x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക​രോ​ൾ ഗാ​ന​മ​ത്സ​രം: ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ദ ​റോ​സ​റി മി​ഷ​ന് ഒ​ന്നാം സ്ഥാ​നം

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: December 8, 2025 10:43 AM IST | Updated: December 8, 2025 10:43 AM IST

ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ (ക​ന്ദി​ശ് 2025) ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് മി​ഷ​ൻ, നോ​ട്ടിം​ഗ്ഹാം സെ​ന്‍റ് ജോ​ൺ മി​ഷ​ൻ എ​ന്നീ മി​ഷ​നു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

K-Rail Survey

ലെ​സ്റ്റ​റി​ലെ സെ​ഡാ​ർ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​മു​ക​ളി​ൽ നി​ന്നാ​യി 14 ഗാ​യ​ക സം​ഘ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​ർ ചെ​യ​ർ​മാ​ൻ ഫാ. ​ഫ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, റ​വ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര എം​സി​ബി​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മ​ത്സ​രം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ സ്വാ​ഗ​ത​വും ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ ന​ന്ദി​യും അ​ർ​പ്പി​ച്ചു.

 

K-Rail Survey

കോഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ബി​ൾ ജോ​സ്, സി​ജു തോ​മ​സ്, ജി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ ന​ട​ന്ന ഉദ്ഘാ​ട​ന സ​മ്മേ​ള​നം ലെ​സ്റ്റ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര ഉ​ത്‌​ഘാ​ട​നം ചെ​യ്തു.

രൂ​പ​ത മ​തബോ​ധ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​ബി​ൻ പെ​രു​മ്പ​ള​ത്തു​ശേ​രി, മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​എ​ൽ​വി​സ് ജോ​സ് കോ​ച്ചേ​രി എംസിബിഎ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ആ​ൻ റോ​സ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : carol competition great britain syro malabar christmas

Recent News

Up