x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​ർ മി​ല്ലി​ൽ യു​വാ​വി​ന്‍റെ കൈ ​കു​ടു​ങ്ങി അ​പ​ക​ടം


Published: February 6, 2026 07:24 PM IST | Updated: February 6, 2026 07:24 PM IST

തി​രു​വ​ന​ന്ത​പു​രം: ഫ്ലോ​ർ മി​ല്ലി​ലെ ജോ​ലി​ക്കി​ടെ യ​ന്ത്ര​ത്തി​ൽ യു​വാ​വി​ന്‍റെ കൈ ​കു​ടു​ങ്ങി അ​പ​ക​ടം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

സ്വ​ദേ​ശി ബി​നു ലാ​ൽ (29) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യ​ന്ത്ര​ത്തി​നു​ള്ളി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ​തോ​ടെ നി​ല​വി​ളി​ച്ച ബി​നു​ലാ​ലി​നെ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ മെ​ഷീ​ൻ ഓ​ഫ് ചെ​യ്ത് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൈ ​മെ​ഷീ​നി​ലു​ള്ളി​ലേ​ക്ക് കു​ടു​ങ്ങി​യി​രു​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യ​ന്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യാ​ണ് യു​വാ​വി​ന്‍റെ കൈ ​പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​നു​വി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.

Tags : Young man hand trapped flour mill

Recent News

Up