x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഫ അതിർത്തി ഉടൻ തുറക്കും


Published: December 3, 2025 10:49 PM IST | Updated: December 3, 2025 10:49 PM IST

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യ്ക്കും ഈ​​​ജി​​​പ്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള റാ​​​ഫ അ​​​തി​​​ർ​​​ത്തി വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​ത്തു ചി​​​കി​​​ത്സ നേ​​​ടാ​​​ൻ അ​​​വ​​​സര​​​മൊ​​​രു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ റാ​​​ഫ അ​​​തി​​​ർ​​​ത്തി ഇ​​​രു​​​വ​​​ശ​​​ത്തേ​​​ക്കും തു​​​റ​​​ന്നുകൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സ​​​മാ​​​ധാ​​​ന​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​ക്‌​​​ടോ​​​ബ​​​ർ പ​​​ത്തി​​​ന് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ യാ​​​ഥാ​​ർ​​​ഥ്യ​​​മാ​​​യെ​​​ങ്കി​​​ലും റാ​​​ഫ അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കാ​​​ൻ ഇ​​​സ്രയേ​​​ൽ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.

വി​​​ദേ​​​ശ​​​ത്തു ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യ 16,500 രോ​​​ഗി​​​ക​​​ൾ ഗാ​​​സ​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു യു​​​എ​​​ൻ ക​​​ണ​​​ക്ക്. നേ​​​ര​​​ത്തേ കു​​​റേ രോ​​​ഗി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ വ​​​ഴി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു.

Tags : Rafah border Tel Aviv Gaza Egypt Isreal

Recent News

Up