Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approved

കി​ഫ്ബി വ​ഴി 14 പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്ന​​​​​ലെ ചേ​​​​​ര്‍​ന്ന 56-ാമ​​​​​ത് കി​​​​​ഫ്ബി ബോ​​​​​ര്‍​ഡ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ 689.45 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 14 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് ധ​​​​​ന അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​കി. ഇ​​​​​തോ​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ ആ​​​​​കെ 98,836.83 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 1237 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്കാ​​​​​ണു കി​​​​​ഫ്ബി അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്ന് ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ന്‍.​ ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ല്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​തി​​​​​നു​​​​പു​​​​​റ​​​​​മെ 8081 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 11 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ള്‍​ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​യി ത​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യ​​​​​താ​​​​​യും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തി​​​​​നു​​​​മു​​​​​ന്പ് ത​​​​​ത്വ​​​​​ത്തി​​​​​ല്‍ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് അ​​​​​ന്തി​​​​​മ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ തു​​​​​ട​​​​​ര്‍​ന്നു​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

ശ​​​​​ബ​​​​​രി റെ​​​​​യി​​​​​ല്‍​വേ പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി 1900 കോ​​​​​ടി രൂ​​​​​പ മാ​​​​​റ്റി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ല്‍ ചേ​​​​​ര്‍​ന്ന കി​​​​​ഫ്ബി ബോ​​​​​ര്‍​ഡ് യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ഇ​​​​​നി പ്ര​​​​​ത്യേ​​​​​കം ധ​​​​​നാ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്നും പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണെ​​​​​ന്നും ധ​​​​​ന​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

കി​​​​​ഫ്ബി ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​കെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ല്യം ഒ​​​​​രു ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍നി​​​​​ന്ന് 1.10 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ര്‍​ധി​​​​​ച്ച​​​​​താ​​​​​യും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ശ​​​​​ബ​​​​​രി റെ​​​​​യി​​​​​ല്‍​വേ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭൂ​​​​​മി ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​പോ​​​​​കാ​​​​​ന്‍ കി​​​​​ഫ്ബി സി​​​​​ഇ​​​​​ഒ​​​​​യെ യോ​​​​​ഗം ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

കേ​​​​​ന്ദ്ര ബ​​​​​ജ​​​​​റ്റി​​​​​ല്‍ ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യോ​​​​​ട് അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ങ്കി​​​​​ലും ശ​​​​​ബ​​​​​രി​​​​​മ​​​​​ല തീ​​​​​ര്‍​ഥാ​​​​​ട​​​​​ക​​​​​ര്‍​ക്കും വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കും ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്‍ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​പോ​​​​​കാ​​​​​നാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ന്നും ധ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

University News

പരീക്ഷാ കേന്ദ്രം അനുവദിച്ചു

28 മുതല്‍ ആരംഭിക്കുന്ന മോഡല്‍ ഒന്ന് ബിഎ, ബിഎസ്‌സി, ബികോം (ആനുവല്‍ സ്‌കീം- റെഗുലര്‍ 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (ആനുവല്‍ സ്‌കീം 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട്-3 മെയിന്‍ ആന്‍ഡ് സബ്‌സിഡറി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2024 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക് ഫാഷന്‍ ടെക്‌നോളജി, ബിവോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20, 21 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎ മോഹിനിയാട്ടം, കഥകളി വേഷം (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 21, 23 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

National

പ്രതിരോധ വികസനത്തിന് 79,000 കോടി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ഡി​​​ഫ​​​ൻ​​​സ് അ​​​ക്വിസി​​​ഷ​​​ൻ കൗ​​​ണ്‍സി​​​ലാ​​​ണ് (ഡി​​​എ​​​സി) മൂ​​​ന്നു സേ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള വി​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

മൂ​​​ന്നു സേ​​​ന​​​ക​​​ൾ​​​ക്കും അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും വി​​​വി​​​ധ പ്ര​​​തി​​​രോ​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ആ​​​ർ​​​ട്ടി​​​ല​​​റി റെ​​​ജി​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കു​​​ള്ള ലോ​​​യി​​​റ്റ​​​ർ മു​​​നി​​​ഷ​​​ൻ സി​​​സ്റ്റം, ലോ ​​​ലെ​​​വ​​​ൽ ലൈ​​​റ്റ് വെ​​​യ്റ്റ് റ​​​ഡാ​​​റു​​​ക​​​ൾ, പി​​​നാ​​​ക്ക മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ലോ​​​ഞ്ച് റോ​​​ക്ക​​​റ്റ് സി​​​സ്റ്റം, ക​​​ര​​​സേ​​​ന​​​യ്ക്കാ​​​യി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡ്രോ​​​ണ്‍ ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​ഡി​​​ക്‌​​​ഷ​​​ൻ സി​​​സ്റ്റം എം​​​കെ 2 എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ഡി​​​എ​​​സി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

International

പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശ നിയമം പാർലമെന്‍റ് അംഗീകരിച്ചു

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മുള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ല് പാ​​​​ക്കി​​​​സ്ഥാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. 

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സം​​​​യു​​​​ക്ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് 160 വോ​​​​ട്ടു​​​​ക​​​​ളോ​​​​ടെ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യ​​​​ത്. 79 അം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​മേ​​​​യ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണി​​​​തെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റും പാ​​​​ക് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ബി​​​​ഷ​​​​പ്പു​​​​മാ​​​​യ സാം​​​​സ​​​​ൺ ഷു​​​​ക്കാ​​​​ർ​​​​ഡി​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. 

രാ​​​​ജ്യ​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും 2014ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം പ​​​​തി​​​​വാ​​​​യ​​​​തോ​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ചി​​​​ല കോ​​​​ണു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​തി​​​​ർ​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട​​​​തി​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് വൈ​​​​കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഷ​​​​ഹ​​​​ബാ​​​​സ് ഷെ​​​​രീ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​തോ​​​​ടെ കോ​​​​ട​​​​തി​​​​വി​​​​ധി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചരിത്രപരമായ ചുവടുവയ്പെന്ന് നിയമമന്ത്രി നാ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ മൈ​​​​നോ​​​​റി​​​​റ്റി റൈ​​​​റ്റ്സ് ബി​​​​ൽ 2025 എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ല് നി​​​​യ​​​​മ​​​​മ​​​​ന്ത്രി ആ​​​​സാം ന​​​​സീ​​​​ർ ത​​​​രാ​​​​റാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​ല്ല് പ​​​​ത്തു വ​​​​ർ​​​​ഷം വൈ​​​​കി​​​​യെ​​​​ന്നും രാ​​​​ഷ്‌​​​​ട്രീ​​​​യപാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​തു ത​​​​ട​​​​സ​​​​പ്പെ​​​​ടുത്തരുതെ​​​​ന്നു​​​​മു​​​​ള്ള അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് മ​​​​ന്ത്രി ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​ൽ പാ​​​​സാ​​​​യ​​​​ത് രാ​​​​ജ്യ​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണെ​​​​ന്നു പി​​​​ന്നീ​​​​ട് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തീ​​​​വ്ര മ​​​​ത​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ബി​​​​ല്ല് പാ​​​​സാ​​​​യ​​​​ത്. 

 ബി​​​​ൽ​​​​പ്ര​​​​കാ​​​​രം ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ 16 അം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. നാ​​​​ല് പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ര​​​​ണ്ടു​​​​വീ​​​​തം ന്യൂ​​​​ന​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ളെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യാം. ഒ​​​​രു അം​​​​ഗം ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ചീ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​യി​​​​രി​​​​ക്കും. മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ൾ ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ, ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ, ദേ​​​​ശീ​​​​യ ശൈ​​​​ശ​​​​വ അ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രി​​​​ക്കും.

നി​​​​യ​​​​മം, മ​​​​ത​​​​കാ​​​​ര്യം, ആ​​​​ഭ്യ​​​​ന്ത​​​​രം തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. അം​​​​ഗ​​​​ങ്ങ​​​​ളും ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​നും 35 വ​​​​യ​​​​സെ​​​​ങ്കി​​​​ലും പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​ർ ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​മു​​​​ള്ള​​​​യാ​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ല്ലി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. 

നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച്, അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നും പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ജ​​​​യി​​​​ലു​​​​ക​​​​ളും പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ന​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​രി​​​​നെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കാ​​​​നും വി​​​​വേ​​​​ച​​​​നം ത​​​​ട​​​​യു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യാ​​​​നും ക​​​​മ്മീ​​​​ഷ​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം, നി​​​​ർ​​​​ബ​​​​ന്ധി​​​​ത വി​​​​വാ​​​​ഹം, മ​​​​ത​​​​നി​​​​ന്ദ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗം, പോ​​​​ലീ​​​​സ് സേ​​​​ന​​​​യു​​​​ടെ​​​​യും കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ഭാ​​​​ഗീ​​​​യ സ​​​​മീ​​​​പ​​​​നം എ​​​​ന്നി​​​​വ മു​​​​സ്‌​​​​ലിം ഇ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​മ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Up