Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oath

അജിത് പവാറിന്‍റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

മുംബൈ: വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സുനേത്ര പവാർ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. ​​​​​​

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. തുടർന്ന് വൈകുന്നേരം സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. നി​​​​​​ല​​​​​​വി​​​​​​ൽ സു​​​​​​നേ​​​​​​ത്ര രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​ണ്. ബുധനാഴ്ചയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്.

Kerala

പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു: ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ശ​നി​യാ​ഴ്‌​ച അ​വ​സാ​നി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ന്‍റെ ക്ലീ​റ്റ​സ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി​യാ​ണ് ക​വ​ടി​യാ​ര്‍ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് അം​ഗം വൈ​ഷ്ണ സു​രേ​ഷും ഭ​ര​ണ​ഘ​ട​ന കൈ​യി​ൽ പി​ടി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ച്ചി, കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ എ​ന്നീ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

അ​തേ​സ​മ​യം, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ചെ​യ​ർ​പേ​ഴ്സ​ൺ, മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് 26ന് ​രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​ന​ട​ത്തും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 10.30നും ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ക​ൽ 2.30നും ​ന​ട​ക്കും.

Kerala

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി; ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു

കോ​ട്ട​യം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു. മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ജ​യി​ച്ച​ത്. ആ​റ് ത​വ​ണ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ലും ഒ​രു ത​വ​ണ സ്വ​ത​ന്ത്ര​നാ​യും വി​ജി​യി​ച്ചു. 30 വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു.

137 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ പ​ക​ൽ 11.30നു​മാ​ണ് ച​ട​ങ്ങ്‌.

മു​ന്ന​ണി​ക​ൾ​ക്ക്‌ തു​ല്യ അം​ഗ​ങ്ങ​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന്‌ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 27നും ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും 26നു​മാ​ണ്‌ അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്‌.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 21ന് ​രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ മു​തി​ർ​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ർ​ക്കാ​ർ ഇ​തി​ലേ​യ്ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​പാ​കെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കേ​ണ്ട​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളെ​യു​മാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

National

ബി​ഹാ​റി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ർ വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കും; സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച  

പാ​റ്റ്ന: ബി​ഹാ​റി​ൽ ജെ​ഡി-​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച (ന​വം​ബ​ർ 20) ന​ട​ക്കും. പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്താ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക പ​ത്താം ത​വ​ണ​യാ​ണ്.

ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടി​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളിൽ മാ​ത്ര​മാ​ണ് വിജയിക്കാനായത്. 

Latest News

Up