Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carol

Pravasi India – Delhi

ഡി​എം​എ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത​രാ​ത്രി ​പു​തു​രാ​ത്രി'​യു​ടെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ ടീം ​അ​ർ​ഹ​രാ​യി. ​

ര​ണ്ടാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ടീ​മും മൂ​ന്നാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ ടീ​മും അ​ർ​ഹ​രാ​യി. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി​രു​ന്നു വേ​ദി.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ,ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ -​ നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ 14 ഏ​രി​യ ​ടീ​മു​ക​ൾ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Special News

എ​ന്‍റെ കു​ഞ്ഞീ​ശോ പി​റ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ക്രി​സ്​മ​സ്; ഡോ. നിയതി ആർ. കൃഷ്ണ എഴുതുന്നു

പു​​ൽ​​ക്കൂ​​ട്-​​ന​​ക്ഷ​​ത്രം-​​കാര​​ൾ രാ​​ത്രി​​ക​​ളു​​ടെ​​യും വി​​ഭ​​വ സ​​മൃ​​ദ്ധ​​മാ​​യ പ​​ക​​ലി​​ന്‍റെ​​യും ഓ​​ർ​​മ​​ക​​ളാ​​ണ് ഓ​​രോ ക്രി​​സ്മ​​സും. മ​​റ​​ക്കാ​​നാ​​വാ​​ത്ത കു​​റെ ക്രി​​സ്മ​​സ് ദി​​ന​​ങ്ങ​​ൾ ഉ​​ണ്ട്. ആ​​ദ്യ​​മാ​​യി വൈ​​നും പ്ലം ​​കേ​​ക്കും ഒ​​രു ഫു​​ൾ കോ​​ഴ്സ് ക്രി​​സ്​​മ​​സ് ഡി​​ന്ന​​റും ത​​യാ​​റാ​​ക്കി​​യ വ​​ർ​​ഷം, ല​​ണ്ട​​ൻ തെ​​രു​​വു​​ക​​ളി​​ൽ ന​​ട​​ന്നു​​ക​​ണ്ട നി​​റ​​ങ്ങ​​ളു​​ടെ​​യും വ​​ർ​​ണ​​ങ്ങ​​ളു​​ടെ​​യും ആ​​ഘോ​​ഷം, മ​​ക​​നെ ഗ​​ർ​​ഭം ധ​​രി​​ച്ചി​​രി​​ക്കു​​മ്പോ​​ഴു​​ള്ള ഹൗ​​സ് ഡെ​​ക്ക​​റേ​​ഷ​​നും കേ​​ക്ക് ക​​ട്ടിം​​ഗും ഡ്രൈ​​വും… അ​​ങ്ങ​​നെ പി​​റ​​കി​​ലേ​​ക്കു പോ​​യാ​​ൽ ക്രി​​സ്മ​​സ് ഓ​​ർ​​മ​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​ത് ഞ​​ങ്ങ​​ൾ 'അ​​ങ്ങ​​ത്തെ വീ​​ടെ'ന്നു വി​​ളി​​ച്ചി​​രു​​ന്ന അ​​ച്ഛ​​ന്‍റെ കു​​ടും​​ബ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ്. ര​​ണ്ടു വ​​ർ​​ഷ​​ക്കാ​​ല​​മേ അ​​വി​​ടെ താ​​മ​​സി​​ച്ചി​​ട്ടു​​ള്ളൂ എ​​ങ്കി​​ലും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ല്യ​​കാ​​ല​​സ്മ​​ര​​ണ​​ക​​ൾ ഉ​​റ​​ങ്ങു​​ന്ന​​യി​​ട​​മാ​​ണ്. വ​​ലി​​യ പ​​റ​​മ്പു​​ക​​ൾ, ക​​ളി​​ക്കാ​​ൻ നി​​റ​​യെ കൂ​​ട്ടു​​കാ​​ർ, അ​​ടു​​ത്തൊ​​രു റ​​ബ​​ർ തോ​​ട്ടം, പി​​ന്നെ​​യൊ​​രു മൊ​​ട്ട​​ക്കു​​ന്ന്. അ​​ത് ഞ​​ങ്ങ​​ളു​​ടെ സ്വ​​ർ​​ഗ​​രാ​​ജ്യ​​മാ​​യി​​രു​​ന്നു!

ആ ക്രിസ്മസ് കാരൾ

അ​​ഞ്ചു ക്രി​​സ്ത്യ​​ൻ വീ​​ടു​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട ഒ​​രു ഹി​​ന്ദു കു​​ടും​​ബം ആ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടേ​​ത്. അ​​തു​​കൊ​​ണ്ട് ക്രി​​സ്മ​​സി​​നു പ​​ല സൈ​​സ് വ​​ട്ട​​യ​​പ്പ​​വും പാ​​ല​​പ്പ​​വും ഇ​​റ​​ച്ചി​​ക്ക​​റി​​ക​​ളും പ്ലം ​​കേ​​ക്കും രാ​​വി​​ലെ​​ത​​ന്നെ വീ​​ട്ടി​​ലെ​​ത്തു​​മാ​​യി​​രു​​ന്നു. ക്രി​​സ്മ​​സ് പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞു ക്രി​​സ്മ​​സ് കൂ​​ടി ആ​​ഘോ​​ഷി​​ച്ചി​​ട്ടാ​​യി​​രു​​ന്നു ഞ​​ങ്ങ​​ൾ എ​​ല്ലാ വ​​ർ​​ഷ​​വും എ​​വി​​ടേ​​ക്കെ​​ങ്കി​​ലും ടൂ​​റു പോ​​വു​​ക. അ​​തി​​ന്‍റെ സ​​ന്തോ​​ഷം ഒ​​രു വ​​ശ​​ത്ത്. എ​​ന്നാ​​ൽ, അ​​തി​​ലും ‘മെ​​യി​​ൻ’, പ​​രീ​​ക്ഷ തീ​​രു​​ന്ന ദി​​വ​​സം മു​​ത​​ൽ ഞ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​രു ക​​ലാ​​പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു-​​ക്രി​​സ്മ​​സ് കാ​​ര​​ൾ!

ഏ​​തെ​​ങ്കി​​ലും ഒ​​രാ​​ന്‍റി​​യു​​ടെ ചു​​വ​​ന്ന നൈ​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ക. കൂ​​ട്ട​​ത്തി​​ലൊ​​രു​​ത്ത​​നെ (മി​​ക്ക​​വാ​​റും എ​​ന്‍റെ അ​​നി​​യ​​ൻ) പി​​ടി​​ച്ച് ഈ ​​നൈ​​റ്റി ധ​​രി​​പ്പി​​ച്ച് വ​​യ​​റ്റി​​ൽ തു​​ണി​​ക​​ൾ ഫി​​റ്റ് ചെ​​യ്തു പ​​ത്തു​​രൂ​​പ​​യു​​ടെ ക്രി​​സ്മ​​സ് അ​​പ്പൂ​​പ്പ​​ൻ മു​​ഖം മൂ​​ടി ധ​​രി​​പ്പി​​ച്ചു റെ​​ഡി​​യാ​​ക്കു​​ക. ഒ​​പ്പം നീ​​ള​​ൻ ക​​മ്പി​​ൽ ഒ​​രു ചെ​​റി​​യ സ്റ്റാ​​ർ ഘ​​ടി​​പ്പി​​ച്ചു കൈ​യി​ൽ കൊ​​ടു​​ക്കു​​ക. പി​​ന്നീ​​ട് കൊ​​ട്ടും വെ​​ള്ളി വീ​​ണ പാ​​ട്ടു​​ക​​ളു​​മാ​​യി ഞ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ വീ​​ടു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി.

പൊട്ടാസ് പൊട്ടിക്കൽ

പാ​​വം നാ​​ട്ടു​​കാ​​ർ​​ക്കു പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചേ പ​​റ്റൂ. ഓ​​രോ വീ​​ട്ടി​​ൽ​നി​​ന്നും ര​​ണ്ടും അ​​ഞ്ചും നാ​​ണ​​യ തു​​ട്ടു​​ക​​ളൊ​​ക്കെ ത​​രും. രൂ​​പ അ​​ൻ​​പ​​തി​​ന​​ടു​​ത്തെ​​ത്തി​​യാ​​ൽ കാ​ര​​ൾ മ​​ഹാ​​മ​​ഹം വ​​ൻ വി​​ജ​​യ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ഓ​​രോ​​രു​​ത്ത​​രും അ​​വ​​രു​​ടെ പ​​ങ്കെ​​ടു​​ത്ത് ഗി​​ഫ്റ്റ് വാ​​ങ്ങും. എ​ന്‍റെ അ​​നി​​യ​​നും കൂ​​ട്ടു​​കാ​​രും സ്ഥി​​രം വാ​​ങ്ങീ​​രു​​ന്ന​​ത് പൊ​​ട്ടാ​​സ് ആ​​യി​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ മി​​ട്ടാ​​യി. കൂ​​ട്ട​​ത്തി​​ലെ ഏ​​ക പെ​​ൺ​​ത​​രി​​യാ​​യ ഞാ​​ൻ സി​​പ്പ​​പ്പി​​ന്‍റെ ആ​​ളാ​​യി​​രു​​ന്നു.

അ​​വി​​ടം വി​​ട്ട​​തി​​നു ശേ​​ഷം സ്‌​​കൂ​​ളി​​ലും കോ​​ള​​ജി​​ലും ഹോ​​സ്റ്റ​​ലി​​ലും ആ​​ഘോ​​ഷി​​ച്ച ക്രി​​സ്മ​​സു​​ക​​ളേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളൂ. കാ​​ർ​​ഡു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളും പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന​​തി​​ലൊ​​തു​​ങ്ങും അ​​വ. ക്രി​​സ്മ​​സ് ട്രീ​​യൊ​​ക്കെ അ​​ല​​ങ്ക​​രി​​ച്ച് സ്വ​​ന്തം നി​​ല​​യി​​ൽ ആ​​ഘോ​​ഷി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത് സ്വ​​ന്ത​​മാ​​യി താ​​മ​​സി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തി​​നു ശേ​​ഷ​​മാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തെ ക്രി​​സ്​​മ​​സി​ന്‍റെ പ്ര​​ത്യേ​​ക​​ത എ​​ന്താ​​ണെ​​ന്നോ? എ​​ന്‍റെ കു​​ഞ്ഞീ​​ശോ പി​​റ​​ന്ന​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ ക്രി​​സ്​​മ​​സാ​​ണ്‌. അ​​തു​​കൊ​​ണ്ട് ഈ ​​വ​​ർ​​ഷം അ​​വ​​ൻ "തൂ​​ക്കി'!.

District News

മ​ല​പ്പു​റം വൈ​എം​സി​എ ക്രി​സ്മ​സ് ക​രോ​ൾ സ​ന്ധ്യ

മ​ല​പ്പു​റം: മ​ല​പ്പു​റം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​ക്യ​ക്രി​സ്മ​സ് ക​രോ​ൾ സ​ന്ധ്യ സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി​യി​ൽ മ​ല​പ്പു​റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ചെ​ന്നി​ക്ക​ര ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ക​ല ജ​ന​ത​യും സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​ത സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. മ​ല​പ്പു​റം സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍​ദാ​സ് പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​അ​നീ​ഷ് തോ​മ​സ്, പാ​സ്റ്റ​ർപി.​ടി. ജേ​ക്ക​ബ്, പാ​സ്റ്റ​ർ ഉ​മ്മ​ൻ, വൈ​എം​സി​എ സെ​ക്ര​ട്ട​റി ബി​ജു​മാ​ത്യു, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഗ്ലാ​ഡ് സ്റ്റി​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റ​ത്തെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​രോ​ൾ ഗാ​ന​ങ്ങ​ളും വൈ​എം​സി​എ പെ​യി​ന്‍റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ലൈ​ഫ് മെം​ബ​ർ​ഷി​പ്പ് കാ​ർ​ഡ് വി​ത​ര​ണ​വും ല​ക്കി​ടി​പ്പ് സ​മ്മാ​ന​ദാ​ന​വും സൈ​ല​ന്‍റ് നൈ​റ്റ് പ്ര​യ​റും ക​രോ​ൾ സ​ന്ധ്യ​യ്ക്ക് മാ​റ്റു​കൂ​ട്ടി.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക​രോ​ൾ ഗാ​ന​മ​ത്സ​രം: ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ദ ​റോ​സ​റി മി​ഷ​ന് ഒ​ന്നാം സ്ഥാ​നം

ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ (ക​ന്ദി​ശ് 2025) ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് മി​ഷ​ൻ, നോ​ട്ടിം​ഗ്ഹാം സെ​ന്‍റ് ജോ​ൺ മി​ഷ​ൻ എ​ന്നീ മി​ഷ​നു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

Latest News

Up