x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവായിരം പാപ്പാഞ്ഞികളും മാലാഖമാരും അണിചേരുന്ന ക്രിസ്മസ് റാലി കൊച്ചിയിൽ

കൊച്ചി ബ്യൂറോ
Published: December 19, 2025 03:10 PM IST | Updated: December 19, 2025 03:41 PM IST

കൊ​ച്ചി: മൂ​വാ​യി​രം പാ​പ്പാ​ഞ്ഞി​ക​ളും മാ​ലാ​ഖ​മാ​രും അ​ണി​നി​ര​ക്കു​ന്ന വി​സ്മ​യ​രാ​വ് റാ​ലി ഡി​സം​ബ​ര്‍ 22ന് ​കൊ​ച്ചി​യി​ല്‍. എ​റ​ണാ​കു​ളം വൈ​റ്റി​ല മു​ത​ല്‍ ക​ട​വ​ന്ത്ര വ​രെ​യു​ള്ള ഒ​ന്‍​പ​തു പ​ള്ളി​ക​ളി​ലെ വി​ശ്വാ​സി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാ​ണ് റാ​ലി ഒ​രു​ക്കു​ന്ന​ത്. എ​ളം​കു​ളം ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം ആ​റി​ന് ഉ​മ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മി​സ്റ്റി​ക്ക​ല്‍ യൂ​ണി​റ്റി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​സ്മ​യ​രാ​വ് ന​ട​ത്തു​ന്ന​തെ​ന്നു പ​രി​പാ​ടി​യു​ടെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ഫാ​ത്തി​മ മാ​താ ച​ര്‍​ച്ച് വി​കാ​രി​യു​മാ​യ ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍ പ്ര​സ് മീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ ആ​ളു​ക​ളെ ഒ​ന്നി​പ്പി​ച്ച് നി​ര്‍​ത്താ​നാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഫാ. ​മാ​ര്‍​ട്ടി​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജി​സ​ന്‍ ജോ​ര്‍​ജ്, പി.​ഡി. മാ​ര്‍​ട്ടി​ന്‍, അ​നു കെ. ​ത​ങ്ക​ച്ച​ന്‍, ആ​ന്‍റ​ണി പൈ​നു​ത​റ, നി​ര്‍​മ​ല ടീ​ച്ച​ര്‍, പി.​ഡി. നി​ഷ, എം.​എ​ക്‌​സ്. സെ​ബാ​സ്റ്റ്യ​ന്‍, കെ.​എ​ക്സ്. ഫ്രാ​ന്‍​സി​സ്, ഷെ​നു എം. ​മാ​ത്യൂ​സ് എ​ന്നി​വ​ര്‍ റാ​ലി​ക്കു നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഇ​വ​രെ അ​നു​മോ​ദി​ക്കും.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സി​ബി ടോം ​ആ​ണ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക. ഒ​ന്‍​പ​തു ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദി​ക പ്ര​തി​നി​ധി​ക​ള്‍ ചേ​ര്‍​ന്നു ദീ​പം തെ​ളി​ച്ച് ഈ ​സം​ഗ​മ​ത്തി​നു തു​ട​ക്കം കു​റി​ക്കും.

സി​എ​സ്‌​ഐ ക്രൈ​സ്റ്റ്ച​ര്‍​ച്ച് വി​കാ​രി റ​വ. പി.​കെ മാ​മ്മ​ന്‍ ഹെ​നോ​സി​സ് മെ​മ​ന്‍റോ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കു സ​മ്മാ​നി​ക്കും. വൈ​റ്റി​ല സെ​ന്‍റ് പാ​ട്രി​ക്, എ​ളം​കു​ളം സെ​ന്‍റ് മേ​രീ​സ് സൂ​നോ​റോ, ഫാ​ത്തി​മ മാ​താ, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, ജ​റു​സ​ലേം മാ​ര്‍​ത്തോ​മ്മ, സി​എ​സ്‌​ഐ ക്രൈ​സ്റ്റ്, ലി​റ്റി​ല്‍ ഫ്ല​വ​ര്‍, ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നീ പ​ള്ളി​ക​ളി​ലെ വി​ശ്വാ​സി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് ഈ ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക.

Tags : Christmas Kochi Santas and angels christmas rally december xmas

Recent News

Up