nattu vishesham
മലപ്പുറം: മലപ്പുറം വൈഎംസിഎയുടെ നേതൃത്വത്തിലുള്ള ഐക്യക്രിസ്മസ് കരോൾ സന്ധ്യ സെന്റ് ജോണ്‍ ലൂഥറൻ പള്ളിയിൽ മലപ്പുറം സെന്റ് തോമസ് ഫൊറോന വികാരി ഫാ. ബിജു ചെന്നിക്കര ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സകല ജനതയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാത സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. മലപ്പുറം സെന്റ് ജോണ്‍ ലൂഥറൻ പള്ളി വികാരി ഫാ. ജോണ്‍ദാസ് പ്രാർഥന നിർവഹിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. അനീഷ് തോമസ്, പാസ്റ്റർപി.ടി. ജേക്കബ്, പാസ്റ്റർ ഉമ്മൻ, വൈഎംസിഎ സെക്രട്ടറി ബിജുമാത്യു, പ്രോഗ്രാം കണ്‍വീനർ ഗ്ലാഡ് സ്റ്റിൻ സന്തോഷ് എന്നിവർ പ്രസംഗിച്ചു. മലപ്പുറത്തെ വിവിധ ദേവാലയങ്ങൾ അവതരിപ്പിച്ച കരോൾ ഗാനങ്ങളും വൈഎംസിഎ പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ലൈഫ് മെംബർഷിപ്പ് കാർഡ് വിതരണവും ലക്കിടിപ്പ് സമ്മാനദാനവും സൈലന്റ് നൈറ്റ് പ്രയറും കരോൾ സന്ധ്യയ്ക്ക് മാറ്റുകൂട്ടി.
Tags : nattu vishesham Malappuram YMCA Carol