Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Isreal

ഇ​ന്ത്യ വൻശ​ക്തി: നെ​ത​ന്യാ​ഹു

ജ​​​​റു​​​​സ​​​​ലെം: ഇ​​​​ന്ത്യ​​​​യെ വ​​​​ൻ​​​​ശ​​​​ക്തി​​​​യെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു. അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു ഇ​​​​ന്ത്യ​​​​യെ വ​​ൻ​​ശ​​​​ക്തി​​​​യെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സേ​​​​ന (ഐ​​​​ഡി​​​​എ​​​​ഫ്) കേ​​​​ഡ​​​​റ്റു​​​​ക​​​​ളു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കും. അ​​​​ടു​​​​ത്ത​​യാ​​ഴ്ച, ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്-​​​​നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജൂ​​​​ത സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മോ​​​​ദി​​​​യു​​​​ടെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഖ്യം സം​​​​ബ​​​​ന്ധി​​​​ച്ചും എ​​​​ല്ലാ​​​​ത്ത​​​​രം സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ ഒ​​​​രു ചെ​​​​റി​​​​യ രാ​​​​ജ്യ​​​​മ​​​​ല്ല. 1.4 ബി​​​​ല്യ​​​​ൺ ജ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ശ​​​​ക്ത​​​​മാ​​​​യ രാ​​​​ജ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

25ന് ​​​​ര​​​​ണ്ട് ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു​​​​പോ​​​​കും. അ​​​​ദ്ദേ​​​​ഹം ഇ​​​​സ്ര​​​​യേ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സം​​​​സാ​​​​രി​​​​ക്കും. നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​സ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

International

ഗാസയിൽ മരണം 70,000 പിന്നിട്ടു

ക​​​യ്റോ: ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 70,100 ആ​​​യെ​​​ന്ന് ഹ​​​മാ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 350 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഒ​​​ക്‌​​​ടോ​​​ബ​​​ർ 10ന് ​​​വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ ശേ​​​ഷ​​​മാ​​​ണ്.

ശ​​​നി​​​യാ​​​ഴ്ച ഖാ​​​ൻ യൂ​​​നി​​​സി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ര​​​ണ്ടു പ​​​ല​​​സ്തീ​​​ൻ സ​​​ഹോ​​​ദ​​​ര ബാ​​​ല​​​ന്മാ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. ഇ​​​തി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് എ​​​ട്ടും ര​​​ണ്ടാ​​​മ​​​ന് പ​​​ത്തോ, പ​​​തി​​​നൊ​​​ന്നോ വ​​​യ​​​സും പ്രാ​​​യ​​​മു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വെ​​​ടി​​​വ​​​ച്ച​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ബാ​​​ല​​​ന്മാ​​​ർ വി​​​റ​​​കു​​​ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ​​​താ​​​ണെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

International

വെസ്റ്റ് ബാങ്ക് അതിക്രമങ്ങളിൽ നടപടി: നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു നേ​​​രേ ഇ​​​സ്രേ​​​ലി​​​ക​​ൾ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചു. വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ ചെ​​​യ്യാ​​​ൻ ഉ​​​ട​​​ൻ​​​ത​​​ന്നെ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കും.

ബെ​​​ത്‌​​​ല​​​ഹേ​​​മി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മ​​മാ​​​യ ജ​​​ബാ​​​യി​​​ൽ അ​​​ധി​​​നി​​​വേ​​​ശ ഇ​​​സ്രേ​​​ലി​​​ക​​​ൾ വീ​​​ടു​​​ക​​​ൾ തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​റി​​​യി​​​പ്പ്.

ഗാ​​​സ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു​​​മേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ട്.

Leader Page

ഗാസയിൽ വെടിയൊച്ച നിലയ്ക്കുന്നില്ല

ഹ​​​​​​മാ​​​​​​സ് ഭീ​​​​​​ക​​​​​​ര​​​​​​ർ നി​​​​​​ശ​​​​​​ബ്ദ​​​​​​മാ​​​​​​യി ഗാ​​​​​​സ​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഗാ​​​​​​സ​​​​​​യി​​​​​​ലേ​​​​​​ക്കെ​​​​​​ത്തു​​​​​​ന്ന ഭ​​​​​​ക്ഷ്യ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ​​​​​​ക്കും സി​​​​​​ഗ​​​​​​ര​​​​​​റ്റ് പോ​​​​​​ലു​​​​​​ള്ള ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഹ​​​​​​മാ​​​​​​സ് ചു​​​​​​ങ്കം പി​​​​​​രി​​​​​​ച്ചു​​​​​​തു​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ന്ന് പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ളും പ​​​​​​റ​​​യു​​​ന്നു.

സ​​​​​​മാ​​​​​​ധാ​​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കും പ്ര​​​​​​കാ​​​​​​രം ഹ​​​​​​മാ​​​​​​സ് ആ​​​​​​യു​​​​​​ധം താ​​​​​​ഴെ​​​​​​വ​​​​​​ച്ച് അ​​​​​​ധി​​​​​​കാ​​​​​​ര​​​ കൈ​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു ത​​​​​​യാ​​​​​​റാ​​​​​​കു​​​​​​മോ എ​​​​​​ന്ന​​​​​​തി​​​​​​ൽ ഗാ​​​​​​സ ​​നി​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ​​​ക്കും സം​​​ശ​​​യ​​​മു​​​ണ്ട്. ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം പ​​​​​​ത്തി​​​​​​നു നി​​​​​​ല​​​​​​വി​​​​​​ൽ​​​ വ​​​​​​ന്ന വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ പ്ര​​​​​​കാ​​​​​​രം ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന പി​​​​​​ന്മാ​​​​​​റി​​​​​​യ ഗാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ ഹ​​​​​​മാ​​​​​​സി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നു​​​​​​വേ​​​​​​ണ്ടി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു, മോ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​രോ​​പ​​ണ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് ഒ​​​​​​ട്ടേ​​​​​​റെ പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്ക് ഹ​​​​​​മാ​​​​​​സ് പ​​​​​​ര​​​​​​സ്യ​​​​​​വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​യും ന​​​​​​ൽകി​​​. ഗാ​​​​​​സ​​​​​​യി​​​​​​ലെ ദ​​​​​​ഗ്മു​​​​​​ഷ് ഗോ​​​​​​ത്ര​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യു​​​​​​ണ്ടാ​​​​​​യ ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ലി​​​​​​ൽ അ​​​​​​ന്പ​​​​​​തി​​​​​​ല​​​​​​ധി​​​​​​കം​​​​​​ പേ​​​​​​രെ ഹ​​​​​​മാ​​​​​​സ് വ​​​​​​ധി​​​​​​ച്ച​​​​​​താ​​​​​​യും റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ണ്ട്. കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട ബ​​​​​​ന്ദി​​​​​​ക​​​​​​ളു​​​​​​ടെ മു​​​​​​ഴു​​​​​​വ​​​​​​ൻ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ളും ക​​​​​​രാ​​​​​​ർ ​​​​​​പ്ര​​​​​​കാ​​​​​​രം ഹ​​​​​​മാ​​​​​​സ് ഇ​​​​​​തു​​​​​​വ​​​​​​രെ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നു തി​​​​​​രി​​​​​​കെ ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​മി​​​​​​ല്ല.

ഈ ​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ച​​​രി​​​ത്രം ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​മോ എ​​​ന്നാ​​​ണ് ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. അ​​​​​​റ​​​​​​ബ്-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ ഒ​​​​​​രു തു​​​​​​ട​​​​​​ർ​​​​​​ക്ക​​​​​​ഥ​​​​​​യാ​​​​​​ണ്. വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തു വീ​​​​​​ണ്ടും വെ​​​​​​ടി​​​​​​വ​​​​​​യ്പ് ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​ൻ​​​​​​വേ​​​​​​ണ്ടി മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്ക​​​​​​ത്ത​​​​​​ക്ക​​​​​​വി​​​​​​ധ​​​​​​മാ​​​​​​ണ് മു​​​​​​ൻ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ.

അ​​​​​​റ​​​​​​ബ്-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ യു​​​​​​ദ്ധം

ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ എ​​​​​​ന്ന ആ​​​​​​ധു​​​​​​നി​​​​​​ക രാ​​​​​​ഷ്‌​​​​​​ട്രം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​ത് 1948 മേ​​​​​​യ് 14നാ​​​​​​ണ്. 1947 ന​​​​​​വം​​​​​​ബ​​​​​​ർ 29ന് ​​​​​​ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ ഒ​​​​​​രു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു, നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള പ​​​​​​ല​​​​​​സ്തീ​​​​​​നെ ര​​​​​​ണ്ടാ​​​​​​യി വി​​​​​​ഭ​​​​​​ജി​​​​​​ച്ച് ഒ​​​​​​രു യ​​​​​​ഹൂ​​​​​​ദ​​​​​​രാ​​​​​​ഷ്‌​​​​​​ട്രം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്. പ​​​​​​ല​​​​​​സ്തീ​​​​​​ന്‍റെ 55 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ 45 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും പ​​​​​​ല​​​​​​സ്തീ​​​​​​ൻ​​​​​​കാ​​​​​​ർ​​​​​​ക്ക് എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ധാ​​​​​​ര​​​​​​ണ. ഇ​​​​​​തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ 1948 മേ​​​​​​യ് 14ന് ​​​​​​ടെ​​​​​​ൽ അ​​​​​​വീ​​​​​​വി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന യ​​​​​​ഹൂ​​​​​​ദ ദേ​​​​​​ശീ​​​​​​യ​​​​​​ സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും സ​​​​​​യ​​​​​​ണി​​​​​​സ്റ്റ് ജ​​​​​​ന​​​​​​റ​​​​​​ൽ കൗ​​​​​​ൺ​​​​​​സി​​​​​​ലി​​​​​​ന്‍റെ​​​​​​യും സം​​​​​​യു​​​​​​ക്ത സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​മാ​​​​​​ണ് ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ രാ​​​​​​ഷ്‌​​​​​​ട്രം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​താ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്.

തൊ​​​​​​ട്ട​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സം മേ​​​​​​യ് 15നു​​​​​​ത​​​​​​ന്നെ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ യു​​​​​​ദ്ധം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ഈ​​​​​​ജി​​​​​​പ്ത്, സി​​​​​​റി​​​​​​യ, ജോ​​​​​​ർ​​​​​​ദാ​​​​​​ൻ, ലെ​​​​​​ബ​​​​​​നോ​​​​​​ൻ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. ഇ​​​​​​സ്രേലി ​​​​​​ശി​​​​​​ശു​​​​​​വി​​​​​​നെ ഒ​​​​​​റ്റ​​​​​​യ​​​​​​ടി​​​​​​ക്ക് ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​രു​​​​​​ടെ ക​​​​​​ണ​​​​​​ക്കു​​​​​​കൂ​​​​​​ട്ട​​​​​​ൽ. പ​​​​​​ക്ഷേ, ഫ​​​​​​ലം മ​​​​​​റി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സൈ​​​​​​ന്യം ശ​​​​​​ത്രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ഇ​​​​​​ര​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും സോ​​​​​​വ്യ​​​​​​റ്റ്‌​​​​​​ യൂ​​​​​​ണി​​​​​​യ​​​​​​നും മ​​​​​​ധ്യ​​​​​​സ്ഥ​​​​​​രാ​​​​​​യി രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നു. മേ​​​​​​യ് അ​​​​​​വ​​​​​​സാ​​​​​​നം വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ലു​​​​​​ണ്ടാ​​​​​​യി.

ര​​​​​​ണ്ടാം അ​​​​​​റ​​​​​​ബ്-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ യു​​​​​​ദ്ധം 1956 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ 29ന് ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. ന​​​​​​വം​​​​​​ബ​​​​​​ർ ഏ​​​​​​ഴി​​​​​​നു വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ലു​​​​​​ണ്ടാ​​​​​​യി. ആ​​​​​​റു​​​​​​ദി​​​​​​ന​​​​​​ യു​​​​​​ദ്ധം എ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന മൂ​​​​​​ന്നാം അ​​​​​​റ​​​​​​ബ്-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്കം 1967 ജൂ​​​​​​ൺ അ​​​​​​ഞ്ചി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ വി​​​​​​ജ​​​​​​യ​​​​​​ത്തോ​​​​​​ടെ ജൂ​​​​​​ൺ പ​​​​​​ത്തി​​​​​​ന് വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ​​​​​​ വ​​​​​​ന്നു. ഇ​​​​​​തു​​​​​​കൊ​​​​​​ണ്ടൊ​​​​​​ന്നും അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ പാ​​​​​​ഠം ​​​​​​പ​​​​​​ഠി​​​​​​ച്ചി​​​​​​ല്ല. വീ​​​​​​ണ്ടുമു​​​​​​ണ്ടാ​​​​​​യി നാ​​​​​​ലാം അ​​​​​​റ​​​​​​ബ്-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ യു​​​​​​ദ്ധം. 1973 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ ആ​​​​​​റി​​​​​​നു തു​​​​​​ട​​​​​​ങ്ങി​​​​​​യ യു​​​​​​ദ്ധം ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ 25ന് ​​​​​​വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ലോ​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു.

ഇ​​​​​​വി​​​​​​ടെ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട ഒ​​​​​​രു വ​​​​​​സ്തു​​​​​​ത, ഈ ​​​​​​യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നു​​​​​​പോ​​​​​​ലും ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നെ ന​​​​​​ശി​​​​​​പ്പി​​​​​​ച്ചേ അ​​​​​​ട​​​​​​ങ്ങൂ എ​​​​​​ന്ന വൈ​​​​​​ര​​​​​​നി​​​​​​ര്യാ​​​​​​ത​​​​​​ന ബു​​​​​​ദ്ധി​​​​​​യോ​​​​​​ടെ അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഓ​​​​​​രോ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വും ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റേ​​​​​​തു പ്ര​​​​​​ത്യാ​​​​​​ക്ര​​​​​​മ​​​​​​ണം മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. നാ​​​​​​ലു യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലും പ​​​​​​രാ​​​​​​ജ​​​​​​യം ഏ​​​​​​റ്റു​​​​​​വാ​​​​​​ങ്ങാ​​​​​​നു​​​​​​ള്ള ദു​​​​​​ര്യോ​​​​​​ഗം അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നു. ഓ​​​​​​രോ വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്പോ​​​​​​ഴും മ​​​​​​ധ്യ​​​​​​സ്ഥ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ത്തി​​​​​​നു വ​​​​​​ഴ​​​​​​ങ്ങി പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത ഭൂ​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്നു​​​​​​.

ഭീ​​​​​​ക​​​​​​ര​​​​​​രെ ആ​​​​​​യു​​​​​​ധ​​​​​​മ​​​​​​ണി​​​​​​യി​​​​​​ച്ചവർ

നാ​​​​​​ണം​​​​​​കെ​​​​​​ട്ട ഈ ​​​​​​പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​ക​​​​​​ൾ​​​​​​കൊ​​​​​​ണ്ടു മ​​​​​​നം മ​​​​​​ടു​​​​​​ത്തി​​​​​​ട്ടാ​​​​​​വാം 1973നു ​​​​​​ശേ​​​​​​ഷം അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​സ്ര​​​​​​യേ​​​​​​ലു​​​​​​മാ​​​​​​യി നേ​​​​​​ർ​​​​​​ക്കു​​​​​​നേ​​​​​​ർ ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടാ​​​​​​ൻ തു​​​​​​നി​​​​​​ഞ്ഞി​​​​​​ല്ല. പ​​​​​​ക​​​​​​രം, അ​​​​​​വ​​​​​​ർ ഭീ​​​​​​ക​​​​​​ര​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കു വെ​​​​​​ള്ള​​​​​​വും വ​​​​​​ള​​​​​​വും ന​​​​​​ൽ​​​​​​കി. പി​​​​​​എ​​​​​​ൽ​​​​​​ഒ, ഹ​​​​​​മാ​​​​​​സ്, ഹി​​​​​​സ്ബൊ​​​​​​ള്ള, ഹൂ​​​​​​തി​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രെ തീ​​​​​​റ്റി​​​​​​പ്പോ​​​​​​റ്റി​​​​​​യ​​​​​​തു മു​​​​​​ഴു​​​​​​വ​​​​​​ൻ അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. ഇ​​​​​​തി​​​​​​ൽ പി​​​​​​എ​​​​​​ൽ​​​​​​ഒ മാ​​​​​​ത്രം ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നോ​​​​​​ടു​​​​​​ള്ള പ​​​​​​ക ഒ​​​​​​ട്ടൊ​​​​​​ന്നു കു​​​​​​റ​​​​​​ച്ച് പ​​​​​​ല​​​​​​സ്തീ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ്‌​​​​​​ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​വ​​​ച്ച​​​​​​തും ച​​​​​​രി​​​​​​ത്രം. മ​​​​​​റ്റു​​​​​​ള്ള​​​​​​വ അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി ഇ​​​​​​പ്പോ​​​​​​ഴും ഇ​​​​​​സ്ര​​​​​​യേ​​​​​​ലിന്‍റെ ന​​​​​​ശീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി പെ​​​​​​ടാ​​​​​​പ്പാ​​​​​​ടു​​​​​​ പെ​​​​​​ടു​​​​​​ന്നു.

2005ൽ ​​​​​​ഇ​​​​​​റാ​​​​​​ന്‍റെ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട മ​​​​​​ഹ​​​​​​മൂ​​​​​​ദ് അ​​​​​​ഹ​​​​​​മ്മ​​​​​​ദി നെ​​​​​​ജാ​​​​​​ദ് സ്ഥാ​​​​​​ന​​​​​​മേ​​​​​​റ്റെ​​​​​​ടു​​​​​​ത്തു​​​​​​ ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​ഥ​​​​​​മ ​​​​​​പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ൽ ഇ​​​​​​റേനിയന്‍ ജ​​​​​​ന​​​​​​ത​​​​​​യ്ക്കു ന​​​​​​ൽ​​​​​​കി​​​​​​യ വാ​​​​​​ഗ്ദാ​​​​​​നം, ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നെ ഭൂ​​​​​​മു​​​​​​ഖ​​​​​​ത്തു​​​​​​നി​​​​​​ന്ന് തു​​​​​​ട​​​​​​ച്ചു​​​​​​നീ​​​​​​ക്കും എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ദ്ദേ​​​​​​ഹം 2009ൽ ​​​​​​ര​​​​​​ണ്ടാ​​​​​​മ​​​​​​തും പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. 2013ൽ ​​​​​​സ്ഥാ​​​​​​ന​​​​​​മൊ​​​​​​ഴി​​​​​​യു​​​​​​ന്പോ​​​​​​ഴും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു ത​​​​​​ന്‍റെ പ്ര​​​​​​ഥ​​​​​​മ വാ​​​​​​ഗ്ദാ​​​​​​നം പാ​​​​​​ലി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല! ഇ​​​​​​റാ​​​​​​ന്‍റെ പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത നേ​​​​​​താ​​​​​​വ് അ​​​​​​യ​​​​​​ത്തൊ​​​​​​ള്ള ഖ​​​​​​മ​​​​​​നെ​​​​​​യ് 2024 മേ​​​​​​യ് 24ന് ​​​​​​ടെ​​​​​​ഹ്റാ​​​​​​നി​​​​​​ലെ മോ​​സ്കി​​ൽ തോ​​​​​​ക്ക് കു​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു ന​​​​​​ൽ​​​​​​കി​​​​​​യ റം​​​​​​സാ​​​​​​ൻ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്, ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നെ ന​​​​​​ശി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന അ​​​​​​ള്ളാ​​​​​​ഹു​​​​​​വി​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹം ഉ​​​​​​ട​​​​​​ൻ സ​​​​​​ഫ​​​​​​ല​​​​​​മാ​​​​​​ക്കും എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു!

പു​​​​​​തു​​​​​​ത​​​​​​ന്ത്രം

അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ പൊ​​​​​​തു​​​​​​വേ​​​​​​ദി​​​​​​യാ​​​​​​യ അ​​​​​​റ​​​​​​ബ് ലീ​​​​​​ഗി​​​​​​ന്‍റെ പ്ര​​​​​​ഥ​​​​​​മ​​​​​​ സ​​​​​​മ്മേ​​​​​​ള​​​​​​നം 1964 ജ​​​​​​നു​​​​​​വ​​​​​​രി 13-16 വ​​​​​​രെ ഗാ​​​​​​സ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്നു. സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലെ സു​​​​​​പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം, ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ല​​​​​​ക്ഷ്യം ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ സ​​​​​​ന്പൂ​​​​​​ർ​​​​​​ണ നാ​​​​​​ശ​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലൂ​​​​​​ടെ അ​​​​​​തു സാ​​​​​​ധ്യ​​​​​​മ​​​​​​ല്ലെ​​​​​​ന്നു ബോ​​​​​​ധ്യ​​​​​​മാ​​​​​​യ​​​​​​പ്പോ​​​​​​ൾ ഭീ​​​​​​ക​​​​​​ര​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്ക് ആ​​​​​​യു​​​​​​ധ​​​​​​മെ​​​​​​ത്തി​​​​​​ക്കു​​​​​​ക എ​​​​​​ന്ന പു​​​​​​തു​​​​​​ത​​​​​​ന്ത്രം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​റ​​​​​​ബ് രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ൾ മ​​​​​​ത്സ​​​​​​രി​​​​​​ച്ച് ഭീ​​​​​​ക​​​​​​ര​​​​​​രെ ആ​​​​​​യു​​​​​​ധ​​​​​​മ​​​​​​ണി​​​​​​യി​​​​​​ച്ചു. ഇ​​​​​​റാ​​​​​​ൻ മാ​​​​​​ത്രം ഒ​​​​​​രു​​​​​​വ​​​​​​ർ​​​​​​ഷം ഹ​​​​​​മാ​​​​​​സി​​​​​​ന് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത് 350 മി​​​​​​ല്യ​​​​​​ൺ ഡോ​​​​​​ള​​​​​​റാ​​​​​​ണെ​​​​​​ന്നു പ​​​​​​റ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ഈ ​​​​​​ല​​​​​​ക്ഷ്യ​​​​​​പ്രാ​​​​​​പ്തി​​​​​​ക്കു​​​​​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും ഒ​​​​​​ടു​​​​​​വി​​​​​​ല​​​​​​ത്തെ സാ​​​​​​ഹ​​​​​​സ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു 2023 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ ഏ​​​​​​ഴി​​​​​​ലെ ഹ​​​​​​മാ​​​​​​സി​​​​​​ന്‍റെ ഇ​​​​​​സ്ര​​​​​​യേ​​​​​​ലിനു മേലുള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണം. അ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ഒ​​​​​​​ന്നു പ​​​​​​​ക​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​ന്നു​​​​​​​ത​​​​​​​ന്നെ അ​​​​​​​വ​​​​​​​ർ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ചു. അ​​​​​​​താ​​​​​​​ണ് ര​​​​​​​ണ്ടു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം നീ​​​​​​​ണ്ട ഗാ​​​​​​​സാ യു​​​​​​​ദ്ധ​​​​​​​മാ​​​​​​​യി പരിണമിച്ചത്.

ഇ​​​​​​​തി​​​​​​​നി​​​​​​​ടി​​​​​​​യി​​​​​​​ലു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ൾ. 2023 ന​​​​​​​വം​​​​​​​ബ​​​​​​​ർ 24നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ദ്യ​​​​​​ വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ൽ. അ​​​​​​​ത് ന​​​​​​​വം​​​​​​​ബ​​​​​​​ർ 30 വ​​​​​​​രെ ഏ​​​​​​​ഴു​​​​​​​ ദി​​​​​​​വ​​​​​​​സ​​​​​​​ത്തേ​​​​​​​ക്കേ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ള്ളൂ. അ​​​​​​​ടു​​​​​​​ത്ത വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ൽ 2025 ജ​​​​​​​നു​​​​​​​വ​​​​​​​രി 15നാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു 42 ദി​​​​​​​വ​​​​​​​സം നീ​​​​​​​ണ്ടു​​​​​​​. വീ​​​​​​​ണ്ടും ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി 27 മു​​​​​​​ത​​​​​​​ൽ യു​​​​​​​ദ്ധം രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി​. അ​​​​​​​താ​​​​​​​ണ് ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​ർ പ​​ത്തി​​ലെ ​​​​​വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ലോ​​​​​​​ടെ ശാ​​​​​​​ന്ത​​​​​​​മാ​​​​​​​യ​​​​​​​ത്. പ​​​​​​​ക്ഷേ, വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​ടെ നി​​​​​​​രാ​​​​​​​ശാ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ണാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ലാ​​​​​​​ശി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്, ലോ​​​​​​​ക​​​​​​​ത്തി​​​​​​​നാ​​​​​​​കെ ആ​​​​​​​ശ്വാ​​​​​​​സം ന​​​​​​​ൽ​​​​​​​കി​​​​​​​യ ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​ർ പ​​ത്തി​​ലെ ​​​​​ഒ​​​​​​​ത്തു​​​​​​​തീ​​​​​​​ർ​​​​​​​പ്പും.

Latest News

Up