International
കാലിഫോര്‍ണിയ: നാസയുടെ ചാന്ദ്ര പര്യവേക്ഷണമായി ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിൽനിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി.
17ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ യാത്ര 12 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സൽ നടക്കുക.
10 ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. മിഷൻ പൈലറ്റായി നാസയുടെ തന്നെ വിക്ടർ ഗ്ലോവറും മിഷൻ സ്പെഷ്യലിസ്റ്റായി ക്രിസ്റ്റീന കോച്ചുമാണുള്ളണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.
National
ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിനുള്ള കൗൺഡൗൺ ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു. പിഎസ്എല്‍വി-സി 62 ദൗത്യത്തിനായുള്ള കൗൺഡൗണാണ് ഇന്നലെ ആരംഭിച്ചത്.
ഇന്നു രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
260 ടൺ ഭാരവും വഹിച്ചാണ് പിഎസ്എല്‍വി-സി 62 കുതിച്ചുയരുക.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
National
ബംഗളൂരു: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62 ദൗത്യം പന്ത്രണ്ടിനു നടക്കും.
രാവിലെ 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള 17 പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
പൊതുജനങ്ങൾക്കും വിക്ഷേപണം കാണാനുള്ള സൗകര്യം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ഇതിനായി lvg.shar.gov.in എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണം.
District News
പൂപ്പൊലി: വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു
അന്പലവയൽ: മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുഷ്പോത്സവ നഗരിയിൽ വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു.
"ഉന്നം തെറ്റരുത്, ലഹരി ഏകാഗ്രത നശിപ്പിക്കും' എന്ന അടിക്കുറിപ്പോടെ നടത്തുന്ന മാഗ്നറ്റിക് ഡാർട്ട് മത്സരം, ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഹോർഡിംഗുകൾ, സ്റ്റിൽ മോഡലുകൾ, അക്രിലിക് ഡെക്കറേഷൻ ബോർഡുകൾ, അടിക്കുറിപ്പ് എഴുത്തുമത്സരം, സെൽഫി പോയിന്റ്, പസിൽ മത്സരം, സിഗ്നേച്ചർ കാന്പയിൻ തുടങ്ങിയവ സ്റ്റാളിനെ ജനകീയമാക്കുകയാണ്.
ഇന്നലെ നടത്തിയ മാഗ്നെറ്റിക് ഡാർട്ട് മത്സരത്തിൽ മീനങ്ങാടി യെൽദോ മോർ ബസേലിയോസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.സി. വിത്സൻ വിജയിച്ചു. ഇദ്ദേഹത്തിനുള്ള സമ്മാനം വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ കൈമാറി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)കെ. ഉണ്ണിക്കൃഷ്ണൻ, സംഗീത് സന്തോഷ്, എ.എം. അശ്വജിത്ത്, നമിയ ഹനാൻ, അർച്ചന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
International
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നു. സംഘത്തിലെ നാലുപേരും സുരക്ഷിതരാണ്.
28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തും. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍.
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.