x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്


Published: February 10, 2026 08:08 AM IST | Updated: February 10, 2026 08:08 AM IST

ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച, വി​കാ​സം, പ​ഠ​നം എ​ന്നി​വ​യി​ൽ ആ​രോ​ഗ്യ​ത്തി​നു​ള്ള സ്ഥാ​നം തി​രി​ച്ച​റി​ഞ്ഞ് സ്കൂ​ൾ​ത​ല​ത്തി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​യി​ൽ അ ​ആ അ​ക്ഷ​രം ആ​രോ​ഗ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.

ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗി​ക​പ്ര​ത്യു​ത്പാ​ദ​ന ആ​രോ​ഗ്യം, സാ​മൂ​ഹ്യ സു​സ്ഥി​ര​ത എ​ന്നീ മേ​ഖ​ല​ക​ളി​ൽ 11 ഉ​പ​മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ​ഗ്ര സ്കൂ​ൾ ആ​രോ​ഗ്യ പ​ദ്ധ​തി​യാ​ണ് അ ​ആ അ​ക്ഷ​രം ആ​രോ​ഗ്യം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ കാ​ലി​ക​മാ​ക്കി സൂ​ക്ഷി​ക്കാ​ൻ ഹെ​ൽ​ത്ത് കാ​ർ​ഡ് മു​ഖേ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. പ്രാ​ഥ​മി​ക​ത​ലം മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ലു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

മാ​ന​ന്ത​വാ​ടി ദ്വാ​ര​ക എ​യു​പി സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ജെ​റി​ൻ എ​സ്.

ജെ​റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ കെ.​എം. മു​സ്ത​ഫ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ശ്രീ​നി​വാ​സ​ൻ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ബി​ജി ഏ​ബ്ര​ഹാം, മാ​ന​ന്ത​വാ​ടി ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​ൻ. അ​ശ്വ​തി, ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് മ​ജോ ജോ​സ​ഫ്, മാ​ന​ന്ത​വാ​ടി നൂ​ണ്‍ മീ​ൽ ഓ​ഫീ​സ​ർ പി.​സി. സ​ന്തോ​ഷ്, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ, പൊ​രു​ന്ന​ന്നൂ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് സൂ​പ്പ​ർ​വൈ​സ​ർ പ്രീ​ത, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മ​ഞ്ജു​നാ​ഥ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ലാ​ലി, കൗ​ണ്‍​സി​ല​ർ ജാ​സ്മി​ൻ ബേ​ബി, അ​ക്ഷ​രം ആ​രോ​ഗ്യം മെ​ന്‍റ​ർ അ​ധ്യാ​പി​ക സീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

 

Tags : nattu vishesham Health Department

Recent News

Up