Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hand

നി​ങ്ങ​ളു​ടെ കൈ​വ​ശം എ​ത്ര അ​പ്പ​മു​ണ്ട്?

നി​ന്‍റെ സ​ഹോ​ദ​ര​ൻ നി​ന്നോ​ടു തെ​റ്റ് ചെ​യ്താ​ൽ നീ​യും അ​വ​നും മാ​ത്ര​മാ​യി​രി​ക്കെ ആ ​തെ​റ്റ് അ​വ​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ക. അ​വ​ൻ നി​ന്നെ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ, സ​ക​ല​ത്തി​ന്‍റെ​യും ഓ​രോ വാ​ക്കി​ന്‍റെ​യും സാ​ക്ഷ്യ​ത്തി​നാ​യി ഒ​രു മ​ധ്യ​സ്ഥ​നെ കൂ​ടെ കൊ​ണ്ടു​ചെ​ല്ലു​ക. അ​വ​ൻ, അ​വ​നെ​യും അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ, സ​ഭ​യോ​ടു പ​റ​യു​ക. സ​ഭ​യെ​പ്പോ​ലും അം​ഗീ​ക​രി​ക്കാ​ത്ത​വ​നെ നി​ന്‍റെ സ്നേ​ഹക്കൂട്ടാ​യ്മ​യി​ൽ​നി​ന്നു നീ​ക്കി ക​ള​യാ​വു​ന്ന​താ​ണ്. - ബൈ​ബി​ളി​ലെ അ​തി​സു​ന്ദ​ര​മാ​യ ഒ​രു വ​ച​നം. നോ​ന്പു​കാ​ല​ത്ത് ഈ ​വ​ച​ന​ത്തി​നു സ​വി​ശേ​ഷ തി​ള​ക്ക​മു​ണ്ട്.

സ്വാ​ഭാ​വി​ക​മാ​യി ന​മ്മു​ടെ മ​ന​സി​ൽ ഉ​ണ്ടാ​കു​ന്ന ചി​ന്ത മ​റ്റൊ​ന്നാ​ണ്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​ ക​ണി​ശ​ബു​ദ്ധി​യോ​ടു​കൂ​ടി അ​നു​ര​ഞ്ജ​ന​പ്പെ​ടാ​തെ നി​ൽ​ക്കു​ന്ന വ്യ​ക്തി​യെ അ​നു​ര​ഞ്ജ​ന​പ്പെ​ടു​ത്താ​ൻ ന​മ്മ​ൾ ആ​ദ്യം ദൈ​വ​ത്തോ​ടു പ​റ​യ​ണ​മെ​ന്ന​താ​ണ് സ്വാ​ഭാ​വി​ക​മാ​യി മ​നു​ഷ്യ​ൻ പൊ​തു​വേ എ​ടു​ക്കു​ന്ന ഒ​രു ആ​ധ്യാ​ത്മി​ക സ​മീ​പ​നം. എ​ന്നാ​ൽ, ഈ ​വ​ച​നം ന​മ്മോ​ടു പ​റ​യു​ന്ന​ത് എ​ന്താ​ണ്?

യേ​ശു​വി​നു വേ​ണ​മെ​ങ്കി​ൽ, നി​ന്‍റെ സ​ഹോ​ദ​ര​ൻ തെ​റ്റ് ചെ​യ്താ​ൽ ദൈ​വ​ത്തോ​ട് ആ ​സ​ങ്ക​ടം പ​റ​ഞ്ഞു പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു മാ​ത്രം പ​റ​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ൻ പ​രി​ശ്ര​മം ന​ട​ത്താ​തെ എ​ല്ലാം ദൈ​വ​ത്തെ ഏ​ൽ​പ്പി​ച്ചി​ട്ട് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​തി​നെ​തിരേ​യു​ള്ള ഒ​രു നി​ല​പാ​ടാ​ണ് ബൈ​ബി​ൾ ഇ​വി​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഇ​വി​ടെ മൂ​ന്നോ നാ​ലോ ഘ​ട്ട​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. ഒ​ന്ന് നി​ന്‍റെ സ​ഹോ​ദ​ര​ൻ തെ​റ്റ് ചെ​യ്താ​ൽ ആ​ദ്യം നീ ​ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് അ​വ​നെ ചെ​ന്നു ക​ണ്ട് ആ ​തെ​റ്റ് ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​തു ഫ​ല​വ​ത്താ​യി​ല്ലെ​ങ്കി​ൽ സെ​ക്ക​ൻ​ഡ് സ്റ്റെ​പ്പ് എ​ന്താ​ണ്? ചെ​ന്ന്, ഒ​രു മ​ധ്യ​സ്ഥ​നെ ഇ​തി​ൽ കൂ​ട്ടാ​ളി​യാ​ക്കു​ക. തെ​റ്റ് ചെ​യ്ത വ്യ​ക്തി അ​വ​നെ​യും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​ന​ക്കു സ​ഭ​യോ​ടു പ​റ​യാം. അ​പ്പോ​ഴും ദൈ​വ​ത്തോ​ടു പ​റ​യാ​മെ​ന്ന് പ​റ​യു​ന്നി​ല്ല! അ​തി​ന്‍റെ അ​ർ​ഥം മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള പ​ല പ്ര​ശ്ന​ങ്ങ​ളും മ​നു​ഷ്യ​ർ​ത​ന്നെ പ്ര​ത്യേ​ക താ​ത്പ​ര്യ​ങ്ങ​ൾ എ​ടു​ത്തു പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ്. ജീ​വി​ത​ത്തി​ൽ ആ​ധ്യാ​ത്മി​ക ഒ​ളി​ച്ചോ​ട്ടം ഇ​ല്ലാ​തെ, വ്യ​ക്തി​പ​ര​മാ​യി താ​ത്പ​ര്യ​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു ന​മ്മ​ൾ​ത​ന്നെ പ​രി​ഹ​രി​ക്ക​ണം എ​ന്ന​താ​ണ് മ​ത്താ​യി 18:15-17ലെ ​വ​ച​ന​ങ്ങ​ളി​ൽ നി​ഴ​ലി​ക്കു​ന്ന ദൈ​വ​താ​ത്പ​ര്യം.

എളുപ്പവഴികൾ തേടിയാൽ

ഈ ​നി​ല​പാ​ട് ക്രി​സ്തു അ​ങ്ങോ​ളം ഇ​ങ്ങോ​ളം തു​ട​രു​ന്ന​തു കാ​ണാം. ജീ​വി​ത​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യി വി​ഷ​യ​ത്തെ സ​മീ​പി​ക്കു​ന്ന​തി​നു പ​ക​രം ദൈ​വ​ത്തെ ജാ​മ്യം നി​ർ​ത്തി എ​ളു​പ്പ​വ​ഴി​ക​ൾ തേ​ട​രു​തെ​ന്നു​ള്ള സൂ​ച​ന ഇ​തി​ലു​ണ്ട്. ഇ​തേ നി​ല​പാ​ട് ഈ​ശോ മറ്റു സ്ഥ​ല​ങ്ങ​ളി​ലും സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്, അ​തി​ൽ ഒ​ന്ന് നി​ങ്ങ​ളു​ടെ കൈ​വ​ശം എ​ത്ര അ​പ്പം ഉ​ണ്ട് എ​ന്ന ചോ​ദ്യ​മാ​ണ്. അ​യ്യാ​യി​രം പേ​ർ​ക്ക് അ​ഞ്ച് അ​പ്പം എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ അ​തൊ​രു വി​രോ​ധാ​ഭാ​സ​മാ​യി തോ​ന്നി​യേ​ക്കാം. അ​തു​കൊ​ണ്ട് അ​പ്പ​സ്തോ​ല​ന്മാ​ർ ത​ന്നെ പ​റ​യു​ന്നു, ഇ​തു​കൊ​ണ്ട് എ​ന്താ​കാ​നാ​ണ്?. പ​ക്ഷേ, എ​ന്നാ​ലും ആ ​ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. നി​ങ്ങ​ളു​ടെ കൈ​വ​ശം എ​ത്ര അ​പ്പം ഉ​ണ്ട്? എ​ല്ലാ വി​ഷ​യ​ങ്ങ​ളും ദൈ​വ​തി​രു​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ കൈ​വ​ശ​മു​ള്ള​തി​നെ​ക്കു​റി​ച്ചു സ​ത്യ​സ​ന്ധ​മാ​യ ഒ​രു വി​ല​യി​രു​ത്ത​ൽ ന​മു​ക്ക് ഉ​ണ്ടാ​ക​ണം.

നോ​മ്പു​കാ​ല​ത്ത്

നി​ങ്ങ​ൾ ഒ​രു ഭ​വ​നം പ​ണി​യും​മു​ന്പേ ആ​ദ്യം അ​ട​ങ്ക​ൽ ത​യാ​റാ​ക്ക​ണം, അ​തി​നു ശേ​ഷം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തു​ക ഉ​ണ്ടോ‍യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കു വ​ച്ചു പ​ണി നി​ന്നു​പോ​യാ​ൽ പ​ണി ആ​രം​ഭി​ച്ചു പ​ക്ഷേ, പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല എ​ന്നു മ​റ്റു​ള്ള​വ​ർ അ​ധി​ക്ഷേ​പി​ച്ചേ​ക്കാം. സ​ത്യ​സ​ന്ധ​മാ​യി ജീ​വി​ത​ത്തെ സ​മീ​പി​ക്കു​ന്ന ആ​ധ്യാ​ത്മി​ക പ​രി​ച​ര​ണ​മാ​ണ് ഈ ​നോ​ന്പു കാ​ല​ത്തു ന​മ്മ​ൾ ചെ​യ്യേ​ണ്ട​ത്. ന​മ്മ​ൾ ചെ​യ്യേ​ണ്ട​തു ചെ​യ്യാ​തെ ദൈ​വ​ത്തെ​ക്കൊ​ണ്ട് ചെ​യ്യി​ക്കാ​മെ​ന്നു കാ​ണി​ക്കു​ന്ന മാ​ന്ത്രി​ക​മാ​യ സ​മീ​പ​നം ആ​ധ്യാ​ത്മി​ക​ത​യു​ടെ ഭാ​ഗ​മ​ല്ല എ​ന്ന സൂ​ച​ന​യാ​ണ് നോ​ന്പ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

Latest News

Up