Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MurderCase

ടി.​പി. കേ​സി​ലെ ഒ​ന്നാം പ്ര​തി എം.​സി. അ​നൂ​പി​ന് പ​രോ​ൾ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി എം.​സി. അ​നൂ​പി​ന് വീ​ണ്ടും പ​രോ​ൾ. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ട​പ​ടി സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.ശ​നി​യാ​ഴ്ച​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ, പ്ര​തി​ക​ളാ​യ ര​ജീ​ഷ്, ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. തുടർന്ന് നടപടി ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി ജ്യോ​തി​ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; സ്ത്രീ​ക​ൾ​ക്കും പ​ങ്കെ​ന്ന് പോ​ലീ​സ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പ​ങ്കെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ ച​ത്തി​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​നെ ചി​ല സ്ത്രീ​ക​ളും മ​ർ​ദി​ച്ചെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. അ​ന്വേ​ഷ​ണ​മേ​റ്റെ​ടു​ത്ത ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കും.

ആ​ക്ര​മ​ണ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​യെ​ന്നും ഇ​തി​ൽ ചി​ല​ർ നാ​ടു​വി​ട്ടെ​ന്നു​മാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മോ​ഷ്ടാ​വാ​ണെ​ന്നു സം​ശ​യി​ച്ചാ​ണ് ആ​ൾ​ക്കൂ​ട്ടം രാം​നാ​രാ​യ​ണ​നെ മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും വാ​ള​യാ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

National

ബു​ർ​ഖ ധ​രി​ക്കാ​ത്ത​തി​ന് യു​വ​തി​യെ കൊ​ന്ന സം​ഭ​വം; പ്ര​തി ആ​ധാ​ർ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി​യി​ൽ ബു​ർ​ഖ ധ​രി​ക്കാ​ത്ത​തി​ന് ഭാ​ര്യ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ, ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്.

ആ​ധാ​ർ കാ​ർ​ഡി​ൽ ചി​ത്രം വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ വി​ല​ക്കി​യ​ത്. ഭാ​ര്യ താ​ഹി​റ(32) എ​പ്പോ​ഴും ഒ​രു ബു​ർ​ഖ ധ​രി​ക്ക​ണ​മെ​ന്ന് ഫാ​റൂ​ഖ് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു.

ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് പോ​ലു​ള്ള ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഉ​ണ്ടാ​ക്കാ​ൻ 18 വ​ർ​ഷ​മാ​യി അ​യാ​ൾ യു​വ​തി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

അ​ഫ്രീ​ൻ (14), അ​സ്മീ​ൻ (10), സെ​ഹ്രീ​ൻ (ഏ​ഴ്), ബി​ലാ​ൽ (ഒ​ൻ​പ​ത്), അ​ർ​ഷാ​ദ് (അ​ഞ്ച്) എ​ന്നി​വ​രാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ. ഭാ​ര്യ​യെ​യും അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചും സെ​ഹ്രീ​നെ ക​ഴു​ത്ത് ഞെ​രി​ച്ചു​മാ​ണ് ഇ​യാ​ൾ കൊ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഫാ​റൂ​ഖ്, ഭാ​ര്യ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യ​താ​യി അ​റി​ഞ്ഞ​പ്പോ​ൾ പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തു​ന്ന സ്വ​ന്തം പി​താ​വി​നെ കാ​ണാ​ൻ പോ​ലും ഇ​യാ​ൾ താ​ഹി​റ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. താ​ഹി​റ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും ദി​വ​സ​ങ്ങ​ളോ​ളം കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​ത്.

ഭാ​ര്യ​യെ​യും പെ​ൺ​മ​ക്ക​ളെ​യും കു​റി​ച്ച് പി​താ​വ് ദാ​വൂ​ദ് പ​ല​ത​വ​ണ ചോ​ദി​ച്ചെ​ങ്കി​ലും ഷം​ലി​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ൽ അ​വ​രെ താ​മ​സി​പ്പി​ച്ച​താ​യി അ​യാ​ൾ പി​താ​വി​നോ​ട് പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ദാ​വൂ​ദ് ആ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്.

വീ​ട് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ ആ​ഗ്ര​ഹി​ച്ച​തി​നാ​ൽ താ​നും ഭാ​ര്യ​യും പ​ല​പ്പോ​ഴും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി ഫാ​റൂ​ഖ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ്, താ​ഹി​റ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യി. അ​ത് ത​ന്‍റെ അ​ന്ത​സ് ന​ശി​പ്പി​ച്ച​താ​യി അ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ ഡി​സം​ബ​ർ 10 ന് ​ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. വെ​ടി​യൊ​ച്ച കേ​ട്ടാ​ണ് മൂ​ത്ത മ​ക​ൾ അ​ഫ്രീ​ൻ ഉ​ണ​ർ​ന്ന​ത്. അ​ടു​ക്ക​ള​യി​ലേ​ക്ക് വ​ന്ന അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചു കൊ​ന്നു.

ശ​ബ്ദം കേ​ട്ട് ര​ണ്ടാ​മ​ത്തെ മ​ക​ൾ സെ​ഹ്‌​റീ​ൻ എ​ത്തി​യ​പ്പോ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ന്നു. പി​ന്നീ​ട് മു​റ്റ​ത്ത് ശു​ചി​മു​റി​ക്കാ​യി കു​ഴി​ച്ച ഒ​മ്പ​ത് അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ൽ ഫാ​റൂ​ഖ് അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ടു​ക​യും അ​തി​ന് മു​ക​ളി​ൽ ഒ​രു ഇ​ഷ്ടി​ക​ക​ൾ നി​ര​ത്തു​ക​യു​മാ​യി​രു​ന്നു.

Kerala

അ​രി​ഷ്ടം കു​ടി​ച്ച​തി‍​ന്‍റെ പ​ണം ചോ​ദി​ച്ച​തി​ന് ത​ല​യ്ക്ക് അ​ടി​ച്ചു; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വ​യോ​ധി​ക​ൻ മ​രി​ച്ചു

കൊ​ല്ലം: അ​രി​ഷ്ടം കു​ടി​ച്ച​തി‍​ന്‍റെ പ​ണം ചോ​ദി​ച്ച​തി​ന് ത​ല​യ്ക്ക് അ​ടി​യേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം.

അ​രി​ഷ്ട​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​ട​യ്ക്ക​ൽ മ​ണ​ലു​വ​ട്ടം സ്വ​ദേ​ശി സ​ത്യ​ബാ​ബു(70)​വാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 20 ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ​ത്യ​ബാ​ബു.

സം​ഭ​വ​ത്തി​ൽ ക​ട​യ്ക്ക​ൽ തു​ട​യ​ന്നൂ​ർ സ്വ​ദേ​ശി സി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

National

പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു.

ദി​വ്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ, സം​ഗ​മ​വാ​ടി പ്ര​ദേ​ശ​ത്തെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ദി​വ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ലേ​ഗാ​വ് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് ഗ​ണേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ദി​വ്യ​യു​ടെ മൂ​ക്കി​ലും മു​ഖ​ത്തും ആ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യി​ല്ല; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം, മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ അ​വ​ളു​ടെ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ് പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യി.

National

ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ഫോ​ണി​ൽ സം​സാ​രം; യു​വ​തി​യെ സ​ഹോ​ദ​ര​ൻ കൊ​ന്നു

ല​ക്നോ: ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സ​ഹോ​ദ​രി​യെ കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലെ ഇ​റ്റോ​റ ഗോ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

നൈ​ന ദേ​വി(22)​ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി ഫോ​ണി​ൽ നി​ര​വ​ധി പു​രു​ഷ​ന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹാ​ലോ​ച​ന​ക​ൾ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​യാ​യ ഷേ​ർ സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ട​താ​യി എ​സ്പി രാ​ജേ​ഷ് ദ്വി​വേ​ദി പ​റ​ഞ്ഞു.

സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ലെ റി​ക്കാ​ർ​ഡിം​ഗു​ക​ൾ കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഷേ​ർ സിം​ഗ് പ്ര​കോ​പി​ത​നാ​യി​രു​ന്നു. ഫോ​ൺ എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ൾ, മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഷേ​ർ സിം​ഗ്, നൈ​നാ ദേ​വി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി.

ചൊ​വ്വാ​ഴ്ച രാ​ത്രി അ​റ​സ്റ്റി​ലാ​യ ഷേ​ർ സിം​ഗി​നെ​തി​രെ ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം) പ്ര​കാ​രം കേ​സെ​ടു​ത്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

National

പാ​റ്റ്ന​യി​ൽ വൃ​ദ്ധ​നെ വെ​ടി​വ​ച്ചു​കൊ​ന്നു; ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ക​ളെ ത​ല്ലി​ക്കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്​ന​യി​ൽ വീ​ടി​ന് പു​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​നെ വെ​ടി​വ​ച്ച് കൊ​ന്ന് ആ​ക്ര​മി​ക​ൾ. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രെ​ മ​ർ​ദി​ച്ചു കൊ​ന്നു.

മി​ക​ച്ച ഭ​ര​ണം വാ​ഗ്ദാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ഗോ​പാ​ൽ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ദൊ​മ്മ​ൻ​ച​ക് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പാ​റ്റ്ന പോ​ലീ​സ് സൂ​പ്ര​ണ്ട് (ഈ​സ്റ്റ്) പ​രി​ച​യ് കു​മാ​ർ പ​റ​ഞ്ഞു.

ദൊ​മ്മ​ൻ​ച​ക് ഗ്രാ​മ​ത്തി​ലെ അ​ഷ​ർ​ഫി റാ​യി (80) എ​ന്ന​യാ​ളെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി‍​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ക്ര​മി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ജ​ന​ക്കൂ​ട്ടം ഇ​രു​വ​രെ​യും ത​ല്ലി​ക്കൊ​ന്നു.

വെ​ടി​യേ​റ്റ അ​ഷ​ർ​ഫി റാ​യി​യെ പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

ആ​ദ്യം കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ഫൊ​റ​ൻ​സി​ക് സം​ഘം നി​ർ​വീ​ര്യ​മാ​യ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ സ്ഥ​ല​ത്ത് നി​ന്നും ഇ​ഷ്ടി​ക​ക​ൾ, ക​ല്ലു​ക​ൾ, വ​ടി​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​വ​രെ ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും.

National

‌ആ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യി വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി; ബം​ഗ​ളൂ​രു​വി​ൽ യു​വ​തി അ​റ​സ്റ്റി​ൽ‌

ബം​ഗ​ളൂ​രു: സ​ർ​ജാ​പു​രി​ൽ വൃ​ദ്ധ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി പി​ടി​യി​ലാ​യി. കു​ഗു​ർ ഗ്രാ​മ​വാ​സി​യാ​യ ഭ​ദ്ര​മ്മ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​ഗു​ർ സ്വ​ദേ​ശി​നി​യാ​യ ദീ​പ എ​ന്ന യു​വ​തി​യാ​ണ് ഭ​ദ്ര​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ഉ​ത്സ​വ മ​ധു​ര​പ​ല​ഹാ​ര​മാ​യ 'ക​ജ്ജ​യ' രു​ചി​ച്ചു​നോ​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ദ്ര​മ്മ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷം മൃ​ത​ദേ​ഹം ര​ണ്ട് ദി​വ​സം ദീ​പ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു. പി​ന്നാ​ലെ തി​മ്മ​സാ​ന്ദ്ര ത​ടാ​ക​ത്തി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ചു. കു​ടും​ബം ഭ​ദ്ര​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ദീ​പ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം പു​റ​ത്തു​വ​ന്ന​ത്.

National

യു​പി​യി​ൽ കൃ​ഷി​യി​ട​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി

മീ​റ​റ്റ്: യു​പി മീ​റ​റ്റി​ൽ യു​വാ​വി​നെ വെ​ടി​യു​തി​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി. കൊ​ല്ല​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ ഭാ​ര്യ​യും കാ​മു​ക​ൻ അ​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ജ​യ്‌​യും രാ​ഹു​ലി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ദേ​ഹ​ത്ത് മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം കൃ​ഷി​യി​ട​ത്ത് കാ​ണ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്പോ​ൾ അ​ഞ്ജ​ലി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ്‌​യു​മാ​യു​ള്ള യു​വ​തി​യു​ടെ ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ജ​യ് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

 

 

 

 

District News

മദ്യപാനത്തിനിടെ തർക്കം; വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു

കൊ​ല്ലം: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ൻ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തൃ​ക്ക​ണ്ണാ​പു​രം നെ​ല്ലി​ക്കു​ന്ന​ത്തു വീ​ട്ടി​ൽ ശ​ശി (58) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി കു​ന്താ​ലി രാ​ജു​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും അ​ത് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ല​ക​ക​ഷ​ണം എ​ടു​ത്ത് രാ​ജു ശ​ശി​യു​ടെ ത​ല​യ്ക്ക് അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

District News

യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

മ​ല​പ്പു​റം: കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. മ​ഞ്ചേ​രി ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ (40) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി ചാ​ര​ങ്കാ​വ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ടു​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​വീ​ണും മൊ​യ്തീ​നും. രാ​വി​ലെ ഇ​രു​വ​രും ഒ​രു​മി​ച്ച് ബൈ​ക്കി​ല്‍ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് മൊ​യ്തീ​ന്‍ കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണി​ന്‍റെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം - അ​യ​ർ​ക്കു​ന്നം ഇ​ള​പ്പാ​നി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി അ​ൽ​പ്പാ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സോ​ണി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി അസഫാക്ക് ആലം

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഏ​ക പ്ര​തി​യാ​യ അ​സ​ഫാ​ക്ക് ആ​ലം വി​ചാ​ര​ണക്കോട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

വി​ചാ​ര​ണക്കോട​തി​യു​ടെ വ​ധ​ശി​ക്ഷ ഇ​തു​വ​രെ ഹൈ​ക്കോ​ട​തി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​യ​പ​ര​മാ​യി വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പ്ര​തി അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

ആ​ലു​വ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി 2023 ജൂ​ലൈ 29 നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശി​ക്ഷ ക​ഠി​ന​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ചൂ​ണ്ടിക്കാട്ടി​യാ​ണ് അ​പ്പീ​ല്‍.

എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 110 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ കോ​ട​തി അ​നാ​വ​ശ്യ തി​ടു​ക്ക​ത്തി​ല്‍ വി​ചാ​ര​ണ ന​ട​ത്തി, കേ​സ് വാ​ദി​ക്കാ​നു​ള്ള ന്യാ​യ​വും നീ​തി​യു​ക്ത​വു​മാ​യ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

വി​ചാ​ര​ണ കോ​ട​തി നി​യ​മി​ച്ച വി​വ​ര്‍​ത്ത​ക​ന്‍ ത​നി​ക്കെ​തി​രെ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി. ഒ​രു മാ​ധ്യ​മ അ​ഭി​മു​ഖ​ത്തി​ല്‍, വി​വ​ര്‍​ത്ത​ക​ന്‍ ത​ന്നെ പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണം, വ​ധ​ശി​ക്ഷ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​ത്ത​ര​മൊ​രു വ്യ​ക്തി​യെ നി​ഷ്പ​ക്ഷ​നാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്, മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളു​ടെ പോ​രാ​യ്മ, അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍, ശ​രി​യാ​യ രീ​തി​യി​ല്‍ ഫോ​റ​ന്‍​സി​ക്, കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു തു​ട​ങ്ങി​യ 60 കാ​ര​ണ​ങ്ങ​ള്‍ അ​പ്പീ​ലി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

National

യു​പി​യി​ൽ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ളെ​ന്ന് ആ​രോ​പി​ച്ച് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ ആ​ൾ​ക്കു​ട്ടം ത​ല്ലി​ക്കൊ​ന്നു.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് സം​ഭ​വം. ഫ​ത്തേ​പു​ർ സ്വ​ദേ​ശി ഹ​രി​ഓം(38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ആ​ൾ​ക്കൂ​ട്ടം റെ​യി​ൽ​വേ പാ​ള​ത്തി​ന​രി​കെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉം​ചാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഹ​രി​ഓ​മി​നെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് ജ​മു​നാ​പു​രി​ൽ ആ​ൾ​ക്കൂ​ട്ടം ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന്, ഇ​യാ​ൾ വീ​ടു​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മാ​സ​സീ​കാ​സ്വാ​സ്ഥ്യ​മു​ള്ള ഹ​രി​ഓ​മി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​വാ​ഞ്ഞ​തോ​ടെ ജ​ന​ക്കൂ​ട്ടം മ​ർ​ദ​നം തു​ട​ർ​ന്നു. ഇ​തി​നി​ടെ ഹ​രി​ഓം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത് ബാ​ബ​യു​ടെ നാ​ടാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും ആ​ക്ര​മി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പി​റ്റേ​ദി​വ​സം രാ​വി​ലെ സ​മീ​പ​ത്തെ ഗ്രാ​മ​വാ​സി​ക​ളാ​ണ് വി​വ​സ്ത്ര​നാ​യ നി​ല​യി​ൽ ഹ​രി​ഓ​മി​നെ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ക്ര​മം ന​ട​ത്തി​യ​വ​രി​ൽ ദ​ളി​ത​രും പി​ന്നാ​ക്ക​ക്കാ​രും മ​റ്റു​ജാ​തി​ക​ളി​ൽ​പ്പെ​ട്ട​വ​രും ഉ​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ ജാ​തി അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​ന്‍റെ കു​ടും​ബ​ത്തോ​ട് സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

യു​പി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കാ​ട്ടു​നീ​തി​യാ​ണ് സം​ഭ​വം തു​റ​ന്നു​കാ​ണി​ക്കു​ന്ന​തെ​ന്ന് തി​ങ്ക​ളാ​ഴ്ച ഹ​രി​യോ​മി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് റാ​യ് പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​ജ​യ് റാ​യ് ആ​രോ​പി​ച്ചു.

യു​പി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​ര​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബ​ത്തി​ലൊ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

വി​വാ​ദ​മാ​യ​തോ​ടെ, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി. ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മ​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് അ​വ്‌​നി​ഷ് ത്യാ​ഗി പ​റ​ഞ്ഞു.

International

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ പി​റ്റ്‌​സ്ബ​ര്‍​ഗി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. മോ​ട്ട​ല്‍ മാ​നേ​ജ​റാ​യ രാ​കേ​ഷ് എ​ഹാ​ഗ​ബ​ന്‍ (51) ആ​ണ് കൊ​ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പി​റ്റ്‌​സ്ബ​ര്‍​ഗി​ലെ മോ​ട്ട​ല്‍ മാ​നേ​ജ​റാ​യ രാ​കേ​ഷ്, സ്ഥാ​പ​ന​ത്തി​ന് പു​റ​ത്ത് ന​ട​ന്ന ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

സ്റ്റാ​ന്‍​ലി യൂ​ജി​ന്‍ വെ​സ്റ്റ് (37) എ​ന്ന​യാ​ളാ​ണ് രാ​കേ​ഷി​ന് എ​തി​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. രാ​കേ​ഷ് മാ​നേ​ജ​റാ​യ മോ​ട്ട​ലി​ലെ അ​ന്തേ​വാ​സി​യാ​യ സ്ത്രീ​യു​മാ​യി​ട്ടാ​യി​രു​ന്നു അ​ക്ര​മി​യു​ടെ വാ​ക്കു​ത​ര്‍​ക്കം.

ഇ​തി​ൽ ഇ​ട​പെ​ട്ട രാ​കേ​ഷി​ന്‍റെ ത​ല​യ്ക്ക് നേ​രെ പോ​യി​ന്‍റ് ബ്ലാ​ങ്കി​ൽ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ രാ​കേ​ഷ് മ​രി​ച്ചു.

സ്ത്രീ​ക്ക് നേ​രെ​യും അ​ക്ര​മി വെ​ടി​യു​തി​ര്‍​ത്ത​യാ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് എ​റ്റു​മു​ട്ടി​ലൂ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന് നേ​രെ​യും ഇ​യാ​ള്‍ വെ​ടി​യു​തി​ര്‍​ത്തു.

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു.

 

National

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​പി​യി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും കൊ​ന്നു

ലക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​ള​യ സ​ഹോ​ദ​ര​നും ഭാ​ര്യ​യും യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു.

വീ​രേ​ന്ദ്ര (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച, ഇ​ള​യ സ​ഹോ​ദ​ര​ൻ സു​നി​ലി​ന്‍റെ മ​ക​ൾ വീ​രേ​ന്ദ്ര​യു​ടെ വീ​ടി​ന് മു​ന്നി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു. ഇ​ത് വീ​രേ​ന്ദ്ര എ​തി​ർ​ത്ത​പ്പോ​ൾ, സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ണ്ടു. സു​നി​ലും ഭാ​ര്യ ഗു​ഡ്ഡോ​യും കോ​ടാ​ലി​യും വ​ടി​യും ഉ​പ​യോ​ഗി​ച്ച് വീ​രേ​ന്ദ്ര​യെ ആ​ക്ര​മി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​രേ​ന്ദ്ര​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് മീ​റ​റ്റി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

വീ​രേ​ന്ദ്ര​യു​ടെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ സു​നി​ലി​നും ഭാ​ര്യ ഗു​ഡ്ഡോ​യ്ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്.

District News

മലപ്പുറത്ത് മധ്യവയസ്‌കനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നില യിൽ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

District News

ഒണിയൻ പ്രേമൻ കൊലക്കേസ്; ഒൻപത് പ്രതികളെയും വെറു തെവിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Kerala

ഒ​ണി​യ​ൻ പ്രേ​മ​ൻ കൊ​ല​ക്കേ​സ്; ഒ​ൻ​പ​ത് പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു

ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ ഒ​ണി​യ​ൻ പ്രേ​മ​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. ഒ​ൻ​പ​ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്.

2015 ഫെ​ബ്രു​വ​രി 25നാ​ണ് ചി​റ്റാ​രി​പ്പ​റ​മ്പി​ൽ വ​ച്ച് പ്രേ​മ​നെ ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ര​ണ്ടു കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്രേ​മ​ന്‍ പി​റ്റേ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​പ്പെ​ട്ടു.

കേ​സി​ല്‍ 10 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ൽ ര​ണ്ടാം പ്ര​തി​യും എ​ബി​വി​പി നേ​താ​വു​മാ​യ ശ്യാ​മ​പ്ര​സാ​ദ് മ​റ്റൊ​രു രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

സ​ജേ​ഷ് .സി, ​പ്ര​ജീ​ഷ്, നി​ഷാ​ന്ത്, ലി​ബി​ന്‍, വി​നീ​ഷ്, ര​ജീ​ഷ്, നി​ഖി​ല്‍, ര​ഞ്ജ​യ് ര​മേ​ശ്, ര​ഞ്ജി​ത്ത് സി.​വി. എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് കോ​ട​തി വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക​ൾ​ക്ക് കൊ​ല​പാ​ത​ക​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

National

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ധം സിം​ഗ് ന​ഗ​ർ ജി​ല്ല​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത 20കാ​ര​ൻ അ​റ​സ്റ്റി​ൽ.

ജാ​സ്പൂ​ർ പ്ര​ദേ​ശ​ത്തെ അ​മി​യ​വാ​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി രാ​ജീ​വ് കു​മാ​റി​നെ സം​ഭ​വം ന​ട​ന്ന് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഉ​ധം സിം​ഗ് ന​ഗ​റി​ലെ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്എ​സ്പി) മ​ണി​കാ​ന്ത് മി​ശ്ര പ​റ​ഞ്ഞു.

പ്ര​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ര​ക്തം പു​ര​ണ്ട ബ്ലേ​ഡും കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന സ​മ​യ​ത്ത് അ​യാ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി, ത​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ക​രി​മ്പി​ൻ തൊ​ലി ശേ​ഖ​രി​ക്കാ​ൻ വ​യ​ലി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് രാ​ജീ​വ് കൃ​ത്യം ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് 150 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു ക​രി​മ്പി​ൻ തോ​ട്ട​ത്തി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്‌​എ​സ്‌​പി പ​റ​ഞ്ഞു.

ഗ്രാ​മ​വാ​സി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ ജാ​സ്പൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ രോ​ഷാ​കു​ല​രാ​യ ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത 74 ഉ​പ​രോ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ബി​എ​ൻ​എ​സി​ലെ 103 (1) (കൊ​ല​പാ​ത​ക​ത്തി​നു​ള്ള ശി​ക്ഷ), 64 (1) (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ) വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​വും പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി ആ​രം​ഭി​ച്ചു.

 

National

യു​പി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്നു

 

ല​ക്നോ: ഗോ​ര​ഖ്പൂ​രി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ഖ​ജ്നി സ്വ​ദേ​ശി മം​മ്ത ചൗ​ഹാ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് വി​ശ്വ​ക​ർ​മ ചൗ​ഹാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ 13വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. യു​വ​തി മ​ക​ളോ​ടോ​പ്പം ഷാ​പൂ​ർ പ്ര​ദേ​ശ​ത്തെ ഗീ​ത് വാ​ടി​ക്ക് സ​മീ​പ​ത്തു​ള്ള വാ​ട​ക​മു​റി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ബാ​ങ്ക് റോ​ഡി​ലു​ള്ള ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഫോ​ട്ടോ എ​ടു​ക്കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ മം​മ്ത​യെ വി​ശ്വ​ക​ർ​മ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. സ്റ്റു​ഡി​യോ​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യെ ഉ​ട​നെ ഇ​രു​വ​രും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന് ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​ലെ​ക്ക് വ​ഴി​മാ​റി. വി​ശ്വ​ക​ർ​മ കൈ​വ​ശം ഒ​ളി​പ്പി​ച്ചി​രു​ന്ന തോ​ക്ക് എ​ടു​ത്ത് യു​വ​തി​ക്കു നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

കാ​മു​കി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഓ​ട​യി​ൽ ത​ള്ളി; യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി​യി​ൽ കാ​മു​കി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഓ​ട​യി​ൽ ത​ള്ളി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഭ​ക്തി ജി​തേ​ന്ദ്ര മാ​യേ​ക്ക​ർ(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പാ​ട്ടീ​ൽ എ​ന്ന​യാ​ളെ​യും ര​ണ്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ഗ​സ്റ്റ് 17നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സു​ഹൃ​ത്തി​നെ കാ​ണാ​ൻ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ക​യും ഖ​ണ്ടാ​ല പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ടാ​ണ് അ​ന്വേ​ഷ​ണം പാ​ട്ടീ​ലി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ, ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. മൃ​ത​ദേ​ഹം അം​ബാ ഘ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​താ​യും ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ താ​ൻ തീ​രു​മാ​നി​ച്ചെ​ന്നും ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

National

അ​വി​ഹി​ത ബ​ന്ധ​മെ​ന്ന സം​ശ​യം; ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്ന് യു​വാ​വ്

മും​ബൈ: അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വി​മും​ബൈ​യി​ലാ​ണ് സം​ഭ​വം. യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ഭ​ര്‍​ത്താ​വ് ശ്ര​മി​ച്ചെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ന് സാ​ക്ഷി​യാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​ടെ മൊ​ഴി വ​ഴി​ത്തി​രി​വാ​യി.

രാ​ജ്കു​മാ​ര്‍ രാം​ശി​രോ​മ​ണി സാ​ഹു(35)​ആ​ണ് ഭാ​ര്യ ജാ​ഗ്ര​ണി(32)​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ര​ണി​ലെ പ​ഗോ​തെ​ഗാ​വി​ല്‍ ഓ​ഗ​സ്റ്റ് 25-ാം തീ​യ​തി പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ജാ​ഗ്ര​ണി​യു​ടെ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ട് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് രാ​ജ്കു​മാ​ര്‍ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തു​ന്ന​തി​ന് മു​ന്‍​പേ മ​രി​ച്ചു.

ഭാ​ര്യ മു​റി​യി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച് സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു രാ​ജ്കു​മാ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍, പോ​ലീ​സ് തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ജ്കു​മാ​ര്‍ പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും രാ​ജ്കു​മാ​റി​ന്‍റെ​യും ജാ​ഗ്ര​ണി​യു​ടെ​യും മ​ക​ളാ​യ ഏ​ഴു​വ​യ​സു​കാ​രി​യു​ടെ മൊ​ഴി​യു​മാ​ണ് ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. അ​മ്മ​യെ അ​ച്ഛ​ന്‍ തീ​കൊ​ളു​ത്തി​യെ​ന്നാ​യി​രു​ന്നു മ​ക​ളു​ടെ മൊ​ഴി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നാ​ലെ രാ​ജ്കു​മാ​റി​നെ 26-ാം തീ​യ​തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

ഊ​ന്നു​ക​ൽ കൊ​ല​ക്കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി രാ​ജേ​ഷ് പോ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കു​റു​പ്പും​പ​ടി സ്വ​ദേ​ശി​നി ശാ​ന്ത​യെ (61) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് രാ​ജേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളു​രു​വി​ലേ​ക്ക് ഒ​ളി​വി​ൽ പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ളെ എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ വ​ച്ച് കു​റു​പ്പം​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ ഊ​ന്നു​ക​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച രാ​ജേ​ഷി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ഇ​ന്ന് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കൊ​ല്ല​പ്പെ​ട്ട ശാ​ന്ത​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​തി രാ​ജേ​ഷ് കു​റ്റ​സ​മ്മ​തം ന​ട​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും മൃ​ത​ദേ​ഹം കെ​ട്ടി​പ്പൊ​തി​ഞ്ഞ സാ​രി​യും വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യും ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

ക​ഴി​ഞ്ഞ മാ​സം 18നാ​ണ് ശാ​ന്ത​യെ കാ​ണാ​താ​യ​ത്. അ​ന്നേ ദി​വ​സം ത​ന്നെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട ശാ​ന്ത​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​യി.

ഒ​ളി​വി​ൽ പോ​യ രാ​ജേ​ഷി​ന്‍റെ കാ​റും, ശാ​ന്ത​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നേ​ര്യ​മം​ഗ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന രാ​ജേ​ഷ് കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

Kerala

ക​ള​മ​ശേ​രി​യി​ൽ ക​ത്തി​ക്കു​ത്ത്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ക​ള​മ​ശേ​രി സു​ന്ദ​ര​ഗി​രി​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം.

ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി നി​ക​ത്തി​ത്ത​റ വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ മ​ക​ൻ വി​വേ​ക് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കാ​ര​ണം.

ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യി. സ​നോ​ജും പ്ര​സാ​ദു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ തോ​പ്പും​പ​ടി സ്വ​ദേ​ശി​ക​ളാ​ണ്.

മൂ​വ​രും ക​ള​മ​ശേ​രി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഓ​ട്ടോ​റി​ക്ഷാ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

National

പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ൽ പ​ക; യു​വാ​വി​നെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള പ​ക​യെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ബെ​ൽ​ഗ​ഢ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഹ​ർ​സി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഓം ​പ്ര​കാ​ശ് ബ​ത്തം എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ശി​വാ​നി ഝ ​എ​ന്ന യു​വ​തി​യെ​യാ​ണ് ഓം ​പ്ര​കാ​ശ് വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ ഈ ​വി​വാ​ഹ​ത്തി​ന് ശി​വാ​നി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ദാ​ബ്ര​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് 19ന് ​ഹ​ർ​സി​യി​ലെ​ത്തി​യ ഓം ​പ്ര​കാ​ശി​നെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ വ​ള​ഞ്ഞു.

ശി​വാ​നി​യു​ടെ അ​ച്ഛ​ൻ, സ​ഹോ​ദ​ര​ൻ, മ​റ്റ് ബ​ന്ധു​ക്ക​ൾ, അ​യ​ൽ​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓം ​പ്ര​കാ​ശി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ കു​ടും​ബം ഗ്വാ​ളി​യോ​റി​ലെ ജ​യ​രോ​ഗ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഓം ​പ്ര​കാ​ശ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കൊ​ല​പാ​ത​ക​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ശി​വാ​നി​യു​ടെ പ​രാ​തി​യി​ൽ നാ​ല് പേ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ദ്വാ​രി​ക പ്ര​സാ​ദ് ഝാ, ​രാ​ജു ഝാ, ​ഉ​മ ഓ​ജ, സ​ന്ദീ​പ് ശ​ർ​മ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Up