പ്ര​​​​​​​​​സി​​​​​​​​​ദ്ധീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത്. വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​വാ​​​​​​​​​സ​​​​​​​​​വ്യ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു ക​​​​​​​​​ന്നു​​​​​​​​​കാ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ൾ ക​​​​​​​​​ട​​​​​​​​​ന്നു​​​ക​​​​​​​​​യ​​​​​​​​​റി തീ​​​​​​​​​റ്റ​​​​​​​​​യ്ക്കു​​​​​​​​​വേ​​​​​​​​​ണ്ടി മ​​​​​​​​​ത്സ​​​​​​​​​രം ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്, വ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള റോ​​​​​​​​​ഡു​​​​​​​​​ക​​​​​​​​​ൾ, വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ട് ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ലെ കൃ​​​​​​​​​ഷി​​​രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, വ​​​​​​​​​ന​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യോ​​​​​​​​​ട് ചേ​​​​​​​​​ർ​​​​​​​​​ന്നു​​​കി​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന എ​​​​​​​​​സ്റ്റേ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ അ​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ടു​​​​​​​​​ വെ​​​​​​​​​ട്ടാ​​​​​​​​​ത്ത​​​​​​​​​ത് എ​​​​​​​​​ന്നി​​​​​​​​​വ ​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാണ​​​​​​​​​ത്രേ.

വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള കൃ​​​​​​​​​ഷി​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ പോ​​​​​​​​​ഷ​​​​​​​​​കസ​​​​​​​​​ന്പു​​​​​​​​​ഷ്ട​​​​​​​​​വും സ്വാ​​​​​​​​​ദി​​​​​​​​​ഷ്‌​​​ഠ​​​വും ജ​​​​​​​​​ല​​​​​​​​​സ​​​​​​​​​മൃ​​​​​​​​​ദ്ധ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ള​​​​​​​​​ക​​​​​​​​​ൾ കൃ​​​​​​​​​ഷി​​​​​​​​​ചെ​​​​​​​​​യ്തു മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ നാ​​​​​​​​​ട്ടി​​​​​​​​​ലേ​​​​​​​​​ക്കു വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളെ ആ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​രു​​​​​​​​​ടെ അ​​​​​​​​​ധ്വാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ ആ​​​​​​​​​കൃ​​​​​​​​​ഷ്ട​​​​​​​​​രാ​​​​​​​​​യി എ​​​​​​​​​ത്തു​​​​​​​​​ന്ന വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ അ​​​​​​​​​വ​​​​​​​​​രെ ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചാ​​​​​​​​​ൽ തെ​​​​​​​​​റ്റു​​​​​​​​​പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ക്കി​​​​​​​​​ല്ല. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ വ​​​​​​​​​നാ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള കൃ​​​​​​​​​ഷി​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ ആ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​വും ഫ​​​​​​​​​ല​​​​​​​​​സ​​​​​​​​​ന്പു​​​ഷ്‌​​​ട​​​വു​​​​​​​​​മാ​​​​​​​​​യ കൃ​​​​​​​​​ഷി​​​​​​​​​രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ര​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്നും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​മു​​​​​​​​​ണ്ട്. ഉ​​​​​​​​​ൾ​​​​​​​​​ക്കാ​​​​​​​​​ട്ടി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ പ​​​​​​​​​ട​​​​​​​​​രാ​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ പു​​​​​​​​​ല്ലു​​​​​​​​​ക​​​​​​​​​ൾ മു​​​​​​​​​ള​​​​​​​​​യ്ക്കു​​​​​​​​​ന്നി​​​​​​​​​ല്ല. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ പ​​​​​​​​​ട​​​​​​​​​രു​​​​​​​​​ന്ന പു​​​​​​​​​റം​​​​​​​​​കാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്കു വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ ഭ​​​​​​​​​ക്ഷ​​​​​​​​​ണം തേ​​​​​​​​​ടി​​​​​​​​​യെ​​​​​​​​​ത്തു​​​​​​​​​ന്നു. ഇ​​​​​​​​​തി​​​​​​​​​നു പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി ഉ​​​​​​​​​ൾ​​​​​​​​​ക്കാ​​​​​​​​​ട്ടി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ത കാ​​​​​​​​​ട്ടു​​​​​​​​​തീ​​​​​​​​​ക്കും ശി​​​​​​​​​പാ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​യു​​​​​​​​​ണ്ട്.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളുടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ല

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന പ്ര​​​​​​​​​ധാ​​​​​​​​​ന ​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ന, കാ​​​​​​​​​ട്ടു​​​​​​​​​പ​​​​​​​​​ന്നി, കു​​​​​​​​​ര​​​​​​​​​ങ്ങ്, ക​​​​​​​​​ടു​​​​​​​​​വ, പു​​​​​​​​​ള്ളി​​​​​​​​​പ്പു​​​​​​​​​ലി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യാ​​​​​​​​​ണ്. മ്ലാ​​​​​​​​​വ്, കാ​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​ത്ത്, പു​​​​​​​​​ള്ളി​​​​​​​​​മാ​​​​​​​​​ൻ എ​​​​​​​​​ന്നി​​​​​​​​​വ കൃ​​​​​​​​​ഷി​​​നാ​​​​​​​​​ശം വ​​​​​​​​​രു​​​​​​​​​ത്തു​​​​​​​​​ന്നു​​​​​​​​​ണ്ട്. ജീ​​​​​​​​​വ​​​​​​​​​ന് ഏ​​​​​​​​​റ്റ​​​​​​​​​വും ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത് വി​​​​​​​​​ഷ​​​​​​​​​പ്പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ്. 2011 മു​​​​​​​​​ത​​​​​​​​​ൽ 2025 വ​​​​​​​​​രെ വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ 1,508 പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​തി​​​​​​​​​ൽ കാ​​​​​​​​​ട്ടാ​​​ന-285, കാ​​​​​​​​​ട്ടു​​​​​​​​​പ​​​​​​​​​ന്നി-70, കാ​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​ത്ത്-11, ക​​​​​​​​​ടു​​​​​​​​​വ-11, മ​​​​​​​​​റ്റു​​​​​​​​​മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ-17 എ​​​​​​​​​ന്നി​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യാ​​​​​​​​​ണ്. മ​​​​​​​​​റ്റു സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ടി​​​​​​​​​യേ​​​​​​​​​റ്റ മ​​​​​​​​​ര​​​​​​​​​ണം വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ല. പ്ര​​​​​​​​​തി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തു ര​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രം പേ​​​​​​​​​ർ​​​​​​​​​ക്കു പാ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ടി​​​​​​​​​യേ​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ട്. സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ന​​​​​​​​​ട​​​​​​​​​പ്പി​​​​​​​​​ലാ​​​​​​​​​ക്കി​​​​​​​​​യ പ​​​​​​​​​ല പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ മൂ​​​​​​​​​ലം മ​​​​​​​​​ര​​​​​​​​​ണ​​​​​​​​​സം​​​​​​​​​ഖ്യ കു​​​​​​​​​റ​​​​​​​​​യ്ക്കാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​താ​​​​​​​​​യും രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ ചൂ​​​​​​​​​ണ്ടി​​​​​​​​​ക്കാ​​​​​​​​​ട്ടു​​​​​​​​​ന്നു.

വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചെ​​​​​​​​​ന്ന​​​​​​​​​ത് സം​​​​​​​​​ശ​​​​​​​​​യ​​​​​​​​​വും തെ​​​​​​​​​റ്റാ​​​​​​​​​യ ധാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​യു​​​​​​​​​മാ​​​​​​​​​ണ്. ശാ​​​​​​​​​സ്ത്രീ​​​​​​​​​യ പ​​​​​​​​​ഠ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലും നി​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലും ക​​​​​​​​​ണ​​​ക്കെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ലും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളുടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ല. ചി​​​​​​​​​ല പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ചി​​​​​​​​​ല​​​​​​​​​യി​​​​​​​​​നം ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ എ​​​​​​​​​ണ്ണം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​താ​​​​​​​​​ണ് സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണം. മാ​​​​​​​​​ത്ര​​​​​​​​​മ​​​​​​​​​ല്ല, ആ​​​​​​​​​ധു​​​​​​​​​നി​​​​​​​​​ക​​​കാ​​​​​​​​​ല​​​​​​​​​ത്ത് വാ​​​​​​​​​ർ​​​​​​​​​ത്താവി​​​​​​​​​നി​​​​​​​​​മ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മാ​​​​​​​​​യ​​​​​​​​​ത് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ലാ​​​​​​​​​യി റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ട് ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടാ​​​​​​​​​നും കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യ​​​​​​​​​താ​​​​​​​​​യി സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ക​​​​​​​​​ണ്ടെ​​​​​​​​​ത്ത​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ ഭൂ​​​​​​​​​പ്ര​​​​​​​​​കൃ​​​​​​​​​തി അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് 12 ഭൂ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​മ​​​​​​​​​ണ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള ക​​​​​​​​​ർ​​​​​​​​​മ​​​​​​​​​പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ത​​​​​​​​​യാ​​​​​​​​​റാ​​​​​​​​​ക്കി​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യും ക​​​​​​​​​ര​​​​​​​​​ട് രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ട്.

സ​​​​​​​​​മി​​​​​​​​​തികൾ രൂ​​​​​​​​​പീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കും

മ​​​​​​​​​നു​​​​​​​​​ഷ്യ-​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷം നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും മ​​​​​​​​​ന്ത്രി​​​​​​​​​ത​​​​​​​​​ല നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​സ​​​​​​​​​മി​​​​​​​​​തി, ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ത​​​​​​​​​ല നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ സ​​​​​​​​​മി​​​​​​​​​തി, ജി​​​​​​​​​ല്ലാ​​​​​​​​​ത​​​​​​​​​ല സ​​​​​​​​​മി​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, പ്രാ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി എ​​​​​​​​​ന്നി​​​​​​​​​വ രൂ​​​​​​​​​പീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കും. 75 നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭാ മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ലെ 273 ത​​​​​​​​​ദ്ദേ​​​​​​​​​ശ​​​​​​​​​സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണ് വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​ത്. തീ​​​​​​​​​വ്ര സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ബാ​​​​​​​​​ധി​​​​​​​​​തം, സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ബാ​​​​​​​​​ധി​​​​​​​​​തം എ​​​​​​​​​ന്നി​​​​​​​​​ങ്ങ​​​​​​​​​നെ ര​​​​​​​​​ണ്ടാ​​​​​​​​​യി ത​​​​​​​​​ദ്ദേ​​​​​​​​​ശ​​​​​​​​​സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ ത​​​​​​​​​രം​​​​​​​​​തി​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഇ​​​​​​​​​തി​​​​​​​​​ന്‍റെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ ദ്രു​​​​​​​​​ത​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​ര​​​​​​​​​ണം സാ​​​​​​​​​ധ്യ​​​​​​​​​മാ​​​​​​​​​ക്കു​​​​​​​​​മെന്നും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തെ ല​​​​​​​​​ഘൂ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു​​​​​​​​​ള്ള നാ​​​​​​​​​ട്ട​​​​​​​​​റി​​​​​​​​​വും ആ​​​​​​​​​ദി​​​​​​​​​വാ​​​​​​​​​സ ഗോ​​​​​​​​​ത്ര​​​​​​​​​വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ത​​​​​​​​​ന​​​​​​​​​ത് രീ​​​​​​​​​തി​​​​​​​​​യും സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും ന​​​​​​​​​യ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. കൂ​​​​​​​​​ടാ​​​​​​​​​തെ, സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന രീ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​രു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യും.

1972ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​റ് ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ദ്യ​​ നാ​​​​​​​​​ലി​​​​​​​​​ലും വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​​​​തി​​​​​​​​​നെ 2022ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ൽ ര​​​​​​​​​ണ്ട് ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ആ​​​​​​​​​ക്കി. 1972 നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ അ​​​​​​​​​ഞ്ചാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ വ​​​​​​​​​ർ​​​​​​​​​മി​​​​​​​​​ൻ (ക്ഷുദ്ര ജീവി) വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ത്തെ​​​​​​​​​യും (വേ​​​​​​​​​ട്ട​​​​​​​​​യാ​​​​​​​​​ടാ​​​​​​​​​ൻ അ​​​​​​​​​നു​​​​​​​​​വാ​​​​​​​​​ദം) ര​​​​​​​​​ണ്ടാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, പു​​​​​​​​​തി​​​​​​​​​യ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം ഒ​​​​​​​​​ന്നാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളെ പി​​​​​​​​​ടി​​​​​​​​​കൂ​​​​​​​​​ട​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന്‍റെ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വ് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​ണ്. ര​​​​​​​​​ണ്ടാം ഷെ​​​​​​​​​ഡ്യൂ​​​​​​​​​ളി​​​​​​​​​ലെ വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ന്‍റെ ജീ​​​​​​​​​വ​​​​​​​​​നോ സ്വ​​​​​​​​​ത്തി​​​​​​​​​നോ ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്ന സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ പി​​​​​​​​​ടി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നോ ഇ​​​​​​​​​ല്ലാ​​​​​​​​​യ്മ​​​​​​​​​ ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നോ ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ്‌ ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന് ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വി​​​​​​​ടാം.

വ​​​​​​​​​കു​​​​​​​​​പ്പി​​​​​​​​​ലെ 4(ബി), 4(​​​​​​​​​ബി,ബി) ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​ന്‍റെ സ​​​​​​​​​ബോ​​​​​​​​​ഡി​​​​​​​​​നേ​​​​​​​​​റ്റ് ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ​​​​​​​​​മാ​​​​​​​​​രാ​​​​​​​​​യി വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നെ​​​​​​​​​യും ഓ​​​​​​​​​ണ​​​​​​​​​റ​​​​​​​​​റി വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നെ​​​​​​​​​യും നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കാ​​​​​​​​​ൻ സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന് അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​മു​​​​​​​​​ണ്ട്. 1972ലെ ​​​​​​​​​വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ 5(2) വ​​​​​​​​​കു​​​​​​​​​പ്പ് പ്ര​​​​​​​​​കാ​​​​​​​​​രം ചീ​​​​​​​​​ഫ് വൈ​​​​​​​​​ൽ​​​​​​​​​ഡ് ലൈ​​​​​​​​​ഫ് വാ​​​​​​​​​ർ​​​​​​​​​ഡ​​​​​​​​​നി​​​​​​​​​ൽ നി​​​​​​​​​ക്ഷി​​​​​​​​​പ്ത​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രം ഗ്രാ​​​​​​​​​മ​​​​​​​​​പ​​​​​​​​​ഞ്ചാ​​​​​​​​​യ​​​​​​​​​ത്ത് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റു​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്കും സെ​​​​​​​​​ക്ര​​​​​​​​​ട്ട​​​​​​​​​റി​​​​​​​​​ക്കും ഡെ​​​​​​​​​ലി​​​​​​​​​ഗേ​​​​​​​​​റ്റ് ചെ​​​​​​​​​യ്തു ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. 2026 മേ​​​​​​​​​യ് 27 വ​​​​​​​​​രെ ഈ ​​​​​​​​​ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വി​​​​​​​​​ന് പ്രാ​​​​​​​​​ബ​​​​​​​​​ല്യ​​​​​​​​​മു​​​​​​​​​ണ്ട്. എ​​​​​​​​​ന്നി​​​​​​​​​രു​​​​​​​​​ന്നാ​​​​​​​​​ലും അ​​​​​​​​​പ​​​​​​​​​ട​​​​​​​​​കാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളെ വേ​​​​​​​​​ട്ട​​​​​​​​​യാ​​​​​​​​​ടാ​​​​​​​​​ൻ ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ന​​​​​​​​​ൽ​​​​​​​​​ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണ് പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​നാ​​​​​​​​​ഭി​​​​​​​​​പ്രാ​​​​​​​​​യം. ഇ​​​​​​​​​തി​​​​​​​​​നു കേ​​​​​​​​​ന്ദ്ര​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ജെ​​​​​​​​​ല്ലി​​​​​​​​​ക്കെ​​​​​​​​​ട്ട് ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വു മാ​​​​​​​​​തൃ​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വ് ഇ​​​​​​​​​റ​​​​​​​​​ക്ക​​​​​​​​​ണെ​​​​​​​​​ന്നും ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മു​​​​​​​​​ണ്ട്.

സോ​​​​​​​​​ളാ​​​​​​​​​ർ​​​​​​​​​ഫെ​​​​​​​​​ൻ​​​​​​​​​സിം​​​​​​​​​ഗ്, ഗോ​​​​​​​​​ത്ര​​​​​​​​​ഭേ​​​​​​​​​രി, പാ​​​​​​​​​ന്പു​​​​​​​​​പി​​​​​​​​​ടി​​​​​​​​​ത്ത​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള മി​​​​​​​​​ഷ​​​​​​​​​ൻ സ​​​​​​​​​ർ​​​​​​​​​പ്പ, പ്രൈ​​​​​​​​​മ​​​​​​​​​റി റെ​​​​​​​​​സ്പോ​​​​​​​​​ണ്‍സ് ടീം, ​​​​​​​​​മി​​​​​​​​​ഷ​​​​​​​​​ൻ സെ​​​​​​​​​ന്ന, പു​​​​​​​​​തി​​​​​​​​​യ ഫോ​​​​​​​​​റ​​​​​​​​​സ്റ്റ് സ്റ്റേ​​​​​​​​​ഷ​​​​​​​​​നു​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ സ്ഥാ​​​​​​​​​പി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും വ​​​​​​​​​ന്യ​​​​​​​​​മൃ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു വ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ളി​​​​​​​​​ൽ ഭ​​​​​​​​​ക്ഷ്യ-​​​​​​​​​ജ​​​​​​​​​ല ല​​​​​​​​​ഭ്യ​​​​​​​​​ത​​​​​​​​​യ്ക്കു​​​​​​​​​ള്ള സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​നം ഒ​​​​​​​​​രു​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും ന​​​​​​​​​യ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. എ​​​​​​​​​ന്നി​​​​​​​​​രു​​​​​​​​​ന്നാ​​​​​​​​​ലും ചി​​​​​​​​​ല​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​​​ മാ​​​​​​​​​ത്രം വ​​​​​​​​​ന്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ക​​​​​​​​​ൾ പെ​​​​​​​​​രു​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത് നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു​​​​​​​​​ള്ള മാ​​​​​​​​​ർ​​​​​​​​​ഗം സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം. ക​​​​​​​ര​​​​​​​ടു ന​​​​​​​​​യ​​​സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന രേ​​​​​​​​​ഖ സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് 28 വ​​​​​​​​​രെ പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് അ​​​​​​​​​ഭി​​​​​​​​​പ്രാ​​​​​​​​​യ​​​​​​​​​വും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​വും പ​​​​​​​​​ങ്കു​​​​​​​​​വ​​​​​​​​​യ്ക്കാം.

ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ‍്യ​​​​​​ങ്ങ​​​​​​ൾ

വ​​​​​​നവി​​​​​​സ്തൃ​​​​​​തി​​​​​​ക്കും വ​​​​​​ന​​​​​​ത്തി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​യ തീ​​​​​​റ്റ​​​​​​യ്ക്കും അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക.

കേ​​​​​​ന്ദ്ര വ​​​​​​ന്യ​​​​​​ജീ​​​​​​വി സം​​​​​​ര​​​​​​ക്ഷ​​​​​​ണ നി​​​​​​യ​​​​​​മം സെ​​​​​​ക‌്ഷ​​​​​​ൻ 11.2 പ്ര​​​​​​കാ​​​​​​രം സ്വ​​​​​​ന്തം സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ കൊ​​​​​​ല്ലു​​​​​​ന്ന​​​​​​തോ പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തോ കു​​​​​​റ്റ​​​​​​ക​​​​​​ര​​​​​​മ​​​​​​ല്ല എ​​​​​​ന്നു വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. ഈ ​​​​​​ആ​​​​​​നു​​​​​​കൂ​​​​​​ല്യം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ വ​​​​​​ന​​​​​​ത്തി​​​​​​നു വെ​​​​​​ളി​​​​​​യി​​​​​​ൽ റ​​​​​​വ​​​​​​ന്യു ഭൂ​​​​​​മി​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി നാ​​​​​​ശ​​​​​​ന​​​​​​ഷ്ടം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കി​​​​​​ല്ല എ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​നം എ​​​​​​ടു​​​​​​ക്കുക.

വ​​​​​​ന്യ​​​​​​ജീ​​​​​​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​​​​ക്ക് കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 25 ല​​​​​​ക്ഷം രൂ​​​​​​പ ആ​​​​​​ശ്വാ​​​​​​സ​​​ധ​​​​​​നം ന​​​​​​ൽ​​​​​​കു​​​​​​ക. മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​ല​​​​​​വി​​​​​​ൽ 25 ല​​​​​​ക്ഷം രൂ​​​​​​പ ന​​​​​​ഷ്‌​​​ട​​​പ​​​​​​രി​​​​​​ഹ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. ദു​​​​​​ര​​​​​​ന്തനി​​​​​​വാ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പ് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ വ്യ​​​​​​ക്ത​​​ത​​​​​​യി​​​​​​ല്ല എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ട് നാ​​​​​​ലു മാ​​​​​​സ​​​​​​മാ​​​​​​യി വ​​​​​​നംവ​​​​​​കു​​​​​​പ്പ് ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​ഞ്ഞു​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​​​​ന് എ​​​​​​ത്ര​​​​​​യും വേ​​​​​​ഗം വ്യ​​​​​​ക്ത​​​​​​ത വ​​​​​​രു​​​​​​ത്തി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കി 30 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​കം ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്കാ​​​​​​ൻ വ്യ​​​​​​വ​​​​​​സ്ഥ ചെ​​​​​​യ്യു​​​​​​ക.

വ​​​​​​ന്യ​​​​​​മൃ​​​​​​ഗ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും മോ​​​​​​ട്ടോ​​​​​​ർ ആ​​​​​​ക്സി​​​​​​ഡ​​​​​​ന്‍റ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​പോ​​​​​​ലെ ഓ​​​​​​രോ കേ​​​​​​സും പ്ര​​​​​​ത്യേ​​​​​​ക​​​​​​മാ​​​​​​യി എ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ട് ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രു​​​​​​ടെ​​​​​​യും പ്രാ​​​​​​യം, ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചു ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ വ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ന്യാ​​​​​​യ​​​​​​മാ​​​​​​യ ന​​​​​​ഷ്‌​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ഉ​​​​​​റ​​​​​​പ്പുവ​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക.

വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന വി​​​​​​ള​​​​​​നാ​​​​​​ശ​​​​​​ത്തി​​​​​​ന് ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന തു​​​​​​ച്ഛ​​​​​​മാ​​​​​​യ ആ​​​​​​ശ്വാ​​​​​​സധ​​​​​​നം മാ​​​​​​റ്റി, കൃ​​​​​​ഷിവ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ എ​​​​​​സ്റ്റി​​​​​​മേ​​​​​​റ്റ് പ്ര​​​​​​കാ​​​​​​രം, ഓ​​​​​​രോ വി​​​​​​ള​​​​​​യ്ക്കും അ​​​​​​വ​​​​​​യി​

District News

വയനാട്ടിൽ വന്യജീവി ആക്രമണം വർദ്ധിക്കുന്നു: ജനവാസ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

District News

വയനാട്ടിൽ വന്യജീവി ആക്രമണം; കർഷകന് പരിക്കേറ്റു

വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

Latest News

Up