Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Britain

നവൽനിയെ റഷ്യ വധിച്ചത് തവളവിഷം ഉപയോഗിച്ച്: ബ്രിട്ടൻ

ല​​​ണ്ട​​​ൻ: സൈ​​​ബീ​​​രി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​വ​​​ള​​​വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ്രി​​​ട്ട​​​ൻ.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന ത​​​വ​​​ള​​​ക​​​ളു​​​ടെ ച​​​ർ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന എ​​​പി​​​ബാ​​​റ്റി​​​ഡൈ​​​ൻ എ​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യി​​​വ​​​റ്റ് കൂ​​​പ്പ​​​ർ മ്യൂ​​​ണി​​​ക് സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച സാം​​പി​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. റ​​​ഷ്യ​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടാ​​​ത്ത ത​​​വ​​​ള​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്താ​​​നു​​​ള്ള കാ​​​ര​​​ണ​​​വും ശേഷിയും അ​​​വ​​​സ​​​ര​​​വും റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​വ​​​ൽ​​​നി 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് സൈ​​​ബീ​​​രി​​​യ​​​ൻ ത​​​ട​​​വ​​​റ​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​ര​​​ണ​​​ത്തി​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ അ​​​ടി​​​വ​​​യ​​​റ്റി​​​ൽ വേ​​​ദ​​​ന, ഛർ​​​ദി മു​​​ത​​​ലാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും വി​​​ഷ​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ യൂ​​​ലി​​​യ​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും നേ​​​ര​​​ത്തേ മു​​​ത​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​താ​​​ണ്.

സോ​​വ്യ​​​റ്റ് കാ​​​ല​​​ത്തെ ‘നോ​​​വി​​​ചോ​​​ക്’ എ​​​ന്ന രാ​​​സാ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് 2020ലും ​​​ന​​​വ​​​ൽ​​​നി​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തെ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ​​​ത്.

NRI

ബ്രിട്ടനിൽ വോട്ട് പ്രായം 16 ആക്കും

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ൽ വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​നു​​​ള്ള പ്രാ​​​യം പ​​​തി​​​നാ​​​റാ​​​യി കു​​​റ​​​യ്ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യ പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ബ്രി​ട്ട​ന്‍റെ ഭാ​ഗ​മാ​യ സ്കോ​ട്ട്‌​ല​ൻ​ഡി​ലെ​യും വെ​യി​ൽ​സി​ലെ​യും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ല​വി​ൽ 16 വ​യ​സു​കാ​ർ വോ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

വോ​ട്ടു​പ്രാ​യം രാ​ജ്യ​മൊ​ട്ടു​ക്ക് ഏ​കീ​ക​രി​ക്കാ​നാ​ണു നീ​ക്കം. പ്രാ​​​യ​​​പ​​​രി​​​ധി താ​​​ഴ്ത്തു​​​ന്ന​​​തോ​​​ടെ പോ​​​ളിം​​​ഗ് നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു.

2024ലെ ​​​ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 59.7 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. 2001നു​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണി​​​ത്.

Latest News

Up