x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​സ്ടി ഇ​ള​വ് തു​ണ​ച്ചു; ചെ​റു​കാ​ർ വി​പ​ണി​യി​ൽ തി​രി​ച്ചു​വ​ര​വി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ


Published: January 14, 2026 12:44 AM IST | Updated: January 14, 2026 12:44 AM IST

മും​​ബൈ: കോ​​വി​​ഡ് കാ​​ലം മു​​ത​​ൽ ത​​ക​​ർ​​ച്ച നേ​​രി​​ട്ടി​​രു​​ന്ന ഇ​​ന്ത്യ​​യി​​ലെ ഹാ​​ച്ച്ബാ​​ക്ക് കാ​​ർ വി​​പ​​ണി ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ൽ. ജി​​എ​​സ്ടി നി​​ര​​ക്ക് കു​​റ​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ചെ​​റു​​കാ​​റു​​ക​​ൾ​​ക്ക് വി​​ല കു​​റ​​ഞ്ഞ​​താ​​ണ് വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വു​​ണ്ടാ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഹാ​​ച്ച്ബാ​​ക്ക് കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ ഗ​​ണ്യ​​മാ​​യ വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. വ​​രും മാ​​സ​​ങ്ങ​​ളി​​ലെ പ്ര​​ക​​ട​​നം കൂ​​ടി വി​​ല​​യി​​രു​​ത്തി​​യാ​​ൽ മാ​​ത്ര​​മേ ഈ ​​മു​​ന്നേ​​റ്റം എ​​ത്ര​​ത്തോ​​ളം സു​​സ്ഥി​​ര​​മാ​​ണെ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​ൻ ക​​ഴി​​യൂ എ​​ന്ന് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

ഓ​​ട്ടോ​​മോ​​ട്ടീ​​വ് ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ്ഥാ​​പ​​ന​​മാ​​യ ജാ​​റ്റോ ഡൈ​​നാ​​മി​​ക്സ് (Jato Dynamics) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ മാ​​രു​​തി സു​​സു​​ക്കി ആ​​ൾ​​ട്ടോ, ടാ​​റ്റ ആ​​ൾ​​ട്രോ​​സ്, ഹ്യൂ​​ണ്ടാ​​യ് ഐ20 ​​തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ 20 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​തോ​​ടെ ആ​​കെ കാ​​ർ വി​​പ​​ണി​​യി​​ൽ ഹാ​​ച്ച്ബാ​​ക്കു​​ക​​ളു​​ടെ പ​​ങ്ക് 24.4 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. കോ​​വി​​ഡി​​ന് മു​​ന്പ് ഇ​​ത് 50 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

സെ​​പ്റ്റം​​ബ​​ർ 22 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽവ​​ന്ന ജി​​എ​​സ്ടി പ​​രി​​ഷ്ക​​ര​​ണ​​മാ​​ണ് വി​​പ​​ണി​​യി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. ഭൂ​​രി​​ഭാ​​ഗം ചെ​​റു​​കാ​​റു​​ക​​ളു​​ടെ​​യും നി​​കു​​തി 28 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 18 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ച​​തോ​​ടെ വാ​​ഹ​​ന​​വി​​ല​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യി. ഇ​​ത് ഇ​​രു​​ച​​ക്ര വാ​​ഹ​​ന ഉ​​ട​​മ​​ക​​ളെ കാ​​റു​​ക​​ളി​​ലേ​​ക്ക് മാ​​റാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​താ​​യി വ്യ​​വ​​സാ​​യരം​​ഗ​​ത്തു​​ള്ള​​വ​​ർ പ​​റ​​യു​​ന്നു.

വി​​പ​​ണി​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ മാ​​രു​​തി സു​​സു​​ക്കി​​യെ​​യാ​​ണ് ഈ ​​മാ​​റ്റം ഏ​​റ്റ​​വു​​മ​​ധി​​കം സ​​ഹാ​​യി​​ച്ച​​ത്. ജി​​എ​​സ്ടി ഇ​​ള​​വി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യി കാ​​ർ വാ​​ങ്ങു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ അ​​ഞ്ച് ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഡി​​സം​​ബ​​റി​​ൽ മാ​​ത്രം ആ​​ൾ​​ട്ടോ, എ​​സ്-​​പ്രെ​​സ്സോ, സെ​​ലേ​​റി​​യോ, വാ​​ഗ​​ൺ-​​ആ​​ർ തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ 91.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് ക​​ന്പ​​നി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

Tags : GST small car market hatchback car

Recent News

Up