പൂപ്പൊലി: വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു
അന്പലവയൽ: മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുഷ്പോത്സവ നഗരിയിൽ വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു.
"ഉന്നം തെറ്റരുത്, ലഹരി ഏകാഗ്രത നശിപ്പിക്കും' എന്ന അടിക്കുറിപ്പോടെ നടത്തുന്ന മാഗ്നറ്റിക് ഡാർട്ട് മത്സരം, ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഹോർഡിംഗുകൾ, സ്റ്റിൽ മോഡലുകൾ, അക്രിലിക് ഡെക്കറേഷൻ ബോർഡുകൾ, അടിക്കുറിപ്പ് എഴുത്തുമത്സരം, സെൽഫി പോയിന്റ്, പസിൽ മത്സരം, സിഗ്നേച്ചർ കാന്പയിൻ തുടങ്ങിയവ സ്റ്റാളിനെ ജനകീയമാക്കുകയാണ്.
ഇന്നലെ നടത്തിയ മാഗ്നെറ്റിക് ഡാർട്ട് മത്സരത്തിൽ മീനങ്ങാടി യെൽദോ മോർ ബസേലിയോസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.സി. വിത്സൻ വിജയിച്ചു. ഇദ്ദേഹത്തിനുള്ള സമ്മാനം വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ കൈമാറി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)കെ. ഉണ്ണിക്കൃഷ്ണൻ, സംഗീത് സന്തോഷ്, എ.എം. അശ്വജിത്ത്, നമിയ ഹനാൻ, അർച്ചന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : nattu vishesham Vimukti Mission