Business
ന്യൂഡൽഹി: ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബറിലെ മൊത്തം ജിഎസ്ടി പിരിവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധന.
ഈ നവംബറിൽ 1,70,276 കോടി രൂപയുടെ പിരിവാണ് നടന്നത്. 2024 നവംബറിൽ 1,69,016 കോടി രൂപയുടെ പിരിവായിരുന്നു. ഒക്ടോബറിലെ മൊത്തം ജിഎസ്ടി പിരിവ് 4.6 ശതമാനം ഉയർന്ന് 1.95 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസം 1.87 ലക്ഷം കോടിയുടെ പിരിവായിരുന്നു.
2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തെ മൊത്തം ജിഎസ്ടി പിരിവ് 1,47,5488 കോടി രൂപയായി ഉയർന്നു. 8.9 ശതമാനത്തിന്റെ വാർഷിക വളർച്ചയാണിത്. നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,52,079 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 1.3 ശതമാനം വളർച്ചയാണിത്. ഈ വർഷം ഇതുവരെയുള്ള അറ്റവരുമാനം 7.3 ശതമാനം വർധനയോടെ 12,79,434 കോടി രൂപയിലെത്തി.
മൊത്ത ആഭ്യന്തര വരുമാനം ഈ നവംബറിൽ 2.3 ശതമാനം കുറഞ്ഞ് 1,24,300 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസം 1,27,281 കോടി രൂപയുടെ വരുമാനം നേടി.
ഈ മാസത്തെ മൊത്തം റീഫണ്ടുകൾ 4.0 ശതമാനം കുറഞ്ഞ് 18,196 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 18,954 കോടി രൂപയായിരുന്നു.
ഇംപോർട്ട് ജിഎസ്ടി നവംബറിൽ 10.2 ശതമാനം വളർച്ചയുമായി 45,976 കോടിയിലെത്തി. 2024 നവംബറിൽ 41,736 കോടി രൂപയുടെ പിരിവാണ് നടന്നത്.
അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ ജിഎസ്ടിയിൽ നേട്ടമുണ്ടാക്കി. അരുണാചൽ 33 ശതമാനവുമായി മുന്നിലെത്തി. മിസോറം (-41%), സിക്കിം (-35%), ലഡാക് (-28%) എന്നിവിടങ്ങളിൽ കുറവുണ്ടായി.
ഏഴു ശതമാനം വർധനയോടെ കേരളം നേട്ടമുണ്ടാക്കി. മഹാരാഷ്ട്ര (3%), കർണാടക (5%) സംസ്ഥാനങ്ങളും മിതമായ വർധനവ് രേഖപ്പെടുത്തി. ഗുജറാത്ത് (-7%), തമിഴ്നാട് (-4%), ഉത്തർപ്രദേശ് (-7%), മധ്യപ്രദേശ് (-8%), പശ്ചിമ ബംഗാൾ (-3%) സംസ്ഥാനങ്ങളിൽ ഇടിവുണ്ടായി.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍, വ്യാപാര ആവശ്യത്തിന് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചിട്ടുള്ള രേഖകളുമായി സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ വാഹന പരിശോധനയിലൂടെയും മറ്റും ഇലക്ഷന് ഉദ്യോഗസ്ഥരും പോലീസും പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ലോജിസ്റ്റിക് വാഹനങ്ങള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കസ്റ്റഡിയില്‍ വയ്ക്കുന്നതുമൂലം സ്വര്‍ണാഭരണങ്ങള്‍ യഥാസ്ഥാനത്ത് എത്തിക്കാന്‍ താമസം നേരിടുന്നുണ്ട്.
പലപ്പോഴും രേഖകളുമായി കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുത്താൽ അത് ഇലക്ഷന് കഴിഞ്ഞു മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ എന്ന സമീപനവും മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Leader Page
കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ജിഎസ്ടി നിരക്ക് യുക്തിസഹമാക്കൽ നിർദേശങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് പൊതുവിൽ സംസ്ഥാനങ്ങളെല്ലാം സ്വീകരിച്ചത്. നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദേശം കേന്ദ്രസർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് കേരളമടക്കം സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ആശങ്കകൾ ഒന്നുംതന്നെ പരിഗണിക്കാൻ ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ തയാറായിട്ടില്ല. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടത്തിനു പരിഹാരം ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു.
മൂന്നു കാര്യങ്ങളാണ് കേരളം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്ന്, നികുതിയിളവിന്റെ ഭാഗമായി ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ടാകണം. സാധാരണ ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനു പകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമുണ്ടാകരുത്. രണ്ട്, നികുതി വെട്ടിക്കുറവുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ഭീമമായ വരുമാനനഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം. മൂന്ന്, കേരള ലോട്ടറിയെ സംരക്ഷിക്കുന്ന നികുതിനിരക്ക് നിശ്ചയിക്കണം.
എന്നാൽ, നിരക്കുകുറയ്ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാൻ ഉതകുന്ന ഒരു നിർദേശവും കേന്ദ്രസർക്കാരിന് കൗൺസിലിന് മുമ്പാകെ വയ്ക്കാനായിട്ടില്ല. ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള നികുതി ഒഴിവാക്കലിന്റെ ഗുണം ഇൻഷ്വർ ചെയ്യുന്നവരിലേക്ക് എത്തുമോ എന്നതിൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിതന്നെ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു.
നിലവിലെ നിരക്ക് കുറയ്ക്കൽ നികുതിവരുമാനത്തെ ബാധിക്കുമെന്നത് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുന്നു. കേരളത്തിന് ഏതാണ്ട് 8000 കോടി മുതൽ 10,000 കോടി രൂപവരെ വാർഷിക വരുമാന നഷ്ടമുണ്ടാകാം. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷ്വറൻസ്, ഇലക്ട്രോണിക്സ് എന്നീ നാലു മേഖലയിൽനിന്നു മാത്രം 2500 കോടി രൂപയുടെ വാർഷികനഷ്ടമുണ്ടാകും.
ജിഎസ്ടിയുടെ എട്ടുവർഷത്തെ ചരിത്രം പരിശോധിച്ചാൽ നികുതിവരുമാനത്തിൽ കാര്യമായ വർധനയില്ലെന്നതാണ് യാഥാർഥ്യം. ജിഎസ്ടി വരുന്ന ഘട്ടത്തിൽ പ്രതിവർഷം 14 ശതമാനം നികുതിവളർച്ച ഉറപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2017 നവംബറിൽ, നിരക്ക് യുക്തിസഹമാക്കലിന്റെ പേരിൽ 178 ചരക്കിനങ്ങളുടെ നിരക്കുകൾ ഒറ്റയടിക്ക് കുറച്ചപ്പോൾ റവന്യു ന്യൂട്രൽ നിരക്ക് 11.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തുടർന്നുള്ള വർഷങ്ങളിലും നിരക്കുകൾ കുറയ്ക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനം ചുരുക്കി.
സംസ്ഥാനങ്ങൾക്ക് 14 ശതമാനം വാർഷിക വരുമാനവളർച്ച ലഭിക്കാത്ത സാഹചര്യത്തിൽ അനുവദിച്ച നഷ്ടപരിഹാരവും 2022 ജൂണിൽ അവസാനിപ്പിച്ചു.
ഒന്നിലും വ്യക്തതയില്ല
നിരക്കുമാറ്റം സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും കേന്ദ്ര ഖജനാവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു വ്യക്തതയില്ല എന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്. ദേശീയതലത്തിൽ വലിയ വരുമാനവ്യത്യാസത്തിന് നിരക്കുമാറ്റം കാരണമാകില്ലെന്നാണ് ഒരു വാദം. എന്നാൽ, ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഉപഭോഗരീതികളുണ്ട്. ഉയർന്ന നിരക്കിലുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ ഉപഭോഗമുള്ള കേരളത്തില്‍, ഇവയുടെ നിരക്കിൽ വരുത്തുന്ന വലിയ കുറവു വരുമാനത്തെ ഗണ്യമായി ബാധിക്കും. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ നഷ്ടം വളരെ വലുതായിരിക്കും.
വരുമാനനഷ്ടം ഉയരും
സാമ്പത്തിക ഉയർച്ചയ്ക്കും ഉപഭോഗം വർധിപ്പിക്കുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനും സഹായകമാകും എന്നായിരുന്നു ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോട്ടുവച്ച അവകാശവാദം. അത് യാഥാർഥ്യമായില്ല. നിലവിലെ നികുതിനിരക്ക് കുറയ്ക്കലുംകൂടി പ്രാബല്യത്തിലാകുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കൂടുതൽ ഇടിയും. 2017 നവംബറിൽ 178 ഇനങ്ങളിലായി നടപ്പിലാക്കിയ നിരക്കുകുറയ്ക്കൽ തീരുമാനം കേരളത്തിന്റെ വരുമാനത്തിനു കനത്ത പ്രഹരമായി മാറി. നഷ്ടപരിഹാരത്തുകയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഇതു പ്രകടമാക്കി.
2017–18 നും 2022–23നുമിടയിൽ, കേരളത്തിന്റെ സംരക്ഷിത വരുമാനവും യഥാർഥ ജിഎസ്ടി വരുമാനവും തമ്മിലുള്ള വിടവ് വർധിച്ചുവരികയാണ്. 2022 വരെയുള്ള കാലയളവിൽ നഷ്ടപരിഹാരമാണ് വരുമാനനഷ്ടം നികത്തിയിരുന്നത്. ഇതേ അനുഭവമാണ് മിക്ക സംസ്ഥാനങ്ങൾക്കും ഉണ്ടായിരുന്നത്. അതെല്ലാം പരിഗണിച്ചാണ്, നിലവിലെ നിരക്ക് പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകാവുന്ന വരുമാനനഷ്ടം കുറയ്ക്കാൻ നഷ്ടപരിഹാര സംവിധാനം പുനഃസ്ഥാപിച്ചേ മതിയാകൂ എന്ന ആവശ്യം യോഗത്തിൽ ശക്തമായി അവതരിപ്പിക്കപ്പെട്ടത്.
ചെലവുചുരുക്കൽ സാധ്യമല്ല
നഷ്ടപരിഹാര വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞതിനാൽ കേരളം കൂടുതൽ സാമ്പത്തിക അസന്തുലിതാവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. പ്രായമാകുന്നവരുടെ സംഖ്യാവർധന, കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും, വിപുലമായ സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. അതിനിടയിൽ നടപ്പാക്കുന്ന നികുതി പരിഷ്കരണം കേരളത്തിന്റെ പരിമിതമായ സാമ്പത്തിക ഇടത്തെ കൂടുതൽ ചുരുക്കും.
സാമ്പത്തികവർഷത്തിന്റെ മധ്യത്തിൽ സംഭവിക്കുന്ന നിരക്കുമാറ്റവും വരുമാനനഷ്ടവും ബജറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വെല്ലുവിളിയാകും. ഈ സമയ പൊരുത്തക്കേട് ധനകാര്യ ആസൂത്രണത്തെയടക്കം വലിയ തോതിൽ ബാധിക്കാം.
സംസ്ഥാനങ്ങൾ സാമ്പത്തിക സമ്മർദത്തിൽ
കേന്ദ്രനിലപാടുകളിൽ വരുത്തുന്ന മാറ്റങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന സാമ്പത്തിക സമ്മർദവും പരിശോധിക്കപ്പെട്ടിട്ടില്ല. കേരളത്തിന്, സ്വന്തം നികുതിവരുമാനത്തിന്റെ ഏകദേശം 41 ശതമാനമാണ് ജിഎസ്ടിയിൽനിന്നു ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ജിഎസ്ടിയിൽനിന്നുള്ളത്. പ്രത്യക്ഷനികുതികളും, സെസുകളും സർചാർജുകളും, വലിയതോതിൽ എടുക്കുന്ന വായ്പകൾ എന്നിവയാണ് പ്രധാന സാമ്പത്തിക സ്രോതസുകൾ. അതിനാൽ, നിരക്കുമാറ്റത്തിൽ വലിയ ഭാരം സംസ്ഥാനങ്ങൾക്കുമേലായിരിക്കും പതിക്കുക.
ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള നിർദേശങ്ങളാണ് കേരളം കൗൺസിലിനു മുന്നിൽ വച്ചത്. സംസ്ഥാന വരുമാനം സംരക്ഷിക്കുന്നതിന് ഒരു അധിക ലെവി സംവിധാനം അവതരിപ്പിക്കണമെന്നതായിരുന്നു ആദ്യനിർദേശം. വരുമാനക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക സെസുകൾ ചുമത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വരുമാനം പങ്കിടലിലെ കേന്ദ്ര-സംസ്ഥാന അനുപാതം 40:60 ആക്കണം. ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതിനിരക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾക്ക് ഗണ്യമായി കുറഞ്ഞ നിരക്കും ചുമത്തുന്ന ഒരു നികുതി സമ്പ്രദായം നടപ്പാക്കണം എന്നിങ്ങനെ വ്യക്തമായ നാല് നിർദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും കേന്ദ്രസർക്കാർ ഗൗരവത്തിൽ എടുത്തിട്ടില്ല.
ലോട്ടറിയെയും നേരിട്ടു ബാധിക്കും
സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറി കേരളത്തിൽ മാത്രമാണുള്ളത്. അതിനെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതിപട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിതരണക്കാരും ടിക്കറ്റ് വിൽപ്പനക്കാരുമായി രണ്ടു ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്. ജിഎസ്ടി വർധന ടിക്കറ്റ് വിൽപ്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ടു ബാധിക്കുകയും ചെയ്യും. അതിനാൽ, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ നിലവിലെ നിരക്കുമാറ്റ നിർദേശത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പേപ്പർ ലോട്ടറിയുടെ നിലവിലെ 28 ശതമാനം നികുതിനിരക്ക് തുടരാൻ വലിയ പോരാട്ടം ഏറ്റെടുക്കേണ്ടിവരും.
വാഗ്ദാനങ്ങൾ നിറവേറ്റപ്പെടേണ്ടതാണ്
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാനങ്ങൾ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിച്ചതും ജിഎസ്ടിയെ അംഗീകരിച്ചതും. എട്ടു വർഷത്തിനുശേഷവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. അതിനാലാണ് കേരളം സുചിന്തിതമായ ആശങ്കകൾ കൗൺസിലിന് മുന്നിൽ വച്ചത്. ധനകാര്യ ഫെഡറലിസം സംരക്ഷിക്കുന്നതിന് മാത്രമല്ല, ജിഎസ്ടി സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും സംസ്ഥാന വരുമാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
അപ്പോൾ മാത്രമേ ജിഎസ്ടിയുടെ യഥാർഥ സാധ്യതകൾ തിരിച്ചറിയാനും രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ആനുകൂല്യങ്ങൾ നൽകാനും കഴിയൂ. അതി
Editorial
ജിഎസ്ടി ഇളവിലൂടെയുള്ള സാന്പത്തിക വളർച്ച ജനങ്ങൾക്കും സംസ്ഥാനസർക്കാരുകൾക്കും ഗുണകരമാകണം. ആഗോള സാന്പത്തികപ്പട്ടം ചൂടുന്നതുപോലെ എളുപ്പമല്ല ആഭ്യന്തര സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കു പിന്നാലെ വില കൂടുന്നവ, കുറയുന്നവ എന്നിവയുടെ പട്ടിക മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. പക്ഷേ, കൂടുമെന്നു പറഞ്ഞതിനു കൂടുമെങ്കിലും കുറയുമെന്നു പറയുന്നതിനു കുറയുകയോ, കുറഞ്ഞാലും ബജറ്റിലെ ഇളവിന് ആനുപാതികമാകുകയോ ചെയ്യാറില്ല. ഇതേ വിധി, കേന്ദ്രം ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളെയും കാത്തിരിക്കുന്നുണ്ട്.
ഇതിന്റെ ഗുണം ജനങ്ങൾക്കല്ല, വൻകിട ഉത്പാദകർക്കും കന്പനികൾക്കുമാണെന്നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിരീക്ഷിക്കുന്നത്. പക്ഷേ, അതായിരിക്കില്ല ബാലഗോപാലിന്റെ ആശങ്ക; ജിഎസ്ടി കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടമാണ്. അതുകൊണ്ടാണ്, ജനങ്ങൾക്കു ഗുണമുണ്ടാകില്ലെന്നു പറഞ്ഞതിനുശേഷം, സംസ്ഥാനത്തിനു നഷ്ടമുണ്ടാകുമെന്ന യഥാർഥ ആശങ്കയിലേക്കു വന്നത്. തീർച്ചയായും രണ്ടും പ്രതിസന്ധിയാണ്; കേന്ദ്രം അഭിസംബോധന ചെയ്യേണ്ടതുമാണ്.
ദീപാവലിക്ക് ജിഎസ്ടിയിൽ വലിയ ഇളവ് ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ചത്. നിലവിലുള്ള നാല് ജിഎസ്ടി നിരക്കുകൾ രണ്ടായി കുറയ്ക്കും. അതായത്, അഞ്ച്, 12,18, 28 എന്നീ നികുതിനിരക്കുകൾ അഞ്ച്, 18 എന്നീ സ്ലാബുകളിലേക്കു നിജപ്പെടുത്തും. ലോട്ടറിനികുതി 28ൽനിന്നു 40 ശതമാനം ആക്കുകയും ചെയ്യും. ജിഎസ്ടി കുറയ്ക്കുന്നതിന്റെ വലിയ ഇളവ് പ്രതീക്ഷിക്കുന്നത് കാറുകളിലാണ്.
നിലവിൽ കാറുകളുടെ നികുതി 28 ശതമാനമാണ്. ഇത് 18ലേക്കു കുറയുന്പോൾ 10 ലക്ഷത്തിന്റെ കാറിന് ഒരു ലക്ഷം രൂപവരെ വില കുറയുമെന്നാണ് അവലോകനങ്ങൾ. മറ്റ് ഉപഭോക്തൃവസ്തുക്കളുടെ വിലയേക്കാൾ കാറുകളുടേതു കൂടുതലായതുകൊണ്ടും ഓണത്തിനും ദീപാവലിക്കും അതിന്റെ വില്പന ഉയരുന്നതിനാലുമാണ് ഇതു കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.
കന്പനികൾ മറ്റെന്തെങ്കിലും കാരണങ്ങൾ പറഞ്ഞ്, ഉപഭോക്താവിനു കിട്ടേണ്ട ഇളവ് തട്ടിയെടുക്കുമോയെന്നറിയില്ല. സ്വർണത്തിന്റെ ജിഎസ്ടി നിലവിലെ മൂന്നു ശതമാനത്തിൽനിന്ന് ഒന്നോ രണ്ടോ ആയി കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജിഎസ്ടി കുറയ്ക്കുന്നതിലൂടെ വർധിക്കുന്ന വില്പന, നികുതി വരുമാനം കൂട്ടുമെങ്കിലും സംസ്ഥാനങ്ങളുടെ വരുമാനം കുറയുമെന്നുതന്നെയാണ് വിദഗ്ധാഭിപ്രായം.
പക്ഷേ, ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ആശ്വാസം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനും ആകില്ല. അതുകൊണ്ടാണ്, ജനങ്ങൾക്കല്ല കന്പനികൾക്കാണ് ഗുണം, അമേരിക്കയുടെ താത്പര്യാർഥമാണ് ജിഎസ്ടിയിൽ അഴിച്ചുപണി നടത്തുന്നത് എന്നീ കാരണങ്ങൾകൂടി ധനമന്ത്രി ബാലഗോപാൽ ഇതോടു ചേർത്തുവയ്ക്കുന്നത്.
ജിഎസ്ടി കുറച്ചാൽ സാധനങ്ങളുടെ വില കുറയുമെന്ന വാദം അസ്ഥാനത്താണെന്ന്, 2017-18ൽ 224 ആഡംബരവസ്തുക്കളുടെ നികുതി 28ൽനിന്ന് 18ലേക്കു കുറച്ചിട്ടും മാർക്കറ്റിൽ വില കുറയാതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാപിക്കുന്നുമുണ്ട്. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിച്ചപ്പോൾ ഒന്നിനും വില കുറഞ്ഞില്ലെന്നും ജിഎസ്ടി ഇളവിന്റെ ഗണം ഉണ്ടായത് കന്പനികൾക്കാണെന്നും കേരളം കണ്ടെത്തിയെന്നാണ് മന്ത്രി പറഞ്ഞത്.
തൊട്ടടുത്ത വർഷം കേന്ദ്രം സംസ്ഥാനത്തിനു കൂടുതൽ ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. നടപ്പാക്കാനിരിക്കുന്ന ജിഎസ്ടി ഇളവിലൂടെ കേരളത്തിന് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓട്ടോമൊബൈൽ മേഖലയിൽ മാത്രം 1100 കോടിയുടെ നഷ്ടം. ഇൻഷ്വറസ് പ്രീമിയത്തിൽ 500 കോടി.
അതേസമയം, ലോട്ടറിയുടെ നികുതി 28ൽനിന്നു 40 ശതമാനമാക്കിയാൽ ലോട്ടറിക്കച്ചവടം തകരും. അതിനെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു ലക്ഷം പേരുടെ കുടുംബങ്ങളെ ബാധിക്കും. സംസ്ഥാന സർക്കാരിന്റെ വരുമാനനഷ്ടം സൗജന്യ ചികിത്സ, ക്ഷേമ പെൻഷൻ തുടങ്ങിയ പദ്ധതികളെ കൂടുതൽ പരിതാപകരമാക്കും.
ഇന്ത്യക്കുമേൽ അമേരിക്ക ഏർപ്പടുത്തിയ അധികതീരുവയുടെ ആഘാതം കുറയ്ക്കുക എന്നതും കേന്ദ്രസർക്കാരിന്റെ വെല്ലുവിളിയാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം 7.3 ലക്ഷം കോടി രൂപയുടേതാണ്. അതേസമയം, ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപ മാത്രം. ഈ അന്തരം ഇല്ലാതാക്കാൻ അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ത്യയിൽ നിർമാണപങ്കാളിത്തമുള്ള ട്രംപിന്റെ സ്ഥാപനങ്ങളെ സഹായിക്കാൻകൂടിയാണ് ജിഎസ്ടി ഇളവെന്നും ആരോപണമുണ്ട്. ജിഎസ്ടി കൗൺസിൽ അടുത്തമാസം മൂന്ന്, നാല് തീയതികളിൽ ഡൽഹിയിൽ ചേരും. നികുതിവരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്ന കേരളം, പഞ്ചാബ്, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിച്ചില്ലെങ്കിൽ സാന്പത്തികസ്ഥിതി ഗുരുതരമാകുമെന്ന് സാന്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
ജിഎസ്ടിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന സാന്പത്തികവളർച്ച സംസ്ഥാന സർക്കാരുകളുടെ നടുവൊടിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഫ്രണ്ടും സഹായിക്കാനില്ലാത്ത കാലത്ത്, ആഗോളസാന്പത്തികനയമാറ്റങ്ങളെ അതിജീവിക്കാൻ തക്കവിധം നമ്മുടെ രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഭദ്രമാണോയെന്നു പരിശോധിക്കാനുള്ള സമയംകൂടിയാണിത്. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ പെട്ടപ്പോൾ ഇന്ത്യയെ ഇടറാതെ നിർത്തിയ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്.
അദ്ദേഹം സാന്പത്തികകരുത്ത് ഉറപ്പാക്കിയത് ജനങ്ങളെ ഒരുപോലെ ബലപ്പെടുത്തിക്കൊണ്ടാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യഭദ്രതാ നിയമം, വിദ്യാഭ്യാസ-വിവരാവകാശ നിയമങ്ങൾ എന്നിവയൊക്കെ ഇന്നും രാജ്യത്തിന്റെ നട്ടെല്ലായി നിലനിൽക്കുകയാണ്. ആഗോള സാന്പത്തികപ്പട്ടം ചൂടുന്നതുപോലെ എളുപ്പമല്ല ആഭ്യന്തര സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നത്.
സംസ്ഥാനത്തേക്കു വന്നാൽ, പ്രധാനമായും നികുതിയെയും അടിക്കടി വാങ്ങുന്ന വായ്പകളെയും ആശ്രയിക്കുന്ന സാന്പത്തിക കെടുകാര്യസ്ഥത ജിഎസ്ടി ചർച്ചയിൽ പ്രതിഫലിക്കുന്നുണ്ട്. മറ്റു വരുമാനങ്ങൾക്കുവേണ്ടിയുള്ള ഉച്ചകോടികളും ആഗോള സംഗമങ്ങളുമൊക്കെ ഇന്നുവരെ പണം കളഞ്ഞതല്ലാതെ കൊണ്ടുവന്നിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലെ രാഷ്ട്രീയവത്കരണവും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ അധഃപതനത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. നികുതിയുടെ അർഹമായ വിഹിതം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങുകതന്നെ വേണം. ഒപ്പം, അതുകൊണ്ടുമാത്രം നവകേരളം സാധ്യമല്ലെന്നു വൈകിയ വേളയിലെങ്കിലും തിരിച്ചറിയുകയും വേണം.
Business
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐസി എഐ ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ദ്വിദിന ജിഎസ്ടി ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി. തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ഗുഡ്സ് ആൻഡ് സര്‍വീസ് ടാക്സ് ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് റെനൈ കൊച്ചിനില്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
ജിഎസ്ടിയുടെ എട്ടുവർഷ കാലയളവിനുള്ളിൽ സാമ്പത്തികരംഗത്ത് ഇന്ത്യ വൻ മുന്നേറ്റമുണ്ടാക്കിയതായി എസ്.കെ. റഹ്മാൻ പറഞ്ഞു. കോവിഡിനുശേഷം ജിഎസ്ടിയിലുള്ള വർധന ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗവും ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാനുമായ പി. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്.ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് ദേശീയ സെമിനാറിൽ വിവിധ ടെക്നിക്കൽ സെഷനുകളിൽ അവിനാഷ് പൊഡ്ഡാർ, അഡ്വ. ജി. ശിവദാസ്, അഡ്വ. കെ. വൈതീശ്വരൻ എന്നിവർ പ്രസംഗിക്കും.