Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli

Middle East and Gulf

കേ​ളി ഹോ​ത്ത യൂ​ണി​റ്റ് ഇ​ഫ്താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.

ഹോ​ത്ത ബ​നി ത​മീ​മി​ലെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ ഹോ​ത്ത​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ രാ​ഷ്‌‌‌‌​ട്രീ​യ - പ്ര​ദേ​ശി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ത​ദ്ദേ​ശീ​യ​രും പ്ര​വാ​സി​ക​ളു​മാ​യ പൗ​ര​പ്ര​മു​ഖ​ർ, നാ​നാ​തു​റ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ൽ നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഇ​ഫ്താ​ർ വി​രു​ന്ന് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ജാ​തി മ​ത ഭാ​ഷാ രാ​ഷ്‌​ട്ര ഭേ​ദ​മ​ന്യേ ഗ്രാ​മ​വാ​സി​ക​ളും പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​ന്നി​ച്ച് കൈ​കോ​ർ​ത്ത​പ്പോ​ൾ ഇ​ഫ്താ​ർ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ​യാ​കെ വി​രു​ന്നാ​യി മാ​റി.

ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ച്ച ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ​ർ​മാ​ൻ സ​ജീ​ന്ദ്ര​ബാ​ബു, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് സ്റ്റീ​ൽ, ക​ൺ​വീ​ന​ർ റ​ഹീം ശൂ​ര​നാ​ട്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ബ്ദു​ൾ ക​ലാം, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ നി​യാ​സ്, താ​ജു​ദീ​ൻ, ഗ​താ​ഗ​ത ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, ആ​സാ​ദ്‌, ഗ​ഫൂ​ർ, സ​ലീം, സാ​മ്പ​ത്തി​കം ശ്യാം​കു​മാ​ർ രാ​ഘ​വ​ൻ,അ​മീ​ൻ നാ​സ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഉ​മ്മ​ർ മു​ക്താ​ർ, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ എ​സ്. ശ്യാം​കു​മാ​ർ, ബാ​ബു തു​ട​ങ്ങി 51 അം​ഗ സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്തി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, ഏ​രി​യ ക​മ്മ​റ്റി​അം​ഗം റെ​ജു, ഡേ​വി​ഡ്, ച​ന്ദ്ര​ൻ, സ​ജു എ​ന്നി​വ​ർ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ്‌ കൊ​ട്ടാ​ര​ത്തി​ൽ, കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഷീ​ദ​ലി അ​ലി, സ​മ​ദ് ഏ​രി​യ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​ണി​ക​ണ്ഠ കു​മാ​ർ, തി​ല​ക​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ്, ശ്രീ​കു​മാ​ർ ഹോ​ത്ത യൂ​ണി​റ്റ് ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കേ​ളി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ജ​ന​കീ​യ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

"അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സ്കാ​രി​ക വേ​ദി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി "അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം ഷ​ബി അ​ബ്ദു​ൾ സ​ലാം മോ​ഡ​റേ​റ്റ​റാ​യ സെ​മി​നാ​ർ മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളെ പ​ണാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കു​ന്ന​ത് നാം ​നേ​രി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഗോ​ള ത​ല​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ല.

ഒ​രു സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്‌ട്ര​ത്തെ സാ​മ്രാ​ജ്യ​ത്വം ത​ങ്ങ​ളു​ടെ 51-ാം സം​സ്ഥാ​ന​മാ​ക്കു​മെ​ന്ന കാ​ഴ്ച​യും മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ​യും കു​ടും​ബ​ത്തേ​യും ക​ള്ള​ക്കേ​സ് ചു​മ​ത്തി രാ​ജ്യ​ത്ത് ക​ട​ന്നു ക​യ​റി പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ട്ടി​മ​റി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും ജോ​മോ​ൻ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

വി​ഭ​വ ചൂ​ഷ​ണ സാ​ധ്യ​ത ഇ​ല്ലാ​ത്തി​ട​ത്ത് കോ​ർ​പ്പ​റേ​റ്റ് ശ​ക്തി​ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം സു​ധീ​ർ പോ​രേ​ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​രു​ക​ൾ മാ​ത്ര​മ​ല്ല പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​വും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​എം​സി​സി പ്ര​തി​നി​ധി സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ അം​ഗം എം​എം ന​യിം, ന്യൂ ​ഏ​യ്ജ് പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ, റി​യാ​ദ് മീ​ഡി​യ ഫോ​റം ജ​ന​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ഐ​എം​സി​സി പ്ര​തി​നി​ധി ഹാ​ഷിം, കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ക്ക്, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം നാ​സ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കൊ​ല്ലം സ്വ​ദേ​ശി​യു​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്ക് കേ​ളി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്: ജോ​ലി​ക്കി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ളി അ​ൽ ഖു​വ​യ്യ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ.

അ​ൽ-​ഖു​വ​യ്യ സ​ന​യ്യ​യി​ൽ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി അ​ജി സു​രേ​ന്ദ്ര​നെ ഉ​ട​ൻ അ​ൽ-​ഖു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ​ത്തി​ൽ ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്തി​ര​മാ​യി കേ​ളി പ്ര​വ​ർ​ത്ത​ക​ർ അ​ജി​യെ റി​യാ​ദി​ലെ സു​മേ​ശി​യി​ലു​ള്ള കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ​ത്തി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി ആ​ഞ്ചി​യോ​പ്ലാ​സ്റ്റി ന​ട​ത്തി​യ​തി​നാ​ൽ അ​ജി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി.

ഒ​രാ​ഴ്ച​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​ന് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തെ​ങ്കി​ലും, തു​ട​ർ​പ​രി​ച​ര​ണ​വും സ​ഹാ​യ​വും ആ​വ​ശ്യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ജി. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം കേ​ളി പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് അ​ജി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും  പ​രി​ച​രി​ച​ര​ങ്ങ​ളും ന​ൽ​കി.

മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി അ​ൽ-​ഖു​വ​യ്യ​യി​ൽ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് കു​ടും​ബം പോ​റ്റി​യി​രു​ന്ന അ​ജി​ക്ക്, പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​വും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യും കാ​ര​ണം ഏ​ക​ദേ​ശം ര​ണ്ട് മാ​സം ജോ​ലി ന​ഷ്ട​പ്പെ​ട്ടു.

സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ, നാ​ട്ടി​ൽ പോ​യി തു​ട​ർ​ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് വീ​ണ്ടും കേ​ളി​യു​ടെ ക​രു​ണ കൈ​ത്താ​ങ്ങാ​യ​ത്. അ​ജി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് കേ​ളി അ​ൽ-​ഖു​വ​യ്യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി.

അ​പ്ര​തീ​ക്ഷി​ത ദു​രി​ത​ഘ​ട്ട​ത്തി​ൽ ചേ​ർ​ത്ത് നി​ർ​ത്തി​യ കേ​ളി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ അ​ജി​യെ ബ​ന്ധു​ക്ക​ൾ സ്വീ​ക​രി​ച്ചു.

NRI

അ​പ​രി​ചി​ത​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി; മ​ല​യാ​ളി​ക്ക് ജ​യി​ൽ വാ​സ​വും ജോ​ലി ന​ഷ്‌​ട​വും

റി​യാ​ദ്: അ​പ​രി​ചി​ത​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ മ​ല​യാ​ളി​ക്ക് ന​ഷ്‌​ട‌​മാ​യ​ത് ജോ​ലി​യും 11 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മ​ണി​യും കൂ​ടാ​തെ ജ​യി​ൽ വാ​സ​വും. 11 വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി പ്ര​സാ​ദ് കു​മാ​റി​നാ​ണ് ജീ​വി​തം ത​ക​ർ​ത്ത അ​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ജി​സാ​നി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന പ്ര​സാ​ദ് കു​മാ​ർ, വ​ഴി​യി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച ഒ​രു യ​മ​നി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ വ​ഴി​യി​ൽ ഉ​ണ്ടാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ, യ​മ​നി​ക്ക് ഇ​ക്കാ​മ​യോ മ​റ്റു നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളോ ഇ​ല്ലെ​ന്നും അ​തി​ർ​ത്തി ക​ട​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി സൗ​ദി​യി​ൽ പ്ര​വേ​ശി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് യ​മ​നി​യെ​യും പ്ര​സാ​ദ് കു​മാ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പ്ര​സാ​ദി​നെ ഒ​രു മാ​സ​ത്തോ​ളം ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തു. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ക​മ്പ​നി​യി​ലേ​ക്ക് തി​രി​കെ ജോ​ലി​ക്കാ​യി എ​ത്തി​യ പ്ര​സാ​ദ് കു​മാ​റി​നെ, ഇ​നി സ്ഥാ​പ​ന​ത്തി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പ​നി​യു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ക​യ​റ്റി ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ചു​മ​ത്തി, സൗ​ദി തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 80 ചൂ​ണ്ടി​ക്കാ​ട്ടി, ബാ​ക്കി ശ​മ്പ​ള​വും സ​ർ​വീ​സ് മ​ണി​യും ന​ൽ​കാ​തെ ക​മ്പ​നി പു​റ​ത്താ​ക്കി.

തു​ട​ർ​ന്ന് മ​റ്റ് ജോ​ലി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​സാ​ദ്, ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി റി​യാ​ദി​ലെ​ത്തു​ക​യും ചെ​യ്തു.

സ​ഹാ​യം തേ​ടി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യെ സ​മീ​പി​ക്കു​ക​യും കേ​ളി​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഫ​ല​മാ​യി എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും  നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് കേ​ളി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ലെ​ന്നും അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന പ​തി​വ് പ​ല പ്ര​വാ​സി​ക​ളി​ലും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മിറ്റി പ്ര​വ​ർ​ത്ത​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രേ​ഖ​ക​ളി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ അ​റി​യാ​തെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന്റെ പേ​രി​ൽ നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സ് കേ​സു​ക​ളി​ലും ജ​യി​ലി​ലും കു​ടു​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ ഇ​തി​നു​മു​മ്പും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ൾ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

NRI

ന​ന്ദ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ത എ​രി​യ മ​ർ​ഖ​ബ് യൂ​ണി​റ്റ് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ന​ന്ദ​കു​മാ​റി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി ഓ​ഫീ​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലീം അം​ലാ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന ന​ന്ദ​കു​മാ​ർ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ ​കൂ​ട്ടാ​യി, മ​ർ​ഖ​ബ് ര​ക്ഷാ​ധി​കാ​രി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, ബി​ജു താ​യ​മ്പ​ത്ത്, എ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് അ​ങ്ങാ​ടി​പ്പു​റം, എ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ പി​എ, എ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ, അ​ബ്ദു​റ​ഹ്മാ​ൻ താ​നൂ​ർ, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, രാ​ജേ​ഷ് ചാ​ലി​യാ​ർ,മ​ർ​ഖ​ബ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഗോ​പി​നാ​ഥ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് അ​ന​സ് ബ​ത്ത സെ​ന്‍റ​ർ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ല​യാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശി​വ​ദാ​സ​ൻ സി​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ൾ ന​ന്ദ​കു​മാ​റി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജു ഉ​ള്ളാ​ട്ടി​ൽ സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന ന​ന്ദ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

അ​ഹ​മ്മ​ദ് റ​ഫീ​ഖി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: പ്ര​വാ​സ ജീ​വി​ത​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് വി​ശ്ര​മ ജീ​വി​ത​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ന്‍റെ മു​തി​ർ​ന്ന കു​ടും​ബാം​ഗം അ​ഹ​മ്മ​ദ് റ​ഫീ​ഖി​ന് ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ​യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 

ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി​യാ​യ അ​ഹ​മ്മ​ദ് റ​ഫീ​ഖ് ബ​ഹ്റ​നി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​യി 50 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ്. ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജ​ന സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് റ​ഫീ​ഖ് വി​ശ്ര​മ​ജീ​വി​ത​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് പാ​ലേ​രി പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ഉ​പ​ഹാ​രം അ​ഹ​മ്മ​ദ് റ​ഫീ​ഖി​ന് ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ജോ​ഷി ജോ​സ​ഫ് പ​ത്ത​നം​തി​ട്ട, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സി.​എം. മു​ഹ​മ്മ​ദ​ലി, സ​ബീ​ന ഖാ​ദ​ർ, സി​റാ​ജ് പ​ള്ളി​ക്ക​ര, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ബ്ദു​ള്ള കു​റ്റ്യാ​ടി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. 

NRI

കേ​ളി സ​മ്മേ​ള​നം: ലോ​ഗോ ക്ഷ​ണി​ച്ചു

റി​യാ​ദ്: 25 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​നാ​യ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ക​ർ​ഷ​ക​മാ​യ ലോ​ഗോ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

ലോ​ഗോ കേ​ളി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തെ വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​തും സൗ​ദി അ​റേ​ബ്യ​യു​ടെ പൈ​തൃ​ക​ത്തെ​യോ റി​യാ​ദ് ന​ഗ​ര​ത്തെ​യോ സൂ​ചി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ കേ​ളി​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ​യ​പ​ര​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം രൂ​പ​ക​ൽ​പ്പ​ന. ലോ​ഗോ Vector / PSD / AI ഫോ​ർ​മാ​റ്റി​ലാ​യി​രി​ക്ക​ണം. ലോ​ഗോ​യി​ൽ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളോ മ​ത​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ളോ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല.

മു​ന്‍​പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​തും, ഒ​റി​ജി​ന​ൽ ഡി​സൈ​നും ആ​യി​രി​ക്ക​ണം. ലോ​ഗോ​ക​ൾ ജ​നു​വ​രി 12-ന​കം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: +966 50 262 3622, +966 54 001 0163.

NRI

കേ​ളി പു​തു​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2026ലെ ​പു​തു​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ബ​ദി​യ​യി​ലെ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യി.

ക​ല​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച കേ​ളി ബ​ദി​യ ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി സ്പോ​ൺ​സ​ർ​ഷി​പ്പ് വ​ഹി​ക്കു​ന്ന കെ​ടി​പി കൊ​ബ്ലാ​ൻ പൈ​പ്പ്സി​നൊ​പ്പം മി​ർ​സാ​ദ് ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് സ​പ്ലൈ​യും സ​ഹ​ക​രി​ച്ചാ​ണ് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്.

കൊ​ബ്ലാ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് മു​ഹ​മ്മ​ദ് ഹാ​മീം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് മി​ർ​സാ​ദ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും പ്ര​ധാ​ന വി​ശേ​ഷ ദി​ന​ങ്ങ​ൾ, അ​വ​ധി ദി​വ​സ​ങ്ങ​ൾ, സ്മ​ര​ണീ​യ ദി​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ഇ​ന്ത്യ​ൻ എം​ബ​സി, സൗ​ദി ലേ​ബ​ർ വ​കു​പ്പ്, വി​വി​ധ എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ൾ, സൗ​ദി​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ, കേ​ര​ള മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ക​ല​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, സ്പോ​ൺ​സ​ർ​മാ​രാ​യ സി​ദ്ദി​ക്ക് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഹാ​മീം, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേളി യാത്രയയപ്പ് നൽകി

റി​യാ​ദ്: 29 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന മു​ൻ കേ​ളി വൈ​സ് പ്ര​ഡ​ന്‍റ് മെ​ഹ്റൂ​ഫി​നും കേ​ളി കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക ലൈ​ല മെ​ഹ്റൂ​ഫി​നും കേ​ളി ക​ലാ​സാ​സ്കാ​രി വേ​ദി സ​ന​യ്യ 40 എ​രി​യാ ക​മ്മ​റ്റി​യു​ടേ​യും കേ​ളി കു​ടും​ബ​വേ​ദി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വ​ത്തി​ൽ എ​ത്തി​യ മെ​ഹ്റൂ​ഫ് കേ​ന്ദ്ര മാ​ധ്യ​മ ക​മ്മ​റ്റി, സൈ​ബ​ർ വി​ഭാ​ഗം എ​ന്നീ സ​ബ് ക​മ്മ​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ക​തി​രൂ​ർ സ്വ​ദേ​ശി​യാ​യ മെ​ഹ്റൂ​ഫ് റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ബ​ത്ത ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ജോ​യി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കേ​ളി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രു​മാ​യ ര​ജീ​ഷ് പി​ണ​റാ​യി, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് കേ​ന്ദ്ര ക​മ്മി​റ്റി​അം​ഗ​ങ്ങ​ൾ, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ, സു​കേ​ഷ് കു​മാ​ർ, ഷാ​ഫി, അ​ബ്ദു​ൾ നാ​സ​ർ എ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ സ​ത്താ​ർ, ഹ​രി​ദാ​സ​ൻ, രാ​ജ​ൻ പി ​കെ, ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നി​ര​വ​ധി അം​ഗ​ങ്ങ​ളും, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക്കു വേ​ണ്ടി സു​നീ​ർ ബാ​ബു​വും ഏ​രി​യാ ക​മ്മി​റ്റി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​നും, കു​ടം​ബ​വേ​ദി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദും വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കാ​യി യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് യാ​ത്ര പോ​കു​ന്ന മെ​ഹ്റൂ​ഫും ലൈ​ല​യും ന​ന്ദി പ​റ​ഞ്ഞു.

NRI

തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ കേ​ളി​യു​ടെ 13 മു​ൻ അം​ഗ​ങ്ങ​ളും

റി​യാ​ദ്: കേ​ര​ള​ത്തി​ലെ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ളി​യു​ടെ 13 മു​ൻ അം​ഗ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു. അം​ഗ​ങ്ങ​ളു‌​ടെ ഉ​റ്റ ബ​ന്ധു​ക്ക​ളാ​യ 36 പേ​രും ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​മാ​യി​രു​ന്ന ദ​സ്ത​ക്കീ​ർ ചാ​ത്ത​നൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ആ​ർ. ന​ടേ​ശ​ൻ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​യ​ന്നൂ​ർ ഡി​വി​ഷ​നി​ലും നി​സാ​ർ അ​മ്പ​ലം​കു​ന്ന് കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ളി​ന​ല്ലൂ​ർ ഡി​വി​ഷ​നി​ലും ബേ​ബി കു​ട്ടി പ​വി​ത്രേ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നു.

മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​രാ​ജീ​വ​ൻ ക​ണ്ണൂ​ർ ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലും ന്യൂ ​സ​ന​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൽ ജ​ബ്ബാ​ർ ഉ​ർ​ങ്ങാ​ട്ട​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ലും ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബ​ഷീ​ർ പ​നോ​ല​ൻ മൂ​ത്തേ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ഒ​ല​യ ഏ​രി​യ ഒ​ല​യ്യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന പൂ​ഴി​ത്ത​റ സ​ലാം പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലും ഇ.​കെ. മു​ഹ​മ്മ​ദ് ഫാ​സി​ൽ വെ​ട്ട​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലും സു​ലൈ​മാ​നി​യ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന അ​ബു കൊ​ല്ല​ടി​ക അ​മ​ര​മ്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നു.

അ​ൽ​ഖ​ർ​ജ് സി​റ്റി യൂ​ണി​റ്റ് മു​ൻ ട്ര​ഷ​റ​ർ പാ​ല​പ്പെ​ട്ടി അ​ബൂ​ബ​ക്ക​ർ(​സി​ദ്ദീ​ഖ്) പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡി​ലും അ​സീ​സി​യ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ഷു​ക്കൂ​ർ ത​ളി​ക്കു​ളം 17-ാം വാ​ർ​ഡി​ലും സു​ലൈ ഓ​ൾ​ഡ് സ​ന​യ്യ അം​ഗ​മാ​യി​രു​ന്ന സ​ദാ​ശി​വ​ൻ നാ​യ​ർ ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് ദ​ർ​ശ​ന​വ​ട്ടം വാ​ർ​ഡി​ലും കേ​ളി കു​ടും​ബ വേ​ദി അം​ഗ​മാ​യി​രു​ന്ന അ​ഡ്വ. ന​ബീ​ല പാ​റ​മ്മ​ൽ മു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

NRI

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് കേ​ളി ദ​വാ​ദ്മി ഏ​രി​യ

ദ​വാ​ദ്മി: കേ​ളി ദ​വാ​ദ്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​വാ​ദ്മി കേ​ളി ഓ​ഫീ​സി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ദ​വാ​ദ്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു​ജ​നാ​രോ​ഗ്യം, പൊ​തു​വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ കേ​ര​ളം നേ​ട്ടം കൈ​വ​രി​ച്ചെ​ന്നും ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച​തും അ​തി​ദാ​രി​ദ്ര്യ മു​ക്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​തും ഇ‌​ട​തു​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണെ​ന്നും ഷാ​ജി പ്ലാ​വി​ള​യി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളെ ക്ഷേ​മ​നി​ധി വ​ർ​ധി​പ്പി​ച്ചും നോ​ർ​ക്ക അം​ഗ​ത്വ​ക​ർ​ക്കാ​യി പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​തും ഇ‌​ട​തു​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളേ​യും വി​ജ​യി​പ്പി​ക്കു​വാ​ൻ എ​ല്ലാ പ്ര​വാ​സി​ക​ളും അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഷാ​ജി പ്ലാ​വി​ള​യി​ൽ പ​റ​ഞ്ഞു.

എ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ്, മോ​ഹ​ന​ൻ, ഏ​രി​യ ജീ​വ​കാ​രു​ണ്യ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റാ​ഫി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം നി​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി അ​റേ​ബ്യ​ൻ ബ്രെ​യി​ൻ ബാ​റ്റി​ൽ: ലി​റ്റി​ൽ ക്രി​സ്റ്റ​ൽ​സ് ചാ​മ്പ്യ​ന്മാ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഗ്രാ​ൻ​ഡ്‌​മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ന​യി​ച്ച "ടി​എ​സ്‌​ടി മെ​റ്റ​ൽ​സ് - കേ​ളി അ​റേ​ബ്യ​ൻ ബ്രെ​യി​ൻ ബാ​റ്റി​ൽ' പ​ങ്കാ​ളി​ത്തം കൊ​ണ്ടും കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഉ​മ്മു​ൽ ഹ​മാ​മി​ലെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 100-ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് 20 ചോ​ദ്യ​ങ്ങ​ളും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് 15 ചോ​ദ്യ​ങ്ങ​ളു​മാ​യി​രു​ന്നു ആ​ദ്യ റൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ നി​ന്ന് 12 പേ​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലേ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലേ​യും ആ​ദ്യ പ്രി​ലി​മി​ന​റി റൗ​ണ്ടി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ആ​റ് ടീ​മു​ക​ളാ​ക്കി തി​രി​ച്ചാ​ണ് ഫൈ​ന​ൽ റൗ​ണ്ട് ന​ട​ന്ന​ത്. മൈ​ന​സ് മാ​ർ​ക്ക് സം​വി​ധാ​ന​വും മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഷാ​ൻ ഗോ​പാ​ൽ ന​മ്പി​യും മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ കെ.​പി. ദി​ൽ​ഷാ​ദും ചേ​ർ​ന്ന "ലി​റ്റി​ൽ ക്രി​സ്റ്റ​ൽ​സ്' ടീം 440 ​പോ​യി​ന്‍റ് നേ​ടി കി​രീ​ടം നേ​ടി. അ​റി​വി​ന്‍റെ ലോ​ക​ത്ത് ജാ​തി, മ​തം, ഭാ​ഷ, ദേ​ശം എ​ന്നീ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​യി​രു​ന്നു ഷാ​ൻ ഗോ​പാ​ൽ ന​മ്പി​യും കെ.​പി. ദി​ൽ​ഷാ​ദും വി​ജ​യി​ച്ച​ത്.

അ​തു​വ​രെ മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത വ്യ​ത്യ​സ്ത ഭാ​ഷ​യി​ൽ, സം​സ്കാ​ര​ത്തി​ൽ വ​ള​ർ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഷാ​ൻ ഗോ​പാ​ൽ ന​മ്പി​യും മ​ല​പ്പു​റം സ്വ​ദേ​ശി കെ.​പി. ദി​ൽ​ഷാ​ദും അ​റി​വി​ന്‍റെ വേ​ദി​യി​ൽ ഒ​ന്നി​ച്ച​പ്പോ​ൾ പു​തി​യൊ​രു സൗ​ഹൃ​ദ​മാ​ണ് വേ​ദി​യി​ൽ ത​ളി​രി​ട്ട​ത്.

മ​ത്സ​ര​ത്തി​ന് ശേ​ഷം സം​ഘാ​ട​ക​രോ​ട് ഇ​രു​വ​രു​ടേ​യും കു​ടും​ബ​ങ്ങ​ൾ ന​മ്പ​റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​രി​പാ​ടി​കൊ​ണ്ട് സം​ഘ​ട​ന ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്ക് 55,555 രൂ​പ​യും റ​ണ്ണ​ർ അ​പ്പി​നു 33,333 മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 22,222 നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് 11,111 അ​ഞ്ചും ആ​റും സ്ഥാ​ന​ക്കാ​ർ​ക്ക് 5,555 രൂ​പ​യു​ടെ​യും ഹ​നാ​ദി അ​ൽ ഹ​ർ​ബി ന​ൽ​കു​ന്ന കാ​ഷ് പ്രൈ​സു​ക​ളും കേ​ളി​യു​ടെ മൊ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.

440 പോ​യി​ന്‍റ് നേ​ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷാ​ൻ ഗോ​പാ​ൽ ന​മ്പി​യും അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ കെ.​പി ദി​ൽ​ഷാ​ദും ന​യി​ച്ച ടീം ​ലി​റ്റി​ൽ ക്രി​സ്റ്റ​ൽ​സ് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

410 പോ​യി​ന്‍റ് നേ​ടി യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​ഫി​ദ്, ലി​ങ്കീ​ഷ് ശ​ര​വ​ണ​ൻ എ​ന്നി​വ​ർ ന​യി​ച്ച കു​ദു ക്വി​സേ​ഴ്‌​സ് ര​ണ്ടാം സ്ഥാ​ന​വും 370 പോ​യി​ന്‍റ് നേ​ടി ഡ്യൂ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സു​വീ​ർ ഭാ​തി​യ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ന​യി​ച്ച എം​എ​ആ​ർ മാ​ർ​വെ​ൽ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

150 പോ​യി​ന്‍റു​മാ​യി മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ജി​ബ്രാ​ൻ ഇ​സ്തി​യാ​ഖ്, സൈ​ദ സു​കൈ​ന ഹു​സൈ​ഫ എ​ന്നി​വ​ർ ന​യി​ച്ച ടീം ​മ​യ​സ്‌​ട്രോ മാ​സ്റ്റേ​ഴ്സ് നാ​ലാം സ്ഥ​വ​വും ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ ഗൗ​തം കൃ​ഷ്ണ കാ​രു​മ​ത​ല​ത്തി​ലും മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സ​ഫി​യ ഫാ​ത്തി​മ വ​യ്യ​ന്നെ​യും ന​യി​ച്ച ഹ​നാ​ദി ഹീ​റോ​സ് അ​ഞ്ചാം സ്ഥാ​ന​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ആ​ബാ​ൻ ഇ​സ്തി​യാ​ഖ് എ​ന്നി​വ​ർ ന​യി​ച്ച പെ​ർ​ഫെ​ക്റ്റ് പ്യൂ​രി​റ്റ​ൻ​സ് ആ​റാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന് കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ബി​ജു താ​യ​മ്പ​ത്ത് സ​മ്മാ​നാ​ർ​ഹ​രെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. കു​ട്ടി​ക​ൾ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പി​ൽ നി​ന്നും സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ഹ​നാ​ദി അ​ൽ ഹ​ർ​ബി എം​ഡി പ്രി​ൻ​സ് തോ​മ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1993-ൽ ​റി​യാ​ദി​ൽ എ​ത്തി​യ സ​ലാം ഒ​ന്ന​ര​വ​ർ​ഷം റി​യാ​ദി​ൽ ജോ​ലി ചെ​യ്ത​തി​ന് ശേ​ഷം മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ഹോ​ത്ത ബ​നീ ത​മീ​മി​ൽ വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. കാ​സ​ർ​ഗോ​ഡ് തെ​രു​വ​ത്ത് ഹൊ​ന്ന​മൂ​ല സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ഖ​ദീ​ജ സ​ലാം. മ​ക​ൻ ബി​ലാ​ൽ സ​ലാം.

ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി കേ​ളി ഹോ​ത്ത യൂ​ണി​റ്റി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ലാം, പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സൗ​ഹൃ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

നി​ല​വി​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഹോ​ത്ത നാ​ദ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ റ​ഹീം ശൂ​ര​നാ​ട് അ​ധ്യ​ക്ഷ​നാ​യി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി, ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ജീ​ന്ദ്ര​ബാ​ബു, സ​മ​ദ് കൊ​ങ്ക​ത്ത്, എ​ൻ.​ജി. ര​മേ​ഷ്, റെ​ജു, ശ്രീ​കു​മാ​ർ,

കെ​എം​സി​സി ഏ​രി​യ സെ​ക്ര​ട്ട​റി സി​റാ​ജ്, ഏ​രി​യ ട്ര​ഷ​റ​ർ റി​യാ​സ്, എ​ച്ച്എം​സി​ഒ സെ​ക്ര​ട്ട​റി മു​സ്ത​ഫ, വ്യാ​പാ​രി​യാ​യ സി.​കെ. സി​ദ്ദീ​ഖ്, കേ​ളി ഹോ​ത്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ മു​ക്ത്താ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ൽ അ​മീ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്റ​ഫ് സ്റ്റീ​ൽ, സൂ​ഖ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡേ​വി​ഡ് രാ​ജ്, ഹ​രീ​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ഖാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ൾ സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യാ​ത്ര പോ​കു​ന്ന സ​ലാം കെ. ​അ​ഹ​മ്മ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

കേ​ളി ദ​വാ​ദ്മി എ​രി​യ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

ദ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച എ​രി​യ ക​ൺ​വ​ൻ​ഷ​ൻ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി ദ​വാ​ദ്മി ഏ​രി​യ​യെ ടൗ​ൺ യൂ​ണി​റ്റ്, സ​ന​യ്യ യൂ​ണി​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ വി​ഭ​ജി​ച്ചു. പി. ​ബി​നു പ്ര​സി​ഡ​ന്‍റ്, സ​ലിം​നൂ​ഹ് ക​ണ്ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ലി​നീ​ഷ് സെ​ക്ര​ട്ട​റി, അ​ന​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​ൾ​ഫി ട്ര​ഷ​റ​ർ, സു​നി​ൽ​കു​മാ​ർ ജോ​യി​ന്‍റ്ട്ര​ഷ​റ​ർ എ​ന്നി​വ​രെ ടൗ​ൺ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

NRI

ആ​ഗോ​ള​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്കു​ള്ള ബ​ദ​ൽ; കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത് കേ​ളി 

റി​യാ​ദ്: ന​വ​കേ​ര​ള സൃ​ഷ്‌​ടി ല​ക്ഷ്യം വ​ച്ച് കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​തെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന ചെ​യ്യു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 70 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ച​ത്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​ഹ്ലാ​ദം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്.

അ​തി​ദാ​രി​ദ്ര്യം പ​രി​ഹ​രി​ക്കു​ക​യെ​ന്ന ലോ​ക ജ​ന​ത​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും മാ​തൃ​ക​യാ​കു​ക​യാ​ണ് കേ​ര​ളം.

ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കി.

പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ആ​ത്മാ​ർ​ഥ​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി "ഹൃ​ദ​യ​പൂ​ർ​വ്വം കേ​ളി' (ഒ​രു ല​ക്ഷം പൊ​തി​ച്ചോ​ർ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലെ വ​ർ​ഗീ​സ് വൈ​ദ്യ​ർ മെ​മ്മോ​റി​യ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ത​രി​യോ​ട് യൂ​ണി​റ്റ് മു​ഖേ​ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ്യ​കി​റ്റു​ക​ളു​ടെ ര​ണ്ടാം ഘ​ട്ട​വി​ത​ര​ണം സി​പി​എം വൈ​ത്തി​രി ഏ​രി​യ സെ​ക്ര​ട്ട​റി യൂ​സ​ഫ് നി​ർ​വ​ഹി​ച്ചു.

പാ​ലി​യേ​റ്റീ​വ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം ​വൈ​ത്തി​രി ഏ​രി​യാ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി​പി​​എം ത​രി​യോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് മാ​സ്റ്റ​ർ, ലോ​ക്ക​ൽ ക​മി​റ്റി അം​ഗം കെ.ടി. ബി​ജു, വാ​ർ​ഡ് മെ​മ്പ​ർ ഉ​ണ്ണി, പ്ര​വാ​സി സം​ഘം ത​രി​യോ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കാ​സിം, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന അ​ഷ​റ​ഫ് മേ​പ്പാ​ടി, പൗ​ലോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ല​വി​ൽ 45 കി​ട​പ്പ് രോ​ഗി​ക​ളെ​യാ​ണ് പാ​ലി​യേ​റ്റി​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ഉ​ള്ള​ത്. ഇ​വ​ർ​ക്കു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ കേ​ളി ന​ൽ​കു​ന്ന​ത്. പാ​ലി​യേ​റ്റി​വ് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ മു​സ്ത​ഫ പ​റ​ക്കാ​ട് സ്വാ​ഗ​ത​വും പാ​ലി​യേ​റ്റി​വ് യൂ​ണി​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി കു​ടും​ബ​വേ​ദി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഷു​മേ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ - സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യ "പി​ങ്ക് മാ​സം' ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ. ​ആ​യി​ഷ ത​രി​ഖ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

വൈ​കി​യു​ള്ള പ്ര​സ​വം, മു​ല​യൂ​ട്ട​ൽ ഒ​ഴി​വാ​ക്ക​ൽ, ഹോ​ർ​മോ​ൺ മ​രു​ന്നു​ക​ളു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം, പാ​ര​മ്പ​ര്യം എ​ന്നി​വ രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ളി​ൽ വ്യാ​യാ​മ​മി​ല്ലാ​യ്മ, അ​മി​ത​മാ​യ ഫാ​സ്റ്റ് ഫു​ഡ് ഉ​പ​യോ​ഗം, ഉ​റ​ക്ക​ക്കു​റ​വ്, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. നി​ര​വ​ധി വ​നി​ത​ക​ൾ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഡോ​ക്ട​ർ​മാ​രാ​യ മ​രി​യ മെ​ക്ല​ൻ‌, സൈ​മ ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു. കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​.എ​സ്. സ​ജീ​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​ത ജ​യ​രാ​ജ്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, വി​ജി​ല ബി​ജു, ജി.​പി. വി​ദ്യ, വി​.കെ. ഷ​ഹീ​ബ, സ​ന്ധ്യ രാ​ജ്, അ​ൽ അ​ബീ​ർ മാ​ർ​ക്ക്കിം​ഗ് സൂപ്ര​വൈ​സ​ർ ജോ​ബി ജോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

നോ​ർ​ക്ക കെ​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കേ​ളി ബ​ത്ഹ ഏ​രി​യ

റി​യാ​ദ്: നോ​ർ​ക്ക ഐ​ഡി - നോ​ർ​ക്ക കെ​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യ. ഹ​നാ​ദി അ​ൽ ഹ​ർ​ബി കോ​ൺ​ട്രാ​ക്ടിം​ഗ് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ത്ഹ ലൂ​ഹ ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. റി​യാ​ദി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും നോ​ർ​ക്ക ഐ​ഡി ല​ഭ്യ​മാ​ക്കി അ​വ​ർ​ക്ക് നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ക്യാ​മ്പ് വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​യെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത്, ജ്യോ​തീ​ഷ് കോ​റോ​ത്ത്, പി.​എ. ഹു​സെെ​ൻ, മൂ​സ കൊ​മ്പ​ൻ, ദീ​പ, അ​ന​സ്, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, അ​രു​ൺ, സു​ധീ​ഷ് ത​റോ​ൽ, സൗ​ബീ​ഷ് ക​ള്ളി​യി​ൽ, രാ​ജേ​ഷ് ചാ​ലി​യാ​ർ, ഫൈ​സ​ൽ അ​ല​യാ​ൻ, ഷ​ഫീ​ഖ് ആ​ലു​ക്ക​ൽ, മ​ൻ​സൂ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ​ണ​ൻ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ്, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഫ​ക്രു​ദ്ദീ​ൻ മ​മ്പാ​ട്, ഏ​രി​യ ട്ര​ഷ​റ​ർ സ​ലിം മ​ട​വൂ​ർ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ, ത​ങ്ക​ച്ച​ൻ, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം വി​നോ​ദ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം സ​ലിം അം​ലാ​ദ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ബ​ത്ഹ ഏ​രി​യ​യി​ലെ​യും മ​റ്റ് ഏ​രി​യ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും നി​ര​വ​ധി മ​ല​യാ​ളി​ക​ളും ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി "സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ' പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2000ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ റി​യാ​ദി​ൽ ഒ​രു​കൂ​ട്ടം പു​രോ​ഗ​മ​ന ആ​ശ​യ​ക്ക​രാ​യ ചെ​റു​പ്പ​ക്കാ​ർ ഒ​ത്തു​കൂ​ടി മ​ല​യാ​ളി​ക​ളാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കു​വാ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും 2001 ജ​നു​വ​രി ഒ​ന്നി​ന് റി​യാ​ദ് കേ​ന്ദ്ര​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് രൂ​പം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും വി​ര​ഹ​ത്തി​ന്‍റെ വി​ര​സ​ത​ക​ൾ മാ​റ്റി അ​പ​ര​ന് കൈ​താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി എ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് സം​ഘ​ട​ന രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ട​ന്തോ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് കേ​ളി

റി​യാ​ദ്: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മൂ​ന്നാ​മ​ത് അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യും ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സീ​ബ കൂ​വോ​ട് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള പോ​ലീ​സി​നെ ന​വീ​ക​രി​ക്കു​ന്ന​തി​ലും ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ലും കോ​ടി​യേ​രി വ​ഹി​ച്ച പ​ങ്ക് അ​വി​സ്മ​ര​ണീ​യ​മാ​ണ്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​ന്ന​തി​ൽ അ​ദ്ദേ​ഹം കാ​ണി​ച്ച മാ​തൃ​ക മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് എ​ന്നും ഊ​ർ​ജം പ​ക​രു​ന്ന​താ​ണെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ മ​ലാ​സ് ഏ​രി​യ​യി​ൽ നി​ന്നും ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, നൗ​ഷാ​ദ് ക​ള​മ​ശേ​രി, സ​ന​യ അ​ർ​ബൈ​നി​ൽ നി​ന്നും ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ സ്വാ​ഗ​ത​വും ജോ​സ​ഫ് ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് കേ​ളി

റി​യാ​ദ്: മു​തി​ർ​ന്ന സി​പി​എം നേ​താ​വാ​യി​രു​ന്ന അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ന്‍റെ 53-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ചി​ല്ല സ​ഹ​കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന്, കു​ടും​ബ വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ സി​ദ്ധീ​ഖ്, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ്

അ​ൽ​ഖ​ർ​ജ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ അ​ഫ്‌​ലാ​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മ​ഴ​വി​ല്ല് 25' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വി​വി​ധ ത​രം ഓ​ണ​ക​ളി​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കാ​ളി​ക​ളാ​യി. യൂ​ണി​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മു​ഹ​മ്മ​ദ്‌ രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. കാ​സിം, നൗ​ഷാ​ദ്, ര​വീ​ന്ദ്ര​ൻ, എ​ൻ. സ​തീ​ശ​ൻ, വി.​ടി. ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ക് വ​ള്ളി​കു​ന്നം സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി മു​ട​ക്ക​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ക​സേ​ര​ക്ക​ളി, ല​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ, ക​ണ്ണ് കെ​ട്ടി​ക്ക​ളി, സൂ​ചി​യി​ൽ നൂ​ൽ​കോ​ർ​ക്ക​ൽ, ബോ​ൾ പാ​സിം​ഗ്, മി​ഠാ​യി പൊ​റു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

മ​ത്സ​രവി​ജ​യി​ക​ൾ​ക്ക് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

NRI

കേ​ളി ലാ​സ​ർ​ദി യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ ഏ​രി​യ ലാ​സ​ർ​ദി യൂ​ണി​റ്റിന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ ന്യൂ ​സ​ന​യ​യി​ലാ​ണ് വി​വി​ധ​ത​രം ഓ​ണ​ക്ക​ളി​ക​ൾ കോ​ർ​ത്തി​ണ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഷൂ​ട്ട് ഔ​ട്ട്, വ​ടം​വ​ലി, ക​ണ്ണ് കെ​ട്ടി ക​ലം ഉ​ട​യ്ക്ക​ൽ, ക​സേ​ര​ക​ളി, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ റെ​യ്സ്, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ തു​ട​ങ്ങി നി​ര​വ​ധി മത്സരങ്ങൾ അ​ര​ങ്ങേ​റി. ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി പ​ത്തു മ​ണി​വ​രെ നീ​ണ്ടു​നി​ന്നു.​

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു ചാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, എ​ൻ.​ആ​ർ.​കെ. ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, പ്ര​സി​ഡ​ന്റ് നി​സാ​ർ മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​മ​ൽ രാ​ജ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കിം​ഗ്സ്റ്റ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ആ​റ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ, അ​റേ​ഷ് ടീം ​നൂ​ൺ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ക​ളാ​യി.

 

.

NRI

കേ​ളി ദാ​വാ​ത്മി ഏ​രി​യ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ദ​വാ​ത്മി യൂ​ണി​റ്റ് ഏ​രി​യ ക​മ്മി​റ്റി​യാ​യി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. മു​സാ​മി​യ ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ യൂ​ണി​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദ​വാ​ത്മി തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​വാ​ത്മി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ന്നി​ധ്യ​മാ​യി മാ​റി.

നി​ര​വ​ധി പ്ര​വാ​സി​ക​ളെ സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ത്താ​ണ് യൂ​ണി​റ്റി​ൽ നി​ന്നും ഏ​രി​യ ക​മ്മ​റ്റി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. മു​സാ​മി​യ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ലാ​ണ് യൂ​ണി​റ്റി​നെ ഏ​രി​യ​യാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

എ​ച്ച്. ഉ​മ്മ​ർ (സെ​ക്ര​ട്ട​റി), ബി. രാ​ജേ​ഷ് (പ്ര​സി​ഡ​ന്‍റ്), കെ.കെ. മു​ജീ​ബ് (ട്ര​ഷ​റ​ർ), പി. ബി​നു (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി. മോ​ഹ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗി​രീ​ഷ് മാ​ത്തൂ​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും മു​ഹ​മ്മ​ദ് റാ​ഫി, ലി​നീ​ഷ്, ന​സീം, ഹാ​രീ​സ് പ​റ​ക്കോ​ട്ടു പാ​ട​ത്ത്, നി​സ​റു​ദ്ധീ​ൻ എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

ദ​വാ​ത്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ല​യി​ൽ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

NRI

വ​ർ​ഗീ​യ​ത​യെ നേ​രി​ടാ​ൻ കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി മാ​തൃ​ക​യാ​ക്ക​ണം: കേ​ളി

റി​യാ​ദ്: വ​ർ​ഗീ​യ​ത​യും വി​ക​സ​ന​വി​രു​ദ്ധ​ത​യും നേ​രി​ടാ​ൻ സ​ഖാ​വ് പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി നാം ​മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് കേ​ളി പ​റ​ഞ്ഞു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സ്ഥാ​പ​കാം​ഗ​മാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ 77-ാമ​ത് അ​നു​സ്മ​ര​ണം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി വി​പു​ല​മാ​യി ആ​ച​രി​ച്ചു.

നാ​ല് കേ​ന്ദ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​നു​സ്മ​ര​ണ കു​റി​പ്പും അ​വ​ത​രി​പ്പി​ച്ചു. കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് നി​ര​വ​ധി പേ​ർ സം​സാ​രി​ച്ചു.

NRI

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക്വി​സ് മ​ത്സ​രം: എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാ​മ​ത്

റി​യാ​ദ്: കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ പ​ത്താ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി. കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക​വേ​ദി പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര സാം​സ്‌​കാ​രി​ക സ​മി​തി അം​ഗം വി​ന​യ​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ഓ​രോ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കാ​ൻ ആ​റ് സെ​ക്ക​ൻ​ഡ് സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

50 ചോ​ദ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ൽ​ഖ​ർ​ജ് സൂ​ഖ് യൂ​ണി​റ്റ് അം​ഗം എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. സി​ത്തീ​ൻ യൂ​ണി​റ്റി​ലെ പി.​വി. സ​നീ​ഷ്, കെ. ​വി​നീ​ഷ്, ഹോ​ത​യൂ​ണി​റ്റി​ലെ എം.​പി. സി​ദ്ദീ​ഖ്, സി​റ്റി യൂ​ണി​റ്റി​ലെ അ​ബ്ദു​ൾ ക​ലാം എ​ന്ന​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

രാ​മ​കൃ​ഷ്ണ​ൻ, ജ​യ​ൻ പെ​രു​നാ​ട്, മ​ണി​ക​ണ്ഠ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ലി​പി​ൻ പ​ശു​പ​തി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റി​ലെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

22ന് ​ന​ട​ക്കു​ന്ന ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കേ​ളി കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ്: അ​ഫ്സ​ൽ - ഫ​ഹ​ദ് ടീം ​ഒ​ന്നാ​മ​ത്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഈ​സി കു​ക്ക് പ്രാ​യോ​ജ​ക​രാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

18 ടീ​മു​ക​ൾ പ​ര​സ്പ​രം മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഫ്സ​ൽ - ഫ​ഹ​ദ് ടീം ​ഫൈ​ന​ലി​ൽ റി​ജോ​ഷ് - സ​ജീ​ർ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി​പീ​ഷ് രാ​ജ​ന്‍റെ​യും ഏ​രി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗം മൃ​ദു​ൻ പ്ര​കാ​ശി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നി​ൽ കു​മാ​ർ പു​ളി​ക്കേ​രി​ൽ, സു​ധി​ൻ കു​മാ​ർ, അ​ബ്ദു​സ​ലാം, ക​മ്മു സ​ലിം , മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി. ഷാ​ജു, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദീ​ഖ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു, ഏ​രി​യ ട്ര​ഷ​റ​ർ പി. ​സു​രേ​ഷ് എ​ന്നി​വ​ർ കൈ​മാ​റി.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി​പീ​ഷ് രാ​ജ​ൻ, കേ​ന്ദ്ര സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗം റി​യാ​സ് പ​ള്ളാ​ട്ട്, സം​ഘാ​ട​ക സ​മി​തി സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ, മ​നു പ​ത്ത​നം​തി​ട്ട, പ്രേം​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​സ​ലാം ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

NRI

കേ​ളി കാ​രം​സ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കേ​ളി മ​ലാ​സ് ഏ​രി​യാ​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​രം​സ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

മ​ലാ​സ് നെ​സ്റ്റോ ഹൈ​പ്പ​ർമാർക്കറ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ലാ​സ് നെ​സ്‌​റ്റോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന് ഹ​നാ​ദി അ​ൽ ഹ​ർ​ബി കോ​ൺ​ട്രാ​ക്ടിംഗ് ക​മ്പ​നി സ​ഹപ്ര​യോ​ജ​ക​രാ​യി. റി​യാ​ദി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 24 ടീ​മു​ക​ൾ ഓ​ണ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു.

ബെ​സ്റ്റ് ഓ​ഫ് ത്രീ ​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ മൊ​ത്തം 68 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്‍റ് കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി കേ​ന്ദ്ര സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഹ​സ​ൻ പു​ന്ന​യൂ​രു​മാ​യി ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

24 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഫൈ​ന​ൽ റൗ​ണ്ടി​ൽ സ​ഹൃ​ദ​യ റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റി​യാ​ദ് ഫ്ര​ണ്ട്‌​സ് ജേ​താ​ക്ക​ളാ​യി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി.എം. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ സ​മാ​പ​ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ളി കേ​ന്ദ്ര ജീ​വ കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി, നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ രാ​ഹു​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള ടീ​മു​ക​ൾ​ക്ക് സു​നി​ൽ കു​മാ​ർ, രാ​ഹു​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ജ​വാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. യോ​ഗ​ത്തി​നു മ​ലാ​സ് ഏ​രി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ ന​ന്ദി പ​റ​ഞ്ഞു.

NRI

കേ​ളി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന്; ​സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഏ​രി​യ‌‌​യ്ക്ക് കീ​ഴി​ലെ ആ​റ് യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ബ​ത്ഹ സെ​ന്‍റ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ താ​നൂ​ർ, സൗ​ബീ​ഷ്, ഫൈ​സ​ൽ അ​ല​യാ​ൻ, ബ​ത്ഹ ബി ​യൂ​ണി​റ്റി​ൽ അ​ജി​ത്‌​ഖാ​ൻ, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, മാ​ർ​ക്സ്, ശു​മേ​സി യൂ​ണി​റ്റി​ൽ മ​ൻ​സൂ​ർ അ​ലി, മു​ജീ​ബ്, ജ്യോ​തി​ഷ്, ഷാ​ര റെ​യി​ൽ യൂ​ണി​റ്റി​ൽ സു​ധീ​ഷ് ത​റോ​ൽ,

അ​രു​ൺ, ഷ​ഫീ​ഖ് ആ​ലു​ക്ക​ൽ, മ​ർ​ഗ​ബ്ബ്‌ യൂ​ണി​റ്റി​ൽ സ​ലിം അം​ലാ​ദ്, ബി​ജു ഉ​ള്ളാ​ട്ടി​ൽ, മു​ഹ​മ്മ​ദ് അ​ന​സ്, അ​ത്തീ​ക്ക യൂ​ണി​റ്റി​ൽ മ​നോ​ജ്, കെ.​കെ. ഷാ​ജി, പി. ​വി​ജ​യ​ൻ എ​ന്നി​വ​രെ യ​ഥാ​ക്ര​മം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ഏ​രി​യ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന​തി​നാ​യി 51 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം അ​ധ്യ​ക്ഷ​നാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ സം​ഘാ​ട​ക​സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി, ഏ​രി​യ​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല വ​ഹി​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ്, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് ക​ൺ​വീ​ന​ർ അ​നി​ൽ അ​റ​ക്ക​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് മെ​മ്പ​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫ​ക്രു​ദീ​ൻ ക​ൺ​വീ​ന​ർ, അ​രു​ൺ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, അ​നി​ൽ അ​റ​ക്ക​ൽ ചെ​യ​ർ​മാ​ൻ, മ​ൻ​സൂ​ർ അ​ലി വൈ​സ് ചെ​യ​ർ​മാ​ൻ,

മു​ജീ​ബ് റ​ഹ്‌​മാ​ൻ സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ, സി​ജി​ൻ കൂ​വ​ള്ളൂ​ർ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ, പി.​എ. ഹു​സൈ​ൻ ഗ​താ​ഗ​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ, രാ​ജേ​ഷ് കാ​ട​പ്പ​ടി, ധ​നേ​ഷ് എ​ന്നി​വ​ർ സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ, സു​ധീ​ഷ് ത​റോ​ൽ, രാ​ജേ​ഷ് ചാ​ലി​യാ​ർ എ​ന്നി​വ​ർ സ്റ്റേ​ഷ​ന​റി ചു​മ​ത​ല, എ​ന്നി​ങ്ങ​നെ 51 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

ഏ​രി​യ ട്ര​ഷ​റ​ർ ബി​ജു താ​യ​മ്പ​ത്ത് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഫ​ക്രു​ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up