Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest

നാട്ടുകാരെ ഭീതിയിലാഴ്ത്തി പനമരത്തു വീണ്ടും കാട്ടാനകളെത്തി

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.

എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.

പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.

Special News

കരുത്തുള്ള ആണിനെ കണ്ടെത്താൻ നിയോൺ വിളക്ക്! നിങ്ങൾ കാണാത്തത് അവർ കാണും

നാട്ടി​ലെ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ​ന്ധ്യാ​നേ​ര​ത്തോ പു​ല​ർ​ച്ചെ​യോ നി​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെന്നു സ​ങ്ക​ൽ​പ്പി​ക്കു​ക. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ൾ​ക്ക് ഒ​ന്നും കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും ആ ​വ​ന​ഭൂ​മി​യി​ൽ ഒ​രു -പ്ര​കാ​ശ​മേ​ള- ന​ട​ക്കു​ന്നു​ണ്ടാ​കാം. ആ​ൺ​മാ​നു​ക​ൾ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പെ​ൺ​മാ​നു​ക​ളെ അ​റി​യി​ക്കാ​ൻ മ​ര​ങ്ങ​ളി​ലും മ​ണ്ണി​ലും അ​വ​ശേ​ഷി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ ഇ​രു​ട്ടി​ൽ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്നു​വെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ പറയുന്നു. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പ്ര​കൃ​തി​യി​ലെ അ​ദ്ഭു​ത​പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്.

തി​ള​ങ്ങു​ന്ന അ​ട​യാ​ള​ങ്ങ​ൾ

പ്ര​ജ​ന​ന കാ​ല​ത്തു ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​നാ​യി ആ​ൺ​മാ​നു​ക​ൾ മ​ര​ത്തോ​ലു​ക​ൾ കൊ​മ്പു​കൊ​ണ്ട് ഉ​ര​ച്ചു​മാ​റ്റാ​റു​ണ്ട്. കൂ​ടാ​തെ മ​ണ്ണി​ൽ കു​ഴി​ക​ളു​ണ്ടാ​ക്കി അ​വി​ടെ മൂ​ത്ര​മൊ​ഴി​ച്ച് അ​ട​യാ​ള​ങ്ങ​ൾ ഇ​ടാ​റു​മു​ണ്ട്. ഈ ​അ​ട​യാ​ള​ങ്ങ​ളി​ൽനിന്നു പു​റ​പ്പെ​ടു​ന്ന ഗ​ന്ധം നോ​ക്കി​യാ​ണ് പെ​ൺ​മാ​നു​ക​ൾ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത് എ​ന്നാ​ണ് ഇ​തു​വ​രെ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഗ​ന്ധ​ത്തി​നൊ​പ്പം ഈ ​അ​ട​യാ​ള​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വെ​ളി​ച്ച​വും ആ​ശ​യ​വി​നി​മ​യ​ത്തിനു സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് (Photoluminescence)

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ഒ​രു വ​സ്തു പ്ര​കാ​ശ​ത്തെ ആ​ഗി​ര​ണം ചെ​യ്ത ശേ​ഷം മ​റ്റൊ​രു ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ൽ അ​തി​നെ പു​റ​ത്തു​വി​ടു​ന്ന രീ​തി​യാ​ണി​ത്. മ​നു​ഷ്യ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യാ​ണ് മാ​നു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, പു​ല​ർ​ച്ചെ​യും സ​ന്ധ്യാ​നേ​ര​ത്തും ഒ​രു മാ​നി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ ഈ ​അ​ട​യാ​ള​ങ്ങ​ൾ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്ന​തു കാ​ണാം.

ക​ണ്ടെ​ത്ത​ലു​ക​ൾ

ജോ​ർ​ജി​യ​യി​ലെ വൈ​റ്റ് ഹാ​ൾ വ​ന​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 146 മാ​ൻ അ​ട​യാ​ള​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​ത്. മ​ണ്ണി​ൽ ക​ല​ർ​ന്ന മൂ​ത്രം വെ​ളള പെ​യി​ന്‍റ് ഒ​ഴി​ച്ച​തു​പോ​ലെ വെ​ളു​ത്ത നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. മ​ര​ത്തോ​ലു​ക​ൾ ഉ​ര​ച്ചു​മാ​റ്റി​യ ഭാ​ഗ​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്നു. പ്ര​ജ​ന​ന​കാ​ല​ത്താ​ണ് അ​ട​യാ​ള​ങ്ങ​ളു​ടെ പ്ര​കാ​ശ​തീ​വ്ര​ത വ​ർ​ധി​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

Kerala

അയ്യൻകുന്നിൽ നാലു പശുക്കളെ കടിച്ചുകൊന്നു; പുലിയോ കടുവയോ? ജനം ഭീതിയിൽ

ഇ​രി​ട്ടി: കണ്ണൂർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ബാ​രാ​പോ​ൾ മാ​ക്ക​ണ്ട​യി​ൽ നാ​ലു പ​ശു​ക്ക​ളെ വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്നു. പു​ല്ലാ​ട്ട് കു​ന്നേ​ൽ രാ​കേ​ഷി​ന്‍റെ ഫാ​മി​ലെ തൊഴുത്തിൽ കെട്ടിയിരുന്ന പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ഇന്നു രാവിലെയായിരുന്നും സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്‍റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് കെ.​സി. ചാ​ക്കോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വനംവകുപ്പ് ജീവനക്കാർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

 

District News

കാ​ട്ടാ​ന​ക്കൂ​ട്ട​ം കൃ​ഷി​ ന​ശിപ്പിച്ചു

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. വ്യാ​പ​കമായി കൃ​ഷി നാ​ശിപ്പിച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​നമേ​ഖ​ല​യോ​ട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മ​ല​യ​ങ്ങാ​ട്. എ​ഴു​ക്കു​ന്നേ​ല്‍ ബാ​ബു, ജ​യിം​സ്, വാ​ഴ​യി​ല്‍ അ​മ്മ​ദ് എ​ന്നി​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ബാ​ബു​വി​ന്‍റെ റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍, വാ​ഴ​ക​ള്‍, തെ​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു. ജ​യിം​സ്, അ​മ്മ​ദ് എ​ന്നി​വ​രു​ടെ തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കു​ട്ടി ആ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റ് ആ​ന​ക​ള്‍ ര​ണ്ട് ദി​വ​സ​മാ​യി മ​ല​യ​ങ്ങാ​ടും പ​രി​സ​ര​ത്തെ കൃ​ഷി ഭൂ​മി​ക​ളി​ല്‍ നാ​ശം വി​ത​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ക​ണ്ണ​വം വ​നാ​തി​ര്‍​ത്തി​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വ​നമേ​ഖ​ല​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം ഉ​ണ്ടെ​ങ്കി​ലും വ​നംവ​കു​പ്പ് ചെ​വി​ക്കൊ​ള്ളാ​റി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വി​ല​ങ്ങാ​ട് സെ​ക്‌ഷ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Kerala

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​ൻ ശ്ര​മം തു​ട​രു​ന്നു

വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചീ​ക്ക​ല്ലൂ​ർ വ​യ​ലി​ലെ തു​രു​ത്തി​ലാ​ണ് ക​ടു​വ​യു​ള്ള​ത്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണി​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ട​ക്കം പൊ​ട്ടി​ച്ച് ക​ടു​വ​യെ ഓ​ടി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​ത്. ക​ടു​വ​യെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് കൂ​ടു​വ​യ്ക്കാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചു.

കൈ​ത​ക്കാ​ടി​ൽ പു​റ​ത്തി​റ​ങ്ങി​യ ക​ടു​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഓ​ടി ക​യ​റി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് വീ​ടി​ന​ക​ത്ത് ത​ന്നെ തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

National

കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. പൗ​രി ഗ​ർ​വാ​ൾ ജി​ല്ല​യി​ലെ കാ​ലാ​ഗ​ഡ് ടൈ​ഗ​ർ റി​സ​ർ​വ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ റി​ഖാ​നി​ഖ​ൽ ബ്ലോ​ക്കി​ൽ ഊ​ർ​മി​ള ദേ​വി മ​രു​മ​ക​ൾ പ്രി​യ​യ്‌​ക്കൊ​പ്പം ക​ന്നു​കാ​ലി​ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് പ്രി​യ വീ​ടി​നു​ള്ളി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ ഊ​ർ​മി​ള ദേ​വി കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​ത് തു​ട​ർ​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഊ​ർ​മി​ള വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മ​രു​മ​ക​ൾ അ​ന്വേ​ഷി​ച്ചു പോ​യ​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ന് സ​മീ​പം ക​ടു​വ​യും ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു.

പ്രി​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഗ്രാ​മ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. തു​ട​ർ​ന്ന് ക​ടു​വ സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ദി​ലീ​പ് റാ​വ​ത്ത് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ, താ​ൻ രാ​ജി​വ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞു.

 

Kerala

ഫ്‌ളയിംഗ് സ്‌ക്വാഡ് ഇനി വനം വിജിലന്‍സ്

കോ​​​ഴി​​​ക്കോ​​​ട്: വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പു​​​ക​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ണ്ടെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​നി​​​ടെ വ​​​കു​​​പ്പി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​യ ഫോ​​​റ​​​സ്റ്റ് ഫ്‌​​​ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡി​​​ന്‍റെ ഘ​​​ട​​​ന​​​യും പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് വ​​​നം വി​​​ജി​​​ല​​​ന്‍സാ​​​ക്കി മാ​​​റ്റി.

അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ (വി​​​ജി​​​ല​​​ന്‍സ് ആ​​​ന്‍ഡ് ഫോ​​​റ​​​സ്റ്റ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ്) ന​​​ല്‍കി​​​യ ശി​​​പാ​​​ര്‍ശ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു മാ​​​റ്റം. ഫ്‌​​​ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡ് മു​​​ക്കി​​​യ ഒ​​​ട്ടേ​​​റെ അ​​​ഴി​​​മ​​​തി​​​ക​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല​​​ട​​​ക്കം പോ​​​ലീ​​​സ് വി​​​ജി​​​ല​​​ന്‍സ് പൊ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ക്കൂ​​​ടി​​​യാ​​​ണ് വ​​​നം​​​വി​​​ജി​​​ല​​​ന്‍സി​​​ന്‍റെ ഘ​​​ട​​​ന​​​യി​​​ലും പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും മാ​​​റ്റം. ഫ്‌​​​ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പേ​​​ര് വി​​​ജി​​​ല​​​ന്‍സ് ഓ​​​ഫീ​​​സു​​​ക​​​ളാ​​​യി പു​​​ന​​​ര്‍നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്.

വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യോ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ​​​യോ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തെ പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത​​​ട​​​ക്കം നേരത്തേ യു​​​ണ്ടാ​​​യി​​​രു​​​ന്ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ പു​​​ന​​​ര്‍ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ കൈ​​​യി​​​ട്ടു​​​വാ​​​ര​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. ജ​​​ന​​​ങ്ങ​​​ള്‍ക്ക് ഇ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ള്‍ സ​​​ഹി​​​തം പ​​​രാ​​​തി ന​​​ല്‍കാം.

വ​​​നം​​​വി​​​ജി​​​ല​​​ന്‍സി​​​ന്‍റെ പോ​​​ര്‍ട്ട​​​ല്‍ മു​​​ഖേ​​​​​​ന പ​​​രാ​​​തി അ​​​യ​​​ച്ചാ​​​ല്‍ റ​​​ഫ​​​റ​​​ന്‍സ് ന​​​മ്പ​​​ര്‍ ല​​​ഭി​​​ക്കും. അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​രാ​​​തി​​​ക​​​ളി​​​ലെ തു​​​ട​​​ര്‍ അ​​​ന്വേ​​​ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​യും. പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ പേ​​​ര്, മേ​​​ല്‍വി​​​ലാ​​​സം, ഫോ​​​ണ്‍ ന​​​മ്പ​​​ര്‍, ഇ-​​​മെ​​​യി​​​ല്‍ അ​​​ഡ്ര​​​സ് എ​​​ന്നി​​​വ​​​കൂ​​​ടി ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ​​​രാ​​​തി ന​​​ല്‍കേ​​​ണ്ട​​​ത്. തെ​​​ളി​​​വു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ത്താം. പ​​​രാ​​​തി​​​യോ പ​​​രാ​​​തി​​​ക്കാ​​​നോ വ്യാ​​​ജ​​​ന​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ വ​​​നം​​​വി​​​ജി​​​ല​​​ന്‍സ് തി​​​രി​​​ച്ചു ബ​​​ന്ധ​​​പ്പെ​​​ടും. വ്യാ​​​ജ​​​മാ​​​ണെ​​​ങ്കി​​​ല്‍ പ​​​രാ​​​തി ഒ​​​ഴി​​​വാ​​​ക്കും. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​രാ​​​തി​​​യി​​​ല്‍ ക​​​ഴ​​​മ്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ പേ​​​ര് തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ര​​​ഹ​​​സ്യ​​​കോ​​​ഡ് ന​​​ല്‍കി തു​​​ട​​​ര്‍ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും.

പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ച്ച വ​​​നം വി​​​ജി​​​ല​​​ന്‍സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ ക​​​ഴി​​​യും. പ​​​ക്ഷെ ആ ​​​പ​​​രാ​​​തി വ്യാ​​​ജ​​​മാ​​​ണ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ പ​​​രാ​​​തി​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ വ​​​കു​​​പ്പുത​​​ല ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​വും.

അ​​​തേ​​​സ​​​മ​​​യം വ​​​നം വ​​​കു​​​പ്പി​​​ലെ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ റാ​​​ങ്കി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ വ​​​നം വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ടെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​യി​​​ലെ ഓ​​​രോ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ക്കും വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ട് ത​​​യാ​​​റാ​​​ക്കി തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി സ​​​ര്‍ക്കാ​​​രി​​​നു സ​​​മ​​​ര്‍പ്പി​​​ക്കാ​​​നാ​​​ണു നി​​​ര്‍ദേ​​​ശം.

വ​​​നം വി​​​ജി​​​ല​​​ന്‍സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ വി​​​വ​​​രം വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭി​​​ക്കി​​​ല്ല. വി​​​ജി​​​ല​​​ന്‍സ് മേ​​​ധാ​​​വി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നും അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ട് അം​​​ഗീ​​​ക​​​രി​​​ച്ചു പ​​​രാ​​​തി തീ​​​ര്‍പ്പാ​​​ക്കി എ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ വ​​​നം വി​​​ജി​​​ല​​​ന്‍സ് ഡി​​​വി​​​ഷ​​​ണ​​​ല്‍ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍, ഇ​​​ന്‍സ്‌​​​പെ​​​ക്ഷ​​​ന്‍ ആ​​​ന്‍ഡ് ഇ​​​വാ​​​ല്യു​​​വേ​​​ഷ​​​ന്‍ ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ക​​​യു​​​ള്ളൂ.

International

ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ കാണാതായ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യി കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി.

ബോ​ണ​ക്കാ​ട് ഈ​രാ​റ്റു​മു​ക്ക് ഇ​രു​തോ​ട് ഭാ​ഗ​ത്താ​യാ​ണ് ഇ​വ​രു​ടെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക്‌ വ​ഴി തെ​റ്റി​യ​താ​ണ് കാ​ര​ണ​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കാ​യി തെ​ര​യു​ക​യാ​യി​രു​ന്നെ​ന്നും ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ.

പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ വ​നി​താ ഫോ​റ​സ്റ്റ​ർ വി​നീ​ത, ബി​എ​ഫ്ഓ രാ​ജേ​ഷ്, വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​വ​ർ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ​ത്.

Kerala

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി

ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. ക​ണ്ണ​പു​രം ഭാ​ഗ​ത്തു​നി​ന്ന് പ​രി​യാ​രം ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. കാ​ടു​നി​റ​ഞ്ഞ് ഇ​ടു​ങ്ങി​യ, വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ത്ത കു​ഞ്ഞ​ൻ​ചാ​ൽ ഭാ​ഗ​ത്തു കൂ​ടി​യു​ള്ള വ​ഴി​യാ​ണ് ഗൂ​ഗി​ൾ മാ​പ്പ് കാ​ണി​ച്ച​ത്.

ഇ​തു​വ​ഴി പോ​യ ജീ​പ്പ് ചെ​റി​യ താ​ഴ്ച​യി​ലേ​ക്ക് ചെ​രി​ഞ്ഞ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം വ​ലി​ച്ചു​ക​യ​റ്റി.

Kerala

അ​ട്ട​മ​ല​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ വ​ന​ത്തി​ല്‍ കാ​ണാ​താ​യി

വ​യ​നാ​ട് : അ​ട്ട​മ​ല വ​ന​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ കാ​ണാ​താ​യി. ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യെ (ശാ​ന്ത) ആ​ണ് കാ​ണാ​താ​യ​ത്. എ​ട്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് ല​ക്ഷ്മി.

ഏ​റാ​ട്ടു​കു​ണ്ട് മേ​ഖ​ല​യ്‌​ക്ക് താ​ഴെ നി​ല​മ്പൂ​ര്‍ വ​ന​മാ​ണ്. ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും വ​നം​വ​കു​പ്പും പോ​ലീ​സും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ഇ​വ​രെ വൈ​ത്തി​രി ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്ക് എ​ത്തി​ച്ചി​രു​ന്നു. പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഉ​ന്ന​തി​യി​ലേ​ക്ക് മ​ട​ങ്ങി.

പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​വ​ര്‍ വ​ന​മേ​ഖ​ല​യി​ലെ ഗു​ഹ​ക​ളി​ലും മ​റ്റും താ​മ​സി​ക്കാ​റു​ണ്ട്. കാ​ണാ​താ​യ യു​വ​തി പു​റം​ലോ​ക​വു​മാ​യി അ​ധി​കം ബ​ന്ധ​പെ​ട്ടി​രു​ന്നി​ല്ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ശ്രേ​യ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഇ​ട​പെ​ട്ട് യു​വ​തി​യു​ടെ മൂ​ന്ന് കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

District News

കാ​ന​ന​പാ​ത​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി വ​നംവ​കു​പ്പ്

വ​ണ്ടി​പ്പെ​രി​യാ​ർ:.​മ​ണ്ഡ​ല​കാ​ല മ​ക​ര​വി​ള​ക്ക് സീ​സ​ൺ പ്ര​മാ​ണി​ച്ച വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം – പു​ല്ലു​മേ​ട് പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. കാ​ന​നപാ​ത തെ​ളി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.


പു​ല്ലു​മേ​ട് ദു​ര​ന്ത​ത്തെത്തു​ട​ർ​ന്ന് കോ​ഴി​ക്കാ​നം-പു​ല്ലു​മേ​ട് പാ​ത അ​ട​ച്ച​തോ​ടെ സ​ത്ര​ത്തി​ൽനി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​നപാ​ത വ​ഴി​യാ​ണ് ഭ​ക്ത​രെ ക​ട​ത്തിവി​ടു​ന്ന​ത്. സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ കാ​ന​നപാ​ത​യു​ടെ ഇ​രുവ​ശ​ത്തും വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന കാ​ട്ടുചെ​ടി​ക​ളും പാ​ത​ക​ളും വ​നം വ​കു​പ്പ് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ തു​ട​ങ്ങി.


പാ​ത​ക​ളി​ൽ വ​ഴി​മു​ട​ക്കിക്കി​ട​ന്നി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന പ​ണി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​ല്ലു​മേ​ട്ടി​ൽ മു​ൻ കാ​ല​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ഒ​രു​ക്കി​യപോ​ലെത​ന്നെ ഇ​ക്കു​റി​യും ല​ഘു​ഭ​ക്ഷ​ണശാ​ല​യും ക്ര​മീ​ക​രി​ക്കും. അ​ര കി​ലോ​മീ​റ്റ‌​ർ ദൂ​ര​ത്തി​ൽ ഇ​ട​വി​ട്ട് പ​ന്ത്ര​ണ്ട് ഇ​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം സ​ജ്ജമാ​ക്കും.


സീ​ത​ക്കു​ളം, പു​ല്ല്മേ​ട്, ഉ​പ്പു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആം​ബു​ല​ൻ​സ് മെ​ഡി​ക്ക​ൽ സേ​വ​ന​വും , സ​ന്നി​ധാ​നം മു​ത​ൽ സ​ത്രം വ​രെ​യു​ള്ള​യി​ട​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കൂ​ട്ടാ​തെ ഇ​ക്കോ ഗാ​ർ​ഡു​ക​ളും ഉ​ണ്ടാ​കും.


ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ഡ​ല കാ​ലം ആ​രം​ഭി​ച്ച​തു​ മു​ത​ൽ ന​ട​യ​ട​യ്ക്കു​ന്ന​തു വ​രെ 1,32,500 പേ​രാ​ണ് ഇ​തു​വ​ഴി സ​ന്നി​ധാ​ന​ത്തേ​ക്കു പോ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​റി​ൽനി​ന്ന് 14 കി​ലോ​മീ​റ്റ​റാ​ണ് സ​ത്ര​ത്തി​ലേ​ക്കു​ള്ള ദൂ​രം. ഇ​തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ മു​ത​ൽ മൗ​ണ്ട് എ​സ്റ്റേ​റ്റ് വ​രെ എ​ട്ടു കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു.


വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​തം വെ​സ്റ്റ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. സ​ന്ദീ​പ് , അ​ഴു​ത റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബെ​ന്നി ഐ​ക്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Kerala

താ​ള്‍​ക്കൊ​ല്ലി വ​ന​ത്തി​ൽ പി​ടി​യാ​ന​യു​ടെ ജ​ഡം

മ​ല​പ്പു​റം: താ​ള്‍​ക്കൊ​ല്ലി ഉ​ള്‍​വ​ന​ത്തി​നു​ള്ളി​ല്‍ ഒ​രു ദി​വ​സം പ​ഴ​ക്ക​മു​ള്ള കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. 15 വ​യ​സ് പി​ന്നി​ട്ട പി​ടി​യാ​ന​യെ​യാ​ണ് ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​ള്‍​ക്കൊ​ല്ലി കാ​രീ​രി​യി​ലെ 1965 തേ​ക്ക് പ്ലാ​ന്‍റേ​ഷ​ന​ടു​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​ക്ക് പോ​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ആ​ന ച​രി​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ന​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

അ​തേ സ​മ​യം ആ​ന​മ​റി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. സോ​ളാ​ര്‍ പാ​ന​ലും ത​ക​ര്‍​ത്തു.

District News

വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്ടി​ൽ വീ​ട്ട​മ്മ​ക്കു നേ​രേ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം.

കാ​ല​ത്ത് പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യി​ലാ​ണ് മാ​വ​ട്ടം തൈ​ക്ക​ടു​പ്പി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ടി.​ഡി. ഷൈ​ല (63) യെ ​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

മു​റി​വേ​റ്റി​ല്ലെ​ങ്കി​ലും ശ​രീ​രം മു​ഴു​വ​ൻ വേ​ദ​ന​യി​ലാ​ണ്. പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ് ഷൈ​ല.

District News

നിലമ്പൂർ വനമേഖലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ

നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Latest News

Up