x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​നു വീ​ണ്ടും സാ​ങ്കേ​തി​കത​ട​സം


Published: February 23, 2026 04:43 AM IST | Updated: February 23, 2026 04:43 AM IST

കേ​പ് കാ​ന​വ​റ​ല്‍ (യു​എ​സ്): മ​നു​ഷ്യ​രെ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന നാ​സ​യു​ടെ ആ​ര്‍​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​നു വീ​ണ്ടും സാ​ങ്കേ​തി​ക ത​ട​സം. സ്‌​പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റി​ന്‍റെ അ​പ്പ​ര്‍ സ്റ്റേ​ജി​ല്‍ ഹീ​ലി​യം പ്ര​വ​ഹി​ക്കു​ന്ന​തി​ലു​ള്ള ത​ട​സ​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​സ അ​റി​യി​ച്ചു.

സ​മാ​ന പ്ര​ശ്നം നേ​ര​ത്തേ​യും ക​ണ്ടു​പി​ടി​ച്ചി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ച​പ്പോ​ഴാ​ണ് പു​തി​യ ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റ് ഹാം​ഗ​റി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി.
മാ​ര്‍​ച്ച് ആ​റി​ന് ആ​ര്‍​ട്ടെ​മി​സ് വി​ക്ഷേ​പ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.


ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച മാ​ര്‍​ച്ചി​ലെ വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും നാ​സ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Artemis 2 mission faces

Recent News

Up