x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ; റി​ലീ​സിം​ഗ് ഉ​ട​ൻ  


Published: November 7, 2025 08:36 AM IST | Updated: November 7, 2025 08:36 AM IST

ഹ​ണി റോ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന റേ​ച്ച​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ബു രാ​ജ്, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പോ​സ്റ്റ​റി​ലു​ണ്ട്. ഏ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ​സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

പ്ര​തി​കാ​ര​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ക​ഥ​യാ​വും റേ​ച്ച​ല്‍ എ​ന്നാ​ണ് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹ​ണി റോ​സി​നെ​ക്കൂ​ടാ​തെ ബാ​ബു​രാ​ജ്‌, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് ത​ട്ടി​ല്‍, ജോ​ജി, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പോ​ളി വ​ത്സ​ൻ, വ​ന്ദി​ത മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ‌

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ.​എം.​ബാ​ദു​ഷ​യും രാ​ജ​ന്‍ ചി​റ​യി​ലും എ​ബ്രി​ഡ് ഷൈ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​ക്ക് രാ​ഹു​ൽ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ൻ ഛബ്ര, ​എ​ഡി​റ്റ​ർ: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ ​ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സ്: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്: മ​ഞ്ജു ബാ​ദു​ഷ, ഷെ​മി ബ​ഷീ​ര്‍, ഷൈ​മാ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ.

Tags : Rachel movie Honey Rose Movie News Malayalam cinema Abrid Shine December Release

Recent News

Up