Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam

അ​സ​മി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടും: ഭൂ​പ​ൻ ബോ​റ

ദി​സ്പു​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സ​മി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഭു​പ​ൻ ബോ​റ. ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സം പി​സി​സി അ​ധ്യ​ക്ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഭൂ​പ​ൻ കു​മാ​ർ ബോ​റ ഞാ​യ​റാ​ഴ്ച​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പാ​ർ​ട്ടി​യെ ച​ലി​പ്പി​ക്കാ​നു​ള്ള പ​ണം കോ​ൺ​ഗ്ര​സി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ 16 നാ​ണ് ബോ​റ കോ​ൺ​ഗ്ര​സ് വി​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ​യു​മാ​യു​ള്ള നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ബോ​റ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. സു​ര​ക്ഷി​ത സീ​റ്റ് അ​ദ്ദേ​ഹ​ത്തി​ന് ബി​ജെ​പി ഉ​റ​പ്പു ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

National

ഹിമന്ത വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്യുന്നു: ഗൗ​ര​വ് ഗൊ​ഗോ​യ്

ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​​സാം മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഹി​​​​​​മ​​​​​​ന്ത ബി​​​​​​ശ്വ ശ​​​​​​ര്‍​മ മു​​​​​​സ്‌​​​​​ലിം വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​ക്ക് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച് ആ​​​​​​സാം കോ​​​​​​ണ്‍​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്‍ ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ്.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​​​ലീ​​​​​​സ് സ്വ​​​​​​മേ​​​​​​ധ​​​​​​യാ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​​സാം ബി​​​​​​ജെ​​​​​​പി എ​​​​​​ക്സി​​​​​​ല്‍ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത വീ​​​​​​ഡി​​​​​​യോ​​​​​​യെ​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ്.

National

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​യു​ടെ 'മി​യാ​ൻ' പ​രാ​മ​ർ​ശം: സു​പ്രീംകോ​ട​തി​യി​ൽ പ​രാ​തി​യു​മാ​യി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദ്‍

ന്യൂ​ഡ​ൽ​ഹി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വി​വാ​ദ​മാ​യ 'മി​യാ​ൻ' വോ​ട്ട​ർ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ജ​നു​വ​രി 27-ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗം "അ​തി​രൂ​ക്ഷ​മാ​യ വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗം" ആ​ണെ​ന്നും അ​ത് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

അ​സ​മി​ലെ 'സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' സ​മ​യ​ത്ത് നാ​ല് മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ 'മി​യാ​ൻ' വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും, താ​നും ബി​ജെ​പി​യും ഈ ​വി​ഭാ​ഗ​ത്തി​ന് എ​തി​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​ന്ത്യ​യി​ല​ല്ല, ബം​ഗ്ലാ​ദേ​ശി​ലാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

'മി​യാ​ൻ' എ​ന്ന പ​ദം അ​സ​മി​ലെ മു​സ്ലീ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ഷം​ഷാ​ദ് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ ഒ​രു വി​ഭാ​ഗ​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​നും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​വ​ർ ഇ​ത്ത​രം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്വേ​ഷ പ്ര​സം​ഗ പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ർ​ഷ് മ​ന്ദ​ർ ഡ​ൽ​ഹി പോ​ലീ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​സ​മി​ലെ 43 പ്ര​മു​ഖ പൗ​ര​ന്മാ​ർ ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യെ​യും ഈ ​വി​ഷ​യ​ത്തി​ൽ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

 

 

Business

സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്

ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sports

ര​ണ്ട് ജ​യ​ത്തി​ന​പ്പു​റം സ​ന്തോ​ഷം; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ

സി​ലാ​പ​ത്ത​ര്‍ (ആ​സാം): സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് കേ​ര​ളം. ഇ​ന്ന് നടന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സാ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാണ് കേരളം തോൽപ്പിച്ചത്.

എം. ​മ​നോ​ജും മു​ഹ​മ്മ​ദ് അ​ജ്സ​ലും ദി​ൽ​ഷാ​ദു​മാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​നോ​ജ് 17-ാം മി​നി​റ്റി​ലും അ​ജ്സ​ൽ 45-ാം മി​നി​റ്റി​ലും ദി​ൽ​ഷാ​ദ് 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ പ​ഞ്ചാ​ബ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. ത​മി​ഴ്നാ​ടി​നെ ഷൂ​ട്ടൗ​ട്ടി​ൽ 4-1ന് ​മ​റി​ക​ട​ന്നാ​ണ് പ​ഞ്ചാ​ബ് സെ​മി ഉ​റ​പ്പി​ച്ച​ത്.

National

ആ​സാ​മി​ലെ കൊ​ക്ര​ജാ​റി​ൽ സം​ഘ​ർ​ഷം;ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി

ഗോ​​​​ഹ​​​​ട്ടി: ആ​​​​സാ​​​​മി​​​​ലെ കൊ​​​​ക്രജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ രണ്ടു പേര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സം​​​​ഘ​​​​ർ​​​​ഷം.

ബോ​​​​ഡോ വി​​​​ഭാ​​​​ഗ​​​​വും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളും ത​​​​മ്മി​​​​ലാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം പൊ​​​​ട്ടി​​​​പ്പു​​​​റ​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചു. താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ക്രജറി​​​​ലെ ക​​​​രി​​​​ഗാ​​​​വ് ഔ​​​​ട്ട്പോ​​​​സ്റ്റി​​​​ലെ മാ​​​​ൻ​​​​സിം​​​​ഗ് റോ​​​​ഡി​​​​ൽ മൂ​​​​ന്ന് ബോ​​​​ഡോ​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​നം ര​​​​ണ്ട് ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ ഇ​​​​ടി​​​​ച്ചി​​​​ട്ടു.

പി​​​​ന്നാ​​​​ലെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ദി​​​​വാ​​​​സി ഗ്രാ​​​​മ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ൾ ബോ​​​​ഡോ​​​​ക​​​​ളെ മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​നം ക​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ സം​​​​ഘ​​​​ർ​​​​ഷം വ്യാ​​​​പി​​​​ച്ചു.

National

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു; പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ച് കീ​ഴ്പെ​ടു​ത്തി

ദി​സ്പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കീ​ഴ്പെ​ടു​ത്തി. ആ​സാ​മി​ലെ കൊ​ക്ര​ഝ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി റ​ഫീ​ക്കു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. പോ​ലീ​സു​കാ​രു​ടെ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

റ​ഫീ​ക്കു​ലി​നെ കൊ​ക്ര​ജാ​റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ ശു​ചി​മു​റി​യി​ൽ പോ​ക​ണ​മെ​ന്ന് പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രി​ൽ നി​ന്നും ആ​യു​ധം ത​ട്ടി​പ്പ​റി​ച്ച് ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ കാ​ലി​ന് വെ​ടി​വ​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ പ്ര​തി​യെ ആ​ദ്യം കൊ​ക്ര​ഝ​ർ ആ​ർ‌​എ​ൻ‌​ബി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ക്ര​ഝ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കൊ​ക്ര​ജാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്ത​രു​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ അ​നാ​ഥ​യും മാ​ന​സി​ക പ്ര​ശ്ന​വു​മു​ള്ള ഒ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് റ​ഫീ​കു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

National

ആസാം രാജ്യസഭ: മൂന്നു സീറ്റിലും സ്ഥാനാർഥികളെ നിര്‍ത്താൻ ബിജെപി സഖ്യം

ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്‍റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന 'യുണൈറ്റഡ് ഫ്രണ്ട്' ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്‍റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.

National

ആസാമില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഭൂചലനങ്ങള്‍ക്ക് സാധ്യത കൂടിയ അഞ്ചാമത് സീസ്മിക് സോണിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ കോപ്‌ലി ഫോള്‍ട്ട് ലൈന്‍ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളില്‍ ഒന്ന് കൂടിയാണ് ഇവിടം.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു

തി​രു​വ​ന്ത​പു​രം: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​ജോ​ള്‍ ഹു​സൈ​നാ​ണ് (21) മ​രി​ച്ച​ത്.

തി​രു​വ​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ ക്വ​സ്റ്റ് ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. വാ​ട്ട​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ചു​മ​ര്‍ ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ 110 കെ ​വി വൈ​ദ്യു​ത ക​മ്പി​യി​ല്‍ വാ​ട്ട​ര്‍ ഗ​ണ്‍ ത​ട്ടി കാ​ജോ​ളി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കാ​ജോ​ളി​നെ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ഹി​ന്ദു​ക്ക​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണം; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ  

ഗു​വാ​ഹ​ത്തി: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തി​ലെ ജ​ന​ന നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ആ​സാ​മി​ൽ ഹി​ന്ദു ദ​മ്പ​തി​ക​ൾ ഒ​ന്നി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

മു​സ്‌​ലിം ജ​ന​ത ഏ​ഴോ എ​ട്ടോ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​രു​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ന​നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഹി​ന്ദു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ജ​ന​ന​നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​വാ​ദ പ്ര​സ്താ​വ​ന.

ചൊ​വ്വാ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​സാം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ​വ അ​നു​പാ​തം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഹി​ന്ദു​ക്ക​ളോ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

തൃശൂരിൽ അറസ്റ്റിലായ ആസാം സ്വദേശി എകെ 47 തോക്കു വാങ്ങാൻ ശ്രമിച്ചു

തൃ​ശൂ​ർ: മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ആ​സാം സ്വ​ദേ​ശി ക​യ്പ​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ആ​സാം മോ​റി​ഗോ​ൺ സ്വ​ദേ​ശി​യാ​യ റോ​ഷി​ദു​ൾ ഇ​സ്‌​ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ചെ​ന്ത്രാ​പ്പി​ന്നി ഭാ​ഗ​ത്തെ ഒ​രു പ​ന്ത​ൽ നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സൂ​ച​ന ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലു​ള്ള ഇ​യാ​ളു​ടെ അ​മ്മാ​വ​നു​മാ​യി ഫോ​ൺ വ​ഴി​യും പാ​ക്കി​സ്ഥാ​നി​ലു​ള്ള ചി​ല വ്യ​ക്തി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി​യും ഇ​യാ​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും പാ​ക്കി​സ്ഥാ​നി​ൽനി​ന്നു മാ​ര​ക പ്ര​ഹ​ര ശേ​ഷി​യു​ള്ള എ​കെ 47 തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

National

ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; 16കാ​രി​യു​ടെ പ​രാ​തി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്

ദി​സ്പു​ർ: ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്. ആ​സാ​മി​ലെ കാ​ച്ച​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

16കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, പോ​ക്സോ ആ​ക്ട് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍ ബി​സി​ന​സു​കാ​ര​നും മ​ത​പ്ര​ഭാ​ഷ​ക​നു​മാ​ണെ​ന്നും മ​ക​ന്‍റെ പ്ര​വൃ​ത്തി​ക​ളെ പി​ന്തു​ണ​ച്ച​താ​യും ഇ​ര​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​തി​യു​ടെ പി​താ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​ച്ച​റി​ലെ സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്എ​സ്പി) പാ​ർ​ഥ പ്ര​തിം ദാ​സ് പ​റ​ഞ്ഞു.

National

ആ​സാം സം​ഘ​ർ​ഷം: പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: ആ​സാ​മി​ൽ ചൊ​വ്വാ​ഴ്ച സം​ഘ​ർ​ഷ​മു​ണ്ടാ​യ വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. സം​ഘ​ർ​ഷ​മു​ണ്ടാ​യ വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗി​ലെ ഖെ​റോ​ണി​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഖെ​റോ​ണി​യി​ലെ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 58 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​ച്ഛേ​ദി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ, ബി​ഹാ​ർ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

National

ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദി​സ്പു​ർ: ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 58 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ർ​ബി ആം​ഗ്ലോം​ഗ്, വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​ച്ഛേ​ദി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ, ബി​ഹാ​ർ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

National

കോൺഗ്രസ് അനധികൃത കുടിയേറ്റക്കാർക്കൊപ്പം: മോദി

ന​​​​മ്രു​​​​പ്(​​​​ആ​​​​സാം): അ​​​​ന​​​​ധി​​​​കൃ​​​​തകു​​​​ടി​​​​യേ​​​​റ്റ​​​​ങ്ങ​​​​ളെ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി.

ആ​​​​സാം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​​​മ്രു​​​​പി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി.

ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റേ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ മോ​​​​ദി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ദി​​​​ബ്രു​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ന​​​​മ്രു​​​​പി​​​​ൽ 10,601 കോ​​​​ടി​​​​ രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ള വ​​​​ളം​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു പൊ​​​​തു​​​​യോ​​​​ഗം.

National

ആ​സാ​മി​ൽ ട്രെ​യി​ൻ ത​ട്ടി ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. നാ​ഗൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​യ്‌​രം​ഗ്-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ആ​ന​ക​ളെ ഇ​ടി​ച്ച​ത്.

ആ​ന​ക​ളെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നു​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.

National

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; 21 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ  

ഗോ​ഹ​ട്ടി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​സാ​മി​ൽ നി​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഡി​സം​ബ​ർ 8ന് ​രാ​ത്രി​യി​ൽ ചൈ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഹ​യു​ലി​യാ​ങ്-​ച​ഗ്ല​ഗാം റോ​ഡി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ അ​ഭാ​വം മോ​ശം കാ​ലാ​വ​സ്ഥ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​പ​ക​ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്നു. 1,000 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

Kerala

മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ബാറ്റിംഗ് തകർച്ച, ആസാമിന് വിജയലക്ഷ്യം 102

ലക്നോ: മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരേ ആസാമിന് 102 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് പുറത്തായി.

33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്‌ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിക്കുന്നത്.

ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.

National

ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം

ആ​സാം: ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ നി​യ​മ​സ​ഭ​യി​ൽ ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ഹു​ഭാ​ര്യ​ത്വം ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി മാ​റ്റു​ന്ന​താ​ണ് ബി​ല്ല്.

മു​ഖ്യ​മ​ന്ത്രി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി കോ​ൺ​ഗ്ര​സ്, സി​പി​എം, റൈ​ജോ​ർ ദ​ൾ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ആ​റാം ഷെ​ഡ്യൂ​ൾ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ ബി​ല്ല് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബാ​ധ​ക​മാ​കും.

കൂ​ടാ​തെ ആ​ർ​ട്ടി​ക്കി​ൾ 342 പ്ര​കാ​രം പ​ട്ടി​ക​വ​ർ​ഗ അം​ഗ​ങ്ങ​ൾ​ക്ക് ബി​ല്ല് ബാ​ധ​ക​മ​ല്ല. സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യ​ത്വം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം. നി​ല​വി​ലു​ള്ള വി​വാ​ഹം മ​റ​ച്ചു​വെ​ച്ച് വീ​ണ്ടും വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക്10 വ​ർ​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കും.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കോ, സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന നി​യ​മ​ന​ങ്ങ​ൾ​ക്കോ അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ലെ​ന്നും ബി​ല്ല് അ​നു​ശാ​സി​ക്കു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കും മ​ത്സ​രി​ക്കാ​നാ​വി​ല്ല.

National

ആസാമിൽ ബഹുഭാര്യത്വാ നിരോധന ബിൽ

ഗോ​​​ഹ​​​ട്ടി: ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം ഏ​​​ഴു​​​വ​​​ർ​​​ഷം വ​​​രെ ക​​​ഠി​​​നത​​​ട​​​വ് ല​​​ഭി​​​ക്കു​​​ന്ന ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ക്കു​​​ന്ന ബി​​​ല്ലി​​​ന് ആ​​​സാം മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

കേ​​​സി​​​നു പി​​​ന്നാ​​​ലെ ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ ഫ​​​ണ്ട് രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ അ​​​റി​​​യി​​​ച്ചു.

ആ​​​സാം പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ഓ​​​ഫ് പോ​​​ളി​​​ഗ​​​മി ബി​​​ൽ 2025 ബി​​​ൽ ന​​​വം​​​ബ​​​ർ 25ന് ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

National

ആ​സാ​മി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഫോ​ട​നം; ട്രാ​ക്കു​ക​ൾ ത​ക​ർ​ന്നു

ദി​സ്പു​ർ: ആ​സാ​മി​ലെ കൊ​ക്ര​ജാ​ർ ജി​ല്ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഫോ​ട​നം. കൊ​ക്ര​ജാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് കി​ഴ​ക്ക് അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ഐ​ഇ​ഡി (ഇം​പ്രൊ​വൈ​സ്‌‍​ഡ് എ​ക്സ്പ്ലോ​സീ​വ് ഡി​വൈ​സ്) പൊ​ട്ടി​ത്തെ​റി​ച്ച​ത്.

കൊ​ക്ര​ജാ​ർ, സ​ലാ​കാ​ത്തി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സ്ഫോ​ട​നം ന​ട​ക്കു​ന്ന സ​മ​യം ഗു​ഡ്സ് ട്രെ​യി​ൻ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

"വ​ലി​യൊ​രു കു​ലു​ക്ക​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ട്രെ​യി​ൻ നി​ന്നു എ​ന്ന് ട്രെ​യി​ൻ മാ​നേ​ജ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ട്രാ​ക്കു​ക​ൾ ത​ക​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ബോം​ബ് സ്ഫോ​ട​നം ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്'. – നോ​ർ​ത്ത് ഈ​സ്റ്റ് ഫ്രോ​ണ്ടി​യ​ർ റെ​യി​ൽ​വേ (എ​ൻ​എ​ഫ്ആ​ർ) വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​ര​വ​ധി ട്രെ​യി​നു​ക​ൾ അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​സ്ഥാ​ന പോ​ലീ​സും ആ​ർ​പി​എ​ഫും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പു​ല​ർ​ച്ചെ 5.25ന് ​ട്രാ​ക്ക് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

ആ​സാ​മി​ൽ സൈ​നി​ക ക്യാ​മ്പി​നു​നേ​രേ ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ദി​സ്പു​ർ: ആ​സാ​മി​ൽ സൈ​നി​ക ക്യാ​മ്പി​നു​നേ​രേ വെ​ടി​വ​യ്പ്പും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​വും. ടി​ൻ​സു​കി​യ ജി​ല്ല​യി​ലെ ക​ക്കോ​പ​ഥ​റി​ലെ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ 19 ഗ്ര​നേ​ഡി​യേ​ഴ്‌​സ് യൂ​ണി​റ്റ് ക്യാ​മ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം വെ​ടി​വ​യ്പ് ന​ട​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും, അ​പ്പ​ര്‍ ആ​സാ​മി​ല്‍ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്താ​റു​ള്ള ഉ​ള്‍​ഫ (സ്വ​ത​ന്ത്ര) വി​ഭാ​ഗ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും സൂ​ച​ന​യു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സൈ​ന്യ​വും പോ​ലീ​സും പ്ര​ദേ​ശം വ​ള​ഞ്ഞ് സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ഒ​രു ട്ര​ക്ക് പി​ന്നീ​ട് അ​യ​ല്‍ സം​സ്ഥാ​ന​മാ​യ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ തെം​ഗാ​പാ​നി മേ​ഖ​ല​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

 

Latest News

Up