x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ആ​ര്‍​കെ​വി​വൈ പ​ദ്ധ​തി​യി​ല്‍ 2.29 കോ​ടി


Published: January 26, 2026 04:00 AM IST | Updated: January 26, 2026 04:00 AM IST

റാ​ന്നി: വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​ര്‍​കെ​വി​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2.29 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ടെ​ന്‍​ഡ​റാ​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ട്ടി​ല്‍ നി​ന്നു നാ​ട്ടി​ന്‍​പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി കൃ​ഷി​യും മ​നു​ഷ്യ​ന്‍റെ സ്വ​ത്തും ന​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ഗിം​ഗ് സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് 85.38 ല​ക്ഷം, കി​ട​ങ്ങു​ക​ള്‍ 143. 7 5 ല​ക്ഷം എ​ന്നി​വ​യ്ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ലെ മ​ടു​ക്ക​മൂ​ട് 1.5 മീ​റ്റ​ര്‍, ക​ണ്ണാ​ട്ടു മ​ണ്ണി​ല്‍ 1.5 മീ​റ്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ട​ങ്ങു​ക​ള്‍ നി​ര്‍​മി​ക്കും. ളാ​ഹ ടോ​പ്പ് മൂ​ന്ന് കി​ലോ​മീ​റ്റ​റി​ലും മ​ണ​ക്ക​യം - പെ​രു​ന്തേ​ന​രു​വി​ഭാ​ഗ​ത്ത് 4.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും വി​ള​ക്ക് വ​ഞ്ചി - മ​ന്ദ​പ്പു​ഴ ഭാ​ഗ​ത്ത് ര​ണ്ട് കി​ലോ​മീ​റ്റ​റി​ലും ചെ​മ്പ​ങ്ക​ര -ക​പ്പ​ക്കാ​ട് പൊ​ട്ട​ന്‍ ഭാ​ഗ​ത്ത് ഏ​ഴ് കി​ലോ​മീ​റ്റ​റി​ലും സോ​ളാ​ര്‍ വേ​ലി​ക​ള്‍ നി​ര്‍​മി​ക്കും.

റാ​ന്നി​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലി​റ​ങ്ങി നി​ര​ന്ത​രം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം​എ​ല്‍​എ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് വ​ന്യ​മൃ​ഗ ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

ഇ​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ആ​ര്‍​കെ​വി വൈ ​പ​ദ്ധ​തി പ്ര​കാ​രം ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട​ശേ​രി​ക്ക​ര​യി​ല്‍ സോ​ളാ​ര്‍ വേ​ലി​ക​ള്‍ ത​ക​ര്‍​ത്തും കാ​ട്ടാ​ന​ക്കൂ​ട്ടം

വ​ട​ശേ​രി​ക്ക​ര: കു​മ്പ​ള​ത്താ​മ​ണ്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ത്യ സ​ന്ദ​ര്‍​ശ​ക​രാ​യ​തോ​ടെ ആ​ളു​ക​ള്‍ ഭീ​തി​യി​ൽ. സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ആ​ന​യെ ഭ​യ​ന്നു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. കു​മ്പ​ള​ത്താ​മ​ണ്ണി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ആ​ളൊ​ഴി​യു​ന്ന സ്ഥി​തി​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടാ​ന​ക​ളു​ടെ മു​മ്പി​ല്‍ നി​ന്നു പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ന്ന​ത്.

വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു തൊ​ട്ട​ടു​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​വ​രെ കാ​ട്ടാ​ന എ​ത്തി. നി​ത്യേ​ന കൂ​ട്ട​മാ​യി കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. തെ​ങ്ങ്, വാ​ഴ, മ​ര​ച്ചീ​നി തു​ട​ങ്ങി​യ വി​ള​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു.

വ​നാ​തി​ര്‍​ത്തി​ക​ളി​ലെ സോ​ളാ​ര്‍ വേ​ലി​ക​ളും ത​ക​ര്‍​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ഇ​വ​യെ നേ​രി​ടാ​ന്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളൊ​ന്നും ക​ര്‍​ഷ​ക​ര്‍​ക്കി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ​രാ​തി​ക​ളു​ണ്ടാ​കു​മ്പോ​ള്‍ വ​ന​പാ​ല​ക​ര്‍ എ​ത്തി ആ​ന​യെ തു​ര​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ മ​ട​ങ്ങു​മ്പോ​ഴേ​ക്കും ഇ​വ മ​ട​ങ്ങി​യെ​ത്തു​ക​യാ​ണ്. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ള്‍ ഏ​റെ ഭീ​തി​യി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്ന് വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta wildlife

Recent News

Up