ജോഹന്നാസ്ബർഗ്: ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഡിസംബറിൽ ആരംഭിക്കും.
മൂന്ന് ഏകദിനവും മൂന്ന് ടെസ്റ്റും അടങ്ങുന്ന പര്യടനം 2026 ഡിസംബർ മുതൽ 2027 ജനുവരി വരെ നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു.
ഡിസംബർ 17 മുതൽ 21 വരെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ആദ്യ ടെസ്റ്റ് മത്സരം നടക്കും.
സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ പരന്പരാഗത ബോക്സിംഗ് ഡേ ടെസ്റ്റും ജനുവരി 3-7 വരെ കേപ് ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ പുതുവത്സര ടെസ്റ്റും നടക്കും.
ജനുവരി 10ന് ആദ്യ ഏകദിനം പാളിലെ ബൊലാൻഡ് പാർക്കിൽ നടക്കും. പരന്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ബ്ലൂംഫോണ്ടെയ്നിലെ മംഗാങ് ഓവലിൽ നടക്കും.
ഷെഡ്യൂൾ ക്ലാഷ് മൂലം ട്വന്റി20 പരന്പര ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് പിന്നീട് പരിഗണിക്കുമെന്നും ഇസിബി അറിയിച്ചു.