Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confirmed

ചെ​ന്നൈ​യി​ൽ എ​ച്ച്5​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു; അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി സ​ർ​ക്കാ​ർ

ചെ​ന്നൈ: അ​ഡ​യാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ച​ത്ത പ​ക്ഷി​ക​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ എ​ച്ച്5​എ​ൻ1 വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. നൂ​റു​ക​ണ​ക്കി​ന് കാ​ക്ക​ളെ​യാ​ണ് പ്ര​ദേ​ശ​ത്ത് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ക​ത്ത​യ​ച്ചു.

രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന "വ​ൺ ഹെ​ൽ​ത്ത്' രീ​തി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ച​ത്ത കാ​ക്ക​ക​ളെ​യോ മ​റ്റ് പ​ക്ഷി​ക​ളെ​യോ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് തൊ​ടാ​ൻ പാ​ടി​ല്ല.

പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ച​ത്ത പ​ക്ഷി​ക​ളെ ബ​യോ-​സെ​ക്യൂ​രി​റ്റി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ത്തി​ച്ചു ക​ള​യു​ക​യോ ആ​ഴ​ത്തി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യോ ചെ​യ്യ​ണം. ഇ​ത് വ​ന്യ​ജീ​വി​ക​ളോ തെ​രു​വ് നാ​യ​ക​ളോ ക​ട​ക്കാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്ക​ണം. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ​ക്ഷി​ക​ളെ സ്പ​ർ​ശി​ച്ചാ​ൽ കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​ക​ണം.

മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കോ​ഴി ഫാ​മു​ക​ളി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ ഫാ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​ണു​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

Latest News

Up