Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family

America

പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ യു​വ​തി മ​രി​ച്ച സം​ഭ​വം; കു​ടും​ബ​ത്തി​ന് 262 കോ​ടി രൂ​പ ന​ഷ്‌‌​ട​പ​രി​ഹാ​രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ സി​യാ​റ്റി​ലി​ൽ പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ 23 വ​യ​സു​കാ​രി ജാ​ഹ്ന​വി കു​ണ്ഡ​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ 29 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 262 കോ​ടി രൂ​പ) ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം.

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന യു​വ​തി 2023ൽ ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട് മ​രി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ​വി​ൻ ഡേ​വ് ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു ഡേ​വ്. സൈ​റ​ണും എ​മ​ർ​ജ​ൻ​സി ലൈ​റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. മ​ണി​ക്കൂ​റി​ൽ 25 മൈ​ൽ വേ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ള്ള മേ​ഖ​ല​യി​ൽ 74 മൈ​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു ഡേ​വ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ജാ​ഹ്ന​വി​യു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഈ ​ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും സി​റ്റി അ​റ്റോ​ർ​ണി എ​റി​ക്ക ഇ​വാ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഡേ​വ് മ​ന​പൂ​ർ​വം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വിം​ഗ് ഓ​ഫീ​സ​റെ പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കും.

കൂ​ടാ​തെ 5000 ഡോ​ള​ർ പി​ഴ അ​ട​യ്ക്കാ​ൻ കിം​ഗ് കൌ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 29 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ ഇ​ൻ​ഷു​റ​ൻ​സി​ലൂ​ടെ​യാ​വും ക​ണ്ടെ​ത്തു​ക.

Kerala

ഒ​രു എ ​ഗ്രേ​ഡ് ഫാമിലി

തൃ​​​ശൂ​​​ർ: അ​​​ക്ഷ​​​ര​​​ശ്ലോ​​​ക​​​ത്തി​​​ന്‍റെ​​​യും പ​​​ദ്യ​​​പാ​​​രാ​​​യ​​​ണ​​​ത്തി​​​ന്‍റെ​​​യും ഈ​​​ര​​​ടി​​​ക​​​ൾ മു​​​ഴ​​​ങ്ങി​​​യ ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നീ​​​ഹാ​​​രം കു​​​ടും​​​ബ​​​ത്തി​​​നി​​​ത് വി​​​ജ​​​യ​​​ത്തി​​​ന്‍റെ പൂ​​​ര​​​ക്കാ​​​ലം. ഒ​​​രേ വീ​​​ട്ടി​​​ലേക്ക് മൂ​​​ന്നു പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് എ ​​​ഗ്രേ​​​ഡ് തി​​​ള​​​ക്ക​​​വു​​​മാ​​​യി മ​​​ട​​​ങ്ങു​​​ന്ന​​​ത്.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം സം​​​സ്കൃ​​​തം അ​​​ക്ഷ​​​ര​​​ശ്ലോ​​​ക​​​ത്തി​​​ൽ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​നി​​​റ​​​ങ്ങി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എ​​​ട്ടാം ക്ലാ​​​സു​​​കാ​​​ര​​​ൻ പ്ര​​​ണ​​​ത് രാ​​​ജീ​​​വ​​​ൻ എ ​​​ഗ്രേ​​​ഡ് നേ​​​ടി വി​​​ജ​​​യ​​​ത്തു​​​ട​​​ക്ക​​​മി​​​ട്ടു. പി​​​ന്നാ​​​ലെ ചേ​​​ച്ചി ഉ​​​ത്ത​​​ര രാ​​​ജീ​​​വ​​​ൻ മ​​​ല​​​യാ​​​ളം അ​​​ക്ഷ​​​ര​​​ശ്ലോ​​​ക​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം വ​​​ർ​​​ഷ​​​വും എ ​​​ഗ്രേ​​​ഡ് നി​​​ല​​​നി​​​ർ​​​ത്തി ഹാ​​​ട്രി​​​ക് തി​​​ള​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

അ​​​യി​​​രൂ​​​പ്പാ​​​റ ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ഉ​​​ത്ത​​​ര. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ രാ​​​ജീ​​​വ​​​ന്‍റെ​​​യും രേ​​​ഖ​​​യു​​​ടെ​​​യും മ​​​ക്ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം രാ​​​ജീ​​​വ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​ൻ എം. ​​​ദേ​​​വ​​​ദ​​​ത്ത​​​നും എ ​​​ഗ്രേ​​​ഡ് നേ​​​ടി.

ഇം​​​ഗ്ലീ​​​ഷ് പ​​​ദ്യം​​​ചൊ​​​ല്ല​​​ലി​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഴ​​​ക്കൂ​​​ട്ടം ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എ​​​ട്ടാം ക്ലാ​​​സു​​​കാ​​​ര​​​നാ​​​യ ദേ​​​വ​​​ദ​​​ത്ത​​​ൻ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച​​​ത്. മ​​​നു–​​​സു​​​ജി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി സ​​​മ​​​ഗ്ര അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഈ ​​​കൊ​​​ച്ചു​​​താ​​​ര​​​ങ്ങ​​​ൾ.

District News

കു​ടും​ബ സം​ഗ​മം ന​ട​ത്തി

വൈ​ക്കം: സീ​നി​യ​ർ ചേം​ബ​ർ വൈ​ക്കം ലീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷാ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ലി​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​ഡി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​നു​മോ​ദി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വേ​ണു​ഗോ​പാ​ൽ, സ​മ്പ​ത്ത്കു​മാ​ർ, അ​ജി​മോ​ൻ കെ. ​വ​ർ​ഗീ​സ്, ഡോ. ​പ്ര​മോ​ദ്, സെ​ക്ര​ട്ട​റി എ​ൻ. സി​ദ്ധാ​ർ​ഥ​ൻ, അ​ഡ്വ. എം.​പി. മു​ര​ളീ​ധ​ര​ൻ, നാ​രാ​യ​ണ​ൻ നാ​യ​ർ, ഗീ​ത ഗോ​പ​കു​മാ​ർ, സു​ജാ​ത ശ്രീ​കു​മാ​ർ, ക്യാ​പ്റ്റ​ൻ പീ​തം​ബ​ര​ൻ, ശി​വ​പ്ര​സാ​ദ്, മ​നോ​ജ്‌ കൈ​മ​ൾ, അ​മ്പു​ജാ​ക്ഷ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കു​ടും​ബ​സം​ഗ​മം

പാ​റ​ത്തോ​ട്: വി​മു​ക്ത​ഭ​ട സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ്‌​മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പാ​റ​ത്തോ​ട് യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​സ്. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ.​ജി. പ്ര​കാ​ശ് ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​യി​ച്ചു. എ.​ആ​ർ. വി​ജ​യ​ൻ​നാ​യ​ർ, ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, ജോ​സ് പ​ടി​യ​റ, എം.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, സി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ, ടി.​കെ. പ​ദ്മ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

എ​ൽ​ഡേ​ഴ്സ് ഫോ​റം കു​ടും​ബ​സം​ഗ​മം

കൊ​ല്ലം: കൊ​ല്ലം എ​ൽ​ഡേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ൾ കു​ടും​ബ​സം​ഗ​മ​വും ക്രി​സ്മ​സ്പു​തു​വ​ത്സ​രാ​ഘോ​ഷ​വും ന​ട​ത്തി. റേ​ഡി​യോ ബെ​ൻ​സി​ഗ​ർ ഡ​യ​റ​ക്ട​ർ ഫാ.​ഫെ​ർ​ഡി​നാ​ൻ​ഡ് പീ​റ്റ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

സു​വ​നീ​റി ന്‍റെ വി​ത​ര​ണോ​ഘാ​ട​നം കെ.​പി. അ​യ്യ​പ്പ​ൻ പി​ള്ള​യ്ക്ക് ന​ൽ​കി കൊ​ണ്ട് ഫാ. ​ഫെ​ർ​ഡി​നാ​ൻ​ഡ് പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.എ​ൻ. രാ​മ​ച​ന്ദ്ര​ൻ ര​ചി​ച്ച ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ജീ​വി​തം ഒ​റ്റ​നോ​ട്ട​ത്തി​ൽ, ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ െ ന്‍റ ജീ​വി​ത​മ​ഹ​ത്വം എ​ന്നീ കൃ​തി​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.
സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. ഡോ. ​ആ​ർ.​എ​സ്. രാ​ജീ​വ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ്ണ​പൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജി. ​മോ​ഹ​ൻ​ദാ​സ്, എ​ൻ. ദാ​മോ​ദ​ര​ൻ നാ​യ​ർ, അ​ഡ്വ. എ​ച്ച്.​രാ​ജു, വി​എ​ൻ​ജി പി​ള്ള, പി.​ജെ. ബാ​സ്റ്റ്യ​ൻ, ല​ക്ഷ്മി പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

Kerala

ക​ണ്ണൂരിൽ നാലംഗ കുടുംബം മരിച്ചനിലയിൽ

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ. കെ.​ടി. ക​ലാ​ധ​ര​ൻ (38), അ​മ്മ ഉ​ഷ (60), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഹി​മ (അ​ഞ്ച്), ക​ണ്ണ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​തി​ർ​ന്ന ര​ണ്ടു പേ​രും തൂ​ങ്ങി​യ നി​ല​യി​ലും കു​ട്ടി​ക​ൾ താ​ഴെ കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​തി​ർ​ന്ന​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

NRI

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം; ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നും പ​ങ്കാ​ളി​ക്കു​മെ​തി​രേ കു​ടും​ബം കേ​സ് ന​ൽ​കി

ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ജൂ​ണി​ൽ ഒ​രു പ്ര​തി​യെ പി​ന്തു​ട​രു​ന്ന​തി​നി​ടെ ജീ​വി​ത പ​ങ്കാ​ളി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച ഷി​ക്കാ​ഗോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ക്രി​സ്റ്റ​ൽ റി​വേ​ര​യു​ടെ കു​ടും​ബം ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നും വെ​ടി​വ​ച്ച ഓ​ഫീ​സ​ർ​ക്കു​മെ​തി​രേ ന​ഷ്‌​ട​പ​രി​ഹാ​ര കേ​സ് ഫ​യ​ൽ ചെ​യ്തു.

റി​വേ​ര​യു​ടെ പ​ങ്കാ​ളി​യാ​യ കാ​ർ​ലോ​സ് ബേ​ക്ക​ർ വ​ക്കു​പ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ യോ​ഗ്യ​ന​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ക്ക് കൗ​ണ്ടി​യി​ൽ ബു​ധ​നാ​ഴ്ച കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ജൂ​ൺ അ​ഞ്ചി​ന് ന​ഗ​ര​ത്തി​ൽ ഒ​രു പ്ര​തി​യെ പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബേ​ക്ക​ർ വെ​ടി​വ​ച്ച​പ്പോ​ൾ അ​ത് റി​വേ​ര​യു​ടെ പു​റ​ത്തു​കൊ​ള്ളു​ക​യാ​യി​രു​ന്നു. മ​ന​പൂ​ർ​വ​മ​ല്ലാ​തെ അ​പ​ക​ട മ​ര​ണ​മാ​ണ് ഇ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ‍​യു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് വെ‌​ടി​വ​യ്പി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

ബേ​ക്ക​ർ അ​വി​ഹി​തം കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റി​വേ​ര തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും ഈ ​വി​വ​രം ബേ​ക്ക​റു​ടെ കാ​മു​കി​യെ അ​റി​യി​ക്കു​മെ​ന്ന് റി​വേ​ര ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ബേ​ക്ക​റു​മാ​യു​ള്ള പ്ര​ശ്നം റി​വേ​ര ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച ഷി​ക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നും കേ​സി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കു​ടും​ബം പ​റ​യു​ന്നു.

ബേ​ക്ക​റി​ന് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള സ​ർ​വീ​സ് കാ​ല​യ​ള​വി​ൽ 11 ത​വ​ണ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ബേ​ക്ക​റി​നെ ഓ​ഗ​സ്റ്റി​ൽ പോ​ലീ​സ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​രു​ന്നു.

Kerala

നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്; തായ്‌ലൻഡിൽ നിന്നെത്തിയ കുടുംബം പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.

ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്‌സിറ്റ് പോയിന്‍റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.

National

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യി​ല്ല; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം, മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ അ​വ​ളു​ടെ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ് പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യി.

National

അ​മി​ത ജോ​ലി​യും സ​മ്മ​ർ​ദ​വും; ഗു​ജ​റാ​ത്തി​ൽ ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ (ബി​എ​ൽ​ഒ) ആ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി. ഗി​ർ സോ​മ​നാ​ഥ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

അ​ര​വി​ന്ദ് വ​ധേ​ർ ആ​ണ് മ​രി​ച്ച​ത്. കൊ​ഡി​നാ​ർ താ​ലൂ​ക്കി​ലെ ദേ​വ്‌​ലി ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ൽ അ​ര​വി​ന്ദ് വ​ധേ​റി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മി​ത ജോ​ലി​യും മാ​ന​സി​ക സം​ഘ​ർ​ഷ​ത്തെ​യും തു​ട​ർ​ന്നാ​ണ് അ​ര​വി​ന്ദ് മ​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

കൊ​ടി​നാ​റി​ലെ ഛാര ​ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ര​വി​ന്ദ്. അ​ടു​ത്തി​ടെ​യാ​ണ് സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്‌​ഐ​ആ​ർ) ജോ​ലി​ക്കാ​യി അ​ര​വി​ന്ദി​നെ ബി‌​എ​ൽ‌​ഒ ആ​യി നി​യോ​ഗി​ച്ച​ത്.

ഭാ​ര്യ​യ്ക്കാ​യി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് അ​ര​വി​ന്ദ് എ​ഴു​തി​യി​ട്ടു​ണ്ട്.

"ഇ​നി എ​നി​ക്ക് എ​സ്ഐ​ആ​ർ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​നി​ക്ക് ക്ഷീ​ണ​വും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു. ദ​യ​വാ​യി ന​മ്മു​ടെ മ​ക​നെ പ​രി​പാ​ലി​ക്ക​ണം. ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യ​ല്ലാ​തെ എ​നി​ക്ക് മ​റ്റ് മാ​ർ​ഗ​മി​ല്ല'. അ​ര​വി​ന്ദ് കു​റി​പ്പി​ൽ എ​ഴു​തി.

അ​ര​വി​ന്ദി​ന്‍റെ മ​ര​ണ​ത്തെ കു​റി​ച്ചു​ള്ള എ​ല്ലാ വ​ശ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഗി​ർ സോ​മ​നാ​ഥ് ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ എ​ൻ.​വി. ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ബി​എ​ൽ​ഒ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ര​വി​ന്ദ് എ​ന്നും അ​ദ്ദേ​ഹം ഇ​തി​നോ​ട​കം ത​ന്നെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ഉ​പാ​ധ്യാ​യ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, സ​ർ​ക്കാ​ർ പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ ഗു​ജ​റാ​ത്ത് രാ​ജ്യ പ്രാ​ഥ​മി​ക് ശി​ക്ഷ​ക് സം​ഘി​ന്‍റെ പ്ര​തി​നി​ധി സം​ഘം ഗാ​ന്ധി​ന​ഗ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​ക​യും ബി​എ​ൽ​ഒ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

National

ഹോ​ൺ മു​ഴ​ക്കി​യ​തി​ൽ പ​ക; സ്കൂ​ട്ട​ർ യാ​ത്രി​ക​രെ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച് യു​വാ​വ്

ബം​ഗു​ളൂ​രു: ഹോ​ൺ മു​ഴ​ക്കി​യ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മൂ​ന്നം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് കാ​ർ യാ​ത്രി​ക​ൻ. ക​ർ​ണാ​ട​ക​യി​ലെ ബം​ഗു​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റാ​യ സു​കൃ​ത്(23)​നെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളും കു​ട്ടി​യും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ കാ​റി​ലെ​ത്തി​യ സു​കൃ​ത് സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.

സാ​ര​മാ​യ പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ​യും കു​ട്ടി​യെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​കൃ​തി​നെ പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; പി.​പി. ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നു​മെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച ടി.​വി. പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കു​ടും​ബം മാ​ന​ന​ഷ്ട​ത്തി​ന് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

65 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി​യി​ൽ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നും നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി അ​ട​ത്ത മാ​സം 11ന് ​പ​രി​ഗ​ണി​ക്കും.

ന​വീ​ൻ ബാ​ബു​വി​നെ അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് തെ​റ്റാ​യി പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ചി​ത്രീ​ക​രി​ച്ചു, മ​ര​ണ​ശേ​ഷ​വും പ്ര​ശാ​ന്ത​ൻ പ​ല​ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ചു എ​ന്നി​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ.

 

National

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച് കൊ​ന്ന​താ​യി പ​രാ​തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ ഓ​ൾ​ഡ് ടോ​ങ്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​നീ​ഷ ആ​ണ് മ​രി​ച്ച​ത്. മ​ക​ളെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച് കൊ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ആ​റ് മാ​സം മു​മ്പാ​ണ് കു​ൽ​ദീ​പ് നാ​യ​ക്ക് എ​ന്ന​യാ​ളു​മാ​യി മ​നീ​ഷ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. കു​ൽ​ദീ​പ് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മ​നീ​ഷ​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി മ​നീ​ഷ​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്ലാ​ദ് പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ കു​ൽ​ദീ​പ് പ​ല​പ്പോ​ഴും അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​ഹ്ലാ​ദ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leader Page

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക്

ഒ​രി​ക്ക​ൽ നെ​ൽ​സ​ൺ മ​ണ്ടേ​ല പ​റ​യു​ക​യു​ണ്ടാ​യി "ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധം വി​ദ്യാ​ഭ്യാ​ഭ്യാ​സ​മാ​ണ്'. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് ന​മു​ക്ക് പ​റ​യാ​ൻ സാ​ധി​ക്കും വി​ദ്യാ​ഭാ​സ​ത്തി​ന്‍റെ ശ​ക്തി ക്രി​യാ​ത്മ​ക​വും ചാ​ല​നാ​ത്മ​ക​വു​മാ​യ മൂ​ല്യ​ബോ​ധ​മു​ള്ള ഒ​രു ലോ​ക​ത്തെ സൃ​ഷ്ടി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം എ​വി​ടെ​നി​ന്ന് തു​ട​ങ്ങ​ണം, ആ​രു തു​ട​ങ്ങ​ണം എ​ന്നു​ള്ള​ത് വ​ള​രെ പ്ര​സ​ക്ത​മാ​യ ഒ​രു ചോ​ദ്യ​മാ​ണ്.

ആ​ത്യ​ന്തി​ക​മാ​യി ഒ​രു കു​ട്ടി​യെ വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നു​ള്ള ക​ർ​ത്ത​വ്യം ഓ​രോ സ​മൂ​ഹ​ത്തി​ലും നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ അ​റി​വി​ന്‍റെ തു​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ കു​ടും​ബ​ത്തി​ൽ നി​ന്ന്, അ​താ​യ​തു മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന​ർ​ഥം. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ക്ക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്.

കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാം

കേ​ൾ​ക്കു​മ്പോ​ൾ ല​ളി​ത​മെ​ന്നു തോ​ന്നാ​മെ​ങ്കി​ലും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. ചി​ല മാ​താ​പി​താ​ക്ക​ളെ​ങ്കി​ലും ചി​ന്തി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ മാ​ത്രം ക​ട​മ​യാ​ണെ​ന്നാ​ണ്. യാ​ഥാ​ർ​ഥ്യം മ​റി​ച്ചാ​ണ് . കു​ട്ടി​ക​ളു​ടെ ആ​ദ്യ​ത്തെ അ​ധ്യാ​പ​ക​ർ മാ​താ​പി​താ​ക്ക​ളാ​ണ്. അ​വ​ർ ആ​ദ്യം പാ​ഠ​മാ​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ ജീ​വി​ത​വും ശൈ​ലി​ക​ളു​മാ​ണ്.

അ​തു​കൊ​ണ്ട് ചെ​റു​പ്പം മു​ത​ൽ​ത്ത​ന്നെ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ക​ളി​ചി​രി​ക​ളി​ലൂ​ടെ അ​വ​രെ കൊ​ച്ചു കൊ​ച്ചു കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഭാ​വി ജീ​വി​ത​ത്തി​ൽ വി​ജ​യം കൈ​വ​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ ഇ​ത്ത​രം പി​ന്തു​ണ കു​ട്ടി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രും. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ക്ക​മാ​ണ്.

അ​ധ്യാ​പ​ക​രു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്താം

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് അ​വ​രു​ടെ ചു​റ്റു​പാ​ടു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​ങ്കു​ണ്ട്. തു​ട​ക്ക​ത്തി​ൽ മാ​താ​പി​താ​ക്ക​ളും പി​ന്നീ​ട് അ​ധ്യാ​പ​ക​രും ചേ​ർ​ന്ന ഒ​രു ചു​റ്റു​പാ​ടി​ന്‍റെ പ്ര​യോ​ജ​ന​ക​ര​മാ​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ലാ​ണ് കു​ട്ടി​ക​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കും വ​ള​ർ​ച്ച​യ്ക്കും ആ​ദ​ര​മാ​യി​രി​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​വ​രു​ടെ അ​ധ‍്യാ​പ​ക​രു​മാ​യി ഒ​രു മി​ക​ച്ച ബ​ന്ധം സ്ഥാ​പി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

വ​ർ​ഷ​ത്തി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ടോ മൂ​ന്നോ ത​വ​ണ കു​ട്ടി​ക​ളു​ടെ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ധ‍്യാ​പ​ക​രു​മാ​യി കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ സം​ബ​ന്ധി​ച്ചും അ​തു​പോ​ലെ വ്യ​ക്തി​ത്വ​വി​കാ​സ​ത്തെ​കു​റി​ച്ചും മ​റ്റും മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്. പേ​ര​ന്‍റ്സ് ടീ​ച്ച​ർ മീ​റ്റിം​ഗു​ക​ൾ പോ​ലെ​യു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​ത്ത​രം ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കാ​യി തീ​ർ​ച്ച​യാ​യും ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​ൻ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം അ​യാ​സ​ര​ഹി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യാ​ണ് പ​ഠ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടേ​ണ്ട​ത്. കേ​വ​ലം പ​രീ​ക്ഷ​യും മാ​ർ​ക്ക്‌​ഷീ​റ്റും പി​ന്നെ ഒ​രു ജോ​ലി നേ​ടു​വാ​നും മാ​ത്ര​മു​ള്ള​ത​ല്ല വി​ദ്യാ​ഭ്യാ​സം എ​ന്നും മാ​ത്സാ​രാ​ധി​ഷ്ഠി​ത ലോ​ക​ത്തി​ൽ വി​ജ​യി​ക്കാ​ൻ പ്രാ​പ്ത​മാ​യ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്കാ​നും മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​മാ​ക്കു​ക എ​ന്നു​ള്ള​താ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ളാ​യി​രി​ക്കേ​ണ്ട​ത്.

മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളെ​യും ത​ട​യാ​നും പ​രി​ഹ​രി​ക്കാ​നും അ​തു​വ​ഴി പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. ടെ​ക് അ​ഡി​ക്‌​ഷ​ൻ, ഡ്ര​ഗ് അ​ഡി​ക്‌​ഷ​ൻ, അ​മി​ത​മാ​യ ഉ​ത്‌​ക​ണ്ഠ, ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത സൗ​ഹൃ​ദ​ങ്ങ​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ‍്യാ​പ​ക​രു​ടെ​യും യോ​ജി​പ്പ് സ​ഹാ​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കാം, ല​ക്ഷ്യ​ബോ​ധം വ​ള​ർ​ത്താം

കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി (Aptitude) ക​ണ്ടെ​ത്തി അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് പ്രാ​ഥ​മി​ക​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ ക​ർ​ത്ത​വ്യ​മാ​ണ്. അ​ഭി​രു​ചി മ​ന​സി​ലാ​ക്കു​ക, അ​തി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കു​ന്ന മ​നോ​ഭാ​വം (attitude) വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നു​ള്ള​ത് കു​ട്ടി​ക​ളു​ടെ ല​ക്ഷ്യ​ബോ​ധം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​ണ്. ഒ​രു​പ​ക്ഷേ മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ പ​രി​മി​തി ഉ​ണ്ടാ​കാ​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യും.

പി​ന്നീ​ട് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ധ​നാ​യ സ്റ്റീ​ഫ​ൻ ആ​ർ.​കോ​വെ വ്യ​ക്തി​ക​ളു​ടെ ല​ക്ഷ്യം നി​ശ്ച​യി​ക്കു​ന്ന​തി​നെ​പ്പ​റ്റി പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. "ല​ക്ഷ്യം നി​ശ്ച​യി​ക്കു​മ്പോ​ൾ ത​ന്നെ അ​തി​ൽ നി​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക ".(Begin with an end in mind) എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് നാം ​നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന് സാ​രം. ഇ​ത്ത​രം ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നും അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളി​ൽ ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന സ്വാ​ധീ​നം ചെ​റു​തൊ​ന്നു​മ​ല്ല. മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന അ​ച്ച​ട​ക്കം, ആ​ത്മീ​യ​ത, സ്ഥി​രോ​ത്സാ​ഹം, പ​ര​സ്പ​ര​ബ​ഹു​മാ​നം, പൗ​ര​ബോ​ധം, മാ​റ്റ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​നു​ള്ള ക​ഴി​വ്, അ​നു​ക​മ്പ തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ കു​ട്ടി​ക​ളെ ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് ന​യി​ക്കും.

താ​ര​ത​മ്യം അ​രു​ത്, ക​ഴി​വു​ക​ൾ അ​ദ്വി​തീ​യ​മാ​ണ്

ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ മ​റ്റു കു​ട്ടി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തു വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്ന​ത് അ​ർ​ഥ​ശൂ​ന്യ​മാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ഴി​വു​ക​ൾ അ​ദ്വി​തീ​യ​മാ​ണ് അ​ഥ​വാ ഓ​രോ കു​ട്ടി​യും സ​വി​ശേ​ഷ ഗു​ണ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രാ​യി​രി​ക്കും. അ​തു​കൊ​ണ്ട് അ​ത്ത​രം ഗു​ണ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ​മാ​യ താ​ര​ത​മ്യ​പ്പെ​ടു​ത്ത​ലു​ക​ൾ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല വി​പ​രീ​ത ഫ​ലം ഉ​ള​വാ​ക്കു​ക​യും ചെ​യ്യും.

അ​സൂ​യ, പ്ര​തി​കാ​ര​ബു​ദ്ധി, ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​യ്മ, അ​പ​ക​ർ​ഷ​ബോ​ധം തു​ട​ങ്ങി​യ പ്രോ​ത്സാ​ഹ​ജ​ന​ക​മ​ല്ലാ​ത്ത സ്വ​ഭാ​വ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വ​ള​രാ​ൻ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ട​യാ​ക്കും. കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ, ക​ഴി​വു​ക​ൾ, സ​വി​ശേ​ഷ​ത​ക​ൾ, ആ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ് ഇ​ത്ത​രം അ​നാ​രോ​ഗ്യ​ക​ര​മാ​യ താ​ര​ത​മ്യം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ൻ വ​ള​രെ​യ​ധി​കം സാ​ധ്യ​ത​യു​ണ്ട്.

മ​ക്ക​ളു​ടെ ക​ഴി​വു​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മാ​താ​പി​താ​ക്ക​ൾ ശ്ര​മി​ക്കേ​ണ്ട​ത്. ഏ​ബ്ര​ഹാം ലി​ങ്ക​ൺ ത​ന്‍റെ മ​ക​ന്‍റെ സ്കൂ​ൾ അ​ധ്യാ​പ​ക​ന് അ​യ​ച്ച ക​ത്ത് വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ആ ​ക​ത്തി​ലെ പ്ര​തി​പ​ദ്യ വി​ഷ​യം ത​ന്‍റെ മ​ക​നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ല്ലാം പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. വി​ശ്വാ​സം, സ്നേ​ഹം, ധൈ​ര്യം എ​ന്നീ മൂ​ന്നു പ്ര​ധാ​ന​പ്പെ​ട്ട ഗു​ണ​ങ്ങ​ളി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സ​മാ​ണ് അ​വ​നു ല​ഭി​ക്കേ​ണ്ട​തെ​ന്ന് ലി​ങ്ക​ൺ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ആ ​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ആ​ധു​നി​ക ലോ​ക​ത്തും ഈ ​ആ​ശ​യ​ങ്ങ​ൾ വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ൾ ന​ന്മ​ക​ൾ ഉ​ള്ള​വ​രാ​യി വ​ള​ര​ട്ടെ, ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്ന് ല​ക്ഷ്യം നേ​ട​ട്ടെ. ധൈ​ര്യ​ത്തോ​ടെ നീ​തി​ക്കു വേ​ണ്ടി നി​ല​നി​ൽ​ക്കു​ന്ന​വ​രാ​യി ഉ​യ​ര​ട്ടെ, വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് വി​ജ​യം കൈ​വ​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക​ട്ടെ. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ അ​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

(ക​രി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ലീ​ഡ​ർ​ഷി​പ് കോ​ച്ചും എ​ഐ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​ണ് ലേ​ഖ​ക​ൻ)

Kerala

പി​താ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ കൂ​ട്ട​ആ​ത്മ​ഹ​ത്യ; ചേ​ല​ക്ക​ര​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​യ​സു​കാ​ര​നും മ​രി​ച്ചു

തൃ​ശൂ​ർ: ചേ​ല​ക്ക​ര കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ല്‍ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും പി​ന്നാ​ലെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​ര​നും മ​രി​ച്ചു.

മേ​പ്പാ​ടം കോ​ല്‍​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ​യും ഷൈ​ല​ജ​യു​ടെ​യും മ​ക​ന്‍ അ​ക്ഷ​യ് ആ​ണ് മ​രി​ച്ച​ത്. വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ക്ഷ​യ് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഷൈ​ല​ജ ര​ണ്ട് മ​ക്ക​ള്‍​ക്കും വി​ഷം ന​ല്‍​കി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് പ്ര​ദീ​പ് (സു​ന്ദ​ര​ന്‍-42) സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​ന്‍റെ 20-ാംനാ​ള്‍ ഷൈ​ല​ജ ഐ​സ്‌​ക്രീ​മി​ല്‍ വി​ഷം ചേ​ര്‍​ത്ത് മ​ക്ക​ള്‍​ക്ക് ന​ല്‍​കി​യും സ്വ​യം ക​ഴി​ച്ചും ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ര്‍ 22-നാ​യി​രു​ന്നു സം​ഭ​വം. ഏ​ഴ് വ​യ​സു​കാ​രി​യാ​യ അ​ണീ​മ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രി​ച്ചു. മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ ഷൈ​ല​ജ​യും മ​രി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം അ​ക്ഷ​യ്‌​യും മ​രി​ച്ചു. സി​ജി​ഇ​എം എ​ല്‍​പി സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ക്ഷ​യ്.

 

Kerala

സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധം; എ​ൻ​എ​സ്എ​സ് അം​ഗ​ത്വം രാ​ജി​വ​ച്ച് കു​ടും​ബം

കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​എ​സ്എ​സ് അം​ഗ​ത്വം രാ​ജി വ​ച്ച് കു​ടും​ബം. ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രാ​ണ് എ​ൻ​എ​സ്എ​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

പു​ഴ​വാ​ത് സ്വ​ദേ​ശി ഗോ​പ​കു​മാ​ർ സു​ന്ദ​ര​ൻ, ഭാ​ര്യ അ​മ്പി​ളി ഗോ​പ​കു​മാ​ർ, മ​ക്ക​ളാ​യ ആ​കാ​ശ് ഗോ​പ​ൻ ഗൗ​രി ഗോ​പ​ൻ എ​ന്നി​വ​രാ​ണ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം 253 ലെ ​അം​ഗ​ങ്ങ​ളാ​ണ് രാ​ജി​വ​ച്ച കു​ടും​ബം. ക​ര​യോ​ഗം സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ണ്ടി​ന്‍റി​നും രാ​ജി​ക്ക​ത്ത് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വും പ​ക്ഷ​പാ​ത​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും രാ​ജി​ക്ക് കാ​ര​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു

Latest News

Up