Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nasa

നാ​സ​യു​ടെ ചാന്ദ്ര​ദൗ​ത്യം വീ​ണ്ടും നീ​ളു​ന്നു; മാ​ർ​ച്ചി​ലെ വി​ക്ഷേ​പ​ണം റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നാ​സ​യു​ടെ ആ​ർ​ട്ടി​മി​സ് 2 ചാന്ദ്ര​ദൗ​ത്യം വീ​ണ്ടും നീ​ട്ടി​വെ​ച്ചു. 2026 മാ​ർ​ച്ചി​ൽ ന​ട​ക്കാ​നി​രു​ന്ന വി​ക്ഷേ​പ​ണം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്ന് നാ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജാ​രെ​ഡ് ഐ​സ​ക്മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

സ്പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റി​ലെ ഹീ​ലി​യം പ്ര​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​മാ​ണ് വി​ക്ഷേ​പ​ണം നീ​ട്ടാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ത​ക​രാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി കൂ​റ്റ​ൻ എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റും ഓ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​വും ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ വെ​ഹി​ക്കി​ൾ അ​സം​ബ്ലി ബി​ൽ​ഡിം​ഗി​ലേ​ക്ക് തി​രി​കെ മാ​റ്റും.

അ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​നു​ഷ്യ​നെ വീ​ണ്ടും ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നു​ള്ള നാ​സ​യു​ടെ പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന ദൗ​ത്യ​മാ​ണ് ആ​ർ​ട്ടി​മി​സ് 2. മൂ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളും ഒ​രു ക​നേ​ഡി​യ​ൻ സ​ഞ്ചാ​രി​യും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ച​ന്ദ്ര​നെ വ​ലം​വെ​ച്ച് തി​രി​കെ വ​രു​ന്ന പ​ത്ത് ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണി​ത്.

2030-ഓ​ടെ മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലി​റ​ക്കാ​ൻ ചൈ​ന ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​സ​യു​ടെ ദൗ​ത്യം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ഈ ​ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ നാ​സ ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്.

 

International

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ​ഞ്ചാ​രി​യു​മാ​യി നാ​സ​യു​ടെ ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു. പുലർച്ചെ നാലോടെയാണ് അ​ണ്‍​ഡോ​ക്കിം​ഗ് പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് മു​ക​ളി​ൽ​വ​ച്ചാ​യി​രു​ന്നു അ​ണ്‍​ഡോ​ക്കിം​ഗ്.

ഭൂ​മി​യി​ലേ​ക്ക് പ​ത്ത​ര മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 2.11ന് ​പേ​ട​കം ക​ട​ലി​ൽ ഇ​റ​ങ്ങും. കാ​ലി​ഫോ​ർ​ണി​യ​യു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് പേ​ക​ടം ക​ട​ലി​ൽ ഇ​റ​ങ്ങു​ക. പ്ര​ത്യേ​ക ബോ​ട്ടു​പ​യോ​ഗി​ച്ച് പേ​ട​ക​ത്തെ വീ​ണ്ടെ​ടു​ത്ത് യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ടു​ക്കും.

ഫെ​ബ്രു​വ​രി​യി​ൽ മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ട്ട​തോ​ടെ​യാ​ണ് ദൗ​ത്യം വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങു​ന്ന​ത്. നാ​സ​യു​ടെ സെ​ന കാ​ർ​ഡ്മാ​നും മൈ​ക്ക് ഫി​ൻ​കെ​യും, ജാ​ക്സ​യു​ടെ കി​മി​യ യു​യി​യും പി​ന്നെ റോ​സ്കോ​സ്മോ​സി​ന്‍റെ ഒ​ലെ​ഗ് പ്ലാ​റ്റ​നോ​വും അ​ട​ങ്ങു​ന്ന​താ​ണ് ക്രൂ 11 ​സം​ഘം. ഇ​തി​ൽ നാ​സ​യു​ടെ സ​ഞ്ചാ​രി​ക്കാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​ത്. എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി വെ​ളി​പ്പെ​ടു​ത്തി​ല്ല.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്നം കാ​ര​ണം ദൗ​ത്യം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തും മ​ട​ക്ക​യാ​ത്ര നേ​ര​ത്തേ​യാ​ക്കു​ന്ന​തും.

International

അരനൂറ്റാണ്ടിനു ശേഷം മനുഷ്യർ വീണ്ടും ച​ന്ദ്ര​നി​ലേ​ക്ക്, നാലംഗ സംഘത്തിൽ ഒരു വനിതയും

വാഷിംഗ്ടൺ: അരനൂ​റ്റാ​ണ്ടി​നു​ ശേ​ഷം മ​നു​ഷ്യ​ന്‍ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്കു യാ​ത്ര തി​രി​ക്കു​ന്നു. നാ​സ​യു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ആ​ര്‍​ട്ടെ​മി​സ് II (Artemis II), 2026 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. 1972ലെ ​അ​പ്പോ​ളോ 17ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​ന്‍ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം ക​ട​ന്ന് (Deep Space) സ​ഞ്ച​രി​ക്കു​ന്ന​ത്.

ച​രി​ത്രം കു​റി​ക്കാ​ൻ നാ​ലു​പേ​ര്‍

നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ പ്ര​കാ​രം 2026 ഫെ​ബ്രു​വ​രി ആറിന് ​ആ​ര്‍​ട്ടെ​മി​സ് II വി​ക്ഷേ​പി​ക്കും. ഫ്‌​ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്‌​പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്നു ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ സ്‌​പേ​സ് ലോ​ഞ്ച് സി​സ്റ്റം (SLS) ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം. എ​ന്നി​രു​ന്നാ​ലും, കാ​ലാ​വ​സ്ഥ​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും പ​രി​ഗ​ണി​ച്ച് വി​ക്ഷേ​പ​ണ തീ​യ​തി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രാം.

ആ​ര്‍​ട്ടെ​മി​സ് II ദൗ​ത്യ​ത്തി​ല്‍ നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ള്ള​ത്.
റീ​ഡ് വൈ​സ്മാ​ന്‍- ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ന്‍​ഡ​ര്‍ (നാ​സ).
വി​ക്ട​ര്‍ ഗ്ലോ​വ​ര്‍: പൈ​ല​റ്റ് (നാ​സ). ച​ന്ദ്ര​നി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന്‍.
ക്രി​സ്റ്റീ​ന കോ​ക്ക്: മി​ഷ​ന്‍ സ്‌​പെ​ഷ​ലി​സ്റ്റ് (നാ​സ). ച​ന്ദ്ര​നി​ലേ​ക്കു പോ​കു​ന്ന ആ​ദ്യ വ​നി​ത എ​ന്ന നേ​ട്ടം ക്രി​സ്റ്റീ​ന​യ്ക്കു സ്വ​ന്ത​മാ​കും.
ജെ​റ​മി ഹാ​ന്‍​സ​ണ്‍: മി​ഷ​ന്‍ സ്‌​പെ​ഷ​ലി​സ്റ്റ് (കാ​ന​ഡ). നാസ പ്രോജക്ടിൽ അ​മേ​രി​ക്ക​ക്കാ​ര​ന​ല്ലാ​ത്ത ഒ​രാ​ള്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

 

Special News

19ന് വന്ന ആ നിഗൂഢ വസ്തു ധൂമകേതുവോ? പറക്കുംതളികയോ?

ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലെ അ​​ന​​ന്ത​ത​യി​ൽ​നിന്നു ന​​മ്മു​​ടെ സൗ​​ര​​യൂ​​ഥ​​ത്തി​​ലേ​​ക്ക് അ​​തി​​ഥി​ക​​ള്‍ വ​​രു​​ന്ന​​ത് അ​​പൂ​​ര്‍​വ​​മാ​​യ കാ​​ഴ്ച​​യാ​​ണ്. ഓ​​മു​​വാ​​മു​​വ-​​യ്ക്കും (2017), ബോ​​റി​​സോ​​വി-​​നും (2019) ശേ​​ഷം എ​​ത്തി​​യ 3I/ATLAS എ​​ന്ന മൂ​​ന്നാ​​മ​​ത്തെ വ​​സ്തു​​വും ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ശാ​​സ്ത്ര​​പ്രേ​​മി​​ക​​ളെ ആ​​കാം​​ക്ഷ​​യു​​ടെ മു​​ള്‍​മു​​ന​​യി​​ല്‍ നി​​ര്‍​ത്തി​​യി​​രു​​ന്നു. ഇ​​തു വെ​​റു​​മൊ​​രു ധൂ​​മ​​കേ​​തു​​വാ​​ണോ അ​​തോ അ​​ന്യ​​ഗ്ര​​ഹ​​ജീ​​വി​​ക​​ള്‍ അ​​യ​​ച്ച പേ​​ട​​ക​​മാ​​ണോ എ​​ന്ന ത​​ര്‍​ക്ക​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​പ്പോ​​ള്‍ ശാ​​സ്ത്ര​​ലോ​​കം കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

2025 ജൂ​​ലൈ​​യി​​ല്‍ ദൃ​​ശ്യ​​മാ​​യ ഈ ​​വ​​സ്തു​​വി​​ന്‍റെ സ​​ഞ്ചാ​​ര​​പാ​​ത​​യും പ്ര​​കൃ​​ത​​വും തു​​ട​​ക്കം മു​​ത​​ലേ സം​​ശ​​യ​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കി​​യി​​രു​​ന്നു. പ്ര​​ശ​​സ്ത ഹാ​​ര്‍​വാ​​ര്‍​ഡ് ശാ​​സ്ത്ര​​ജ്ഞ​​ന്‍ ആ​​വി ലോ​​ബ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ഇ​​തൊ​​രു കൃ​​ത്രി​​മ വ​​സ്തു​​വാ​​കാ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​ഞ്ഞി​​ല്ല. എ​​ന്നാ​​ല്‍, നാ​​സ ഇ​​തു കേ​​വ​​ലം ഒ​​രു ധൂ​​മ​​കേ​​തു മാ​​ത്ര​​മാ​​ണെ​​ന്ന് ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു. എ​​ങ്കി​​ലും, ആ​​ധു​​നി​​ക റേ​​ഡി​​യോ ടെ​​ലി​​സ്‌​​കോ​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കൊ​​ടു​​വി​​ല്‍ സ​​ത്യാ​​വ​​സ്ഥ പു​​റ​​ത്തു​​വ​​ന്നു.

ടെ​​ക്‌​​നോ​​സി​​ഗ്‌​​നേ​​ച​​ർ തേ​​ടി​​യു​​ള്ള യാ​​ത്ര

ഗ്രീ​​ന്‍ ബാ​​ങ്ക് ടെ​​ലി​​സ്‌​​കോ​​പ്പ്, മീ​​ര്‍​കാ​​റ്റ് തു​​ട​​ങ്ങി​​യ ലോ​​കോ​​ത്ത​​ര റേ​​ഡി​​യോ ടെ​​ലി​​സ്‌​​കോ​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഗ​​വേ​​ഷ​​ക​​ര്‍ 3I/ATLAS-നെ ​​നി​​രീ​​ക്ഷി​​ച്ച​​ത്. അ​​ന്യ​​ഗ്ര​​ഹ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ അ​​ട​​യാ​​ള​​ങ്ങ​​ളാ​​യ ടെ​​ക്‌​​നോ​​സി​​ഗ്‌​​നേ​​ച്ച​​റു​​ക​​ള്‍ (Technosignatures) ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.
അ​​ത്ത​​ര​​ത്തി​​ലൊ​​രു സി​​ഗ്‌​​ന​​ല്‍ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ല്‍ ഞ​​ങ്ങ​​ള്‍ ഏ​​റെ ആ​​വേ​​ശ​​ഭ​​രി​​ത​​രാ​​യേ​​നെ. പ​​ക്ഷേ, അ​​വി​​ടെ കൃ​​ത്രി​​മ​​മാ​​യി ഒ​​ന്നു​​മി​​ല്ല- ബെ​​ഞ്ച​​മി​​ന്‍ ജേ​​ക്ക​​ബ്‌​​സ​​ണ്‍ (യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് കാ​​ലി​​ഫോ​​ര്‍​ണി​​യ) പ​​റ​​ഞ്ഞു.
ഈ ​​നി​​രീ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത അ​​തി​ന്‍റെ സൂ​​ക്ഷ്മ​​ത​​യാ​​യി​​രു​​ന്നു.

ഗ്രീ​​ന്‍ ബാ​​ങ്ക് ടെ​​ലി​​സ്‌​​കോ​​പ്പി​​ന്‍റെ ക​​രു​​ത്ത് എ​​ത്ര​​ത്തോ​​ള​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​ന്‍ ജേ​​ക്ക​​ബ്‌​​സ​​ണ്‍ ന​​ല്‍​കി​​യ ഉ​​ദാ​​ഹ​​ര​​ണം ശ്ര​​ദ്ധേ​​യ​​മാ​​ണ്: ഒ​​രു സാ​​ധാ​​ര​​ണ സ്മാ​​ര്‍​ട്ട്‌​​ഫോ​​ണ്‍ ഏ​​ക​​ദേ​​ശം ഒ​​രു വാ​​ട്ട് ഊ​​ര്‍​ജ​​ത്ി​​ലാ​​ണ് റേ​​ഡി​​യോ ത​​രം​​ഗ​​ങ്ങ​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, 3I/ATLAS-ല്‍ ​​നി​​ന്ന് ഒ​​രു ഫോ​​ണി​​ന്‍റെ പ​​ത്തി​​ലൊ​​ന്ന് പ​​വ​​ര്‍ മാ​​ത്ര​​മു​​ള്ള (0.1 വാ​​ട്ട്) സി​​ഗ്‌​​ന​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ങ്കി​​ല്‍ പോ​​ലും തി​​രി​​ച്ച​​റി​​യാ​​ന്‍ ശാ​​സ്ത്ര​​ജ്ഞ​​ര്‍​ക്കു സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യി​​ല്‍ അ​​ത്ത​​രം സി​​ഗ്‌​​ന​​ലു​​ക​​ളൊ​​ന്നും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍, ഇ​​തൊ​​രു സ്വാ​​ഭാ​​വി​​ക ധൂ​​മ​​കേ​​തു മാ​​ത്ര​​മാ​​ണെ​​ന്ന് ശാ​​സ്ത്ര​​ജ്ഞ​​ര്‍ അ​​ടി​​വ​​ര​​യി​​ടു​​ന്നു.

സൗരയൂഥം വിടും

ഡി​​സം​​ബ​​ര്‍ 19ന് ​​ഭൂ​​മി​​യി​​ല്‍നി​​ന്ന് ഏ​​ക​​ദേ​​ശം 26.9 കോ​​ടി കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യാ​​ണ് 3I/ATLAS- ക​​ട​​ന്നു​​പോ​​യ​​ത്. നി​​ല​​വി​​ല്‍ ഇതു സൗ​​ര​​യൂ​​ഥം വി​​ട്ടു​​പോ​​കാ​​നു​​ള്ള യാ​​ത്ര​​യി​​ലാ​​ണ്. എ​​ങ്കി​​ലും, ഈ ​​നി​​ഗൂ​​ഢ വ​​സ്തു​​വി​​നെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ ശാ​​സ്ത്ര​​ജ്ഞ​​ര്‍ ഇ​​പ്പോ​​ഴും വി​​ശ​​ക​​ല​​നം ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു.
അ​​ന്യ​​ഗ്ര​​ഹ ജീ​​വി​​ക​​ളു​​ടെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ തേ​​ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം ഇ​​ത്ത​​വ​​ണ ഫ​​ലം ക​​ണ്ടി​​ല്ലെ​​ങ്കി​​ലും, ഈ ​​പ​​ഠ​​ന​​ങ്ങ​​ള്‍ ഭാ​​വി​​യി​​ലെ പ​​ര്യ​​വേ​​ക്ഷ​​ണ​​ങ്ങ​​ള്‍​ക്കു വ​​ലി​​യ മു​​ത​​ല്‍​ക്കൂ​​ട്ടാ​​ണ്. മ​​റ്റൊ​​രു ന​​ക്ഷ​​ത​ര​​സ​​മൂ​​ഹ​​ത്തി​​ല്‍​നി​​ന്ന് വ​​ന്ന ഈ ​​വി​​രു​​ന്നു​​കാ​​ര​​ന്‍, പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ ര​​ഹ​​സ്യ​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​രു വാ​​തി​​ല്‍കൂ​​ടി തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

NRI

നാ​സ​യി​ല്‍ മി​ക​വ​റി​യി​ച്ച് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ എ​യ്‌​റോ​നോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ (നാ​സ) ക്ഷ​ണ​പ്ര​കാ​രം സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി.

അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സെ​ന്‍റ് പാ​ട്രി​ക്‌​സ് അ​ക്കാ​ദ​മി​യി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി യെ​ല്ലി​സ് അ​രീ​ക്ക​ലി​നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

നാ​സ​യു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും വി​മാ​ന എ​ന്‍​ജി​നി​യ​റിം​ഗ് ഡി​സൈ​നി​നെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു യെ​ല്ലി​സ് പ​റ​ഞ്ഞു.

സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. അ​ങ്ക​മാ​ലി അ​രീ​ക്ക​ല്‍ നൈ​റ്റോ​യു​ടെ​യും സ്മി​ഷ​യു​ടെ​യും മ​ക​ളാ​ണ്.

District News

നാ​സ​യി​ൽ മി​ക​വ​റി​യി​ച്ചു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി

കൊ​ച്ചി: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ എ​യ്റോ​നോ​ട്ടി​ക്സ് ആ​ൻ​ഡ് സ്പേ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (നാ​സ) ക്ഷ​ണ​പ്ര​കാ​രം സ്പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി.

അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സെ​ന്‍റ് പാ​ട്രി​ക്സ് അ​ക്കാ​ദ​മി​യി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യെ​ല്ലി​സ് അ​രീ​ക്ക​ലി​നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

നാ​സ​യു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും വി​മാ​ന എ​ൻ​ജി​നീ​യ​റിം​ഗ് ഡി​സൈ​നി​നെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ൾ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു യെ​ല്ലി​സ് പ​റ​ഞ്ഞു.

സ്പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. അ​ങ്ക​മാ​ലി അ​രീ​ക്ക​ൽ നൈ​റ്റോ​യു​ടെ​യും സ്മി​ഷ​യു​ടെ​യും മ​ക​ളാ​ണ്.

National

ജ​​​​​​​​യ് ഹി​​​​​​​​ന്ദ്! ജ​​​​​​​​യ് ഭാ​​​​​​​​ര​​​​​​​​ത്!

ശു​ഭാം​ശു ബ​ഹി​രാ​കാ​ശ നി​ല​യത്തിൽ

ആ​ക്‌​സി​യം 4 വി​ക്ഷേ​പ​ണം വി​ജ​യം

 

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ശു​ഭാം​ശു ശു​ക്ല ഉ​ള്‍​പ്പെ​ടു​ന്ന ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വി​ജ​യം. ഫ്ലോ​റി​ഡ​യി​ലെ കെ​ന്നഡി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.01നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 28 മ​ണി​ക്കൂ​ർ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സം​ഘം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തു​മെ​ന്ന് നാ​സ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ് ട്ര ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്യും. 14 ദി​വ​സ​മാ​ണ് ദൗ​ത്യ കാ​ല​യ​ള​വ്.


ഇ​തോ​ടെ രാ​ജ്യ​ത്തു​നി​ന്നു ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​കും മു​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല. ഏ​ഴു ത​വ​ണ​യാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ദൗ​ത്യ​വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ, സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ണ്‍9 റോ​ക്ക​റ്റി​ൽ ക​ണ്ടെ​ത്തി​യ ചോ​ർ​ച്ച, അ​ന്താ​രാ​ഷ് ട്ര ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കാ​ര​ണ​മാ​യി​രു​ന്നു യാ​ത്ര മാ​റ്റി​വ​ച്ച​ത്.


ശു​ഭാം​ശു​വി​നെ കൂ​ടാ​തെ നാ​സ​യു​ടെ പെ​ഗി വി​റ്റ്സ​ണ്‍, പോ​ള​ണ്ടി​ല്‍​നി​ന്നു​ള്ള ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സ്വാ​വോ​സ് ഉ​യാ​ന്‍​സ്കി, ഹം​ഗ​റി​യി​ല്‍​നി​ന്നു​ള്ള ടി​ബ​ര്‍ ക​പു എ​ന്നി​വ​രാ​ണ് മ​റ്റു ദൗ​ത്യ​സം​ഘാം​ഗ​ങ്ങ​ള്‍. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ഹി​രാ​കാ​ശ​ത്തു ചെ​ല​വ​ഴി​ച്ച (675 ദി​വ​സം) അ​മേ​രി​ക്ക​ക്കാ​രി പെ​ഗി​യാ​ണ് ദൗ​ത്യം ക​മാ​ൻ​ഡ​ർ. ദൗ​ത്യം ന​യി​ക്കു​ന്നത് മി​ഷ​ൻ പൈ​ല​റ്റ് ശു​ഭാം​ശു ശു​ക്ല​യാ​ണ്. ഉ​യാ​ൻ​സ്കി​യും ക​പു​വും മി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​ണ്.
മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ അ​റു​പ​തി​ലേ​റെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ചെ​യ്യു​ക​യാ​ണു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​ന്പ​നി​യാ​യ ആ​ക്സി​യം സ്പേ​സി​ന്‍റെ നാ​ലാം ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്. നാ​സ, ഐ​എ​സ്ആ​ർ​ഒ, ആ​ക്സി​യം സ്പേ​സ്, സ്പേ​സ് എ​ക്സ്, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി, പോ​ള​ണ്ടി​ന്‍റെ​യും ഹം​ഗ​റി​യു​ടെ​യും ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ദൗ​ത്യ​മാ​ണ് ആ​ക്സി​യം 4.


ഇ​ന്ത്യ​ക്കു​വേ​ണ്ടി ഐ​എ​സ്ആ​ര്‍​ഒ നി​ര്‍​ദേ​ശി​ച്ച ഏ​ഴു പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ശു​ഭാം​ശു ശു​ക്ല പ്ര​ത്യേ​ക​മാ​യി ചെ​യ്യും. സൂ​ക്ഷ്മ ജീ​വി​ക​ളി​ല്‍ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍, ശ​രീ​ര​ത്തി​ന്‍റെ പേ​ശി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍, മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ഡി​സ്പ്ലേ​യും ക​ണ്ണു​ക​ളു​ടെ ച​ല​ന​ം, വി​ത്തു​ക​ള്‍ മു​ള​പ്പി​ക്ക​ലും വ​ള​ര്‍​ച്ച​യും തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.


അ​വി​സ്മ​ര​ണീ​യ യാ​ത്ര​: ശു​ഭാം​ശു
“ന​മ​സ്കാ​രം, എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രേ... എ​ന്തൊ​രു അ​വി​സ്മ​ര​ണീ​യ യാ​ത്ര​യാ​ണി​ത്. 41 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നാം ​ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഭൂ​മി​യെ സെ​ക്ക​ന്‍​ഡി​ല്‍ 7.5 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ വ​ലം​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്‍റെ ഈ ​യാ​ത്ര അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ തു​ട​ക്ക​മ​ല്ല, ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളു​ടെ ആ​രം​ഭ​മാ​ണ്. ജ​യ് ഹി​ന്ദ്! ജ​യ് ഭാ​ര​ത്!” ഡ്രാ​ഗ​ണ്‍ പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ശേ​ഷം ശു​ഭാം​ശു ശു​ക്ല പ്ര​തി​ക​രി​ച്ചു.

 

ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്ത് എ​​​​​​​​ത്തു​​​​​​​​ന്ന ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ

രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യ്ക്കു​​​​​​​​ശേ​​​​​​​​ഷം ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്ത് എ​​​​​​​​ത്തു​​​​​​​​ന്ന ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ എ​​​​​​​​ന്ന നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ണു ല​​​​​ക്നോ സ്വ​​​​​ദേ​​​​​ശി​​​​​യും വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ ഗ്രൂ​​​​പ്പ് ക്യാ​​​​പ്റ്റ​​​​നു​​​​മാ​​​​യ ശു​​​​​​​​ഭാം​​​​​​​​ശു ശു​​​​​​​​ക്ല സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. 1984ലാ​​​​​​​​ണ് റ​​​​​​​​ഷ്യ​​​​​​​​യു​​​​​​​​ടെ സോ​​​​​​​​യൂ​​​​​​​​സ് പേ​​​​​​​​ട​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ യാ​​​​​​​​ത്ര ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യു​​​​​​​​ടെ യാ​​​​​​​​ത്ര അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​ട്ര ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ നി​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല. ഭൂ​​​​​​മി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 400 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ നി​​​​​​ല​​​​​​യം (ഐ​​​​​​എ​​​​​​സ്എ​​​​​​സ്) സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. 109 മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും 73 മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മു​​​​​​ള്ള ഐ​​​​​​എ​​​​​​സ്എ​​​​​​സ് 1998ൽ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക, റ​​​​​​ഷ്യ, ജ​​​​​​പ്പാ​​​​​​ൻ, കാ​​​​​​ന​​​​​​ഡ, യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ സ്പേ​​​​​​സ് ഏ​​​​​​ജ​​​​​​ൻ​​​​​​സി എ​​​​​​ന്നി​​​​​​വ​​​​​​ർ ചേ​​​​​​ർ​​​​​​ന്നാ​​​​​​ണു നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​ത്.

International

ആ​ക്സി​യം 4 ദൗ​ത്യം: അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു; വി​ക്ഷേ​പ​ണം വീ​ണ്ടും മാ​റ്റി​വ​ച്ചു

ഫ്ളോ​റി​ഡ: പ​ല​കു​റി മാ​റ്റി​വ​ച്ച ആ​ക്സി​യം 4 ബ​ഹി​രാ​കാ​ശ ദൗ​ത്യം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ജൂ​ണ്‍ 22ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​ണം​വീ​ണ്ടും നീ​ട്ടി. അ​തേ​സ​മ​യം, പു​തി​യ തീ​യ​തി നാ​സ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ആ​ക്‌​സി​യം മി​ഷ​ന്‍-4 വി​ക്ഷേ​പ​ണ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും പു​തി​യ വി​ക്ഷേ​പ​ണ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കു​മെ​ന്നു​മാ​ണ് നാ​സ അ​റി​യി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ശേ​ഷം, ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണ്. ദൗ​ത്യ സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യം ത​യാ​റാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ നാ​സ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും നാ​സ വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ ശു​ഭാം​ശു ശു​ക്ല അ​ട​ക്കം നാ​ലു​പേ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ദൗ​ത്യ​മാ​ണ് ആ​ക്സി​യം 4. അ​മേ​രി​ക്ക​ൻ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ആ​ക്സി​യം സ്പേ​സ്, നാ​സ​യും സ്പേ​സ് എ​ക്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ദൗ​ത്യം ന​ട​ത്തു​ന്ന​ത്.

ബ​ഹി​രാ​കാ​ശ​രം​ഗ​ത്തെ ഇ​ന്ത്യ-​നാ​സ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു 39കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ല്‍ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു പോ​കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ശു​ഭാം​ശു ശു​ക്ല​യ്ക്കു പു​റ​മെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ പെ​ഗ്ഗി വി​റ്റ്സ​ൺ (യു​എ​സ്എ), സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി-​വി​സ്‌​നി​യേ​വ്സ്‌​കി (പോ​ള​ണ്ട്), ടി​ബോ​ർ ക​പു (ഹം​ഗ​റി) എ​ന്നി​വ​രാ​ണ് ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ആ​ക്സി​യം 4 ദൗ​ത്യ​സം​ഘ​ത്തെ വ​ഹി​ച്ചു​ള്ള ഡ്രാ​ഗ​ണ്‍ പേ​ട​കം സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റി​ൽ മേ​യ് 29ന് ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്നു വി​ക്ഷേ​പി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം ജൂ​ണ്‍ 8, 10, 11 തീ​യ​തി​ക​ളി​ലും നി​ശ്ച​യി​ച്ചെ​ങ്കി​ലും ദൗ​ത്യം ന​ട​ന്നി​ല്ല.

ആ​ദ്യം കാ​ല​വ​സ്ഥാ​പ്ര​ശ്ന​ങ്ങ​ളും പി​ന്നീ​ട് ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റി​ല്‍ ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ന്‍ ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ​തും ദൗ​ത്യം വൈ​കി​പ്പി​ച്ചു. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ റ​ഷ്യ​ൻ മൊ​ഡ്യൂ​ളി​ൽ മ​ര്‍​ദ​വ്യ​തി​യാ​നം ക​ണ്ടെ​ത്തി​യ​ത് ദൗ​ത്യം വൈ​കാ​ന്‍ ഒ​ടു​വി​ല്‍ കാ​ര​ണ​മാ​യി. വി​ക്ഷേ​പ​ണം വൈ​കി​യ​തോ​ടെ നി​ല​വി​ൽ ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Up