Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collapsed

പുനലൂരിൽ വീട് ഇടിഞ്ഞുവീണു; 12 വയസുകാരന് പരിക്കേറ്റു

കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.

വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.

മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്‍റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

National

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ സ​മീ​പം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് ടാ​ങ്ക് ത​ക​ർ​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

തൃ​ശൂ​രി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു​വീ​ണു

തൃ​ശൂ​ര്‍: പു​ന്ന​യൂ​ര്‍​ക്കു​ളം ച​മ്മ​നൂ​ര്‍ മാ​ഞ്ചി​റ​ക്ക​ലി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു​വീ​ണു. ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു പാ​ലം ത​ക​ർ​ന്ന​ത്. 2018 മാ​ര്‍​ച്ചി​ല്‍ ആ​യി​രു​ന്നു 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ലം നി​ർ​മി​ച്ച​ത്.

പാ​ലം ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ലെ മ​ണ്ണ് പൂ​ര്‍​ണ​മാ​യി തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പെ​ട്ട​ത് നെ​ല്‍ ക​ര്‍​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​ന്നു​മാ​സം മു​മ്പ് പാ​ല​ത്തി​ന്‍റെ സ​മീ​പം 25 മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞി​രു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേ​ദി ത​ക​ർ​ന്നു​വീ​ണു; നി​ര​വ​ധി ബി​ജെ​പി നേതാക്കൾക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേ​ദി ത​ക​ർ​ന്ന് വീ​ണ് നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​വ​ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ൻ നേ​താ​ക്ക​ൾ വേ​ദി​യി​ൽ ഒ​രു​മി​ച്ച് ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്ഥ​ല​ത്തെ പ്ര​ധാ​ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ഷേ​ക് സിം​ഗ് എ​ഞ്ചി​നീ​യ​റു​ടെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​ൻ വേ​ദി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ല്ലി​യ ജി​ല്ലാ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ​ഞ്ജ​യ് മി​ശ്ര, മു​ൻ എം​പി ഭ​ര​ത് സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം.

നേ​താ​ക്ക​ൾ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് അ​നു​ഗ്ര​ഹം ന​ൽ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് സ്റ്റേ​ജ് ത​ക​ർ​ന്നു​വീ​ണ​ത്. മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും താ​ഴേ​ക്ക് പ​തി​ച്ചു. ഉ​ട​ൻ ത​ന്നെ അ​വി​ടെ​യു​ള്ള​വ​രെ​ല്ലാം ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തം ന​ട​ത്തി.

 

Kerala

ക​ണ്ണൂ​രി​ൽ ബി​എ​ൽ​ഒ കു​ഴ​ഞ്ഞു​വീ​ണു; കാ​ര​ണം ജോ​ലി സ​മ്മ​ർ​ദ​മെ​ന്ന് കു​ടും​ബം  

ക​ണ്ണൂ​ർ: എ​സ്ഐ​ആ​ർ ക്യാ​മ്പി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ബി​എ​ൽ​ഒ കു​ഴ​ഞ്ഞു​വീ​ണു. അ​ഞ്ച​ര​ക്ക​ണ്ടി കു​റ്റി​ക്ക​ര സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ (53) ആ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. എ​സ്ഐ​ആ​ർ ക്യാ​മ്പി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്.

ജോ​ലി​സ​മ്മ​ർ​ദ​മാ​ണ് കു​ഴ​ഞ്ഞ് വീ​ണ​തി​ന് കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. രാ​മ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ർ ഡി​ഡി​ഇ ഓ​ഫീ​സി​ലെ ക്ല​ർ​ക്കാ​ണ് രാ​മ​ച​ന്ദ്ര​ൻ.

ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ ക​ഠി​ന​മാ​യ ജോ​ലി സ​മ്മ​ർ​ദ്ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ എ​സ്ഐ​ആ​ര്‍ സ​മ​യ​ക്ര​മം മാ​റ്റി​ല്ലെ​ന്നും ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ത​ന്നെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഇ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

District News

സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് വ​ഴി ത​ട​സ​പ്പെ​ട്ടു


തു​വൂ​ർ: വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നാ​ൽ കാ​ണു​ന്ന​ത് റോ​ഡാ​ണ്. പ​ക്ഷേ റോ​ഡി​ൽ നി​ന്ന് വീ​ട്ടു​മു​റ്റ​ത്തെ​ത്താ​ൻ വ​ഴി​യി​ല്ല. തു​വൂ​ർ അ​ക്ക​ര​പ്പു​റം ഹെ​ൽ​ത്ത് സെ​ന്‍റ​ർ -മ​സ്ജി​ദ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് പു​ത്തൂ​ർ അ​ബു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ദു​രി​ത പൂ​ർ​ണ​മാ​ണ്. അ​ക്ക​ര​പ്പു​റം എ​ൽ​പി സ്കൂ​ളി​ലേ​ക്ക് സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പോ​കു​ന്ന റോ​ഡാ​ണി​ത്.


സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഒ​രു വ​ശം ഒ​ലി​ച്ചു​പോ​യി. വ​ലി​യ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ ക​ന​ത്താ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും താ​ഴ്ന്ന് പോ​കാ​നും ഇ​ട​യു​ണ്ട്. 2018 ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ടു​ണ്ടാ​കു​ന്ന ഓ​രോ മ​ഴ​ക്കാ​ല​ത്തും അ​ൽ​പാ​ൽ​പ്പ​മാ​യി ഭി​ത്തി​യു​ടെ വ​ശ​ങ്ങ​ൾ പു​ത്തൂ​ർ അ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തും.

മ​ഴ പെ​യ്ത വെ​ള്ളം എ​ത്തു​ന്ന​തും അ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ത​ന്നെ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച​തെ​ന്ന​ത് വ്യ​ക്ത​മാ​ണ്. വാ​തി​ൽ തു​റ​ന്നാ​ൽ കാ​ണു​ന്ന​ത് റോ​ഡാ​ണെ​ങ്കി​ലും വീ​ട്ടു​മു​റ്റ​ത്തേ​ക്ക് വാ​ഹ​നം എ​ത്താ​നും വ​ഴി​യി​ല്ല. ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച​തി​നാ​ൽ റോ​ഡി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വാ​ഹ​നം എ​ത്തി​ക്കാ​നു​ള്ള വ​ഴി ഒ​രു​ക്ക​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന സ​മ​യ​ത്ത് അ​ബു വി​ദേ​ശ​ത്താ​യ​തി​നാ​ൽ ആ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ച​തു​മി​ല്ല. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. ഏ​ത് നി​മി​ഷ​വും ത​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി പു​തു​ക്കി​പ​ണി​ത് യാ​ത്ര​ക്കാ​ർ​ക്കും അ​ബു​വി​നും കു​ടും​ബ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

District News

സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്ന് ട്രാ​ന്‍​സ്‌​ഫോ​ർ​മ​റി​ൽ പ​തി​ച്ചു



പാ​റ​ശാ​ല: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ പാ​റ​ശാ​ല മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു സ​മീ​പ​ത്തെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു മു​ക​ളി​ലേ​ക്കു വീ​ണു.
പ​ര​ശു​വ​യ്ക്ക​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പ​ര​ശു​വ​യ്ക്ക​ല്‍ നെ​ടി​യാം​കോ​ട് റോ​ഡി​നോ​ടു ചേ​ര്‍​ന്നു​വ​രു​ന്ന മ​തി​ലാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ത​ക​ര്‍​ന്ന ചു​റ്റു​മ​തി​ലി​നോ​ടു ചേ​ര്‍​ന്ന് പു​തി​യ ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. രാ​വി​ലെ പ​ത്ത​ര​യോ​ടു​കൂ​ടി​യാ​ണ് ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്ന് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലേ​ക്ക് പ​തി​ച്ച​ത്.

Kerala

എ​റ​ണാ​കു​ള​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​റി​യ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​യാ​യി​ട്ടു​ണ്ട്. ഉ​മ തോ​മ​സ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Latest News

Up