Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netherlands

ടി20 ​ലോ​ക​ക​പ്പ്: നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ടോ​സ്, ആ​ദ്യം ബാ​റ്റ് ചെ​യ്യും

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ നി​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. കു​ൽ​ദീ​പ് യാ​ദ​വി​നും അ​ക്സ​ർ പ​ട്ടേ​ലി​നും പ​ക​രം അ​ർ​ഷ്ദീ​പ് സിം​ഗും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ​ഇ​ന്ത്യ: ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, റി​ങ്കു സിം​ഗ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

ടീം ​നെ​ത​ർ​ല​ൻ​ഡ്സ്: മൈ​ക്ക​ൽ ലെ​വി​റ്റ്, മാ​ക്സ് ഒ ​ഡോ​വ്ഡ്, ബാ​സ് ഡി ​ലീ​ഡ്, കോ​ലി​ൻ അ​ക്ക​ർ​മാ​ൻ, സ്കോ​ട്ട് എ​ഡ്‌​വാ​ർ​ഡ്സ് ( ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), സാ​ച്ച് ലി​യ​ൻ-​കാ​ച്ചെ​ട്ട്, നോ​ഹ് ക്രോ​യെ​സ്, റോ​യെ​ലോ​ഫ് വാ​ൻ ഡെ​ർ മെ​ർ​വ്, ലോ​ഗ​ൻ വാ​ൻ ബീ​ക്ക്, ആ​ര്യ​ൻ ദ​ത്ത്, കൈ​ൽ ക്ലെ​യ്ൻ.

NRI

സ്വാ​മി​മാ​രി​ൽ കൗ​തു​കം നി​റ​ച്ച് നെ​ത​ർ​ല​ൻ​ഡ്സ് ബാലൻ മാ​ക്സ്

എ​രു​മേ​ലി: നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്ന് എ​ത്തി​യ കു​ഞ്ഞു മാ​ക്സി​ന് എ​രു​മേ​ലി​യി​ൽ പേ​ട്ട തു​ള്ളു​ന്ന തീ​ർ​ഥാട​ക​രെ ക​ണ്ട​പ്പോ​ൾ കൗ​തു​കം. പി​താ​വ് സാം, ​അ​മ്മ സൂ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​ണ് മാ​ക്സ്.

വി​വി​ധ വ​ർ​ണ​ങ്ങ​ൾ അ​ണി​ഞ്ഞു നൃ​ത്തം ച​വി​ട്ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കൊ​പ്പം അ​ൽ​പ നേ​രം അ​വ​രും കൂ​ടി. തീ​ർ​ഥാ​ട​ക​ർ ആ​ക​ട്ടെ പ്രോ​ത്സാ​ഹ​ന​വും കൊ​ണ്ട് ചു​റ്റും കൂ​ടി​യ​പ്പോ​ൾ ഡ​ച്ച് മ​ണ്ണി​ൽ നി​ന്നു എ​ത്തി​യ അ​വ​രു​ടെ മ​ന​സി​ലും എ​രു​മേ​ലി ഇ​ടം പി​ടി​ച്ചു.

ര​ണ്ട് മ​ത​ത്തി​ന്‍റെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം ക​യ​റി ഇ​റ​ങ്ങു​ന്ന എ​രു​മേ​ലി​യി​ലെ കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​റ്റ്സ് ജ​സ്റ്റ് അ​മേ​സിം​ഗ് എ​ന്ന് പ​റ​ഞ്ഞു അ​വ​ർ പേ​ട്ട തു​ള്ള​ലി​ന്‍റെ വ​ർ​ണ കാ​ഴ്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

കേ​ട്ട​റി​ഞ്ഞ എ​രു​മേ​ലി​യു​ടെ ഒ​രു​മ കാ​ണാ​ൻ വി​ദേ​ശി​ക​ളും

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ എ​രു​മേ​ലി കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ എ​ത്തു​ന്ന​വ​രി​ൽ വി​ദേ​ശി​ക​ളും നി​ര​വ​ധി. അ​യ്യ​പ്പ​ഭ​ക്ത​ർ മു​സ്‌​ലിം പ​ള്ളി​യെ വ​ലം വ​യ്ക്കു​ന്ന കാ​ഴ്ച​ക​ൾ നേ​രി​ൽ ക​ണ്ട് കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളി​ൽ മി​ക്ക​വ​രും എ​രു​മേ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ക്കേ​ജ് പ്ര​കാ​ര​മാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളു​മു​ണ്ട്. മ​ത സൗ​ഹാ​ർ​ദം ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​മാ​ക്കി എ​ത്തു​ന്ന വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ളും എ​രു​മേ​ലി​യെ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.

എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളാ​യ ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷ​ത്തി​ന്‍റെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ പേ​ട്ട​തു​ള്ള​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളാ​യ ഒ​ട്ട​ന​വ​ധി പേ​ർ എ​ത്താ​റു​ണ്ട്.

ല​ളി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ചെ​രു​പ്പ് ഇ​ല്ലാ​തെ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കു​ന്നും മ​ല​യും താ​ണ്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ പോ​കു​ന്ന​തും എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ത്തു​ന്ന​തും വി​ദേ​ശ സം​ഘ​ങ്ങ​ൾ​ക്ക് വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ളാ​ണ്.

International

ആംസ്റ്റർഡാമിലെ പുരാതന പള്ളി കത്തിനശിച്ചു

ആം​​​സ്റ്റ​​​ർ​​​ഡാം: പു​​​തു​​​വ​​​ത്സ​​​ര രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ലെ പു​​​രാ​​​ത​​​ന പ​​​ള്ളി ക​​​ത്തി​​​ന​​​ശി​​​ച്ചു.

ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ആ​​​ക​​​ർ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യ വൊ​​​ണ്ടെ​​​ൽ​​​കെ​​​ർ​​​ക്കി​​​ലെ 150 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള പ​​​ള്ളി​​​യാ​​​ണു ക​​​ത്തി​​​ന​​​ശി​​​ച്ച​​​ത്.

നി​​​യോ ഗോ​​​ഥി​​​ക് ശൈ​​​ലി​​​യി​​​ലു​​​ള്ള ഈ ​​​പ​​​ള്ളി​​​യു​​​ടെ നി​​​ർ​​​മാ​​​ണം 1872ലാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സി​​​ലെ പ്ര​​​മു​​​ഖ വാ​​​സ്തു​​​ശി​​​ല്പി​​​യാ​​​യ പി​​​യ​​​റി കു​​​യ്‌​​​പേ​​​ഴ്‌​​​സാ​​​ണ് പ​​​ള്ളി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത്.

പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 12.45നാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്തു​​​ള്ള താ​​​മ​​​സ​​​ക്കാ​​​രെ വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ചി​​​രു​​​ന്നു.

മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട തീ ​​​പ​​​ള്ളി​​​യെ അ​​​പ്പാ​​​ടെ വി​​​ഴു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​തു​​​വ​​​ർ​​​ഷാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​ക്കെ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള തീ ​​​വീ​​​ണ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്ന് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

1970 വ​​​രെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന പ​​​ള്ളി കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ന്നീ​​​ട് ന​​​വീ​​​ക​​​രി​​​ച്ച് സാം​​​സ്കാ​​​രി​​​ക​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ക​​​ത്തി​​​ന​​​ശി​​​ച്ച പ​​​ള്ളി പാ​​​രീ​​​സി​​​ലെ നോ​​​ത്ര്‌​​​ദാം പ​​​ള്ളി​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Sports

2026 ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം യു​എ​സി​നെ​തി​രെ; ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ഫെ​ബ്രു​വ​രി 15ന്

മും​ബൈ:​അ​ടു​ത്ത​വ​ര്‍​ഷം ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്.

ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും.

അ​ന്ന് ത​ന്നെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ നേ​രി​ടും. ഫെ​ബ്രു​വ​രി 12ന് ​ഡ​ല്‍​ഹി​യി​ല്‍ ന​മീ​ബി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം.

ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ തു​ട​ര്‍​ന്ന് പാ​കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം കൊ​ളം​ബോ​യി​ലും കാ​ന്‍​ഡി​യി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക.

ഫെ​ബ്രു​വ​രി 18ന് ​നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. 2024ലെ ​ടി20 ലോ​ക​ക​പ്പ് മാ​തൃ​ക​യി​ല്‍ അ​ഞ്ച് ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. ഓ​രോ ഗ്രൂ​പ്പി​ലും മൂ​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ എ​ട്ടി​ലേ​ക്ക് മു​ന്നി​ലേ​റും.

മാ​ർ​ച്ച് എ​ട്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഫൈ​ന​ൽ. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ലെ​ത്തി​യാ​ൽ കൊ​ളം​ബോ ആ​യി​രി​ക്കും വേ​ദി.

 

International

നെതർലൻഡ്സിൽ ഡി66 പാർട്ടിക്കു സാധ്യത

ആംസ്റ്റർഡാം: നെ​ത​ർ​ല​ൻ​ഡ്സ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​വ്ര​ വ​ല​തു​പ​ക്ഷ പി​വി​വി പാ​ർ​ട്ടി​യും മ​ധ്യ​നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന ഡി66 ​പാ​ർ​ട്ടി​യും ഒ​പ്പ​ത്തി​നൊ​പ്പം.

150 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ഇ​രുക​ക്ഷി​ക​ളും 26 വീ​തം സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ പി​വി​വി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ത​ര ക​ക്ഷി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ റോ​ബ് യെ​റ്റ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന ഡി66 ​പാ​ർ​ട്ടി നെ​ത​ർ​ല​ൻ​ഡ്സ് ഭ​രി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി.

Sports

3 സൂ​പ്പ​ര്‍ ഓ​വ​ർ ! മൊ​ത്തം സൂ​പ്പ​ര്‍...

ഗ്ലാ​സ്‌​ഗോ: ടൈ ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​വ​ന്ന​ത് ഒ​ന്നും ര​ണ്ടു​മ​ല്ല, മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍..! അ​തെ, ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍​വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യം. സ്‌​കോ​ട്‌​ല​ന്‍​ഡ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ത്രി​രാ​ഷ് ട്ര ​ട്വ​ന്റി-20 ക്രി​ക്ക​റ്റി​ലാ​ണ് മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍ വ​രെ മ​ത്സ​രം നീ​ണ്ട​ത്. നെ​ത​ര്‍​ല​ന്‍​ഡ്‌​സും നേ​പ്പാ​ളും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര സം​ഭ​വം. ട്വ​ന്റി-20, ലി​സ്റ്റ് എ ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ത്സ​രം മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍​വ​രെ നീ​ളു​ന്ന​ത്.

മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ നേ​പ്പാ​ള്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യം ക്രീ​സി​ലെ​ത്തി​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 152 റ​ണ്‍​സ് നേ​ടി. തേ​ജ നി​ഡ​മാ​നു​രു (35) ആ​യി​രു​ന്നു ടീ​മി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. മ​റു​പ​ടി​ക്കി​റ​ങ്ങി​യ നേ​പ്പാ​ളി​ന് 20 ഓ​വ​റി​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ച​ത് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 152 റ​ണ്‍​സ്. അ​തോ​ടെ മ​ത്സ​രം സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്ക്.

മൊ​ത്തം സൂ​പ്പ​ര്‍

സൂ​പ്പ​ര്‍ ഓ​വ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 19/1 എ​ന്ന സ്‌​കോ​ര്‍ കു​റി​ച്ചു. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ണെ​ങ്കി​ല്‍ അ​വ​സാ​ന പ​ന്തി​ല്‍ ഫോ​ര്‍ അ​ടി​ച്ച് 19/0 എ​ന്ന നി​ല​യി​ല്‍ ടൈ ​കെ​ട്ടി. അ​തോ​ടെ ര​ണ്ടാം സൂ​പ്പ​ര്‍ ഓ​വ​ര്‍. ര​ണ്ടാം സൂ​പ്പ​ര്‍ ഓ​വ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 17/1 എ​ന്ന സ്‌​കോ​ര്‍ നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ നേ​പ്പാ​ള്‍ അ​വ​സാ​ന പ​ന്ത് സി​ക്‌​സ് അ​ടി​ച്ച് 17/0 എ​ന്ന നി​ല​യി​ല്‍ ടൈ​യി​ലെ​ത്തി. അ​തോ​ടെ മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്കു മ​ത്സ​രം നീ​ണ്ടു. മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ റ​ണ്‍ എ​ടു​ക്കു​ന്ന​തി​നു മു​മ്പ് ര​ണ്ടു വി​ക്ക​റ്റും ന​ഷ്ട​പ്പെ​ട്ട് പു​റ​ത്ത്. അ​തോ​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യി​ക്കാ​ന്‍ ഒ​രു റ​ണ്‍. മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ലെ ആ​ദ്യ പ​ന്തു​ത​ന്നെ സി​ക്‌​സ് പ​റ​ത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യം സ​മ്മാ​നി​ച്ചു.

സൂ​പ്പ​ര്‍ ഓ​വ​ര്‍ 1

നേ​പ്പാ​ള്‍: 19/1, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 19/0
സൂ​പ്പ​ര്‍ ഓ​വ​ര്‍ 2
നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 17/1, നേ​പ്പാ​ള്‍: 17/0
സൂ​പ്പ​ര്‍ ഓ​വ​ര്‍ 3
നേ​പ്പാ​ള്‍: 0/2, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 6/0

Latest News

Up