x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പ​ക്ഷി​പ്പ​നി സ്ഥിരീ​ക​രി​ച്ചു


Published: January 18, 2026 05:58 AM IST | Updated: January 18, 2026 05:58 AM IST


തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ പ​ക്ഷി​പ്പ​നി സ്ഥിരീ​ക​രി​ച്ചു. ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും വെ​റ്റ​റി​ന​റി​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ലെ സെന്‍റ് ജോ​സ​ഫ് പ​ള്ളി​ക്കു സ​മീ​പം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​ന്നി​ല​ധി​കം കാ​ക്ക​ക​ൾ ചാ​കു​ക​യും ചി​ല കാ​ക്ക​ക​ളെ അ​വ​ശനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വെ​റ്റ​റി​ന​റി ഡോ​ക്‌​ട​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ച​ത്ത കാ​ക്ക​യെ വെ​റ്റ​റി​ന​റി അ​ധി​കൃ​ത​ർ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക​യ​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് സ്ഥിരീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മേ​ഖ​ല​യി​ലു​ള്ള കോ​ഴി-​താ​റാ​വ് ക​ർ​ഷ​ക​ർ​ക്കും വി​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന അ​ല​ങ്കാ​ര പ​ക്ഷി​വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പ​ക്ഷി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ നീ​ന​ ച​ന്ദ്ര​ൻ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ അ​നു​രാ​ജ്, പ​ഞ്ചാ​യ​ത്തം​ഗം വി​നി​ത സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നി​ർ​ദേ​ശം ന​ൽ​കി. ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​ത്തു​ന്ന ജി​ല്ല​യി​ലെ വ​ല്ല​ത്തോ​ട്, ച​ങ്ങ​രം, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ള്ളി​ത്തോ​ട്, തു​റ​വൂ​ർ പ​ഞ്ച​യ​ത്തി​ന്‍റെ തു​റ​വൂ​ർക​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് പ​ക്ഷി​പ്പ​നി എ​ത്താ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​പ്പി​കു​ന്നു. അ​തി​നാ​ൽ അ​തീ​വ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ് വെ​റ്ററി​ന​റി വ​ഭാ​ഗം അ​ധി​കൃ​ത​ർ.

Tags : nattu vishesham Bird flu confirmed Kodamthuruth

Recent News

Up