x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇടപെടില്ലെന്ന് തെര. കമ്മീഷൻ


Published: December 27, 2025 02:59 AM IST | Updated: December 27, 2025 02:59 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന അം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​സാ​​​​ധു​​​​വാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ല്ല. നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ഇ​​​​തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ മു​​​​ൻ​​​​സി​​​​പ്പ​​​​ൽ- പ​​​​ഞ്ചാ​​​​യ​​​​ത്ത് രാ​​​​ജ് ആ​​​​ക്ടി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ല​​​​പാ​​​​ട്.

ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ന് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ്യാ​​​​ഖ്യാ​​​​നം ന​​​​ൽ​​​​കാ​​​​ൻ പ​​​​രാ​​​​തി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​ക​​​​ട്ടെ എ​​​​ന്നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മേ​​​​യ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​വി​​​​ധ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത 20 അം​​​​ഗ​​​​ങ്ങ​​​​ളെ മാ​​​​റ്റിനി​​​​ർ​​​​ത്തി​​​​യ ശേ​​​​ഷം ബാ​​​​ക്കി വോ​​​​ട്ട് എ​​​​ണ്ണി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സി​​​​പി​​​​എം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​ക​​​​ട്ടെ എ​​​​ന്ന ക​​​​ള​​​​ക്ട​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച​​​​തും ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​റ്റു​​​​പ​​​​ല ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നും ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ലെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ൾ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രെ​​​​ല്ലാം കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​യാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ കേ​​​​സു​​​​ക​​​​ൾ പെ​​​​രു​​​​കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ദൈ​​​​വനാ​​​​മ​​​​ത്തി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക​​​​യോ ദൃ​​​​ഢ​​​​പ്ര​​​​തി​​​​ജ്ഞ എ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ക്‌ടിൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഏ​​​​തൊ​​​​ക്കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യാ​​​​മെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.

നേ​​​​ര​​​​ത്തേയു​​​​ള്ള ചി​​​​ല കോ​​​​ട​​​​തിവി​​​​ധി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​നു മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ യേ​​​​ശുക്രി​​​​സ്തു​​​​വി​​​​ന്‍റെ​​​​യും അ​​​​ള്ളാ​​​​ഹു​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ആ​​​​കാ​​​​മെ​​​​ന്ന വി​​​​ധി​​​​ക​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഭാ​​​​ര​​​​താം​​​​ബ​​​​യു​​​​ടെ​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ പാ​​​​ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ശ്രീ​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി, ശ​​​​ബ​​​​രി​​​​മ​​​​ല ശ്രീ ​​​​അ​​​​യ്യ​​​​പ്പ​​​​ൻ, ആ​​​​റ്റു​​​​കാ​​​​ൽ ഭ​​​​ഗ​​​​വ​​​​തി, ശ്രീ​​​​ക​​​​ണ്ഠേ​​​​ശ്വ​​​​ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ​​​​്ത​​​​വ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ൽ ഏ​​​​തൊ​​​​ക്കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ അം​​​​ഗീ​​​​ക​​​​രി​​​​ക്കാം എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് പോ​​​​കേ​​​​ണ്ട​​​വ​​​​ർ​​​​ക്കു പോ​​​​കാം എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​ർ എ​​​​ഴു​​​​തി ഒ​​​​പ്പി​​​​ട്ടു ന​​​​ൽ​​​​കു​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ൽ എ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണുള്ള​​​​ത്. ഇ​​​​ത് ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മ​​​​ല്ല.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ തെ​​​​ളി​​​​വാ​​​​യി ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ടിവ​​​​രും. ത​​​​ദ്ദേ​​​​ശസ്ഥാ​​​​പ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്മാരു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യം എ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Tags : Election Commission Oath name of God not intervene

Recent News

Up