Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Festival

Europe

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഹോ​ൺ​ച​ർ​ച്ചി​ൽ; സീ​സ​ൺ 9 ചാ​രി​റ്റി ഇ​വ​ന്റും ഒ​എ​ൻ​വി & എ​സ്പി​വി അ​നു​സ്മ​ര​ണ​വും മാ​ർ​ച്ച് 7 ന്

ഹോ​ൺ​ച​ർ​ച്ച്: 7 ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് സം​ഗീ​തോ​ത്സ​വ വി​രു​ന്നു​മാ​യി വീ​ണ്ടും എ​ത്തു​ന്നു. ല​ണ്ട​നി​ലേ സം​ഗീ​ത പ്രേ​മി​ക​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച്‌ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒ​മ്പ​താം സീ​സ​ൺ മാ​ർ​ച്ച് ഏ​ഴി​ന് ഹോ​ൺ​ച​ർ​ച്ചി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.

മ​ല​യാ​ള ഭാ​ഷ​യ്ക്കു നി​ര​വ​ധി നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ന്ത​രി​ച്ച പ​ത്മ​ഭൂ​ഷ​ൺ ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന സം​ഗീ​താ​ദ​ദ​ര​വും 7 ബീ​റ്റ്സ് വേ​ദി​യി​ൽ സാ​റി​ന്റെ പാ​വ​ന​സ്മ​ര​ണ​ക്കു മു​മ്പി​ൽ സ്മ​ര​ണാ​ഞ്ജ​ലി​യാ​യി അ​ർ​പ്പി​ക്കും.

സം​ഗീ​ത-​നൃ​ത്ത സ​ദ​സു​ക​ളൊ​രു​ക്കി​യും, നി​ര​വ​ധി​യാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും പു​തു​മു​ഖ ഗാ​യ​ക​ർ​ക്കും ന​ർ​ത്ത​ക​ർ​ക്കും വേ​ദി​ക​ൾ ന​ൽ​കി​യും യു​കെ​യി​ലെ മ​ല​യാ​ളി ക​ലാ​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച 7 ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നും നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ എ​സ്.​പി. വെ​ങ്കി​ടേ​ഷ് മാ​ഷി​ന്‍റെ​യും പാ​വ​ന അ​നു​സ്മ​ര​ണ​വും ത​ഥ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. 

ല​ണ്ട​നി​ലെ സ​ഹൃ​ദ​യ​രാ​യ ക​ലാ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളാ​വും ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ക. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ 7 ബീ​റ്റ്‌​സ്, ചാ​രി​റ്റി പ്ര​വ​ർ​ത്തി​നാ​യി​ട്ടാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

സം​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്വ​യി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​മ്പ​താം ത​വ​ണ​യും ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യി എ​ത്തു​ന്ന​ത്, യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ​സ് ആ​ണ്.

7 ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ, പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളു​ടെ ആ​വ​നാ​ഴി​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ഉ​ള്ളു നി​റ​യെ ആ​ന​ന്ദി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന മെ​ഗാ ക​ലാ​വി​രു​ന്നാ​വും ഹോ​ൺ​ച​ർ​ച്ചി​ൽ ക​ലാ​സ​ദ​സി​നു സ​മ്മാ​നി​ക്കു​ക.

മാ​ർ​ച്ച് ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സം​ഗീ​ത​രാ​വി​ൽ ക​ലാ​സ്വാ​ദ​ക​ർ​ക്കു തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​വും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും ഹോ​ൺ​ച​ർ​ച്ച് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​മോ​ൻ മാ​മൂ​ട്ടി​ൽ, സ​ണ്ണി​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Sunnymon Mathai: 07727993229, Jomon Mammoottil: 07930431445, Manoj Thomas: 07846475589, Kevin Konickal: 07515428149, Dr. Sivakumar: 0747426997, Luby Mathew: 07886263726, Appachan Kannanchira: 07737956977.

Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX.

District News

ക​ല്പാത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​ന്പതുമു​ത​ൽ 13 വ​രെ

പാലക്കാട്: ക​ല്പാത്തി ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ക​ല്പാത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒന്പ​ത് മു​ത​ൽ 13 വ​രെ ന​ട​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ (ഡിടിപിസി) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ക​ല്പാ​ത്തി ചാ​ത്ത​പു​രം മ​ണി അ​യ്യ​ർ റോ​ഡി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന മൃ​ദം​ഗം മാ​സ്ട്രോ ഗു​രു കാ​രൈ​ക്കു​ടി ആ​ർ.​മ​ണി ന​ഗ​റാ​ണ് വേ​ദി. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഒ​ന്പതി​ന് ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ 10.30ന് ​ത്യാ​ഗ​രാ​ജ ആ​രാ​ധ​ന​യും പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ന​വും ന​ട​ക്കും. വൈ​കുന്നേരം ആ​റി​ന് ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കും.

അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ് . മാ​ധ​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു. ര​ഥോ​ത്സ​വ​ത്തി​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ംഗിനാ​യി സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം, ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം, അ​പാ​യ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ള കൊ​ണ്ടു​ള്ള ര​ണ്ടു വാ​ച്ച് ട​വ​ർ നി​ർ​മിക്ക​ണം, ആ​വ​ശ്യ​ത്തി​ന് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം, ര​ഥ​ത്തി​ന്‍റെ ഫി​റ്റ്ന​സ്‌​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡി​ംഗ്സ് ശ്ര​ദ്ധി​ക്ക​ണം, ആം​ബു​ല​ൻ​സ് ആ​ൻ​ഡ് മെ​ഡി​ക്കേ​ഷ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ്, ഫ​യ​ർ ടെ​ൻ​ഡ​ർ​സ് എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പൊ​ള്ളു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർഥ​ങ്ങ​ൾ വെ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ക​ട​യി​ടു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വ​ണം. ര​ഥം പോ​വു​ന്ന വ​ഴി​ക​ളു​ടെ വ​ള​വി​ൽ ക​ട​ക​ൾ ഇ​ട​രു​തെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ർഡിഒ കെ. ​മ​ണി​ക​ണ്ഠ​ൻ, വി​വി​ധ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up