Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealTh

Family Health

മു​ട്ടു​വേ​ദ​ന​യും ആ​ധു​നി​ക​ചി​കി​ത്സ​യും: റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ

കാ​ല്‍​മു​ട്ടി​ലെ​യും ഇ​ടു​പ്പി​ലെ​യും സ​ന്ധി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ പു​തി​യ കാ​ല്‍​വ​യ്പ്പാ​ണ്.

റോ​ബോ​ട്ടു​ക​ള്‍ ഓ​പ്പ​റേ​ഷ​നി​ല്‍ എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നു എ​ന്ന​ത് പ​ല​രു​ടെ​യും സം​ശ​യ​മാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ന്‍റെ ഉ​ള്ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന റോ​ബോ​ട്ടി​ക് മെ​ഷീ​ന്‍ സ​ര്‍​ജ​നോ​ടൊ​പ്പം രോ​ഗി​യു​ടെ സ​മീ​പം നി​ല​യു​റ​പ്പി​ക്കു​ന്നു.

രോ​ഗി​യു​ടെ കാ​ല്‍​മു​ട്ടി​ന്‍റെ പൊ​സി​ഷ​ന്‍ മ​ന​സി​ലാ​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള കാ​മ​റ​ക​ള്‍, സ​ര്‍​ജ​നോ അ​ല്ലെ​ങ്കി​ല്‍ സ​ഹാ​യി​ക്കോ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മോ​ണി​റ്റ​ര്‍, എ​ല്ലു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം മു​റി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം (saw/burr) ഘ​ടി​പ്പി​ച്ച യ​ന്ത്ര​ക്കൈ എ​ന്നി​വ​യാ​ണ് റോ​ബോ​ട്ടി​ന്‍റെ
പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍.

എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗ​ങ്ങ​ള്‍ ഏ​ത​ള​വി​ല്‍ ക​ട്ട് ചെ​യ്യ​ണം എ​ന്നു​ള്ള​ത് നി​ജ​പ്പെ​ടു​ത്തു​ന്ന​തു സ​ര്‍​ജ​നാ​ണ്. റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കം​പ്യൂ​ട്ട​ര്‍ നാ​വി​ഗേ​ഷ​ന്‍ സോ​ഫ്റ്റ് വെ​യ​ര്‍ ഇ​തി​ല്‍ സ​ര്‍​ജ​നെ സ​ഹാ​യി​ക്കു​ന്നു.

സ​ര്‍​ജ​റി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ജ​നും സ​ഹാ​യി​ക​ളും ചേ​ര്‍​ന്ന് മു​ട്ട്, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​റ​ന്ന് ഉ​ള്‍​ഭാ​ഗം പ​രി​ശോ​ധി​ച്ച് എ​ല്ലു​ക​ളി​ല്‍ സെ​ന്‍​സ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും റോ​ബോ​ട്ടി​ന്‍റെ റ​ഫ​റ​ന്‍​സിം​ഗി​നു​വേ​ണ്ടി സെ​ന്‍​സ​ര്‍ പെ​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ക്ക് ചെ​യ്യു​ക​യും വേ​ണം.

തു​ട​ര്‍​ന്ന് റോ​ബോ​ട്ടി​ന്‍റെ യ​ന്ത്ര ക്കൈ ​കാ​ല്‍​മു​ട്ടി​ലേ​ക്ക് അ​ടു​പ്പി​ച്ചു​കൊ​ടു​ക്കു​മ്പോ​ള്‍, നേ​ര​ത്തെ നി​ജ​പ്പെ​ടു​ത്തി​യ അ​ള​വി​ല്‍ എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം റോ​ബോ​ട്ട് മു​റി​ക്കു​ന്നു. ഈ ​പ്ര​ക്രി​യ സ​ര്‍​ജ​ന് ആ​വ​ശ്യാ​നു​സ​ര​ണം നി​യ​ന്ത്രി​ക്കാം.

ഇം​പ്ലാ​ന്‍റു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി വ​ച്ചു നോ​ക്കി ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ല്ലു​ക​ള്‍ മു​റി​ച്ച​തി​ന്‍റെ അ​ള​വ്, ആം​ഗി​ള്‍ എ​ന്നി​വ സൂ​ക്ഷ്മ​മാ​യ തോ​തി​ല്‍ വീ​ണ്ടും മാ​റ്റാ​വു​ന്ന​താ​ണ്.

കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ വി​ജ​യി​ക്കാ​ന്‍ ഈ ​അ​ള​വു​ക​ളി​ല്‍ കൃ​ത്യ​ത വ​ള​രെ സു​പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നാ​ല്‍ സ​ര്‍​ജ​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തും റോ​ബോ​ട്ടി​ന്‍റെ കൃ​ത്യ​ത​യും സ​ഹാ​യ​ക​മാ​കു​ന്നു.

റോ​ബോ​ട്ടി​ന്‍റെ ച​ല​ന​ങ്ങ​ള്‍ കം​പ്യൂ​ട്ട​ര്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ലും അ​തോ​ടൊ​പ്പം സ​ര്‍​ജ​ന്‍റെ മേ​ല്‍​നോ​ട്ടം ഉ​ള്ള​തി​നാ​ലും എ​ല്ലു​ക​ള്‍​ക്കു ചു​റ്റു​മു​ള്ള ഞ​ര​മ്പു​ക​ള്‍, ര​ക്ത​ക്കു​ഴ​ലു​ക​ള്‍, ലി​ഗ​മെ​ന്‍റു​ക​ള്‍ മു​ത​ലാ​യ​വ​യ്ക്ക് പ​രി​ക്ക് പ​റ്റാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു.

കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ല്‍ റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് പ്ര​ചാ​രം കൂ​ടു​ന്നു​ണ്ട് എ​ന്നി​രു​ന്നാ​ലും, രോ​ഗി​ക​ള്‍​ക്ക് അ​തു​മൂ​ലം ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​യോ​ജ​ന​മു​ണ്ടോ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ഠ​ന​ങ്ങ​ള്‍ ഇ​നി​യും ആ​വ​ശ്യ​മാ​ണ്.

മെ​ഷീ​ന്‍ ലേ​ണിം​ഗ്/​ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്നീ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ കൂ​ടി ചേ​രു​മ്പോ​ള്‍ ഭാ​വി​യി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി​യു​ടെ സാ​ധ്യ​ത വി​പു​ല​മാ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ .ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

District News

സ്കൂ​ൾ ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച, വി​കാ​സം, പ​ഠ​നം എ​ന്നി​വ​യി​ൽ ആ​രോ​ഗ്യ​ത്തി​നു​ള്ള സ്ഥാ​നം തി​രി​ച്ച​റി​ഞ്ഞ് സ്കൂ​ൾ​ത​ല​ത്തി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​യി​ൽ അ ​ആ അ​ക്ഷ​രം ആ​രോ​ഗ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.

ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗി​ക​പ്ര​ത്യു​ത്പാ​ദ​ന ആ​രോ​ഗ്യം, സാ​മൂ​ഹ്യ സു​സ്ഥി​ര​ത എ​ന്നീ മേ​ഖ​ല​ക​ളി​ൽ 11 ഉ​പ​മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ​ഗ്ര സ്കൂ​ൾ ആ​രോ​ഗ്യ പ​ദ്ധ​തി​യാ​ണ് അ ​ആ അ​ക്ഷ​രം ആ​രോ​ഗ്യം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ കാ​ലി​ക​മാ​ക്കി സൂ​ക്ഷി​ക്കാ​ൻ ഹെ​ൽ​ത്ത് കാ​ർ​ഡ് മു​ഖേ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. പ്രാ​ഥ​മി​ക​ത​ലം മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ലു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

മാ​ന​ന്ത​വാ​ടി ദ്വാ​ര​ക എ​യു​പി സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ജെ​റി​ൻ എ​സ്.

ജെ​റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ കെ.​എം. മു​സ്ത​ഫ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ശ്രീ​നി​വാ​സ​ൻ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ബി​ജി ഏ​ബ്ര​ഹാം, മാ​ന​ന്ത​വാ​ടി ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​ൻ. അ​ശ്വ​തി, ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് മ​ജോ ജോ​സ​ഫ്, മാ​ന​ന്ത​വാ​ടി നൂ​ണ്‍ മീ​ൽ ഓ​ഫീ​സ​ർ പി.​സി. സ​ന്തോ​ഷ്, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ, പൊ​രു​ന്ന​ന്നൂ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് സൂ​പ്പ​ർ​വൈ​സ​ർ പ്രീ​ത, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മ​ഞ്ജു​നാ​ഥ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ലാ​ലി, കൗ​ണ്‍​സി​ല​ർ ജാ​സ്മി​ൻ ബേ​ബി, അ​ക്ഷ​രം ആ​രോ​ഗ്യം മെ​ന്‍റ​ർ അ​ധ്യാ​പി​ക സീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

 

National

ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പവാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.

National

മണിപ്പുര്‍ കലാപം: പരിക്കേറ്റ എംഎല്‍എയുടെ ആരോഗ്യം മോശം

ഇം​​​​ഫാ​​​​ല്‍: മ​​​​ണി​​​​പ്പു​​​​രി​​​​ല്‍ 2023ലു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ ബി​​​​ജെ​​​​പി എം​​​​എ​​​​ല്‍എ വും​​​​ഗ്‌​​​​സാ​​​​ഗി​​​​ന്‍ വാ​​​​ല്‍റ്റെ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഡെ​​​​ല്‍ഹി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വൈ.​​​​ ഖേം​​​​ച​​​​ന്ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി എം​​​​എ​​​​ല്‍എ​​​​യെ ക​​​​ണ്ടു. വേ​​​​ഗ​​​​ത്തി​​​​ല്‍ സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. താ​​​ൻ​​​ലോ​​​ൺ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്ന് ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ണ് വാ​​​ൽ​​​റ്റെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.
2023 മേ​​​​യി​​​​ല്‍ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് എം​​​​എ​​​​ൽ​​​​എ​​​​യ്ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ര​​​​ണ്ടു​​​​വ​​​​ര്‍ഷ​​​​ത്തോ​​​​ളം ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

Health

കാ​ൻ​സ​ർ ചി​കി​ത്സ, പ്ര​തി​രോ​ധം

കാ​ൻ​സ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ധാ​ന സാ​മൂ​ഹി​ക മി​ഥ്യാ​ധാ​ര​ണ​യാ​യി നി​ല​നി​ൽ​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മൂ​ലം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വേ​ച​ന​വും ഒ​റ്റ​പ്പെ​ട​ലും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

ഇ​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കാ​ല​താ​മ​സം വ​രു​ത്താ​ൻ ഇ​ട​യാ​ക്കും. ഈ ​മി​ഥ്യാ​ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ, ആ​യു​ർ​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത​വും ബ​ദ​ൽ ചി​കി​ത്സ​ക​ളും ശ​ക്ത​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​ണ്. ഈ ​ചി​കി​ത്സ​ക​ൾ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ച് ആ​ശ്വാ​സം പ്ര​ദാ​നം ചെ​യ്യു​മെ​ങ്കി​ലും, അ​വ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന് പ​ക​ര​മാ​വി​ല്ല.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും സാ​ധാ​ര​ണ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കൊ​പ്പം യോ​ഗ, ഫി​സി​യോ​തെ​റാ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത​ര ചി​കി​ത്സ​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, അ​വ കാ​ൻ​സ​റി​നു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​യാ​യി ഒ​രി​ക്ക​ലും ക​ണ​ക്കാ​ക്ക​രു​ത്.

കാ​ൻ​സ​ർ ഒ​രു സ​ങ്കീ​ർ​ണ രോ​ഗ​മാ​ണ്, അ​തി​ന്‍റെ ചി​കി​ത്സ​യ്ക്ക് സാ​ധാ​ര​ണ​യാ​യി ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി എ​ന്നി​വ​യു​ടെ സം​യോ​ജ​നം ആ​വ​ശ്യ​മാ​ണ്.

കാ​ൻ​സ​റി​നെ അ​ക​റ്റാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വും വ​ർ​ജി​ക്കു​ക.

* ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ക. ചു​വ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​റ​ച്ചി​യു​ടെ (ബീ​ഫ്, മ​ട്ട​ൻ, പോ​ർ​ക്ക്) ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

* എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക. മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി​യു​ള്ള ദി​ന​ച​ര്യ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

* കൃ​ത്യ​മാ​യ വി​ശ്ര​മം, ആ​റ് മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ രാ​ത്രി സു​ഖ​നി​ദ്ര ശീ​ല​മാ​ക്കു​ക.

* ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ന്ന മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലെ വി​വി​ധ ദ്വാ​ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം, ദീ​ർ​ഘ​മാ​യു​ള്ള അ​സാ​ധാ​ര​ണ മ​ല​മൂ​ത്ര വി​സ​ർ​ജ​നം തു​ട​ങ്ങി​യ​വ ക​ണ്ടാ​ൽ ഉ​ട​നെ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* സ്ത്രീ​ക​ൾ എ​ല്ലാ മാ​സ​വും സ്വ​യം സ്ത​ന പ​രി​ശോ​ധ​ന ശീ​ല​മാ​ക്കു​ക, 40 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​യ പ​രി​ശോ​ധി​ച്ചു വെ​ള്ള​യോ ചു​മ​പ്പോ ആ​യ പാ​ടു​ക​ളോ വ്ര​ണ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* 21 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ക.

9 വ​യ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ എ​ച്ച്.​പി. വി ​വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക. 40 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ സ്ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ധ്യ​ത അ​റി​യു​ക.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Health

കാ​ൻ​സ​ർ പ്രതിരോധം - ലക്ഷണങ്ങൾ അവഗണിക്കരുത്

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി നാലിന് ​ആ​ഗോ​ള​ത​ല​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നം ആ​ച​രി​ച്ചു വ​രു​ന്നു. ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും കാ​ൻ​സ​റി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ദി​നാ​ച​ര​ണം.

"യു​ണൈ​റ്റ​ഡ് ബൈ ​യു​ണീ​ക്ക് " എ​ന്നതാണ് 2026ലെ ​തീം. കാ​ൻ​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഈ ​തീം എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണു കാ​ൻ​സ​ർ. ഭ​യ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ൻ​സ​ർ നിരക്കുകളെ സൂ​ചി​പ്പി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (WHO) ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​കാ​ൻ​സ​റി​ന്‍റെ ആ​ഗോ​ളഭാ​രം 20 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ളി​ലും ഏ​ക​ദേ​ശം 10 ദ​ശ​ല​ക്ഷം മ​ര​ണ​ങ്ങ​ളി​ലും എ​ത്തി.

ഈ ​സം​ഖ്യ​ക​ൾ കാൻസർ തോത് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ൽ, 2022ൽ ​ഏ​ക​ദേ​ശം 1.46 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യ​യെ ബാ​ധി​ക്കു​ന്ന, ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് സ്ത​നാ​ർ​ബു​ദം, ശ്വാ​സ​കോ​ശം, ഓ​റ​ൽ, സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റു​ക​ൾ.

അ​ത്യാ​ധു​നി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന് പേ​രു​കേ​ട്ട കേ​ര​ള​ത്തി​ലും ക്യാ​ൻ​സ​റു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ് .

എ​ന്താ​ണ് കാ​ൻ​സ​ർ?

യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ശ​രീ​ര കോ​ശ​ങ്ങ​ൾ പെ​റ്റുപെ​രു​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്ക് പൊ​തു​വെ പ​റ​യു​ന്ന പേ​രാ​ണ് കാ​ൻ​സ​ർ.

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ

-ശ​രീ​ര​ദ്വാ​ര​ങ്ങ​ളി​ലൂ​ടെ ര​ക്ത​സ്രാ​വം

-ശ​രീ​ര​ത്തി​ല്‍ കാ​ണു​ന്ന മു​ഴ​ക​ള്‍

-ദീ​ർ​ഘ​കാ​ലം ഉ​ണ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന വ്ര​ണ​ങ്ങ​ള്‍

-അ​രി​മ്പാ​റ, കാ​ക്കാ​പ്പു​ളി എ​ന്നി​വ​യി​ല്‍ മാ​റ്റം കാ​ണുക

-വി​ഴു​ങ്ങു​വാ​നു​ള്ള വി​ഷ​മം

-മൂ​ത്ര​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍, ര​ക്തം പോ​ക്ക്

-മ​ല​ശോ​ധ​ന​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍

-കൂ​ടി​ക്കൂ​ടി​വ​രു​ന്ന ശ​ബ്ദ​മ​ട​പ്പ്

-കാ​ര​ണം ഇ​ല്ലാ​ത്ത ശ​രീ​ര മെ​ലി​ച്ചി​ൽ.

-കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ നീ​ണ്ടു​നി​ല്‍​കു​ന്ന പ​നി

കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ

നാ​ഷ​ണ​ൽ കാ​ൻ​സ​ർ ര​ജി​സ്റ്ററി പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം 2022ൽ ​ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 14,61,427 എന്നാണ് (ക്രൂ​ഡ് നി​ര​ക്ക്: 100,000 ന് 100.4).

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ്യ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താണ, ക​ണ്ണൂ​ർ.
ഫോൺ: 6238265965

Health

ഡി​മെ​ന്‍​ഷ്യ: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാം

ഡി​മെ​ന്‍​ഷ്യ പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ചു​ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ആ​ന്‍റി​ഡി​പ്ര​സ​ന്‍റ്, ആ​ന്‍റി സൈ​ക്കോ​ട്ടി​ക്ക്, അ​ന്‍​സി​യോ​ലൈ​റ്റി​ക് മ​രു​ന്നു​ക​ളാ​ണ് ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സാ​ധാ​ര​ണ​യാ​യി ന​ല്‍​കു​ന്ന​ത്.

മ​രു​ന്നു​ക​ള്‍ ഇ​ല്ലാ​തെ ചി​കി​ത്സ സാ​ധ്യ​മോ?

മ​രു​ന്നു​ക​ളോ​ടൊ​പ്പ​മാ​ണ് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ മ​റ്റു ചി​കി​ത്സാ​രീ​തി​ക​ള്‍ പാ​ലി​ക്കു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ കൊ​ഗ്നി​റ്റീ​വ് ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി, തു​ട​ര്‍​ന്ന് വി​ഷാ​ദം, ഉ​ത്ക​ണ്ഠ എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ reminiscence therapy, റി​യാ​ലി​റ്റി ഓ​റി​യ​ന്‍റേ​ഷ​ൻ തെ​റാ​പ്പി എ​ന്നി​വ​യാ​ണ് മ​രു​ന്നി​നോ​ടൊ​പ്പം രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന​ത്.

രോ​ഗി​ക​ളെ അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, (സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ സ്വ​യം ചെ​യ്യു​ക, പാ​ട്ട് കേ​ള്‍​ക്കു​ക, ചെ​ടി​ക്ക് വെ​ള്ളം ഒ​ഴി​ക്കു​ക, തു​ട​ങ്ങി​യ​വ) വ്യാ​യാ​മം ശീ​ലി​ക്കു​ക എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​മാ​ണ്.

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രെ മാ​ന​സി​ക​മാ​യി പി​ന്തു​ണ​യ്‌​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​രി​ച​ര​ണം ന​ല്‍​കു​മ്പോ​ള്‍ സ്വ​യം സ​മ്മ​ര്‍​ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​യി​രി​ക്ക​ണം. അ​തി​നാ​യി രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം അ​വ​രി​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​താ​ണ്.

മ​നോ​രോ​ഗ വി​ദ​ഗ്ധ​നു​മാ​യി​ട്ടു​ള്ള ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​ന്നു. ഇ​തു​കൂ​ടാ​തെ ഇ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി നി​ര​വ​ധി സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പു​ക​ളും നി​ല​വി​ലു​ണ്ട്.

സ​മ​ഗ്ര​മാ​യ സ​മീ​പ​നം

ഡെ​മെ​ന്‍​ഷ്യ രോ​ഗ​ത്തി​ന്‍റെ പ​രി​ച​ര​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍, മ​നഃ​ശാ​സ്ത്ര​പ​രം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ചി​കി​ത്സാ രീ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​താ​ണ്.

രോ​ഗി​ക​ള്‍​ക്കും പ​രി​ച​ര​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കും വേ​ണ്ട പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ല്‍ മ​നോ​രോ​ഗ വി​ദ​ഗ്ധ​ര്‍, നാ​ഡീ​വി​ദ​ഗ്ധ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റ് ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ച​ര​ണ​വും നി​ര്‍​ദേ​ശ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

കൃ​ത്യ​മാ​യി അ​റി​യാം

ഡി​മെ​ന്‍​ഷ്യ എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കു​ക. രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ അ​റി​വു​ണ്ടെ​ങ്കി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​തു തി​രി​ച്ച​റി​ഞ്ഞ് ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​ര്‍​ക്കു​ക, രോ​ഗി​യോ​ടൊ​പ്പം ത​ന്നെ രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രെ​യും പി​ന്തു​ണ​യ്‌​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​ല​ക്ഷ്മി എ​സ്.
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, സൈ​ക്യാ​ട്രി
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

അ​യ​ൺ ഗു​ളി​ക​ക​ൾ ദി​വ​സ​വും ക​ഴി​ക്ക​ണോ? പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത് എന്തെല്ലാം? ​

ശരീ​ര​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ മൂ​ല​ക​മാ​ണ് അ​യ​ൺ അ​ഥ​വാ ഇ​രു​മ്പ്. എ​ന്നാ​ൽ അ​യ​ൺ സ​പ്ലി​മെന്‍റു​ക​ൾ ക​ഴി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​മ്മ​ളി​ൽ പ​ല​രും അ​ശ്ര​ദ്ധ​രാ​കാ​റു​ണ്ട്. അ​യ​ൺ ഗു​ളി​ക​ക​ൾ ദി​വ​സ​വും ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​ക​രം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​ക്കു​ന്ന​താ​ണെ​ന്ന് പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ 40എംജിയിൽ ​കൂ​ടു​ത​ൽ അ​യ​ൺ ഉ​ള്ളി​ൽ ചെ​ല്ലു​മ്പോ​ൾ ശ​രീ​രം ഹെ​പ്സി​ഡി​ൻ എ​ന്നൊ​രു ഹോ​ർ​മോ​ൺ പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഈ ​ഹോ​ർ​മോ​ൺ അ​യ​ണിന്‍റെ ആ​ഗി​ര​ണം താ​ത്കാ​ലി​ക​മാ​യി ത​ട​യു​ന്നു.‌

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മ​രു​ന്നു ക​ഴി​ക്കു​മ്പോ​ൾ, അ​ടു​ത്ത ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഹെ​പ്സി​ഡി​ന്‍റെ അ​ള​വ് കു​റ​യാ​ൻ ശ​രീ​ര​ത്തി​നു സ​മ​യം ല​ഭി​ക്കു​ന്നു. ഇ​ത് അ​യ​ൺ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ആ​ഗി​ര​ണം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. ദി​വ​സ​വും ക​ഴി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വ​യ​റി​ലെ അ​സ്വ​സ്ഥ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും ഈ ​രീ​തി സ​ഹാ​യി​ക്കും.

ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണം, ഊ​ർ​ജസ്വ​ല​ത, മെ​റ്റ​ബോ​ളി​സം എ​ന്നി​വ​യ്ക്ക് അ​യ​ൺ അ​ത്യാ​വ​ശ്യ​മാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ലെ ഹീ​മോ​ഗ്ലോ​ബിന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്.

അ​യ​ണി​ന്‍റെ കു​റ​വു​ണ്ടെ​ങ്കി​ൽ ക​ടു​ത്ത ക്ഷീ​ണ​വും ത​ള​ർ​ച്ച​യും ശ്വാ​സം​മു​ട്ട​ൽ, ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​ക, ഏ​കാ​ഗ്ര​ത കു​റ​യു​ക, മു​ടി​കൊ​ഴി​ച്ചി​ൽ, വി​ള​റി​യ ച​ർമം തുടങ്ങിയവ അ​നു​ഭ​വ​പ്പെ​ടാം.

റെ​ഡ് മീ​റ്റ്, മു​ട്ട, ചി​ക്ക​ൻ തു​ട​ങ്ങി​യ​വ അ​യ​ണി​ന്‍റെ മി​ക​ച്ച സ്രോ​ത​സു​ക​ളാ​ണ്. എ​ന്നാ​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ അ​യ​ൺ ആ​ഗി​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​റു​ണ്ട്. ചാ​യ, കാ​പ്പി, കൊ​ക്കോ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ അ​യ​ൺ ആ​ഗി​ര​ണം കു​റ​യ്ക്കും.

അ​തി​നാ​ൽ ഇ​വ അ​യ​ൺ ഗു​ളി​ക​ക​ൾ​ക്കൊ​പ്പം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​യ​ൺ കു​റ​വു​ള്ള ഒ​രാ​ൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. എ​ന്നാ​ൽ ചി​ല​രി​ൽ ഇ​ത് മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം.

ക​ഠി​ന​മാ​യ വി​ള​ർ​ച്ച ഉ​ള്ള​വ​ർ സ്വ​യം ചി​കി​ത്സ​യ്ക്കു നി​ൽ​ക്കാ​തെ ഒ​രു ഡോ​ക്‌ടറു​ടെ നി​ർ​ദേശം തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Kerala

ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.

കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.

ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.

മലബാർ കാൻസർ സെന്‍ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്‍ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.

കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.

പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.

ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.

ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Health

കുട്ടികളുടെ പല്ലിനു കരുതലാവാം

കു​ട്ടി​ക​ളെ ആ​ദ്യ​മാ​യി ദ​ന്ത ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​ത് ആ​ദ്യ​പ​ല്ലു വ​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു വ​യ​‌​സി​നു മു​മ്പാ​യി. പ​ല്ലു​ക​ൾ വ​രു​ന്ന​തി​നു മു​ന്പായി രോ​ഗാ​ണു​വി​മു​ക്ത​മാ​യ ഒ​രു തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ വ്യ​ത്തിയാ​ക്ക​ണം.

രാത്രിയിൽ പാൽ കുടിച്ചാൽ

രാ​ത്രി​യി​ൽ പാ​ൽ കൊ​ടു​ത്ത് ഉ​റ​ക്കു​ന്ന​ത് പ​ല്ലു​ക​ൾ​ക്കും മോ​ണ​യ്ക്കും ദോ​ഷ​മു​ണ്ടാ​ക്കും.​ ഇ​ത്ത​ര​ത്തി​ൽ പാ​ലു കൊ​ടു​ക്കേ​ണ്ട​താ​യി വ​ന്നാ​ൽ രോ​ഗാ​ണു​വി​മു​ക്ത​മാ​യ തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ​യും പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്ക​ണം.

ടൂത്ത് പേസ്റ്റ് എപ്പോൾ?

കു​ഞ്ഞ് തു​പ്പാ​ൻ തു​ട​ങ്ങു​മ്പോ​ൾ തൊ​ട്ട് ടൂ​ത്ത്പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.​ മൂ​ന്നു വ​യ​‌​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പേ​സ്റ്റി​ന്‍റെ ഒ​രു മ​യം മ​തി​യാ​വും.​ ഒ​രു പ​യ​ർ​മ​ണി വ​ലി​പ്പ​ത്തി​ൽ പേ​സ്റ്റ് മൂ​ന്ന് വ​യ​‌​സി​ന് ശേ​ഷം ഉ​പ​യോ​ഗി​പ്പി​ക്കാം.

ബ്രഷിംഗ് എപ്പോൾ?

ശ​രി​യാ​യ രീ​തി​യി​ൽ​ ദി​വ​സ​ത്തി​ൽ ര​ണ്ടു​നേ​രം ബ്ര​ഷ് ചെ​യ്യി​പ്പി​ക്കാ​ൻ ചെ​റു​പ്പം മു​ത​ലേ ശീ​ലി​പ്പി​ക്കു​ക.​ ചെ​റു​തും വ​ലു​തു​മാ​യി എ​ന്ത് ക​ഴി​ച്ചാ​ലും ക​ഴു​കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി ഒ​രു ക​ണ്ണാ​ടി​ക്ക് അ​ഭി​മു​ഖ​മാ​യി ബ്ര​ഷ് ചെ​യ്യാ​ൻ പ​ഠി​പ്പി​ക്ക​ണം.

ദൈ​ർ​ഘ്യം മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​നി​റ്റ് വ​രെ ആ​കാം. ആ​റു വ​യ​‌​സു മു​ത​ൽ ഫ്ലോ​സ്റ്റിം​ഗും പ​ഠി​പ്പി​ക്ക​ണം.

പോട് ഒഴിവാക്കാൻ

പ​ല്ലു​ക​ളി​ൽ പോ​ട് ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ പി​റ്റ് &​ ഫി​ഷ​ർ സീ​ലാ​ൻഡ് ചി​കി​ൽ​സ​യും ഫ്ലൂറൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ട​ത്തേ​ണ്ട​താ​ണ്.

ആറു മാസത്തിലൊരിക്കൽ

സ​മ​യോ​ചി​ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ദ​ന്ത​ഡോ​ക്ട​റെ കാ​ണ​ണം. കു​ട്ടി​ക​ൾ​ക്ക് മ​റ്റെ​ന്തെ​​ങ്കി​ലും അ​സു​ഖ​ങ്ങ​ളോ ഏ​തെങ്കി​ലും​ മ​രു​ന്നു​ക​ളോ ക​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഡോ​ക്ട​റെ അ​റി​യി​ക്ക​ണം.

ചില ശീലങ്ങൾ തുടർന്നാൽ

നി​ല​നി​ൽ​ക്കു​ന്ന ശീ​ല​ങ്ങ​ൾ ആ​യി​ട്ടു​ള്ള വാ​യ തു​റ​ന്നു ഉ​റ​ക്കം, വി​ര​ൽ കു​ടി, ചു​ണ്ട് ക​ടി, നാ​ക്ക് ത​ള്ള​ൽ ഇ​വ​യ്ക്ക് സ​മ​യ​ത്ത് പ​രി​ഹാ​രം കാ​ണ​ണം.

അലർജിയുണ്ടെങ്കിൽ

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ദ​ന്ത ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ന് മു​മ്പ് മ​രു​ന്നു​ക​ൾ​ക്ക് അ​ല​ർ​ജി​യോ ഇ​ഞ്ച​ക്ഷ​ൻ അ​ല​ർ​ജി​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഡോ​ക്ട​റോ​ട് പ​റ​യേ​ണ്ട​താ​ണ്.

ഭയപ്പെടുത്തരുത്

വ​ള​രെ വൈ​ദ​ഗ്ധ്യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ട​ത്തി കു​ട്ടി​ക​ളു​ടെ ദ​ന്ത ചി​കി​ത്സാ ഭീ​തി മാ​റ്റിയെടു​ത്താ​ണ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.​ ഇ​ത് തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കും പ്ര​യോ​ജ​നം ചെ​യ്യും.

കു​ട്ടി​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന സ​മ​യ​ത്ത് ഡോ​ക്ട​റു​ടെ അ​ടു​ത്തു കൊ​ണ്ടു പോ​യി കു​ത്തി​വ​യ്പ്പി​ക്കും എ​ന്നു പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903

Health

വരുന്നൂ, ചൂടുകാലം.. കരുതിയിരിക്കാം

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം.

ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കിടെ വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

താ​പനി​യ​ന്ത്ര​ണം തക​രാ​റി​ലാ​യാൽ...

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം.

ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മരോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം.

ഇതൊക്കെ ശ്രദ്ധിക്കാം

* തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാവേ​ള​യി​ല്‍ വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​ത്.

* ക​ട​ക​ളി​ല്‍ നി​ന്നും പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും ജ്യൂ​സ് കു​ടി​ക്കു​ന്ന​വ​ര്‍ ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക.

കുടിവെള്ളത്തിന്‍റെ ശുദ്ധിയും ഉറപ്പുവരുത്തുക.

* വീ​ട്ടി​ലെ ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക.

* നേ​രി​ട്ടു​ള്ള വെ​യി​ലേ​ല്‍​ക്കാ​തി​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ക.

* ക​ട്ടി കു​റ​ഞ്ഞ​തും വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആ​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

* 11 മു​ത​ല്‍ മൂന്ന് വ​രെ​യു​ള്ള സ​മ​യം നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.

* പ്രാ​യ​മാ​യ​വ​ര്‍, ചെ​റി​യ കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗം ഉ​ള്ള​വ​ര്‍, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.

* വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന കാ​റി​ലും മ​റ്റും കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക.

* ചൂ​ട് പു​റ​ത്തു പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ടു​ക.

* ക്ഷീ​ണ​മോ സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യോ തോ​ന്നി​യാ​ല്‍ ത​ണ​ലി​ലേ​ക്ക് മാ​റി​യി​രു​ന്ന് വി​ശ്ര​മി​ക്ക​ണം. ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക.

* വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​ക​യും ശ​രീ​രം ത​ണു​പ്പി​ക്കു​ക​യും വേ​ണം.

* ഫാ​ന്‍, എ​സി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക.

* പ​ഴ​ങ്ങ​ളും സാ​ല​ഡു​ക​ളും ക​ഴി​ക്കു​ക.

* ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം തു​ട​ങ്ങി​യ​വ ധാ​രാ​ള​മാ​യി കു​ടി​ച്ച് വി​ശ്ര​മി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ​ആരോ​ഗ്യ കേ​ര​ളം ആൻഡ് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Health

മുട്ടുവേദനയ്ക്കു പിന്നിൽ ജീവിതശൈലിയോ?

ഏ​ക​ദേ​ശം പ​തി​ന​ഞ്ച് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ കാ​ൽ​മു​ട്ടു​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന​ത്.

ദി​ന​ച​ര്യ​ക​ൾ ചെ​യ്യാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടും അം​ഗ​വൈ​ക​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​ത​രോ​ഗ​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യ കാ​ൽ​മു​ട്ടു​വേ​ദ​ന.

വി​ല്ല​ൻ അ​മി​ത​ഭാ​ര​മോ?

കാ​ൽ​മു​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ലാ​കു​ന്ന​ത് ഈ ​രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കൂ​ടു​ത​ൽ സ​മ​യം കാ​ൽ​മു​ട്ടി​ൽ അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം ചെ​ലു​ത്തു​ന്ന സ്വ​ഭാ​വ​മാ​ണ് മ​റ്റൊ​ന്ന്. കൂ​ടു​ത​ൽ സ​മ​യം കു​ത്തി​യി​രി​ക്കു​ന്ന​തും ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ന്ന​തും കാ​ൽ​മു​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​ധ്വാ​ന​ഭാ​രം വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

ജീ​വി​ത​ശൈ​ലി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, കാ​ൽ​മു​ട്ടി​ലേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ, അ​സ്ഥി​ക​ളി​ൽ കാ​ത്സ്യ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് (പ്ര​ത്യേ​കി​ച്ച് ആ​ർ​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ളി​ൽ) എ​ന്നി​വ​യാ​ണ് കാ​ര​ണ​ങ്ങ​ൾ.

പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി​സ​ന്ധി​ക​ളു​ടെ ധ​ർ​മ​ങ്ങ​ൾ ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വേ​റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

ആ​ർ​ത്ത​വ​വി​രാ​മം പ്ര​ശ്ന​മാ​കു​മോ?

ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും മൂ​ലം രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​വും. ഈ ​പ്ര​ശ്നം പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

ആ​ർ​ത്ത​വ​വി​രാ​മ​ശേ​ഷം അ​സ്ഥി​ക​ളി​ലെ കാ​ത്സ്യം ശേ​ഖ​ര​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഗ​ർ​ഭാ​ശ​യം നേ​ര​ത്തേ നീ​ക്കം ചെ​യ്യു​ന്ന​വ​രി​ൽ ഇ​തി​ന്‍റെ ഗൗ​ര​വം കൂ​ടു​ത​ലാ​കാ​വു​ന്ന​താ​ണ്.

സ്വ​യം​ചി​കി​ത്സ അ​പ​ക​ട​മോ?

കാ​ൽ​മു​ട്ടു​ക​ളി​ൽ വേ​ദ​ന ആ​രം​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​രും അ​തു വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​വാ​ങ്ങി ക​ഴി​ച്ചും തൈ​ല​മോ ഓ​യി​ന്‍റ്മെ​ന്‍റോ പു​ര​ട്ടി​യും പ​ല​രും താ​ത്കാ​ലി​കാ​ശ്വാ​സം ക​ണ്ടെ​ത്തു​ക​യാ​ണു ചെ​യ്യാ​റു​ള്ള​ത്.

എ​ന്നാ​ൽ, അ​തോ​ടൊ​പ്പം രോ​ഗം മു​ന്നോ​ട്ടു​സ​ഞ്ച​രി​ക്കു​ന്നു​ണ്ടാ​വും. അ​ക്കാ​ര്യം ഇ​വ​രൊ​ന്നും അ​റി​യു​ക​യി​ല്ല. അ​വ​സാ​നം വെ​റു​തെ ഇ​രി​ക്കു​മ്പോ​ൾ​പോ​ലും വേ​ദ​ന ബു​ദ്ധി​മു​ട്ടി​ക്കുമ്പോ​ഴാ​വും പ​ല​രും ഡോ​ക്ട​റെ കാ​ണ​ണോ എ​ന്നു​പോ​ലും ചി​ന്തി​ക്കാ​റു​ള്ള​ത്.

പ​ടി​ക​ൾ ക​യ​റാ​നും കൂ​ടു​ത​ൽ സ​മ​യം നി​ൽ​ക്കാ​നും പ്ര​യാ​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് പ​ല​രും ഇ​പ്പോ​ഴും ഡോ​ക്ട​ർ​മാ​രെ കാ​ണാ​റു​ള്ള​ത്.

പ​രി​ഹാ​ര​മെ​ന്ത്?

അ​മി​ത ശ​രീ​ര​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും ഉ​ണ്ടെ​ങ്കി​ൽ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗം. കു​ത്തി​യി​രി​ക്കു​ന്ന ശീ​ലം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

ക​യ​റ്റം ക​യ​റു​ക, ഓ​ടു​ക, ഇ​റ​ക്കം ഇ​റ​ങ്ങു​ക, പ​ടി​ക​ൾ ക​യ​റു​ക, ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ക എ​ന്നി​വ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് രോ​ഗി​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണം.

ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്യ​ണം. ആ​ർ​ത്ത​വ​വി​രാ​മ​ശേ​ഷം സ്ത്രീ​ക​ളി​ൽ അ​സ്ഥി​ക​ളി​ലെ കാ​ത്സ്യം ശേ​ഖ​രം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത് ഈ​സ്ട്ര​ജ​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ അ​ഭാ​വ​മാ​ണ്. മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്ര​മേ ആ​കാ​വൂ.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ രോ​ഗി​ക​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ കാ​ൽ​മു​ട്ടി​ലെ വേ​ദ​ന​യും പ്ര​ശ്ന​ങ്ങ​ളും വ​ള​രെ ചെ​റി​യ കാ​ല​യ​ള​വി​ന​കം പൂ​ർ​ണ​മാ​യും സു​ഖ​മാ​ക്കാ​നാ​വും.

ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി​വ​രി​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം.പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393.

District News

എ​യ്ഡ്സ് പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ കാ​ന്പ​യി​ൻ

മ​ല​പ്പു​റം: ജി​ല്ല​യി​ലെ എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല എ​യ്ഡ്സ് നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ സ​മി​തി അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വാ​തി ച​ന്ദ്ര​മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. സം​യോ​ജി​ത ആ​രോ​ഗ്യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം ച​ർ​ച്ച ചെ​യ്തു.

എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി സം​യോ​ജി​ത ആ​രോ​ഗ്യ കാ​ന്പ​യി​നു​ക​ൾ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "പ്രോ​ഗ്രാ​മാ​റ്റി​ക് മാ​പ്പിം​ഗ്’, ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് എ​ന്നി​വ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ക​മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് യോ​ഗം എ​ന്നി​വ വി​ല​യി​രു​ത്തി.

എ​ച്ച്ഐ​വി/​എ​യ്ഡ്സ് ആ​ക്ട് 2017 സം​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള "ഉ​ണ​ർ​വ്’ കാ​ന്പ​യി​ൻ ശ​ക്ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ എ​ച്ച്ഐ​വി പോ​സി​റ്റീ​വ് നെ​റ്റ് വ​ർ​ക്കും ടി​ഐ പ്രോജ​ക്ടു​ക​ളും നേ​രി​ടു​ന്ന ചി​കി​ത്സാ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, ഫ​ണ്ട് ല​ഭ്യ​ത തു​ട​ങ്ങി​യ പ​രാ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. ഇ​വ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. ജ​യ​ന്തി, ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​നൂ​ന​മ​ർ​ജ, ദി​ശ ക്ല​സ്റ്റ​ർ പ്രോ​ഗ്രാം മാ​നേ​ജ​ർ എ​സ്. സു​നി​ൽ​കു​മാ​ർ, ദി​ശ ക്ലി​നി​ക്ക​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ സ​പ്ന രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി, സ​മി​തി​യി​ലെ വി​വി​ധ അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Health

ആരോഗ‍്യ വിചാരം

ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാ​ം.


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ​രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ... ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.


വി​വ​ര​ങ്ങ​ൾ​: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്, കാർഡിയോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

District News

ആ​രോ​ഗ്യം ആ​ന​ന്ദം വൈ​ബ് ഫോ​ർ വെ​ൽ​ന​സ് കാ​ന്പ​യി​ന് തു​ട​ക്കം

പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം, പ്രാ​യാ​നു​സൃ​ത വ്യാ​യാ​മം, കൃ​ത്യ​മാ​യ ഉ​റ​ക്കം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി പു​തു​വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​രോ​ഗ്യം ആ​ന​ന്ദം വൈ​ബ് 4 വെ​ൽ​ന​സ് കാ​ന്പ​യി​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രീലോ​ഞ്ച് ആ​ക്റ്റി​വി​റ്റീ​സി​ന് ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചു.

പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ര​വി മീ​ണ നി​ർ​വ​ഹി​ച്ചു.
വി​ളം​ബ​ര​റാ​ലി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​റീ​ത്ത, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​വി. റോ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മാ​രാ​യ ഡോ.​കെ.​പി. അ​ഹ​മ്മ​ദ് അ​ഫ്സ​ൽ, ഡോ.​കാ​വ്യ ക​രു​ണാ​ക​ര​ൻ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്. സ​യ​ൻ, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യോ​ഗ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ അ​വ​ത​ര​ണം, പാ​ല​ക്കാ​ട് ഫ​സീ​സ് ഫി​റ്റ്ന​സ് വേ​ൾ​ഡ് കോ​ച്ച് ഫ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂം​ബ അ​വ​ത​ര​ണം, ജി​ല്ല​യി​ലെ മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ്റീ​ഷ്യ·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം, ഓ​ല​ശേ​രി നാ​ട്ട​ര​ങ്ങ് സം​ഘം അ​വ​ത​രി​പ്പി​ച്ച പൊ​റാ​ട്ട് നാ​ട​കം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ​യും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ഓ​ഫീ​സി​ലേ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, എ​സ്പി​ആ​ർ​ടി​സി ട്രെ​യി​നിം​ഗ്
വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ഹെ​ൽ​ത്ത് ബ്ലോ​ക്കു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

ആ​രോ​ഗ്യം ആ​ന​ന്ദം സ​മ​ഗ്ര ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി നാ​ളെ​ മു​ത​ൽ

കാ​സ​ർ​ഗോ​ഡ്: പു​തു​വ​ര്‍​ഷ​ത്തി​ല്‍ ന​ല്ല ആ​രോ​ഗ്യ​ത്തി​നു​ള്ള സ​ന്ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യം ആ​ന​ന്ദം - വൈ​ബ് ഫോ​ർ വെ​ല്‍​നെ​സ് ക്യാ​മ്പ​യി​ന്‍റെ വി​ളം​ബ​ര ജാ​ഥ നാ​ളെ മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നാ​രം​ഭി​ക്കും. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം, പ്രാ​യ​ത്തി​ന​നു​സ​രി​ച്ച വ്യാ​യാ​മം, കൃ​ത്യ​മാ​യ ഉ​റ​ക്കം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നീ ഘ​ട​ക​ങ്ങ​ൾ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​മ​ഗ്ര ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജാ​ഥ ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രും.

രാ​വി​ലെ 8.30ന് ​മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യും രാ​വി​ലെ 10 ന് ​കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ബേ​ക്ക​ല്‍ ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

5.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 6.30 ന് ​ഉ​ദി​നൂ​രി​ല്‍ ന​ട​ക്കു​ന്ന കോ​ലാ​യ​ക്കൂ​ട്ടം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. സി​നി​മാ താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​കും.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗാ​തു​ര​ത കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍, സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, യു​വാ​ക്ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഫു​ഡ് വ്ളോ​ഗ​ര്‍​മാ​ര്‍, ഭ​ക്ഷ്യ ഉ​ത്പ​ന്ന നി​ര്‍​മാ​ണ-​വി​ത​ര​ണ​ക്കാ​ര്‍, ഹോ​ട്ട​ലു​ക​ള്‍, ഫി​റ്റ്ന​സ് ക്ല​ബു​ക​ള്‍, മ​റ്റ് ക​ലാ​കാ​യി​ക ക്ല​ബു​ക​ള്‍ എ​ന്നി വി​ഭാ​ഗ​ങ്ങ​ളെ​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കി​ള്‍ റാ​ലി, കൂ​ട്ട​യോ​ട്ടം, വ്യാ​യാ​മ- യോ​ഗ പ്ര​ദ​ര്‍​ശ​നം, ഫ്‌​ളാ​ഷ് മോ​ബ്, കോ​ല്‍​ക്ക​ളി, ദ​ഫ്മു​ട്ട്, മം​ഗ​ലം​ക​ളി, പൂ​ര​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ്, ഹെ​ല്‍​ത്ത് ടോ​ക്ക് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

Health

ഹൃ​ദ​യ​സം​ര​ക്ഷ​ണ​ത്തി​ന് വെ​ളു​ത്തു​ള്ളി

ക​റി​ക​ളി​ലും മ​രു​ന്നു​ക​ളി​ലും ഇ​വ​ക​ളി​ൽ അ​ല്ലാ​തെ​യും വെ​ളു​ത്തു​ള്ളി ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. വെ​ളു​ത്തു​ള്ളി​യെ​ക്കു​റി​ച്ച് ആ​യു​ർ​വേ​ദ​ത്തി​ൽ ന​ല്ല വി​വ​ര​ണ​ങ്ങ​ളു​ണ്ട്.

തേ​ളോ അ​തു​പോ​ലു​ള്ള മ​റ്റ് ജീ​വി​ക​ളോ കീ​ട​ങ്ങ​ളോ ക​ടി​ച്ചാ​ൽ ക​ടി​ച്ച സ്ഥ​ല​ത്ത് വെ​ളു​ത്തു​ള്ളി​നീ​രു തേ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ശീ​ലം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്.

വേ​ദ​ന കു​റ​യു​ന്ന​തി​നും വി​ഷം നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ള്ള​താ​യി ന​മ്മു​ടെ പൂ​ർ​വി​ക​ർ വി​ശ്വ​സി​ച്ചി​രു​ന്നു.

ജ​ല​ദോ​ഷം കു​റ​യും

അ​ർ​ശ​സ്, ജ​ല​ദോ​ഷം, അ​പ​സ്മാ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ വെ​ളു​ത്തു​ള്ളി ന​ല്ല ഫ​ലം ചെ​യ്യും എ​ന്നു ചി​ല വി​വ​ര​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

പ്ര​മേ​ഹ പ്ര​തി​രോ​ധം

ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത കൊ​ഴു​പ്പു​ശേ​ഖ​രം കു​റ​യ്ക്കാ​ൻ വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന കൊ​ഴു​പ്പാ​ണു പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​യി വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്.

അ​തു​പ്ര​കാ​രം പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തു പ്ര​തി​രോ​ധി​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യ​ണം.

ഫം​ഗ​സി​നെ​തി​രേ

വെ​ളു​ത്തു​ള്ളി​യി​ൽ നി​ര​വ​ധി രാ​സ​യൗ​ഗി​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നീ രോ​ഗാ​ണു​ക്ക​ൾ, കു​ട​ലി​ലെ വി​ര​ക​ൾ, കൃ​മി​ക​ൾ എ​ന്നി​വ​യു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യും.

വെ​ളു​ത്തു​ള്ളി വാ​യി​ലി​ട്ടു ച​വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റെ നീ​രി​ലു​ള്ള ഫൈ​റ്റോ​ൺ​സൈ​ഡ്സ് എ​ന്ന ഔ​ഷ​ധ​വീ​ര്യ​മു​ള്ള രാ​സ​ഘ​ട​കം പു​റ​ത്ത് എ​ത്തു​ക​യും വാ​യ്ക്ക​ക​ത്തെ രോ​ഗാ​ണു​ക്ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ക​യും ചെ​യ്യു​ന്നു. ഫം​ഗ​സ് വ​ള​ർ​ച്ച​യും ത​ട​യും.

ഹൃ​ദ​യ​സം​ര​ക്ഷ​ണം

വ​യ​റി​ന​ക​ത്തും കു​ട​ലി​ലും ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ, സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ, വി​ശ​പ്പി​ല്ലാ​യ്മ, ദ​ഹ​ന​ക്ഷ​യം, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, വൃ​ക്ക​യി​ലെ ക​ല്ല് എ​ന്നീ പ്ര​ശ്ന​ങ്ങ​ളി​ലെ​ല്ലാം വെ​ളു​ത്തു​ള്ളി ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

നാ​ട്ട​റി​വു​ക​ളി​ൽ...

വ​യ​റ്റു​വേ​ദ​ന​യും വ​യ​റു​വീ​ർ​പ്പും ഉ​ണ്ടാ​കു​മ്പോ​ൾ വെ​ളു​ത്തു​ള്ളി​യും ഇ​ന്തു​പ്പും കൂ​ടി ച​വ​ച്ചി​റ​ക്കി​യാ​ൽ ആ​ശ്വാ​സം കി​ട്ടു​മെ​ന്നു നാ​ട്ട​റി​വു​ണ്ട്. പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കാ​ൻ ര​ണ്ടോ മൂ​ന്നോ അ​ല്ലി വെ​ളു​ത്തു​ള്ളി ച​ത​ച്ച് അ​ൽ​പം പാ​ലി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു ഫ​ല​പ്ര​ദം.

ക​ഫ​ക്കെ​ട്ടി​നും ചു​മ​യ്ക്കും വെ​ളു​ത്തു​ള്ളി പ​രി​ഹാ​ര​മാ​ണ്. കാ​ൽ ടീ​സ്പൂ​ൺ വെ​ളു​ത്തു​ള്ളി​നീ​ര് ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ പാ​ലി​ൽ ചേ​ർ​ത്തു ക​ഴി​ക്കാ​നാ​ണു നി​ർ​ദേ​ശം.

ചെ​വി​വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ൾ ര​ണ്ടു​തു​ള്ളി വെ​ളു​ത്തു​ള്ളി​നീ​ര് ചെ​വി​യി​ൽ ഒ​ഴി​ച്ചാ​ൽ വേ​ദ​ന കു​റ​യും. വെ​ളു​ത്തു​ള്ളി ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393

Health

രാ​വി​ലെ ഓ​ട്സ് ദോ​ശ ക​ഴി​ച്ചാ​ൽ ഗു​ണ​ങ്ങ​ൾ പ​ല​തു​ണ്ട്

ഓ​ട്‌​സ് ദോ​ശ ഔ​ഷ​ക​ഗു​ണ​ങ്ങ​ളേ​റെ​യു​ള്ള ഓ​ട്‌​സ് പ്രാ​ത​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ഉ​ത്ത​മം. ഓ​ട്സ് പോ​ഷ​ക​പ്ര​ദ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

പ്രാ​ത​ലി​ല്‍ ഓ​ട്‌​സ് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ദി​വ​സം മു​ഴു​വ​ന്‍ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു. ഓ​ട്‌​സി​ല്‍ ബീ​റ്റാ ഗ്ലൂ​ക്ക​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു ദി​വ​സ​വും ഓ​ട്‌​സ് ക​ഴി​ക്കു​മ്പോ​ള്‍ ശ​രീ​ര​ഭാ​രം, ഹോ​ര്‍​മോ​ണ്‍ അ​സ​ന്തു​ലി​താ​വ​സ്ഥ, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് എ​ന്നി​വ​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു.

ന​മ്മു​ടെ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ത്തി​ല്‍ ഓ​ട്‌​സ് വി​വി​ധ രൂ​പ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം. ഓ​ട്‌​സ് കൊ​ണ്ട് ഇ​നി മു​ത​ല്‍ ദോ​ശ ത​യാ​റാ​ക്കി​യാ​ലോ. വ​ള​രെ കു​റ​ച്ചു ചേ​രു​വ​ക​ള്‍​കൊ​ണ്ട് രു​ചി​ക​ര​മാ​യ ഓ​ട്‌​സ് ദോ​ശ എ​ളു​പ്പം ത​യാ​റാ​ക്കാം.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍

ഓ​ട്‌​സ് - 1 ക​പ്പ്
വെ​ള്ളം - 1 ക​പ്പ്
ത​ക്കാ​ളി - 1 എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
സ​വാ​ള - 1/2 ടീ ​സ്പൂ​ണ്‍
മു​ള​കു പൊ​ടി - 1/2 ടീ ​സ്പൂ​ണ്‍
ജീ​ര​കം - 1/2 ടീ ​സ്പൂ​ണ്‍
ഉ​പ്പ് - മ​ല്ലി​യി​ല - ആ​വ​ശ്യ​ത്തി​ന്

എ​ങ്ങ​നെ ത​യാ​റാ​ക്കാം

ആ​ദ്യം ഓ​ട്‌​സ് 30 മി​നിറ്റ് നേ​രം വെ​ള്ള​ത്തി​ല്‍ കു​തി​ര്‍​ക്കാ​ന്‍ ഇ​ടു​ക. ശേ​ഷം കു​തി​ര്‍​ത്ത ഓ​ട്‌​സ്, ത​ക്കാ​ളി, സ​വാ​ള, ജീ​ര​കം, മു​ള​കു പൊ​ടി, ഉ​പ്പ് എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ര്‍​ത്ത് മി​ക്‌​സി​യി​ല്‍ അ​ര​ച്ചെ​ടു​ക്കു​ക.

ശേ​ഷം ദോ​ശ ക​ല്ലി​ല്‍ പ​ര​ത്തി ഉ​ണ്ടാ​ക്കി എ​ടു​ക്കു​ക. ഓ​ട്‌​സ് ദോ​ശ ത​യാ​ര്‍.

Health

സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വ​ൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃ​ദ്രോ​ഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

  • പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പ​ല തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന പ്രാ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ ആ​ഹാ​ര​ക്ര​മം, വ്യാ​യാ​മം, ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ...

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ സം​ശ​യം തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​വു​ക - ഇ​സി​ജി, ട്രോ​പോ​നി​ന്‍ ടെ​സ്റ്റ് എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ട്രെ​ഡ്മി​ല്‍ ടെ​സ്റ്റ്, എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, ആ​ന്‍​ജി​യോ​ഗ്രാം മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും.

രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി ല​ഭ്യ​മാ​ണ്. മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ചി​ല​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ബൈ​പാ​സ് സ​ര്‍​ജ​റി എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ഇ​തു കൂ​ടാ​തെ അ​തി​നൂ​ത​ന​മാ​യ ചി​ല ചി​കി​ത്സാ രീ​തി​ക​ള്‍ - അ​താ​യ​ത് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്കു​ന്ന​ത് (TAVI), മു​റി​വി​ല്ലാ​തെ പേ​സ്മേ​ക്ക​ര്‍ വ​യ്ക്കു​ന്ന​ത് (Leadless pacemaker) തു​ട​ങ്ങി​യ​വ വ​രെ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

എ​ന്നി​രു​ന്നാ​ലും അ​സു​ഖം വ​രാ​തെ​യു​ള്ള ഹൃ​ദ​യ​സം​ര​ക്ഷ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ: ഡോ. ​രാ​ജ​ല​ക്ഷ്മി എ​സ്.
MD DM FACC FESC FICC
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

വൃ​ഷ്ണ​ങ്ങ​ള്‍​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ..? ഡോ​ക്‌​ട​റെ കാ​ണാ​ൻ വൈ​ക​രു​ത്

വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കാ​ണാ​ൻ വൈ​ക​രു​ത്. ചി​കി​ത്സ വൈ​കി​യാ​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു വ​ഴി​വ​ച്ചേ​ക്കാം.

ശാ​രീ​ര​ത്തി​നേ​റ്റ പ​രി​ക്കു​ക​ള്‍, അ​ണു​ബാ​ധ​ക​ള്‍, വീ​ക്കം, ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ള്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കാം.

വൃ​ഷ​ണ​ങ്ങ​ള്‍​ക്കു നേ​രി​ട്ടു​ള്ള പ​രി​ക്കു​ക​ള്‍ ഉ​ട​ന​ടി വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

നേ​രി​ട്ടു​ള്ള പ്ര​ഹ​രം, സ്‌​പോ​ര്‍​ട്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ള്‍, അ​ല്ലെ​ങ്കി​ല്‍ ഗ്രോ​യി​ന്‍ ഏ​രി​യ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ പോ​ലെ വൃ​ഷ​ണ​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ല്ലെ​ങ്കി​ല്‍ പ​രി​ക്കു​ക​ള്‍ വൃ​ഷ​ണ വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം.

വൃ​ഷ്ണ​ങ്ങ​ൾ​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നി​സാ​ര​മാ​യി കാ​ണ​രു​ത്. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​റെ ഉ​പ​ദേ​ശം തേ​ട​ണം.

അ​ണു​ബാ​ധ​ക​ള്‍

എ​പ്പി​ഡി​ഡൈ​മി​റ്റി​സ് അ​ല്ലെ​ങ്കി​ല്‍ ഓ​ര്‍​ക്കി​റ്റി​സ് പോ​ലെ​യു​ള്ള വൃ​ഷ​ണ​ങ്ങ​ളി​ലോ ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ള്‍ ക​ടു​ത്ത അ​സ്വാ​സ്ഥ്യ​വും വേ​ദ​ന​യും സൃ​ഷ്ടി​ക്കും.

വൃ​ഷ​ണ​ത്തി​ലേ​ക്കു​ള്ള ര​ക്ത​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന, ബീ​ജ​കോ​ശം വ​ള​യു​ന്ന ഒ​രു മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി​യാ​ണി​ത്. ടെ​സ്റ്റി​ക്യു​ലാ​ര്‍ ടോ​ര്‍​ഷ​ന്‍ ക​ഠി​ന​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു.

ചി​ല​പ്പോ​ള്‍, വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ വൃ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു പ്ര​സ​രി​ക്കു​ന്ന വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം, ഇ​ത് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു. വൃ​ഷ​ണ​ത്തി​നു പി​ന്നി​ലെ ചു​രു​ണ്ട കു​ഴ​ലാ​യ എ​പ്പി​ഡി​ഡൈ​മി​സി​ലെ സി​സ്റ്റു​ക​ള്‍ വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

വൃ​ഷ​ണ​ത്തി​നു ചു​റ്റും ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് വൃ​ഷ​ണ​സ​ഞ്ചി വീ​ര്‍​ക്കു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ​തി​നും കാ​ര​ണ​മാ​കും. ഹെ​ര്‍​ണി​യ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം, പ്ര​ത്യേ​കി​ച്ച് ഹെ​ര്‍​ണി​യ വൃ​ഷ​ണ​സ​ഞ്ചി​യി​ലേ​ക്കു നീ​ണ്ടു​നി​ല്‍​ക്കു​മ്പോ​ള്‍.

ലൈം​ഗി​ക​മാ​യി പ​ക​രു​ന്ന അ​ണു​ബാ​ധ​ക​ള്‍-​ഗൊ​ണോ​റി​യ അ​ല്ലെ​ങ്കി​ല്‍ ക്ല​മീ​ഡി​യ പോ​ലു​ള്ള​വ ചി​കി​ത്സി​ച്ചി​ല്ല​ങ്കി​ല്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കും.

ഒ​രേ​സ​മ​യം ര​ണ്ട് വൃ​ഷ​ണ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം

നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍, പ​രി​ക്കു​ക​ളു​ടെ ച​രി​ത്രം, ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍ ചോ​ദി​ക്കും. വൃ​ഷ​ണ​സ​ഞ്ചി, വൃ​ഷ​ണം, ഉ​ദ​രം എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, വീ​ക്കം, ആ​ര്‍​ദ്ര​ത, അ​ല്ലെ​ങ്കി​ല്‍ അ​സാ​ധാ​ര​ണ​ത​ക​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് ഇ​മേ​ജിം​ഗ് സാ​ധാ​ര​ണ​യാ​യി വൃ​ഷ​ണ​ങ്ങ​ളും ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളും ദൃ​ശ്യ​വ​ത്ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​ത് അ​ണു​ബാ​ധ​ക​ള്‍, ഹെ​ര്‍​ണി​യ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ വൃ​ഷ​ണ​ങ്ങ​ളു​ടെ ടോ​ര്‍​ഷ​ന്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

അ​ണു​ബാ​ധ​യു​ടെ​യോ വീ​ക്ക​ത്തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്താം. മ​റ്റ് അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്താം.

Health

വ​ണ്ണം കു​റ​യ്ക്ക​ണോ മ​ല​യാ​ളീ? ചു​ര​ക്ക​യി​ലു​ണ്ട് മാ​ജി​ക്

ചു​ര​ക്ക​യെ അ​റി​യൂ... ഔ​ഷ​ധ​ഗു​ണ​മു​ള്ള പ​ച്ച​ക്ക​റി പ്ര​മേ​ഹ​ത്തി​നും ആ​ർ​ത്ത​വ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ത്ത​മം. ചു​ര​ക്ക​യോ​ട് മ​ല​യാ​ളി​ക​ൾ​ക്കു പൊ​തു​വേ ഇ​ഷ്‌ട​ക്കു​റ​വു​ണ്ട്. ചൂ​ടു​കാ​ല​ത്ത് ക​ഴി​ക്ക​ണ്ട പ​ച്ച​ക്ക​റി​യാ​ണ് ചു​ര​ക്ക.

സ​വാ​ള​യും ക​ട​ല പ​രി​പ്പും പ​ച്ച​മു​ള​കും അ​ൽ​പ്പം മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചു​ര​ക്ക​യും ഒ​രു​മി​ച്ചു വ​റ്റി​ച്ചെ​ടു​ക്കു​ന്ന ചു​ര​ക്ക​ക്ക​റി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ പ്രി​യ​മേ​റി​യ ഡി​ഷ് ആ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ തൊ​ടി​ക​ളി​ൽ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു പ​ച്ച​ക്ക​റി വി​ള​യാ​ണ് ചു​ര​ക്ക. ഇ​തി​നെ ചു​ര​ങ്ങ, ചെ​ര​വ​ക്കാ​യ എ​ന്നൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി വി​ളി​ക്കു​ന്നു.

ചു​ര​ക്ക​ക​ൾ വി​വി​ധ​ത​രം

പാ​ൽ​ച്ചു​ര​ക്ക, കും​ഭ​ച്ചു​ര​ക്ക, ക​യ്പ്പ​ച്ചു​ര​ക്ക എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ധ​ത്തി​ൽ ചു​ര​ക്ക​യു​ണ്ട്. ഇ​തി​ൽ പാ​ൽ​ച്ചു​ര​ക്ക​യും കും​ഭ​ച്ചു​ര​ക്ക​യു​മാ​ണ് (കു​മ്മ​ട്ടി​ക്കാ​യ) കേ​ര​ള​ത്തി​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്.

90 ശ​ത​മാ​ന​വും ജ​ലം

ചു​ര​ക്ക​യി​ൽ തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തോ​ളം ജ​ലാം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തി​ൽ ധാ​രാ​ളം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഊ​ർ​ജ​വും കൊ​ഴു​പ്പും ചു​ര​ക്ക​യി​ൽ കു​റ​വാ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ രാ​വി​ലെ പ്രാ​ത​ലി​നു മു​ന്പാ​യി ചു​ര​ക്ക​നീ​ർ കു​ടി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്.

കൃ​ഷി​ചെ​യ്താ​ൽ ന​ല്ല വി​ള​വു ത​രു​ന്ന വി​ള​യാ​ണ് ചു​ര​ക്ക. ആ​ർ​ക്ക ബ​ഹാ​ർ എ​ന്ന ഇ​നം ആ​ണ് സാ​ധാ​ര​ണ ചു​ര​ക്ക കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്. ഇ​ളം പ​ച്ച നി​റ​ത്തി​ൽ ഇ​ട​ത്ത​രം നീ​ള​മു​ള്ള വ​ള​വി​ല്ലാ​ത്ത കാ​യ്ക​ൾ ആ​ണി​വ​യ്ക്ക്. ശ​രാ​ശ​രി ഒ​രു ചു​ര​ക്ക​ക്ക് ഒ​രു കി​ലോ ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​വും.

ഒ​രു ഹെ​ക്ട​റി​ൽ​നി​ന്ന് 2530 ട​ണ്‍ ശ​രാ​ശ​രി ല​ഭി​ക്കും. ര​ണ്ട് സീ​സ​ണ്‍ ആ​യി ഇ​തു കൃ​ഷി​ചെ​യ്യാം. ന​ടീ​ൽ സ​മ​യം സെ​പ്റ്റം​ബ​ർ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യും ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ത്തി​ലും ആ​ണ്. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​യ്ക്ക് 2.5 3 കി.​ഗ്രാം വി​ത്ത് ആ​വ​ശ്യ​മാ​ണ്.

ആ​രോ​ഗ്യ​ക​രം

ചു​ര​ക്ക​ത്ത​ണ്ട് ആ​യു​ർ​വേ​ദ മ​രു​ന്നു​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. ചു​ര​ക്ക കോ​ൽ​പു​ളി ചേ​ർ​ത്ത് പാ​കം ചെ​യ്ത് ക​ഴി​ച്ചാ​ൽ പി​ത്ത​കോ​പ​ത്താ​ലു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ൾ​ക്കും ന​ല്ല​താ​ണ്. പ്ര​ത്യേ​കി​ച്ചും മ​ഞ്ഞ​പ്പി​ത്തം, മ​ഹോ​ദ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു ന​ല്ല ഫ​ലം ചെ​യ്യും.

ചു​ര​ക്ക പി​ഴി​ഞ്ഞ​ടു​ക്കു​ന്ന നീ​ര് ത​ല​വേ​ദ​ന​യ്ക്ക് അ​ത്യു​ത്ത​മ​മാ​ണ്. സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​സ്ഥി​സ്രാ​വം, ആ​ർ​ത്ത​വ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു വ​ള​രെ ഗു​ണം​ചെ​യ്യു​ന്ന​താ​ണ് ചു​ര​ക്ക.

ചു​ര​ക്ക ബാ​ർ​ലി കൂ​ട്ടി​യ​ര​ച്ച് ഗോ​ത​ന്പു​മാ​വ് ചേ​ർ​ത്തു പാ​ക​പ്പെ​ടു​ത്തി പ​ഞ്ച​സാ​ര കൂ​ട്ടി​ക്ക​ഴി​ച്ചാ​ൽ ത​ല​പു​ക​ച്ചി​ൽ, ചെ​ങ്ക​ണ്ണ് മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ​ക്ക് അ​ത്യു​ത്ത​മ​മാ​ണ്.

ഇ​തു ശോ​ധ​ന​യു​ണ്ടാ​ക്കു​ന്ന​തും ആ​മാ​ശ​യ​ത്തി​ലും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​യ​വ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ളെ നീ​ക്കു​ന്ന​തു​മാ​ണ്. ചു​ര​ക്ക​യു​ടെ ഉ​ള്ളി​ലെ കാ​ന്പ് വേ​വി​ച്ച് ക​ഴി​ച്ചാ​ൽ വൃ​ക്ക​രോ​ഗ​ത്തി​ന് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​ണ്.

ചു​ര​ക്ക​നീ​ര് ഒ​ലീ​വെ​ണ്ണ ചേ​ർ​ത്ത് കാ​ച്ചി അ​രി​ച്ചെ​ടു​ത്ത എ​ണ്ണ തേ​ച്ചാ​ൽ രാ​ത്രി​യി​ൽ ന​ല്ല ഉ​റ​ക്കം കി​ട്ടും. ചു​ര​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ ഇ​ന​മാ​യ കൈ​പ്പ​ച്ചു​ര​ക്ക ന​ല്ല ഔ​ഷ​ധ​ഫ​ലം ന​ൽ​കു​ന്ന​താ​ണ്.

കൈ​പ്പ​ച്ചു​ര​ക്ക ക​ഷാ​യ​മാ​ക്കി പി​ഴി​ഞ്ഞ​രി​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്ത് പാ​ക​മാ​ക്കി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ഞ്ഞ​പ്പി​ത്ത​വും എ​ല്ലാ വി​ധ​ത്തി​ലു​ള്ള നീ​രു​വീ​ഴ്ച​യും പ​നി​യും ഭേ​ദ​മാ​കു​ന്ന​താ​ണ്.

ചു​ര​ക്കാ​ത്തോ​ട് ഉ​ണ​ക്കി​യെ​ടു​ത്ത് അ​തി​ൽ വെ​ള്ളം വ​ച്ച് 24 മ​ണി​ക്കൂ​റി​ന് ശേ​ഷം ക​ഴി​ച്ചാ​ൽ പ്ര​മേ​ഹ​ത്തി​നു ശ​മ​നം കി​ട്ടും.

Health

അലർജി ഒരു തോന്നലാണോ?

ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്‌ അ​തി​സൂ​ക്ഷ്മ​മാ​യ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ്. അ​തി​നു​ള്ളി​ല്‍ ത​ന്നെ ജീ​വി​തം മ​ര​ണ​വു​മാ​യി സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും വ്യ​വ​സ്ഥി​തി​യി​ല്‍ ചി​ല സ​മ​യ​ത്ത്‌ വേ​ട്ട​ക്കാ​രാ​യും ചി​ല സ​മ​യ​ത്ത്‌ ഇ​ര​യാ​യും (പോ​ഷ​ക ഉ​റ​വി​ട​ങ്ങ​ള്‍) നി​ല​നി​ല്‍​ക്കു​ന്നു.

നി​ര്‍​ജീ​വ​ ജൈ​വ​വ​സ്തു​ക്ക​ളെ ഒ​രു പോ​ഷ​ക സ്രോ​ത​സാ​യി പ​രി​സ്ഥി​തി​യി​ലേ​ക്ക്‌ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഇ​ങ്ങ​നെ ഉ​ള്ള ആ​തി​ഥ്യ​ക്ഷേ​മ​ത്തി​ൽ ഉ​ത്ക​ണ്ഠ​പ്പെടാനുള്ള ക​ഴി​വ്‌ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്ക്‌ ഇ​ല്ല.

ഒ​രു ജീ​വി​യു​ടെ ജീ​വി​ത​കാ​ല​ത്ത്‌ അ​ത്ത​രം പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ്‌ ന​ല്കു​ക എ​ന്ന​താ​ണ് ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ (Immune System) ജോ​ലി. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ്.

അ​താ​യ​ത്‌, ആ​വാ​സ​ ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​വു​മാ​യ​വ​യും എന്നു ത​രം തി​രി​ക്കു​ക.

ഈ ​പ്ര​ക്രി​യ​യ്ക്ക്‌ പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ സ്വ​ന്തം കോ​ശ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളേ​യും വേ​ര്‍​തി​രി​ക്കാ​നു​ള്ള രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ടെ ക​ഴി​വാ​ണ്.

അ​തുപോ​ലെ ത​ന്നെ പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളെ പ്ര​യോ​ജ​ന​ക​ര​മാ​യ​വ (പോ​ഷ​ക​ങ്ങ​ള്‍), ദോ​ഷ​ക​ര​മാ​യ​വ (ബാ​ക്ടീ​രി​യ, വൈ​റ​സ്‌ എ​ന്നി​വ) എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ച്ച​റി​യാ​നും ഇ​തി​നു ക​ഴി​യ​ണം.

എന്താണ് അലർജി?

പ്രാ​യോ​ഗി​ക അ​ര്‍​ഥ​ത്തി​ല്‍, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ ഒ​രു ത​ക​രാ​റാ​ണ് അ​ല​ര്‍​ജി. യ​ഥാ​ര്‍​ഥ​ത്തി​ല്‍ ശ​രീ​ര​ത്തി​ന് ‌ഒ​രു ഭീ​ഷ​ണി​യു​മി​ല്ലാ​ത്ത ഒ​രു വ​സ്തു​വി​നെ ഈ ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ അ​പ​ക​ട​കാ​രി​യാ​യി ക​ണ​ക്കാ​ക്കു​മ്പോ​ള്‍ അ​ത്‌ അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ക​യും, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ രീ​തി​യും തീ​വ്ര​ത​യും ഇതി​നെ​ടു​ക്കു​ന്ന സ​മ​യ​വും അ​നു​സ​രി​ച്ച്‌ അ​ല​ര്‍​ജി​യെ നാ​ലു ടൈ​പ്പു​ക​ളാ​യി ത​രം തി​രി​ക്കാ​റു​ണ്ട്‌. എ​ന്നാ​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​യി അ​ല​ര്‍​ജി​യെ സ്ഥി​ര​മാ​യ​ത്‌ (Fixed), ചാ​ക്രി​ക​മാ​യ​ത്‌ (Cyclical) എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ക്കാം.

എല്ലാത്തിനോടും അലർജിയോ?

കു​റ​ച്ചു കാ​ലം മു​മ്പ്‌ വ​രെ, പ​ല​രും ഈ ​അ​ല​ര്‍​ജി​യെ സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. അ​ല​ര്‍​ജി ആ​യി ഒ​രു രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​മ്പോ​ള്‍ "അ​തെ​ല്ലാം ഒ​രു തോ​ന്ന​ലാണ് ‌" എ​ന്ന അ​ഭി​പ്രാ​യം പ​ല​പ്പോ​ഴും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ നോ​ക്കു​മ്പോ​ള്‍ അ​ല​ര്‍​ജി ഒ​രു രൂ​പ​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു രൂ​പ​ത്തി​ല്‍ ലോ​ക​ജ​ന​സം​ഖ്യ​യി​ലെ 30% അ​ല്ലെ​ങ്കി​ല്‍ അ​തി​ല്‍ കൂ​ടു​ത​ലോ ആ​ളു​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്നു.

മി​ക്ക അ​ല​ര്‍​ജി രോ​ഗി​ക​ളും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ​സ്തു​ക്ക​ളോ​ട്‌ പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്ന​ത്‌ സ​ത്യ​മാ​ണെ​ങ്കി​ലും, "ഒ​രാ​ള്‍​ക്ക്‌ എ​ല്ലാ​ത്തി​നോ​ടും അ​ല​ര്‍​ജി" എ​ന്നൊ​രു കാര്യം നി​ല​വി​ലി​ല്ല.

ജ​നി​ത​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ​ങ്കീ​ര്‍​ണ​മാ​യ ഇ​ട​പെ​ട​ല്‍ വ​ഴി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന രോ​ഗ​ങ്ങളാ​ണ് അ​ല​ര്‍​ജി​ക്‌ രോ​ഗ​ങ്ങ​ള്‍.

ലോ​ക​മെ​മ്പാ​ടും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഇ​ട​യി​ല്‍ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ള്‍ അ​ല​ര്‍​ജി​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​വി​ലു​ണ്ട്‌.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.

National

ഡ​ൽ​ഹി​യി​ലെ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ‘അ​തീ​വ ഗു​രു​ത​രം'

ന്യൂഡൽഹി: ഡ​ൽ​ഹി​യി​ലെ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ‘അ​തീ​വ ഗു​രു​ത​രം' എ​ന്ന നിലയിലേക്ക് മാറി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് രേ​ഖ​പ്പെ​ടു​ത്തിയത് 428 ആണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ‘വ​ള​രെ മോ​ശം' വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന വാ​യു ഗു​ണ​നി​ല​വാ​രം അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​റ്റി​ന്‍റെ കു​റ​വും പ്രാ​ദേ​ശി​ക​മാ​യി വ​ർ​ധി​ച്ച മ​ലി​നീ​ക​ര​ണ​വും കാ​ര​ണം ചൊ​വ്വാ​ഴ്ച അ​തി​രാ​വി​ലെ ‘അ​തീ​വ ഗു​രു​ത​ര' മേ​ഖ​ല​യി​ലേ​ക്കെത്തുകയായിരുന്നു.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് ഡ​ൽ​ഹി​യി​ലെ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് ‘അ​തീ​വ ഗു​രു​ത​ര​മാ​യ' പ​രി​ധി​യി​ൽ എ​ത്തു​ന്ന​ത്. സി‌​പി‌​സി‌​ബി ഡാ​റ്റ അ​നു​സ​രി​ച്ച് ഇ​തി​നു​മു​മ്പ് 2024 ഡി​സം​ബ​റി​ലാ​ണ് ന​ഗ​ര​ത്തി​ലെ വാ​യു ഗു​ണ​നി​ല​വാ​രം ഇ​ത്ര​യും മോ​ശ​മാ​യി​രു​ന്ന​ത്.

എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് 0 നും 50 ​നും ഇ​ട​യി​ൽ ‘ന​ല്ല​ത്', 51 - 100 ‘തൃ​പ്തി​ക​രം', 101 - 200 ‘മി​ത​മാ​യ​ത്', 201-300 #മോ​ശം', 301-400 ‘വ​ള​രെ മോ​ശം', 401-500 ‘അ​തീ​വ ഗു​രു​ത​രം' എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 401 നും 500 ​നും ഇ​ട​യി​ലു​ള്ള എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് ആ​രോ​ഗ്യ​വാ​ന്മാ​രെ പോ​ലും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും നി​ല​വി​ലു​ള്ള രോ​ഗ​ങ്ങ​ളു​ള്ള​വ​രി​ൽ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

ഇതോടെ ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ലെ വാ​യു മ​ലി​നീ​ക​ര​ണം പ​രി​ഹ​രി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സ്ഥാ​പി​ച്ച നി​യ​മ​പ​ര​മാ​യ സ്ഥാ​പ​ന​മാ​യ ക​മ്മീ​ഷ​ൻ ഫോ​ർ എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൈ​ബ്രി​ഡ് മോ​ഡി​ലേ​ക്ക് ക്ലാ​സു​ക​ൾ മാ​റ്റു​ക​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Movies

ശ​രീ​ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്, എ​ല്ലാം ലാ​ഘ​വ​ത്തോ​ടെ എ​ടു​ത്തു, സ്ട്രോ​ക്ക് ഉ​ണ്ടാ​യി; അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ

ശ​രീ​രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ട്രോ​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ. സ്വ​ന്തം ആ​രോ​ഗ്യ​ത്തെ ലാ​ഘ​വ​ത്തോ​ടെ ക​ണ്ട​താ​ണ് രോ​ഗ​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്നും ശ​രീ​ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ ആ​രും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍റെ കു​റി​പ്പ്

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു കാ​ര്യം നി​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഞാ​ൻ കു​റെ കാ​ല​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തെ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി വ​യ്ക്കു​ന്ന​ത് ചി​ല​പ്പോ​ൾ മ​റ്റൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം, അ​തി​നാ​ൽ ഞാ​ൻ അ​ത് തു​റ​ന്നു​പ​റ​യു​ക​യാ​ണ്.

അ​ടു​ത്തി​ടെ എ​നി​ക്ക് നേ​രി​യ രീ​തി​യി​ലു​ള്ള ഒ​രു സ്ട്രോ​ക്ക് സം​ഭ​വി​ച്ചു. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ, ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​യി​രു​ന്നു അ​ത് എ​ന്നെ ബാ​ധി​ച്ച​ത്. എ​ങ്കി​ലും സ്നേ​ഹ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ന്‍റെ​യും ന​ടു​വി​ൽ ഞാ​ൻ ന​ന്നാ​യി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

ഒ​രു​പ​ക്ഷേ എ​ന്നെ സ്നേ​ഹി​ക്കു​ന്ന എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മാ​യി​രി​ക്കും ഈ ​സം​ഭ​വം കൂ​ടു​ത​ൽ ബാ​ധി​ച്ചി​ട്ടു​ണ്ടാ​വു​ക. എ​ന്നാ​ൽ, ആ​രോ​ഗ്യ​ത്തെ ന​മ്മ​ൾ എ​ത്ര ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന ഒ​രു ശ​ക്ത​മാ​യ ക​ണ്ണു​തു​റ​പ്പി​ക്ക​ലാ​യി​രു​ന്നു ഈ ​സം​ഭ​വം.

ശ​രീ​രം ഒ​രു ക​ടു​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത് വ​രെ ന​മ്മ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തെ പ​രി​ധി​വി​ട്ട് ബു​ദ്ധി​മു​ട്ടി​ക്കു​ന്നു, മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തെ അ​വ​ഗ​ണി​ക്കു​ന്നു, വി​ശ്ര​മം മാ​റ്റി​വ​യ്ക്കു​ന്നു, എ​ന്നി​ട്ട് ന​മ്മ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന് സ്വ​യം വി​ശ്വ​സി​പ്പി​ക്കു​ന്നു.

ന​മ്മ​ളി​ൽ പ​ല​രും ശ​രീ​രം ത​രു​ന്ന മു​ന്ന​റി​യി​പ്പ് ല​ക്ഷ​ണ​ങ്ങ​ളെ നിസാ​ര​മാ​യി ത​ള്ളി​ക്ക​ള​യും. ത​ല​ക​റ​ക്കം, മ​ര​വി​പ്പ്, ത​ല​വേ​ദ​ന എ​ന്നി​വ​യെ​യൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല. ന​മ്മ​ൾ അ​തി​ന് ക്ഷീ​ണം, കാ​ലാ​വ​സ്ഥ, അ​മി​ത ജോ​ലി എ​ന്നി​ങ്ങ​നെ എ​ന്തെ​ങ്കി​ലും കാ​ര​ണം ക​ണ്ടെ​ത്തും. പ​ക്ഷേ യ​ഥാ​ർ​ഥ കാ​ര​ണം തേ​ടി​പ്പോ​കി​ല്ല. ഞാ​നും അ​ങ്ങ​നെ ചെ​യ്തു.

ശ​രീ​രം ഈ ​സി​ഗ്ന​ലു​ക​ൾ ത​മാ​ശ​യ്ക്ക് വേ​ണ്ടി അ​യ​ക്കു​ന്ന​ത​ല്ലെ​ന്ന് ഞാ​ൻ പി​ന്നീ​ടാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. അ​തു​കൊ​ണ്ട് സ്നേ​ഹ​ത്തോ​ടെ​യും ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യും ഞാ​ൻ നി​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് ഇ​താ​ണ്, ദ​യ​വാ​യി നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ ശ്ര​ദ്ധി​ക്കു​ക. പ​തി​വാ​യു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളെ ഗൗ​ര​വ​മാ​യി കാ​ണു​ക. നി​ങ്ങ​ളു​ടെ ജീ​വി​ത ക​ഥ​യി​ലെ ഒ​രു പ​ശ്ചാ​ത്ത​ല ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ ആ​രോ​ഗ്യ​ത്തെ ക​ണ​ക്കാ​ക്ക​രു​ത്. നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം.

മ​റ്റെ​ല്ലാം അ​തി​നെ പി​ന്തു​ട​രു​ന്ന​താ​ണ്. വി​ശ്ര​മം എ​ന്ന​ത് മ​ടി​യ​ല്ല അ​ത് ശ​രീ​ര​ത്തി​ന്‍റെ പ​രി​പാ​ല​ന​മാ​ണ്. വെ​ള്ളം കു​ടി​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക. മ​ന​സി​ലു​ള്ള കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കു​ക. അ​ടു​പ്പ​മു​ള്ള ആ​ളു​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക. ജീ​വി​തം ഉ​റ​ക്കെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​രു​ത്. എ​നി​ക്ക് ല​ഭി​ച്ച സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ഞാ​ൻ ന​ന്ദി​യു​ള്ള​വ​നാ​ണ് കൂ​ടു​ത​ൽ ബാ​ല​ൻ​സോ​ടു​കൂ​ടി, സൗ​മ്യ​ത​യോ​ടെ മു​ന്നോ​ട്ട് പോ​കാ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. സ്വ​ന്തം കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കു​ക. ജീ​വി​തം അ​മൂ​ല്യ​മാ​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സ​മ​ഗ്ര സ്‌​ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ​ക്ക് 18.87 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സ​മ​ഗ്ര സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ​ക്ക് 18.87 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണു സ്‌​ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​പെ​ക്സ് ആ​ശു​പ​ത്രി​ക​ളി​ലും മാ​ത്രം ല​ഭ്യ​മാ​യി​ട്ടു​ള്ള ത്രോം​ബോ​ലൈ​സി​സ് ചി​കി​ത്സ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ 12 സ്ട്രോ​ക്ക് യൂ​ണി​റ്റു​ക​ളി​ലൂ​ടെ​യും ന​ൽ​കി​വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​റ് സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ളെ വേ​ൾ​ഡ് സ്ട്രോ​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു​എ​സ്ഒ), എ​ൻ​എ​ബി​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്ട്രോ​ക്ക് ചി​കി​ത്സ ആ​രം​ഭി​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 1.53 കോ​ടി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 1.55 കോ​ടി, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 4.78 കോ​ടി, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 5.49 കോ​ടി, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 5.50 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

Kerala

ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച വേ​ണു ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​തി​ന്‍റെ ഇ​ര: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച വേ​ണു ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​തി​ന്‍റെ ഇ​ര​യാ​ണെ​ന്നു സ​തീ​ശ​ൻ പ​റ​ഞ്ഞു.

സി​സ്റ്റം ത​ക​ര്‍​ത്ത ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല. ശ​ബ്ദ സ​ന്ദേ​ശം മ​ര​ണ​മൊ​ഴി​യാ​യി പ​രി​ഗ​ണി​ച്ച് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ച​ത​ല്ല, ഒ​ന്‍​പ​ത​ര വ​ര്‍​ഷം കൊ​ണ്ട് ഈ ​സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി​യ ആ​രോ​ഗ്യ​വ​കു​പ്പും കു​ത്ത​ഴി​ഞ്ഞ സം​വി​ധാ​ന​ങ്ങ​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്.

മ​ര​ണ ശേ​ഷ​വും, ത​ന്നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​വ​രെ കു​റി​ച്ച് വേ​ണു കേ​ര​ള​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​ണ്. ഒ​രു നി​വൃ​ത്തി​യും ഇ​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ നി​സ​ഹാ​യ​രാ​യ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും സ​ങ്ക​ട​ങ്ങ​ളും ആ​ത്മ​രോ​ഷ​വു​മാ​ണ് വേ​ണു സു​ഹൃ​ത്തി​ന് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ആ​ന്‍​ജി​യോ​ഗ്രാ​മി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ണു​വി​ന് ആ​റു ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ന​ല്‍​കി​യി​ല്ല. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നു വേ​ണു ത​ന്നെ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പോ​ലെ ഇ​തും സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റാ​ണ്. എ​ന്നാ​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും മ​ന്ത്രി​യു​ടെ​യോ സ​ര്‍​ക്കാ​രി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഇ​തേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വ​കു​പ്പ് ത​ല​വ​ന്‍ ഡോ. ​ഹാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും നി​ശ​ബ്ദ​നാ​ക്കാ​നും ശ്ര​മി​ച്ച​തും ഇ​തേ മ​ന്ത്രി​യാ​ണ്.

നി​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും ക​ഴി​വി​ല്ലാ​യ്മ​യു​ടെ​യും ഇ​ര​ക​ളാ​യി മാ​റു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന​ത് മ​ന്ത്രി​യും സ​ര്‍​ക്കാ​രും മ​റ​ക്ക​രു​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Health

ത​ണ്ണി​മ​ത്ത​ന്‍ ക​ഴി​ക്കൂ; നേ​ടൂ ഈ ​ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍...

വേ​ന​ല്‍​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ല​ഭ​മാ​യ പ​ഴ​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ത​ണ്ണി​മ​ത്ത​ന്‍. ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ മു​ത​ല്‍ നി​ര​വ​ധി ഗു​ണ​ങ്ങ​ള്‍ ത​ണ്ണി​മ​ത്ത​നു​ണ്ട്.

കു​ക്കു​ര്‍​ബി​റ്റേ​സീ കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട പ​ഴ​മാ​ണ് ത​ണ്ണി​മ​ത്ത​ന്‍. ത​ണ്ണി​മ​ത്ത​നി​ല്‍ ഏ​ക​ദേ​ശം 92 ശ​ത​മാ​നം വെ​ള്ള​മാ​ണ്. അ​തു​പോ​ലെ ക​ലോ​റി കു​റ​വും. വി​റ്റാ​മി​ന്‍ എ, ​സി എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ത​ണ്ണി​മ​ത്ത​ന്‍.

ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ത​ണ്ണി​മ​ത്ത​ന്‍ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ത​ണ്ണി​മ​ത്ത​ന്‍റെ പ്ര​ത്യേ​ക​ത​യും ഗു​ണ​ങ്ങ​ളും എ​ന്തെ​ല്ലാ​മെ​ന്ന് നോ​ക്കാം...

92 ശ​ത​മാ​നം ജ​ലാം​ശം

ത​ണ്ണി​മ​ത്ത​നി​ല്‍ 92 ശ​ത​മാ​ന​ത്തോ​ളം ജ​ലാം​ശ​മാ​ണ്. ഇ​ത് ശ​രീ​ര​ത്തി​ലെ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​പ്പം ച​ര്‍​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക​ത നി​ല​നി​ര്‍​ത്തു​ന്ന​തി​നും വ​ര​ള്‍​ച്ച ത​ട​യു​ന്ന​തി​നും ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി ​കൊ​ളാ​ജ​ന്‍ സി​ന്ത​സി​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ച​ര്‍​മ​ത്തി​ന്‍റെ ക​ണ​ക്റ്റീ​വ് ടി​ഷ്യു​ക​ളെ ശ​ക്തി​പ്പെ​ടു​ത്തും. ഇ​ത് മു​റി​വ് ഉ​ണ​ങ്ങാ​ന്‍ സ​ഹാ​യി​ക​മാ​ണ്.

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ട്രു​ലി​ന്‍, അ​ര്‍​ജി​നൈ​ന്‍ എ​ന്നി​വ​യ്ക്ക് ആ​ന്‍റി​മൈ​ക്രോ​ബ​യ​ല്‍ ഗു​ണ​ങ്ങ​ളു​ണ്ട്. മു​ഖ​ക്കു​രു ഉ​ണ്ടാ​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ചെ​റു​ക്കാ​നും ച​ര്‍​മ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും.

കൊ​ളാ​ജ​ന്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് സ​മ്പ​ന്നം

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ത്തി​ല്‍ നി​ന്ന് ച​ര്‍​മ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ലൈ​ക്കോ​പീ​ന്‍, വി​റ്റാ​മി​ന്‍ സി ​തു​ട​ങ്ങി​യ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചു​ളി​വു​ക​ള്‍, വ​ര​ക​ള്‍ തു​ട​ങ്ങി​യ വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ഇ​തി​ന് ക​ഴി​യും.

ച​ര്‍​മ​ത്തി​ന്‍റെ ഘ​ട​ന​യും ഇ​ലാ​സ്തി​ക​ത​യും നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന കൊ​ളാ​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി ​ധാ​രാ​ളം ത​ണ്ണി​മ​ത്ത​നി​ലു​ണ്ട്.

ത​ണ്ണി​മ​ത്ത​നി​ല്‍ കു​ക്കു​ര്‍​ബി​റ്റാ​സി​ന്‍ ഇ, ​ല്യൂ​ട്ടോ​ലി​ന്‍ എ​ന്നീ ആ​ന്‍റി-​ഇ​ന്‍​ഫ്‌​ല​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ള്ള സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ച​ര്‍​മ​ത്തി​ലെ വീ​ക്കം, ചു​വ​ന്നു ത​ടി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് പ്ര​തി​വി​ധി​യാ​ണ്.

അ​ള്‍​ട്രാ​വ​യ​ല​റ്റ് സം​ര​ക്ഷ​ണം

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ലൈ​ക്കോ​പീ​ന്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ല്‍​നി​ന്ന് ശ​രീ​ര​ത്തി​നു സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ണ്ണി​മ​ത്ത​ന്‍ പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് സൂ​ര്യ​പ്ര​കാ​ശം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ശ​രീ​ര​ത്തെ സ​ഹാ​യി​ക്കും.

മാ​ത്ര​മ​ല്ല, ത​ണ്ണി​മ​ത്ത​ന്‍ ഒ​രു പ്ര​കൃ​തി​ദ​ത്ത ഡൈ​യൂ​റ​റ്റി​ക് ആ​ണ്. ഇ​ത് മൂ​ത്ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ നി​ന്ന് വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ത​ണ്ണി​മ​ത്ത​നി​ല്‍ സി​ട്രു​ലി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ര​ക്ത​യോ​ട്ടം വ​ര്‍​ധി​പ്പി​ക്കും. മെ​ച്ച​പ്പെ​ട്ട ര​ക്ത​ചം​ക്ര​മ​ണം ച​ര്‍​മ​കോ​ശ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്യും.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍

ത​ണ്ണി​മ​ത്ത​നി​ല്‍ ക​ലോ​റി കു​റ​വാ​ണ്. നാ​രു​ക​ളാ​ല്‍ സ​മ്പ​ന്ന​വും. ഇ​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ജ​ലാം​ശം, മെ​ച്ച​പ്പെ​ട്ട കൊ​ളാ​ജ​ന്‍ ഉ​ത്പാ​ദ​നം, നീ​ര് കു​റ​യ്ക്ക​ല്‍, പോ​ഷ​ണം തു​ട​ങ്ങി​യ​വ ന​ല്‍​കി​ക്കൊ​ണ്ട് ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ത​ണ്ണി​മ​ത്ത​ന്‍ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ത​ണ്ണി​മ​ത്ത​ന്‍ മാ​ത്രം ഒ​ന്നി​നും പ്ര​തി​വി​ധി​യ​ല്ല. മൊ​ത്ത​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ക്ര​മം, ജീ​വി​ത​ശൈ​ലി, ച​ര്‍​മ​സം​ര​ക്ഷ​ണ ദി​ന​ച​ര്യ തു​ട​ങ്ങി​യ​വ​യെ​ല്ലാം സു​പ്ര​ധാ​ന​മാ​ണ്. മാ​ത്ര​മ​ല്ല, ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡോ​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ട​തു​മു​ണ്ട്.

District News

ക​ട്ടു​പ്പാ​റ ആ​രോ​ഗ്യ കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട്ടു​പ്പാ​റ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​ടി. ന​സീ​റ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​സാ​വി​ത്രി, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ പി. ​ഉ​മ്മു​സ​ൽ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ര​വി കോ​ഴി​ത്തൊ​ടി, കെ.​ഹ​സീ​ന, ടി. ​മു​ഹ​മ്മ​ദ്കു​ട്ടി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി. ​ഗോ​പാ​ല​ൻ, ഷാ​ജി ക​ട്ടു​പ്പാ​റ, ഉ​ണ്ണീ​ൻ​കു​ട്ടി (മു​ത്തു), വി. ​വാ​സു​ദേ​വ​ൻ, ഹം​സ പാ​ലൂ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.  ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

Leader Page

ഹൃദയതാളം നിലയ്ക്കുമ്പോൾ

നിഴലായ് മരണം

കേ​ൾ​ക്കു​ന്പോ​ൾ ഞെ​ട്ടി​യേ​ക്കാം. പ​ക്ഷേ ഇ​താ​ണ് യാ​ഥാ​ർ​ഥ്യം. ന​മ്മു​ടെ രാ​ജ്യ​ത്ത് മൂ​വാ​യി​ര​ത്തോ​ളം പേ​ർ ഒ​രു ദി​വ​സം കു​ഴ​ഞ്ഞുവീ​ണു​ മ​രി​ക്കു​ന്നു. അ​തും 18നും 50 ​വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ർ. പെ​ട്ടെ​ന്നു​ള്ള കു​ഴ​ഞ്ഞുവീ​ണു​മ​ര​ണം ലോ​ക വ്യാ​പ​ക​മാ​യി ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്പോ​ൾ 145 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യി​ൽ ഈ ​ക​ണ​ക്ക് ഒ​ട്ടും ചെ​റു​ത​ല്ല. വി​വ​ര​സാ​ങ്കേ​തി​കവി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സു​മൊ​ക്കെ മാ​ന​വ​രാ​ശി​യു​ടെ ഗ​തിത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന ന​വീ​ന​യു​ഗ​ത്തി​ൽ പ​ക്ഷേ, മ​നു​ഷ്യ​നൊ​പ്പം നി​ഴ​ലാ​യ് കൂ​ടു​ന്ന ഈ ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല.

മ​ഹാ​മാ​രി​ക​ൾ പ​ല​തി​നെ​യും ത​ര​ണം ചെ​യ്യാ​നും, പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നും വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും കു​ഴ​ഞ്ഞു വീ​ണു മ​ര​ണം എ​ന്നു പൊ​തു​വാ​യി വി​ളി​ക്കു​ന്ന പെ​ട്ടെ​ന്നു​ള്ള മ​ര​ണം എ​ന്തു​കൊ​ണ്ട് എ​ന്ന​തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ആ​ർ​ക്കു​മാ​കു​ന്നി​ല്ല. പ്രാ​യ-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ത​രം മ​ര​ണ​ങ്ങ​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ആ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ൻ ജി​മ്മി​ൽ പോ​കു​ന്ന​വ​ർ മു​ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും മ​ധ്യ​വ​യ​സ്ക​രു​മെ​ല്ലാം ഈ ​ദു​ർ​വി​ധി​ക്ക് വി​ധേ​യ​രാ​കു​ന്ന വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ എ​ഴു​പ​തി​ല​ധി​കം കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് വേ​റെ​യും. പ്ര​ത്യ​ക്ഷ​ത്തി​ൽ യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​വ​രും യു​വാ​ക്ക​ളു​മെ​ല്ലാം ഇ​ര​ക​ളാ​കു​ന്പോ​ൾ പൊ​തു​സ​മൂ​ഹം ഇ​നി എ​ന്തു​ക​രു​ത​ലാ​ണ് എ​ടു​ക്കേ​ണ്ട​ത്? ജീ​വി​ത​ശൈ​ലി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളും മാ​ത്ര​മാ​ണോ ഇ​വി​ടെ വി​ല്ല​ൻ?

കോ​വി​ഡ് അ​ന​ന്ത​ര പ്ര​തി​ഭാ​സം എ​ന്നാ​ണ് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​ദ്യ​ശാ​സ്ത്രം ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ സം​ശ​യി​ക്കു​ന്ന​തു​പോ​ലെ കോ​വി​ഡ് വാ​ക്സി​നും ഹൃ​ദ്‌​രോ​ഗ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ അ​ടി​വ​ര​യി​ടു​ന്നു.

ഉ​ത്ത​ര​മി​ല്ല ഈ ​മ​ര​ണ​ങ്ങ​ൾ​ക്ക്...

ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ചി​ല മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ന്നു.
ന​മ്മ​ൾ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞ​താ​ണ് ഈ ​വാ​ർ​ത്ത​ക​ൾ. രോ​ഗ​ബാ​ധ​യോ ആ​ശു​പ​ത്രി​വാ​സ​മോ ഇ​ല്ലാ​തെ​യു​ള്ള മ​ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​തി​നു വേ​ണ്ട​ത്ര ശ്ര​ദ്ധ ല​ഭി​ക്കു​ന്നി​ല്ല. വെ​റും കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം എ​ന്ന ലേ​ബ​ലി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നു. പ​ക്ഷേ, ആ​രോ​ഗ്യ​കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക​യാ​യി ഈ ​മ​ര​ണ​ങ്ങ​ൾ മാ​റു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​ൽ​ഫോ​ൻ​സ ജേ​ക്ക​ബ് (17)

ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഉ​ളി​ക്ക​ൽ നെ​ല്ലി​ക്കാം​പോ​യി​ൽ കാ​രാ​മ​യി​ൽ അ​ൽ​ഫോ​ൻ​സാ ജേ​ക്ക​ബ് ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മ​ലീ​ഹ (16)

മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​രി​ൽ ക​ണ്ണ​കു​ണ്ട് കി​ഴ​ക്കേ​പു​റ​ത്ത് അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ മ​ക​ൾ മ​ലീ​ഹ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

എ​ഡ്‌വി​ൻ ലി​ജോ (16)

ത​ക​ഴി വി​രു​പ്പാ​ല തൈ​പ്പ​റ​മ്പി​ൽ ലി​ജോ​യു​ടെ മ​ക​ൻ എ​ഡ്‌വി​ൻ ലി​ജോ പ​ള്ളി​യി​ലെ ക്വ​യ​ർ പ്രാ​ക്ടീ​സി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഹ​സ​ൻ റാ​സ (10)

കാ​സ​ർ​ഗോ​ഡ് സ്കൂ​ൾ കാ​യി​ക മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് നാ​ലാം ക്ലാ​സു​കാ​ര​നാ​യ ഹ​സ​ൻ റാ​സ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. മം​ഗ​ൽ​പാ​ടി എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഓ​ട്ടമ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ത​ള​ർ​ന്നുവീ​ഴു​ക​യാ​യി​രു​ന്നു.

സ​രു​ൺ സ​ജി (20)

മാ​ന്നാ​നം കെ​ഇ കോ​ളേ​ജിലെ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മു​ടി​യൂ​ർ​ക്ക​ര പ​ട്ട​ത്താ​ന​ത്ത് സ​രു​ൺ സ​ജി ക്ലാ​സ് മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സ​രു​ൺ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

സി​ബി സേ​വ്യ​ർ (45)

ഡ്യൂ​ട്ടി​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പു​തു​പ്പ​ള്ളി പെ​രു​ങ്കാ​വ് വാ​ഴ​ഞ്ഞ​റ സി​ബി സേ​വ്യ​റാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മാ​ങ്ങാ​ന​ത്തെ വീ​ട്ടി​ല്‍​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​യ സി​ബി പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ത​ള്ളി​ക്കൊ​ണ്ടു​പോ​യ വ​ഴി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ജു​നൈ​സ് അ​ബ്‌​ദു​ള്ള( 46)

നി​യ​മ​സ​ഭ​യി​ല്‍ സീ​നി​യ​ര്‍ ഗ്രേ​ഡ് ലൈ​ബ്രേ​റി​യ​നാ​യ വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ജു​നൈ​സ് അ​ബ്ദു​ള്ള നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

വൃ​ന്ദ (20)

തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​തീ​ശ​ന്‍റെ മ​ക​ള്‍ വൃ​ന്ദ​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ആ​ഹാ​രം ക​ഴി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

പ്രി​ൻ​സ് ലൂ​ക്കോ​സ് (53)

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​ൻ​സ് ലൂ​ക്കോ​സ് ട്രെ​യി​നി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പം വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​യി തി​രി​കെ​യു​ള്ള യാ​ത്ര​യി​ൽ തെ​ങ്കാ​ശി​ക്കു സ​മീ​പം വ​ച്ചാ​ണ് കു​ഴ​ഞ്ഞുവീ​ണ​ത്. ഉ​ട​ൻ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ( 72)

പീ​രു​മേ​ട് എം​എ​ൽ​എ ആ​യി​രു​ന്ന വാ​ഴൂ​ർ സോ​മ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഡോ. ​ഗാ​ഡ് ലി​ൻ റോ​യ് (39)

ചെ​ന്നൈ​യി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​ഡോ​ക്ട​ർ ഗാ​ഡ് ലി​ൻ റോ​യ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ചെ​ന്നൈ സ​വി​ത മോ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നാ​യി​രു​ന്നു ഡോ. ​ഗാ​ഡ് ലി​ൻ റോ​യ്.

ഫി​റ്റ്നെ​സ് സെ​ന്‍റ​റി​ലും ര​ക്ഷ​യി​ല്ല

ആ​രോ​ഗ്യ​പാ​ല​ന​ത്തി​നാ​യി ജി​മ്മി​ൽ​പോ​യി വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന​ത് ഇ​ന്ന് സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. പ​ക്ഷേ, അ​വി​ടെ​യും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന​ത് യു​വ​ത​ല​മു​റ​യെ ഞെ​ട്ടി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന ഫി​റ്റ് ശ​രീ​ര​മു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള പൊ​തു​ധാ​ര​ണ മാ​റു​ക​യാ​ണ്. ഇ​വി​ടെ​യും പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. ചെ​റു​പ്പ​ക്കാ​രും മ​ധ്യ​വ​യ​സ്ക​രു​മെ​ല്ലാം ജി​മ്മി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ന്നു.

എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ൽ രാ​ജ് (42) പ​തി​വാ​യി ജി​മ്മി​ൽ വ​ർ​ക്ക്ഔ​ട്ട് ന​ട​ത്തു​ന്ന​യാ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​യാ​മം തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദ​ഹം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​പി.​എ​ച്ച്. സു​ൽ​ഫി​ക്ക​ർ മ​രി​ച്ച​തും ജി​മ്മി​ലെ വ​ർ​ക്ക്ഔ​ട്ടി​നി​ടെ​യാ​ണ്.

എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​ള​മ​ക്ക​ര ആ​ർ​എം​വി റോ​ഡ് ചി​റ​ക്ക​പ​റ​മ്പി​ൽ ശാ​ര​ദാ​നി​വാ​സി​ൽ അ​രു​ന്ധ​തി​യാ​ണ് (24) മ​രി​ച്ച​ത്. പ​തി​വാ​യി ജി​മ്മി​ൽ പോ​യി വ്യാ​യാ​മം ചെ​യ്യാ​റു​ള്ള ആ​ളാ​യി​രു​ന്നു അ​രു​ന്ധ​തി. വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങി​യ​തി​നു ശേ​ഷം കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നുത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​വി​ടെ സൂ​ചി​പ്പി​ച്ച മ​ര​ണ​ങ്ങ​ൾ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്. 2020നും 2025​നു​മി​ട​യ്ക്ക് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളു​ടെ നി​ര​ക്ക് രാ​ജ്യ​ത്താ​ക​മാ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ സ്ഥി​തി​യും ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ല. ഓ​രോ ദി​വ​സ​വും ഇ​ത്ത​രം വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷ​മു​ള്ള ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​ല പ​ഠ​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​വി​ഡി​നു​ശേ​ഷം യു​വാ​ക്ക​ളി​ലെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​നി​ര​ക്ക് കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്തു​കൊ​ണ്ട് കു​ഴ​ഞ്ഞു​വീ​ണു​ മ​ര​ണം?

കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. പ്ര​ത്യ​ക്ഷ​ത്തി​ൽ ആ​രോ​ഗ്യ​വാ​ന്മാ​രാ​യി തോ​ന്നു​ന്ന​വ​ർ​ക്ക് ഇ​ത് എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​കു​ന്നു​വെ​ന്ന സം​ശ​യ​വും ന്യാ​യ​മാ​ണ്. പ​ക്ഷേ, എ​ല്ലാം ചെ​ന്നെ​ത്തു​ന്ന​ത് ഹൃ​ദ​യ​താ​ള​ത്തി​ൽ ത​ന്നെ. കു​ഴ​ഞ്ഞു​മ​ര​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ്. കൊ​ള​സ്ട്രോ​ളോ പ്ര​മേ​ഹ​മോ പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ്ഥ​യു​ണ്ടാ​കാം.

ന​മ്മു​ടെ ഹൃ​ദ​യ​താ​ള​മാ​ണ് എ​ല്ലാ​റ്റി​ലും പ്ര​ധാ​നം. ഇ​തു തെ​റ്റു​ന്ന​തി​നെ കാ​ർ​ഡി​യാ​ക് അറിതിമിയ (Cardiac Arrhythmia) എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കും. പെ​ട്ടെ​ന്നു​ള്ള ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​ന് ഇ​തു പ്ര​ധാ​ന​കാ​ര​ണ​മാ​ണ്. ഹൃ​ദ​യ​ത്തി​ന്‍റെ ഇ​ട​തു വെ​ന്‍​ട്രി​ക്കി​ള്‍ മി​ടി​ക്കു​മ്പോ​ഴാ​ണ് ര​ക്തം ഹൃ​ദ​യ​ത്തി​ലേ​ക്കു പ​മ്പു ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ താ​ളം തെ​റ്റു​മ്പോ​ള്‍ ഹൃ​ദ​യ​താ​ള​വും തെ​റ്റു​ന്നു. ഹൃ​ദ​യ​ത്തി​ന്‍റെ മ​സി​ലു​ക​ള്‍​ക്ക് വ​ലി​പ്പ​മേ​റു​ക​യും മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യും.

ശ​രീ​ര​ത്തി​ലെ ഇ​ല​ക്‌​ട്രോ​ളൈ​റ്റി​ക് പ്ര​വ​ര്‍​ത്ത​ന​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം. ഇ​ല​ക്‌​ട്രോ​ളൈ​റ്റു​ക​ളു​ടെ ധ​ര്‍​മം നി​ര്‍​വ​ഹി​ക്കു​ന്ന​ത് സോ​ഡി​യം, പൊ​ട്ടാ​സ്യം എ​ന്നി​വ​യാ​ണ്. ഇ​തി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ത്താ​ലും കു​ഴ​ഞ്ഞു​വീ​ഴാം. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്നത് സോ​ഡി​യം, പൊ​ട്ടാ​സ്യം കു​റ​വി​ലേ​ക്കു ന​യി​ക്കാം.

പൊ​ട്ടാ​സ്യം കൂ​ടി​യാ​ലും ഹൃ​ദ​യം പെ​ട്ടെ​ന്നുത​ന്നെ നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.​അ​രോ​ട്ടി​ക് സ്റ്റെ​നോ​സി​സ് എ​ന്ന അ​വ​സ്ഥ​യും ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കാം. അ​രോ​ട്ടി​ക് വാ​ല്‍​വ് ചു​രു​ങ്ങി ര​ക്തം ഹൃ​ദ​യ​ത്തി​ന് ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. പ​ക്ഷേ, ഇ​വ എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് കോ​വി​ഡ് അ​ന​ന്ത​ര പ്ര​തി​ഭാ​സം എ​ന്ന​തി​ലേ​ക്കാ​ണ് ഗ​വേ​ഷ​ക​ർ എ​ത്തു​ന്ന​ത്.

 

യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യാ​ള​ജി ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഫ​ലം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത മ​റ്റു​ള്ള​വ​രേ​ക്കാ​ൾ വ​ള​രെ​ക്കൂ​ടു​ത​ലാ​ണെ​ന്ന് വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ അ​വ​ർ തെ​ളി​യി​ച്ചുക​ഴി​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് പ്ര​ശ​സ്ത ഹൃ​ദ്‌​രോ​ഗ വി​ദ​ഗ്ധ​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ൾ നാ​ളെ.

Kerala

ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ചു; ശ്രീ​ശ​ൻ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രീ​ശ​ൻ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ കേ​ര​ള​ത്തി​ലെ മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധി​ച്ചെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Respifresh TR, 60ml syrup, Batch. No. R01GL2523 എ​ന്ന മ​രു​ന്നി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ഗു​ജ​റാ​ത്ത് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് അ​ഞ്ച് വി​ത​ര​ണ​ക്കാ​രാ​ണ് ഈ ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

അ​വ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കൈ​വ​ശ​മു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. ഈ ​മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അം​ഗീ​കൃ​ത ഡോ​ക്‌​ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മ​രു​ന്ന് ന​ൽ​കു​ന്ന സ്‌​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Health

കൊ​ഴു​പ്പ​ടി​യു​ന്ന​തു പ്ര​ശ്ന​മാ​ണ്!

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്.

അ​തി​ന്‍റെ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ്റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

മ​ധു​രം, കൊ​ഴു​പ്പ്

ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 ക​ലോ​റി ഊ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഊ​ർ​ജം മാ​ത്ര​മേ​യു​ള​ളു.

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും. വ​യ​റി​ൽ കൊ​ഴു​പ്പ​ടി​യു​ന്ന​ത് അ​മി​ത​ഭാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്.

അ​താ​ണു ക്ര​മേ​ണ പ്ര​മേ​ഹ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്ക് അ​ര​ക്കെ​ട്ടി​ന്‍റെ ചു​റ്റ​ള​വ് 90 സെ​ന്‍റി മീ​റ്റ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ്ത്രീ​ക​ളി​ൽ അ​ത് 80 സെ​ന്‍റി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ക​രു​ത്.

ആ​വ​ർ​ത്തി​ച്ച് ചൂ​ടാ​ക്കി​യ എ​ണ്ണ

ഫാ​സ്റ്റ് ഫു​ഡി​ൽ കൊ​ഴു​പ്പി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. അ​താ​ണു പ്ര​ധാ​ന പ്ര​ശ്നം. മി​ക്ക​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ച്ച എ​ണ്ണ​യി​ലാ​കും മി​ക്ക​വ​രും ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കു​ന്ന​ത്. ഫാ​സ്റ്റ് ഫു​ഡി​ൽ മാ​യം ചേ​ർ​ക്കാ​നു​ള​ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ചൂ​ടാ​ക്കി മ​സാ​ല​ക്കൂ​ട്ടും അ​ജി​നോ​മോ​ട്ടോ​യും ചേ​ർ​ത്തു പ​ത്തു മി​നി​ട്ടി​നു​ള​ളി​ൽ പു​തി​യ ഭ​ക്ഷ​ണ​മാ​ക്കി കൊ​ടു​ക്കു​ന്ന രീ​തി​യാ​ണു മി​ക്ക​പ്പോ​ഴും ഫാ​സ്റ്റ് ഫു​ഡ് ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.

മി​ക്ക​വാ​റും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ഗ്രേ​വി ഇ​ല്ല. ഏ​റെ​യും ഡ്രൈ ​ആ​ണ്. ചി​ക്ക​ൻ പോ​ലെ എ​ണ്ണ​യി​ൽ പാ​കം ചെ​യ്യു​ന്ന വി​ഭ​വ​ങ്ങ​ൾ.

ചെ​റു​പ്പ​ക്കാ​രി​ൽ

സം​സ്ക​രി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണു ഫാ​സ്റ്റ് ഫു​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്്. പ​ച്ച​ക്ക​റി​ക​ളു​ടെ തോ​തും തീ​രെ കു​റ​വാ​ണ്. അ​തി​നാ​ൽ ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ നാ​രി​ന്‍റെ അം​ശം തീ​രെ കു​റ​വാ​ണ്.

ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​നം പ്ര​ശ്നം അ​മി​ത​ഭാ​ര​മാ​ണ്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഭാ​രം കൂ​ടും. ചെ​റു​പ്പ​ക്കാ​രി​ൽ കൊ​ള​സ്ട്രോ​ൾ ലെ​വ​ലും ബി​പി​യും കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് അ​ധി​ക കൊ​ള​സ്ട്രോ​ൾ ഉ​ള​ള​താ​യി തി​രി​ച്ച​റി​യു​ന്ന​ത്. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടു​ന്ന​തും ഇ​തി​ന്‍റെ ‌സൂ​ച​ന​യാ​ണ്. അ​ത് അ​ബ്ഡ​മ​ൻ ഒ​ബീ​സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ ന​ട​ക്കു​ന്പോ​ൾ ക്ഷീ​ണം, ത​ല​ക​റ​ക്കം എ​ന്നി​വ​യു​ണ്ടാ​കു​ന്നു. ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ മ​റ്റു വി​റ്റാ​മി​നു​ക​ളു​ടെ കു​റ​വും ഇ​വ​രി​ൽ കാ​ണ​പ്പെ​ടു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Health

ക​ര​ൾ​രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാം: ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തി​ൽ അ​റി​യേ​ണ്ട​തെ​ല്ലാം

ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്ന നി​ശ​ബ്ദ​വും അ​പ​ക​ട​കാ​രി​യു​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ത്തി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വ​ർ​ഷം തോ​റും ജൂ​ലൈ 28ന് ​ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ക്കു​ന്നു.

പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​വു​ന്ന ഈ ​രോ​ഗം ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു.

2025-ലെ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം "ഹെ​പ്പ​റ്റൈ​റ്റി​സ്: ന​മു​ക്ക​തി​നെ ത​ക​ർ​ക്കാം' (Hepatitis: Let's Break It Down) എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ടെ ഈ ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ ത​ക​ർ​ത്തെ​റി​യാ​ൻ ലോ​ക​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കു​ന്നു.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും പ്ര​തി​രോ​ധ​വു​മാ​ണ് ഈ ​മാ​ര​ക​മാ​യ രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ആ​യു​ധ​ങ്ങ​ൾ.

എ​ന്തു​കൊ​ണ്ട് നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം?

ഹെ​പ്പ​റ്റൈ​റ്റി​സിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ പ്ര​ക​ട​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, കൃ​ത്യ​സ​മ​യ​ത്തു​ള്ള രോ​ഗ​നി​ർ​ണ​യം ക​ര​ളി​ന് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​നും രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​ക്കാ​നും സ​ഹാ​യി​ക്കും.

ഹെ​പ്പ​റ്റൈ​റ്റി​സി​ന്‍റെ വൈ​റ​ൽ, നോ​ൺ-​വൈ​റ​ൽ രൂ​പ​ങ്ങ​ളെ ചെ​റു​ക്കാ​ൻ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​ണ്.

അ​പ​ക​ട​സാ​ധ്യ​ത​ക​ളെ അ​റി​യു​ക

രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഹെ​പ്പ​റ്റൈ​റ്റി​സി​ന്‍റെ ത​ര​മ​നു​സ​രി​ച്ച് (എ, ബി, സി, ഡി, ഇ) വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

പൊ​തു​വാ​യി ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ താ​ഴെ​ക്കൊ​ടു​ക്കു​ന്നു:

മ​ലി​ന​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും: വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, മ​ലി​ന​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ പ​ക​രാം.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക​ബ​ന്ധ​വും സി​റി​ഞ്ചു​ക​ളു​ടെ പ​ങ്കു​വ‌യ്​ക്ക​ലും: ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ പ​ക​രു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ത്.

അ​മ്മ​യി​ൽ നി​ന്ന് കു​ഞ്ഞി​ലേ​ക്ക്: ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​പോ​സി​റ്റീ​വാ​യ അ​മ്മ​യി​ൽ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ചി​കി​ത്സാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ: മ​തി​യാ​യ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ര​ക്ത​പ്പ​ക​ർ​ച്ച, ശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യ വൈ​ദ്യ​ന​ട​പ​ടി​ക​ളി​ലൂ​ടെ​യും രോ​ഗം പ​ക​രാം.

മ​റ്റ് ക​ര​ൾ രോ​ഗ​ങ്ങ​ൾ: ഫാ​റ്റി ലി​വ​ർ രോ​ഗ​ങ്ങ​ൾ (എസ്എൽഡി), മ​ദ്യ​പാ​നം മൂ​ല​മു​ണ്ടാ​കു​ന്ന ക​ര​ൾ രോ​ഗ​ങ്ങ​ൾ (എഎൽഡി) എ​ന്നി​വ​യും ഹെ​പ്പ​റ്റൈ​റ്റി​സി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ൾ: തി​രി​ച്ച​റി​യാം, ചി​കി​ത്സ തേ​ടാം

ക​ഠി​ന​മാ​യ ക്ഷീ​ണ​വും ഉ​ന്മേ​ഷ​ക്കു​റ​വും

മ​ഞ്ഞ​പ്പി​ത്തം: ക​ണ്ണു​ക​ളി​ലും ച​ർ​മ്മ​ത്തി​ലും മ​ഞ്ഞ​നി​റം, വ​യ​റു​വേ​ദ​ന, പ്ര​ത്യേ​കി​ച്ചും വ​യ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ക​ടു​ത്ത നി​റ​മു​ള്ള മൂ​ത്ര​വും വി​ള​റി​യ മ​ല​വും
വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദ്ദി, പ​നി, പ്ര​ത്യേ​കി​ച്ചും അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സി​ൽ സ​ന്ധി​വേ​ദ​ന​ക​ൾ (പ്ര​ത്യേ​കി​ച്ച് ഹെ​പ്പ​റ്റൈ​റ്റി​സ് സി​യോ​ടൊ​പ്പം).

രോ​ഗ​നി​ർ​ണ​യ​വും പ​രി​ശോ​ധ​ന​ക​ളും

ഒ​രു വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി എ​ടു​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് രോ​ഗ​നി​ർണ​യം ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്രാ​വി​വ​ര​ങ്ങ​ൾ, മു​ൻ​കാ​ല അ​ണു​ബാ​ധ​ക​ൾ, വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ര​ക്ത​പ​രി​ശോ​ധ​ന: ആ​ന്‍റി​ബോ​ഡി​ക​ളു​ടെ​യും വൈ​റ​ൽ ലോ​ഡി​ന്‍റെ​യും അ​ള​വ് ക​ണ്ടെ​ത്താ​ൻ ര​ക്ത​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​ണ്.

അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ്: ക​ര​ൾ​രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യും മ​റ്റ് സ​ങ്കീ​ർ​ണ​ത​ക​ളും വി​ല​യി​രു​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

ലി​വ​ർ ബ​യോ​പ്സി: അ​പൂ​ർ​വ​മാ​യി മാ​ത്രം ആ​വ​ശ്യ​മാ​യി വ​രു​ന്ന ഒ​രു പ​രി​ശോ​ധ​ന​യാ​ണി​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി ലി​വ​ർ ബ​യോ​പ്സി ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ചി​കി​ത്സാ രീ​തി​ക​ൾ

ഹെ​പ്പ​റ്റൈ​റ്റി​സിന്‍റെ ത​ര​വും തീ​വ്ര​ത​യും അ​നു​സ​രി​ച്ച് ചി​കി​ത്സാ​രീ​തി​ക​ൾ വ്യ​ത്യാ​സ​പ്പെ​ടാം.

അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സ് (എ, ബി, ഇ): മി​ക്ക​വാ​റും പേ​ർ​ക്കും അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സ് ചി​കി​ത്സ മ​തി​യാ​കും.

ആന്‍റി​വൈ​റ​ൽ മ​രു​ന്നു​ക​ൾ കൂ​ടാ​തെ ത​ന്നെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രോ​ഗ​മു​ക്തി നേ​ടു​ന്നു. എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി ക​ര​ളി​ന് ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​വ​സ്ഥ​യാ​ണ്.

ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് (ബി, സി): ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ​യ്ക്കു​ള്ള ആ​ന്‍റിവൈ​റ​ൽ മ​രു​ന്നു​ക​ൾ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും ക​ര​ൾ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

ഫാ​റ്റി ലി​വ​ർ രോ​ഗം (NAFLD): ജീ​വി​ത​ശൈ​ലി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന ഘ​ട​കം. ഗു​രു​ത​ര​മാ​യ ക​ര​ൾ സി​റോ​സി​സ് ഉ​ള്ള​വ​ർ​ക്ക് ക​ര​ൾ മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

പു​തി​യ മ​രു​ന്നു​ക​ൾ വ​ന്ന​തോ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് സി​യു​ടെ ചി​കി​ത്സ കൂ​ടു​ത​ൽ ല​ളി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്.

പ്ര​തി​രോ​ധം: നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്

വാ​ക്സി​ൻ എ​ടു​ക്കു​ക: ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി എ​ന്നി​വ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ണ്. ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

സു​ര​ക്ഷി​ത​മാ​യ ലൈം​ഗി​ക​ബ​ന്ധം: സു​ര​ക്ഷി​ത​മാ​യ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക, ഒ​ന്നി​ല​ധി​കം പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കു​ക.

വ്യ​ക്തി​പ​ര​മാ​യ സാ​ധ​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക: സി​റി​ഞ്ചു​ക​ൾ, റേ​സ​ർ ബ്ലേ​ഡു​ക​ൾ, ടൂ​ത്ത് ബ്ര​ഷ് തു​ട​ങ്ങി​യ വ്യ​ക്തി​പ​ര​മാ​യ സാ​ധ​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

സു​ര​ക്ഷി​ത​മാ​യ ര​ക്ത​ദാ​നം: രോ​ഗാ​ണു വി​മു​ക്ത​മാ​യ ചി​കി​ത്സാ രീ​തി​ക​ളും സു​ര​ക്ഷി​ത​മാ​യ ര​ക്തം സ്വീ​ക​രി​ക്ക​ലും ഉ​റ​പ്പാ​ക്കു​ക.

മ​ദ്യം ഒ​ഴി​വാ​ക്കു​ക: ക​ര​ൾ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ചും മ​ദ്യ​പാ​നം പൂ​ർണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി: സ​മീ​കൃ​താ​ഹാ​ര​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വും ഫാ​റ്റി ലി​വ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക: വൃ​ത്തി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​വും വെ​ള്ള​വും ഒ​ഴി​വാ​ക്കു​ക.

തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന: കു​ടും​ബ​ത്തി​ൽ രോ​ഗ​മു​ള്ള​വ​രും മ​റ്റ് രോ​ഗ​ങ്ങ​ളോ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യോ ഉ​ള്ള​വ​ർ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക.

ഇ​ന്ന് കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള വ​ഴി​ക​ളും ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ളും ന​മ്മു​ടെ കൈ​ക​ളി​ലു​ണ്ട്.

എ​ന്നാ​ൽ ഈ ​രം​ഗ​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധം അ​വ​ബോ​ധ​വും കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് മു​ക്ത​മാ​യ ഒ​രു ഭാ​വി​ക്കാ​യി ന​മു​ക്ക് കൈ​കോ​ർ​ക്കാം.

ഡോ. ​രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് - ഗ്യാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി & ഹെ​പ്പ​റ്റോ​ള​ജി അ​പ്പോ​ളോ അ​ഡ്ല​ക്സ് ഹോ​സ്പി​റ്റ​ൽ

Health

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ: ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്

വാ​യ, ചു​ണ്ടു​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ, ടോ​ൺ​സി​ലു​ക​ൾ, വോ​ക്ക​ൽ കോ​ഡു​ക​ൾ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി തു​ട​ങ്ങി​യ വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ളാ​ണു പൊ​തു​വാ​യി ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്.

കാരണങ്ങൾ

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റു​ക​ൾ​ക്കു പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പു​ക​യി​ല​യും മ​ദ്യ​പാ​ന​വു​മാ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​രി​ക​ൾ. എച്ച്പിവി അ​ണു​ബാ​ധ, അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ, ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ, പാ​ര​മ്പ​ര്യം എ​ന്നി​വ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ്.

പ്രാ​രം​ഭ ല​ക്ഷ​ണങ്ങൾ

തു​ട​ർ​ച്ച​യാ​യ തൊ​ണ്ട​വേ​ദ​ന, വി​ഴു​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, പ​രു​ക്ക​ൻ ശ​ബ്ദം, വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത പ​നി, ഭാ​രം കു​റ​യ​ൽ, ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ചു​മ, ശ​ബ്ദ​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ, ചെ​വിവേ​ദ​ന, ക​ഴു​ത്തി​ലെ ക​ഴ​ല​ക​ൾ എ​ന്നി​വ ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാവാം.

വിദഗ്ധ പരിശോധന...

ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യുംപെ​ട്ടെ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ക്കണം. അ​തേസ​മ​യം ഈ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം കാൻസറിന്‍റേതാവണമെന്ന് ഒരു നി​ർ​ബ​ന്ധ​വു​മി​ല്ല. പ​ക്ഷേ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന അ​നി​വാ​ര്യമാണ്.

രോഗനിർണയം

ഫൈ​ൻ നീ​ഡി​ൽ ആ​സ്പി​റേ​ഷ​ൻ സൈ​റ്റോ​ള​ജി (FNAC), ബ​യോ​പ്സി എ​ന്നി​വ​യാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ വ​രു​ന്ന​ത്. കൂ​ടാ​തെ ക​മ്പ്യൂ​ട്ട​ഡ് ടോ​മോ​ഗ്ര​ഫി (CT), മാ​ഗ്നെ​റ്റി​ക് റ​സ​ന​ൻ​സ് ഇ​മേ​ജി​ങ്, പോ​സി​ട്രോ​ൺ എ​മി​ഷ​ൻ ടോ​മോ​ഗ്രാ​ഫി(PET) തു​ട​ങ്ങി​യ ഇ​മേ​ജിംഗ് ടെ​ക്നി​ക്കു​ക​ൾ രോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി നി​ർ​ണ​യി​ക്കാ​നും രോ​ഗപ​ക​ർ​ച്ച തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്നു.

സ്റ്റേ​ജിംഗ് സി​സ്റ്റം

ഇ​ത്ത​രം കാൻ​സ​റു​ക​ളു​ടെ ഉ​ചി​ത​മാ​യ ചി​കി​ത്സ വി​വി​ധ സ്റ്റേ​ജിം​ഗ് വ​ഴി​യാ​ണു നി​ർ​ണ​യി​ക്കു​ന്ന​ത്. ട്യൂമ​റി​ന്‍റെ വ​ലുപ്പം, നോ​ഡു​ക​ളു​ടെ (ക​ഴ​ല​ക​ളു​ടെ) ഇ​ട​പെ​ട​ൽ, രോ​ഗ പ​ട​ർ​ച്ച എ​ന്നി​വ പ​രി​ഗ​ണി​ച്ച് TNM വ​ർ​ഗീ​ക​ര​ണ​മാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റേ​ജിംഗ് സി​സ്റ്റം.

സ്റ്റേ​ജ് ഒ​ന്ന് (ആ​ദ്യം)​മു​ത​ൽ സ്റ്റേ​ജ് നാ​ലു(​അ​വ​സാ​നം) വ​രെ​യാ​ണ് ഇ​ത്.

 

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്. ഫോൺ: 6238265965.

Health

വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യം: മു​ന്‍​കൂ​ട്ടി രോ​ഗ​നി​ര്‍​ണ​യം

മൂ​ത്ര​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അം​ശം കൂ​ടു​ന്ന​തു വൃ​ക്ക ത​ക​രാ​റി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​മാ​ണ്. മി​ക്ക ലാ​ബു​ക​ളി​ലും ഡി​പ്സ്റ്റി​ക് (Dipstick) അ​ല്ലെ​ങ്കി​ല്‍ ഹീ​റ്റ് ആ​ൻ​ഡ് അ​സ​റ്റി​ക് ആ​സി​ഡ് (Heat and Acetic acid) പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു പ്രോ​ട്ടീ​നൂ​റി​യ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൂ​ത്ര​ത്തി​ല്‍ 300mg ല്‍ ​കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​ത്.

മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന

ഇ​തു​കൂ​ടാ​തെ മൂ​ത്ര​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള പ്രോ​ട്ടീ​ന്‍റെ അം​ശം അ​റി​യു​ന്ന​തി​നാ​യി മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്.

യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ്

മൈ​ക്രോ​സ്‌​കോ​പ് സ​ഹാ​യ​ത്തോ​ടെ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്കാം. വൃ​ക്ക​രോ​ഗം 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും.

ഈ ​അ​വ​സ്ഥ​യ്ക്കു മു​മ്പാ​യി എ​സ്റ്റി​മേ​റ്റ​ഡ് ഗ്ലോ​മെ​റു​ലാ​ർ ഫി​ൽ​ട്രേ​ഷ​ൻ റേ​റ്റ്-Estimated Glomerular Filtration Rate (EGFR)- മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ വൃ​ക്ക​രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി

വ​യ​റി​ന്‍റെ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വൃ​ക്ക ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​മെ​ന്ത്?

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം.

ക‌​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

District News

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​രം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജിയാവ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്കു​ൾ​പ്പെ​ടെ ഇ​ന്ന​ലെ​യും സ​മ​രം ന​ട​ന്നു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും ന​ട​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​കു​ന്നേ​രം ക​പ്പ​ലും ക​പ്പി​ത്താ​നു​മാ​യി ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ​യും മു​ഖം​മൂ​ടി ധ​രി​ച്ച് ര​ണ്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ന്നി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു പ്ര​ക​ട​നം. ക​പ്പ​ൽ ഉ​രു​ട്ടി​യു​ള്ള സ​മ​രം ന​ഗ​ര​ത്തി​നു പു​തു​മ​യാ​യി.

ഇ​തി​നി​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​രു​ക​ളിൽ തൂ​ണു നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

ശോ​ച്യാ​വ​സ്ഥ കാ​ര​ണം കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ള​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട് . കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൂ​ണു​ക​ളു​മാ​യി എ​ത്തി കെ​ട്ടി​ട​ത്തി​ന് താ​ങ്ങു കൊ​ടു​ത്ത് നി​ർ​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജാ​സിം​കു​ട്ടി, കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ന​ജീ​ബ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് മു​രി​ങ്ങ​മം​ഗ​ലം, ന​സീം കു​മ്മ​ണ്ണൂ​ർ, ബാ​ബു​ജി ഈ​ശോ, അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ജ്മ​ൽ ക​രിം, സ​ജി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Health

കാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെ​യ്യു​ന്ന​ത്

തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധി​യാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി​കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്.

ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാ​ണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

സ​ർ​ജ​റി

കാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെ​യ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍​ക്കു​ണ്ട്. മു​ട്ടു​വേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്തി​യോ​ടു​കൂ​ടി മു​റി​ച്ചു​മാ​റ്റു​ന്നു.

പ​ക​രം ലോ​ഹ​നി​ര്‍​മി​ത ഇം​പ്ലാ​ന്‍റു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു. ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ പോ​ളി എ​ത്തീ​ലീ​ന്‍ പ്ലാ​സ്റ്റി​ക് ഘ​ടി​പ്പി​ക്കു​ന്നു.

പേ​ശി​ക​ളു​ടെ​യും ലി​ഗ​മെ​ന്‍റു​ക​ളു​ടെ​യും മു​റു​ക്കം അ​യ​ച്ചു​വി​ടാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും അ​തോ​ടൊ​പ്പം ചെ​യ്യു​ന്നു. വ​ള​വു നി​വ​ര്‍​ത്താ​ന്‍ ആ​നു​പാ​തി​ക​മാ​യ അ​ള​വി​ലാ​യി​രി​ക്കും ഇ​തു ചെ​യ്യു​ക.

സ്‌​പൈ​ന​ല്‍ അ​ന​സ്‌​തേ​ഷ്യ

മു​ട്ട് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്ധി മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ര​യ്ക്കു താ​ഴെ മ​ര​വി​പ്പി​ക്കു​ന്ന സ്‌​പൈ​ന​ല്‍ അ​ന​സ്‌​തേ​ഷ്യ​യാ​ണു പൊ​തു​വെ ന​ല്‍​കാ​റു​ള്ള​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ രോ​ഗി​ക്ക് കാ​ല്‍ ഊ​ന്നി ന​ട​ക്കാ​വു​ന്ന​താ​ണ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് തു​ന്ന​ലു​ക​ള്‍ എ​ടു​ത്ത​തി​നു​ശേ​ഷം മു​റി​വി​ന്‍റെ ഭാ​ഗം ന​ന​യ്ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ .ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Leader Page

ബ്രെ​യി​ന്‍ ട്യൂ​മ​ര്‍: തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ര്‍​ഥ്യ​വും

ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ അ​ഥ​വാ മ​സ്തി​ഷ്‌​ക ട്യൂമ​ര്‍ പ്രാ​യ-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തൊ​രാ​ളെ​യും ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​വും സ​ങ്കീ​ര്‍​ണ​വു​മാ​യ അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ളി​ലു​ണ്ടാ​കു​ന്ന ബ്രെ​യി​ന്‍ ട്യൂ​മ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഈ​യി​ടെ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ല്‍ ജൂ​ണ്‍, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ​ക​ളി​ലെ ബ്രെ​യി​ന്‍ ട്യൂ​മ​റി​നെ​ക്കു​റി​ച്ചുള്ള ചിലകാര്യങ്ങൾ ന​മു​ക്കു പ​രി​ശോ​ധി​ക്കാം.

1. ബ്രെ​യി​ന്‍ ട്യൂ​മ​റി​നു ചി​കി​ത്സാ പ​രി​മി​തി​ക​ളു​ണ്ടോ?

പു​രു​ഷ​ന്മാ​രി​ലേ​തു​പോ​ലെ ത​ന്നെ സ്ത്രീ​ക​ളി​ലും ബ്രെ​യി​ന്‍ ട്യൂ​മ​റി​ന് ഒ​ട്ട​ന​വ​ധി ചി​കി​ത്സാ​രീ​തി​ക​ള്‍ നി​ല​വി​ലു​ണ്ട്. ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ന്‍ തെ​റാ​പ്പി, കീ​മോ തെ​റാ​പ്പി, ടാ​ര്‍​ഗെ​റ്റ​ഡ് തെ​റാ​പ്പി തു​ട​ങ്ങി മ​റ്റു ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ട്യൂ​മ​റി​ന്‍റെ പ്ര​കൃ​തം, ഘ​ട്ടം, രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല എ​ന്നി​ങ്ങ​നെ നി​ര​വ​ധി​ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും ഉ​ചി​ത​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ നി​ര്‍​ണ​യം. പു​ത്ത​ന്‍ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണു തു​റ​ക്കു​ന്ന​ത്.

2. പ്ര​ധാ​ന ല​ക്ഷ​ണം ത​ല​വേ​ദ​ന​യോ?

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മ​സ്തി​ഷ്‌​ക ട്യൂ​മ​റി​ന്‍റെ ല​ക്ഷ​ണ​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ത​ല​വേ​ദ​ന​യാ​ണ്. മ​സ്തി​ഷ്‌​ക ട്യൂ​മ​റു​ക​ള്‍​ക്ക് വേ​റെ​യും പ​ല ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഓ​ര്‍​മ​ക്കു​റ​വ്, കാ​ഴ്ചസം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, ശാ​രീ​രി​ക ബ​ല​ഹീ​ന​ത, മ​ര​വി​പ്പ് എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​ണി​ക്കു​ന്നെ​ങ്കി​ല്‍ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്. പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ആ​ശ​യ​ക്കു​ഴ​പ്പ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ത​ല​വേ​ദ​ന ബ്രെ​യി​ന്‍ ട്യൂ​മ​റാ​ണെ​ന്നോ അ​ല്ലെ​ന്നോ സ്വ​യം തീ​രു​മാ​നി​ക്കാ​ന്‍ പാ​ടി​ല്ല. പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ക.

3. ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ എ​ല്ലാ​യ്‌​പ്പോ​ഴും മ​റ്റുവൈ​ക​ല്യ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മോ?

മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ ഓ​ര്‍​മ, ഭാ​ഷ തു​ട​ങ്ങി​യ വൈ​ജ്ഞാ​നി​ക പ്ര​ക്രി​യ​ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​യ ത​ല​ച്ചോ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും, അ​ത് സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള വൈ​ക​ല്യ​ത്തി​ന്‍റെ വ്യാ​പ്തി ഓ​രോ​രു​ത്ത​രു​ടെ​യും രോ​ഗാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ടാം. ഇ​ങ്ങ​നെ ഏ​ത​വ​സ്ഥ​യി​ലേ​ക്കും പോ​കു​ന്ന രോ​ഗി​ക്ക് അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ സാ​ധാ​ര​ണ ​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര്യം വി​സ്മ​രി​ച്ചുകൂ​ടാ.

4.എ​ല്ലാ ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ളും കാ​ന്‍​സ​റാ​ണോ?

ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ ര​ണ്ടു ത​ര​മു​ണ്ട്. എ​ല്ലാ ട്യൂ​മ​റു​ക​ളും കാ​ന്‍​സ​റാ​കു​ന്നി​ല്ല. മൂ​ന്നി​ലൊ​ന്ന് ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ മാ​ത്ര​മാ​ണ് കാ​ന്‍​സ​റാ​യി മാ​റു​ന്ന​തെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ളി​ല്‍ ചി​ല​ത് അ​തി​വേ​ഗം പ​ട​രു​ന്ന​താ​യി​രി​ക്കാം, മ​റ്റു ചി​ല​താ​ക​ട്ടെ സാ​വ​ധാ​ന​ത്തി​ല്‍ വ​ള​രു​ക​യും പ​തി​യെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ചെ​യ്യും. കാ​ന്‍​സ​റ​സ​ല്ലാ​ത്ത ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ താ​ര​ത​മ്യേ​ന അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞ​തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​യു​മാ​ണ്.

5. പ്രാ​യ​മാ​യ​വ​രി​ല്‍ മാ​ത്ര​മേ ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ ഉ​ണ്ടാ​കൂ‍?

ഇ​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ല്‍​ക്കു​ന്ന മ​റ്റൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് പ്രാ​യ​മാ​യ​വ​രി​ല്‍ മാ​ത്ര​മേ ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ വ​രൂ​ എ​ന്ന​ത്. ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ എ​ല്ലാ പ്രാ​യ​ക്കാ​രി​ലും വ​രാ​മെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. എ​ന്നാ​ല്‍, പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഹോ​ര്‍​മോ​ണ്‍ ബാ​ല​ൻ​സി​ലെ മാ​റ്റ​ങ്ങ​ളും ജീ​വി​ത​ശൈ​ലീ മാ​റ്റ​ങ്ങ​ളും ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും. കു​ട്ടി​ക​ളി​ലും ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

7. ഹോ​ര്‍​മോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മോ?

ഹോ​ര്‍​മോ​ണ്‍ തെ​റാ​പ്പി ഉ​പ​യോ​ഗി​ച്ച് തു​ട​ര്‍​ച്ച​യാ​യി ഗ​ര്‍​ഭ​നി​രോ​ധ​ന മു​റ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചി​ല സ്ത്രീ​ക​ളി​ല്‍ ട്യൂ​മ​റു​ക​ളു​ടെ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കാ​മെ​ങ്കി​ലും നി​ല​വി​ല്‍ ഇ​ത് നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും വി​ഷ​യ​മാ​ണ്. ഡോ​ക്‌​ട​റു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഹോ​ര്‍​മോ​ണ്‍ തെ​റാ​പ്പി ഉ​പ​യോ​ഗി​ക്കു​ന്ന​തു തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണ്.

8. മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ ജ​നി​ത​ക​മാ​ണോ?

കു​ടും​ബ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ സ്ഥി​രീ​ക​രി​ച്ച​തു​കൊ​ണ്ട് അ​ത് ജ​നി​ത​ക​മാ​യി പ​ക​ര്‍​ന്നു​വ​ന്ന​താ​ണ് എ​ന്നു പ​റ​യാ​ന്‍ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. ബ്രെ​യി​ന്‍ ട്യൂ​മ​റി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ളോ ജീ​വി​ത​ശൈ​ലീഘ​ട​ക​ങ്ങ​ളോ ആ​ണ്. പ​ക്ഷേ, ജ​നി​ത​ക പാ​ര​മ്പ​ര്യം രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ചേ​ക്കാ​മെ​ന്നു ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്. ബ്രെ​യി​ന്‍ എം​ആ​ര്‍​ഐ, ബ​യോ​പ്‌​സി തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ മ​സ്തി​ഷ്‌​ക മു​ഴ​ക​ളു​ടെ കു​ടും​ബ​ച​രി​ത്ര​മു​ള്ള ആ​ളു​ക​ള്‍​ക്ക് ഈ ​അ​വ​സ്ഥ​യു​ടെ സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കാ​റു​ണ്ട്.

മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തു​പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും. ട്യൂ​മ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഇ​ല്ലാ​താ​ക്കി ശാ​സ്ത്രീ​യ​മാ​യ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ അ​റി​യു​ക എ​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
(ലേ​ഖ​ക​ൻ അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ഹോ​സ്പി​റ്റ​ലി​ലെ ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റാ​ണ്)

Health

മുട്ടുവേദനയ്ക്കു പിന്നിൽ

വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാണു കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു.

എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്തി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്.

തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​ന്ധി​വാ​തം പ​ല​വി​ധം

പ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് തേ​യ്മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​ കാ​ര​ണം.

ഇ​തു​കൂ​ടാ​തെ ര​ക്ത​സംബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ (septic arthritis), പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യും

കാ​ല്‍​മു​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ വേ​ദ​ന​യും നീ​രുമാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു​കൂ​ടാ​തെ കാ​ല്‍​മു​ട്ട് മ​ട​ക്കു​ന്ന​തി​നും ക​യ​റ്റം ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു.

വേ​ദ​നയ്ക്കു മാ​ത്ര​മ​ല്ല, കാ​ൽ വ​ള​യു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​ള്ള ത​രു​ണാ​സ്തി കൂ​ടു​ത​ലാ​യി തേ​യു​ന്ന​താ​ണ് വ​ള​വി​ന്‍റെ കാ​ര​ണം.

തുടക്കത്തിൽ ചികിത്സിച്ചാൽ

പ്രാ​രം​ഭഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

അ​മി​ത ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തു തേ​യ്മാ​നം ത​ട​യാ​ന്‍ സ​ഹാ​യ​ക​ം. ര​ക്ത​സം​ബ​ന്ധ​മാ​യ​തും അ​ണു​ബാ​ധ മൂ​ല​വു​മു​ള്ള ആ​ര്‍​ത്രൈ​റ്റി​സു​ക​ള്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പുവ​രു​ത്ത​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ .ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തിരുവനന്തപുരം.

 

Health

ബീ​ന്‍​സ് ചി​ല്ല​റ​ക്കാ​ര​ന്‍ അ​ല്ല; ഗ​ര്‍​ഭി​ണി​ക​ള്‍ തീ​ര്‍​ച്ച​യാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്...

ന​മ്മു​ടെ പ​ച്ച​ക്ക​റി ലി​സ്റ്റി​ല്‍ ബീ​ന്‍​സ്(​ഗ്രീ​ന്‍ ബീ​ന്‍​സ്) ഒ​രു സ്ഥി​രം സാ​ന്നി​ധ്യ​മാ​ണോ...? അ​ല്ലെ​ങ്കി​ല്‍ ഉ​ട​ന്‍​ത​ന്നെ ബീ​ന്‍​സി​ന് ന​മ്മു​ടെ അ​ടു​ക്ക​ള​യി​ലും തീ​ന്‍​മേ​ശ​യി​ലും സ്ഥാ​നം ന​ല്‍​കേ​ണ്ടി​യി​രി​ക്കു​ന്നു.

കാ​ര​ണം, ഗ​ര്‍​ഭി​ണി​ക​ള്‍ മു​ത​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ള്‍​വ​രെ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​ര​വ​ധി ഗു​ണ​ങ്ങ​ള്‍ ഉ​ള്ള പ​ച്ച​ക്ക​റി​യാ​ണ് ബീ​ന്‍​സ്. നി​ര​വ​ധി പോ​ഷ​ക​ങ്ങ​ളു​ടെ ഉ​റ​വി​ട​മാ​യ ഗ്രീ​ന്‍ ബീ​ന്‍​സ് ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഏ​റെ ന​ല്‍​കു​ന്നു.

പ​ച്ച ബീ​ന്‍​സി​ലൂ​ടെ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളി​ല്‍ ചി​ല​തി​നെ കു​റി​ച്ച്...

പോ​ഷ​ക​സ​മൃ​ദ്ധം

നി​ര​വ​ധി പോ​ഷ​ക​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​ണ് പ​ച്ച ബീ​ന്‍​സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ തെ​റ്റി​ല്ല. കാ​ര​ണം, വി​റ്റാ​മി​ന്‍ സി, ​കെ, ഫോ​ളേ​റ്റ്, മാം​ഗ​നീ​സ്, പൊ​ട്ടാ​സ്യം എ​ന്നി​ങ്ങ​നെ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും പ​ച്ച ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഈ ​പോ​ഷ​ക​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും വി​വി​ധ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.

ശ​രീ​ര​ത്തി​ലെ ദോ​ഷ​ക​ര​മാ​യ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഫ്‌​ലേ​വ​നോ​യ്ഡു​ക​ളും ക​രോ​ട്ടി​നോ​യ്ഡു​ക​ളും ഗ്രീ​ന്‍ ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഓ​ക്‌​സി​ഡേ​റ്റീ​വ് സ​മ്മ​ര്‍​ദ​വും വീ​ക്ക​വും കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

ഹൃ​ദ​യാ​രോ​ഗ്യം, എ​ല്ലു​ക​ളു​ടെ ക​രു​ത്ത്

ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും എ​ല്ലു​ക​ളു​ടെ ക​രു​ത്തി​നും ഈ ​പ​ച്ച​ക്ക​റി സ​ഹാ​യ​ക​മാ​ണ്. ഗ്രീ​ന്‍ ബീ​ന്‍​സി​ലെ നാ​രു​ക​ള്‍, പൊ​ട്ടാ​സ്യം, ഫോ​ളേ​റ്റ് എ​ന്നി​വ​യു​ടെ അ​ള​വ് ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്കും.

അ​തു​പോ​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കും.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​ന്‍ കെ, ​മാം​ഗ​നീ​സ് എ​ന്നി​വ​യും പ​ച്ച ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പോ​ഷ​ക​ങ്ങ​ള്‍ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് രോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത കു​റ​യ്ക്കും.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​യ​ന്ത്ര​ണം, ദ​ഹ​നം

ഗ്രീ​ന്‍ ബീ​ന്‍​സി​ലെ നാ​രു​ക​ളു​ടെ അ​ള​വ് ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​ണ്.

മാ​ത്ര​മ​ല്ല, പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ദ​ഹ​ന പ്ര​ക്രി​യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ബീ​ന്‍​സ് സ​ഹാ​യ​ക​മാ​ണ്.

കു​ട​ല്‍ ബാ​ക്ടീ​രി​യ​ക​ളു​ടെ വ​ള​ര്‍​ച്ച​യെ പി​ന്തു​ണ​യ്ക്കും, ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ ദ​ഹ​ന​വ്യ​വ​സ്ഥ​യ്ക്ക് ഉ​ത്ത​മ​മാ​ണ്.

ശ​രീ​ര​ഭാ​ര നി​യ​ന്ത്ര​ണം, ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം

ക​ലോ​റി കു​റ​വും നാ​രു​ക​ള്‍ കൂ​ടു​ത​ലു​ള്ള​തു​മാ​യ പ​ച്ച​ക്ക​റി​യാ​ണ് ബീ​ന്‍​സ്. ക​ലോ​റി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

അ​തു​പോ​ലെ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബീ​റ്റാ ക​രോ​ട്ടി​ന്‍, ല്യൂ​ട്ടി​ന്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക​രോ​ട്ടി​നോ​യി​ഡു​ക​ള്‍ ഗ്രീ​ന്‍ ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ത്ര​രോ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ഈ ​സം​യു​ക്ത​ങ്ങ​ള്‍ സ​ഹാ​യി​ക്കും.

പ​ച്ച ബീ​ന്‍​സി​ലെ വി​റ്റാ​മി​ന്‍ സി ​രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്.

ഗ​ര്‍​ഭ​ണി​ക​ള്‍​ക്ക് ഗു​ണ​ക​രം

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് നി​ര്‍​ണാ​യ​ക​മാ​യ ഒ​രു പോ​ഷ​ക​മാ​ണ് ഫോ​ളേ​റ്റ്. പ​ച്ച ബീ​ന്‍​സി​ല്‍ ഫോ​ളേ​റ്റ് ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ ധാ​രാ​ളം ഫോ​ളേ​റ്റ് ക​ഴി​ക്കു​ന്ന​ത് ന്യൂ​റ​ല്‍ ട്യൂ​ബ് വൈ​ക​ല്യ​ങ്ങ​ള്‍ ത​ട​യും.

അ​തു​പോ​ലെ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ വി​കാ​സ​ത്തെ സ​ഹാ​യി​ക്കാ​നും ഇ​തി​നു സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നു മു​മ്പ് ഡോ​ക്ട​ര്‍​മാ​രു​മാ​യും ന്യൂ​ട്രീ​ഷ​ന്മാ​രു​മാ​യും ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന​ത് പ്ര​ത്യേ​കം ഓ​ര്‍​ക്കു​ക...

Health

ഓ​ർ​മ​ക്കു​റ​വ് മാ​ത്ര​മ​ല്ല ഡി​മെ​ൻ​ഷ്യ

ഡി​മെ​ന്‍​ഷ്യ/​മേ​ധാ​ക്ഷ​യം എ​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഒ​രു നാ​ഡീ​വ്യ​വ​സ്ഥാ​രോ​ഗ​മാ​ണ്. സ്വാ​ഭാ​വി​ക ഓ​ര്‍​മ​ക്കു​റ​വി​ല്‍ നി​ന്നു വ​ള​രെ​യ​ധി​കം വി​ഭി​ന്ന​മാ​ണ് ഡി​മെ​ന്‍​ഷ്യ എ​ന്ന അ​വ​സ്ഥ. രോ​ഗി​ക്ക് ഒ​രു കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്

രോ​ഗം വ​ർ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ഓ​ര്‍​മ, യു​ക്തി, പെ​രു​മാ​റ്റം എ​ന്നി​വ​യെ ഡി​മെ​ന്‍​ഷ്യ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ഡി​മെ​ന്‍​ഷ്യ / മേ​ധാ​ക്ഷ​യം ഗ​ണ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ആ​ൽ​സ്ഹൈ​മേ​ഴ്സ്.

പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍

ഇ​ത് വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ സ്വ​ത​സി​ദ്ധ​മാ​യ പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കാം.

മേ​ധാ​ക്ഷ​യ​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കേ​ട്ടു​വ​രാ​റു​ള്ള സ്മൃ​തി​നാ​ശം / ഓ​ര്‍​മ​ക്കു​റ​വ് മാ​ത്ര​മാ​യി​രി​ക്കി​ല്ല, മ​റി​ച്ച് (Attention / Concentration Difficulties) ഒ​രു കാ​ര്യ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ഭാ​ഷാ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍, സ്ഥ​ല​വും കാ​ല​വും തി​രി​ച്ച​റി​യാ​നു​ള്ള ബു​ദ്ധി​മു​ട്ട്,

ചി​ന്ത​ക​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍, സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത​വ​ണ്ണം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മ​റ​വി​മൂ​ലം സ്വ​ന്തം ജോ​ലി​യി​ലോ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലോ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക, സ്വ​ത​വേ​യു​ള്ള സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റം സം​ഭ​വി​ക്കു​ക (ദേ​ഷ്യം, സ​ങ്ക​ടം, വൈ​ഷ​മ്യം, മൗ​നം എ​ന്നി​വ) എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും.

അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി

സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ട് മ​റ​ന്നു​പോ​വു​ക, മ​റ്റാ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ക, അ​ടു​ത്ത​കാ​ല​ത്തു​ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു​പോ​വു​ക, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും അ​ത് മ​റ​ന്നു പോ​വു​ക, അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കാം. ഈ ​അ​വ​സ​ര​ത്തി​ല്‍ സ​മ​ഗ്ര​മാ​യ മാ​ന​സി​ക പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്.

മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​യും രോ​ഗ നി​ര്‍​ണ​യ​വും

ഫ​ല​പ്ര​ദ​മാ​യി രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം അ​നി​വാ​ര്യ​മാ​ണ്. ഡി​മെ​ന്‍​ഷ്യ നി​ര്‍​ണ​യി​ക്കു​ന്ന​തി​നും അ​തി​നു സ​മാ​ന​മാ​യ മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നു വേ​ര്‍​തി​രി​ക്കു​ന്ന​തി​നും മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

ഇ​തി​നാ​യി കൊ​ഗ്നി​റ്റീ​വ് ടെ​സ്റ്റു​ക​ൾ, ക്ലി​നി​ക്ക​ൽ ഇ​വാ​ല്യു​വേ​ഷ​ൻ, ന്യൂ​റോ ഇ​മേ​ജിം​ഗ് എ​ന്നി​വ ചെ​യ്യേ​ണ്ട​താ​യി​വ​രും. രോ​ഗ​നി​ര്‍​ണ​യം മു​ന്‍​കൂ​ട്ടി ന​ട​ത്തു​ന്ന​തി​ലൂ​ടെ രോ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​ല​ക്ഷ്മി .എ​സ്
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് , സൈ​ക്യാ​ട്രി എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ചീ​സ് ചി​ല്ല​റ​ക്കാ​ര​ന​ല്ല; ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഏ​റെ...

ബാ​ക്ടീ​രി​യ, എ​ന്‍​സൈ​മു​ക​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് പാ​ലി​ല്‍​നി​ന്ന് നി​ര്‍​മി​ക്കു​ന്ന പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഒ​രു ഉ​ത്പ​ന്ന​മാ​ണ് ചീ​സ്. കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍, വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സ​മ്പ​ന്ന​മാ​യ ഉ​റ​വി​ട​മാ​ണ് ചീ​സ്.

നി​ര​വ​ധി ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ചീ​സി​ലൂ​ടെ ല​ഭി​ക്കും. അ​ത്ത​രം ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളി​ല്‍ ചി​ല​ത് ഇ​വ​യാ​ണ്...

കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍ ഉ​റ​വി​ടം

കാ​ല്‍​സ്യ​ത്തി​ന്‍റെ​യും പ്രോ​ട്ടീ​ന്‍റെ​യും മി​ക​ച്ച ഉ​റ​വി​ട​മാ​ണ് ചീ​സ്. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് കാ​ല്‍​സ്യം. അ​സ്ഥി​ക​ളു​ടെ സാ​ന്ദ്ര​ത​യും ശ​ക്തി​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സ്ഥി​ര​മാ​യ കാ​ല്‍​സ്യം ഉ​പ​ഭോ​ഗം ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ദ​ന്ത​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ ത​ട​യു​ക​യും ആ​ജീ​വ​നാ​ന്ത അ​സ്ഥി​ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ശ​രീ​ര​ത്തി​ല്‍ ടി​ഷ്യൂ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും ന​ന്നാ​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ പ്രോ​ട്ടീ​ന്‍ ചീ​സി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്നു.

മ​തി​യാ​യ പ്രോ​ട്ടീ​ന്‍ ഉ​പ​ഭോ​ഗം പേ​ശി​ക​ളു​ടെ ക​രു​ത്ത്, മെ​റ്റ​ബോ​ളി​സം, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് സ​ഹാ​യ​ക​മാ​ണ്.

വി​റ്റാ​മി​ന്‍, കൊ​ഴു​പ്പ്, സി​ങ്ക്

ചീ​സി​ല്‍ കാ​ണ​പ്പെ​ടു​ന്ന വി​റ്റാ​മി​ന്‍ ബി 12 ​ന്യൂ​റോ​ള​ജി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും ആ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ചീ​സ് ക​ഴി​ക്കു​ന്ന​ത് വി​ള​ര്‍​ച്ച ത​ട​യു​ക​യും ത​ല​ച്ചോ​റി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.

കാ​ഴ്ച, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം എ​ന്നി​വ​യ്ക്ക് ചീ​സി​ലെ വി​റ്റാ​മി​ന്‍ എ ​പ്ര​ധാ​ന​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ചീ​സ് വി​റ്റാ​മി​നു​ക​ള്‍ ആ​ഗി​ര​ണം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കും.

കൊ​ഴു​പ്പു​ക​ള്‍ സു​സ്ഥി​ര​മാ​യ ഊ​ര്‍​ജ നി​ല​വാ​ര​ത്തെ​യും മൊ​ത്ത​ത്തി​ലു​ള്ള പോ​ഷ​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്നു. ഇ​ത് മെ​ച്ച​പ്പെ​ട്ട ഉ​പാ​പ​ച​യം ന​ല്‍​കും.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ഡി​എ​ന്‍​എ സി​ന്ത​സി​സ്, കോ​ശ​വി​ഭ​ജ​നം എ​ന്നി​വ​യ്ക്ക് ചീ​സ് അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ങ്ക് അ​ത്യാ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ​വും മു​റി​വ് ഉ​ണ​ക്കു​ന്ന​തി​നും ഉ​പ​ക​രി​ക്കും.

കു​ട​ലി​ന്‍റെ ആ​രോ​ഗ്യം, ഫോ​സ്ഫ​റ​സ്

ചീ​സു​ക​ളി​ല്‍ പ്രോ​ബ​യോ​ട്ടി​ക്‌​സ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ദ​ഹ​നം വ​ര്‍​ധി​പ്പി​ക്കും. അ​തു​പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ക​യും ദ​ഹ​ന​നാ​ള​രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യും.

ചീ​സി​ല്‍ ഫോ​സ്ഫ​റ​സ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​സ്ഥി, പ​ല്ല് എ​ന്നി​വ​യു​ടെ ക​രു​ത്തി​ന് ഫോ​സ്ഫ​റ​സ് കാ​ല്‍​സ്യ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ക​യും ഒ​ടി​വു​ക​ളും ക്ഷ​യ​വും ത​ട​യു​ക​യും ചെ​യ്യാ​നും ഫോ​സ്ഫ​റ​സ് സ​ഹാ​യ​ക​മാ​ണ്.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാം

ചീ​സി​ലെ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​നും കൊ​ഴു​പ്പും വി​ശ​പ്പ് നി​യ​ന്ത്രി​ക്കു​ക​യും ക​ലോ​റി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ക​യും ടൈ​പ്പ് 2 പ്ര​മേ​ഹം, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്യും.

അ​തു​പോ​ലെ ഭ​ക്ഷ​ണ​ത്ത ഊ​ര്‍​ജ​മാ​ക്കി മാ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ക​യും ആ​ന്‍റിഓ​ക്‌​സി​ഡന്‍റാ​യും ചീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കും.

Health

കോവിഡ്-19 ആശങ്കകൾ വർധിക്കുന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, കേ​ര​ള​ത്തി​ലാ​ണ് നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ജീ​വ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് പു​തി​യ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ​ല കോ​വി​ഡ് കേ​സു​ക​ളും നേ​രി​യ തോ​തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും (പ്ര​മേ​ഹം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ) ഇ​ത് ഗു​രു​ത​ര​മാ​കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തി​നാ​ൽ, ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

XFG, NB.1.8.1, LF.7 തു​ട​ങ്ങി​യ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ രാ​ജ്യ​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ട​രാ​നു​ള്ള ക​ഴി​വു​ണ്ടെ​ങ്കി​ലും, പൊ​തു​വെ തീ​വ്ര​ത കു​റ​ഞ്ഞ​വ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും, വൈ​റ​സി​ന്റെ ജ​നി​ത​ക​മാ​റ്റ​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​വി​യി​ലെ ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ mock drill-ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത്, കൈ​ക​ൾ ശു​ചി​യാ​ക്കു​ന്ന​ത്, തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ സ്വ​യം ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​ത് എ​ന്നി​വ​യൊ​ക്കെ നി​ർ​ബ​ന്ധ​മാ​യും തു​ട​ര​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.

Latest News

Up