കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു.
137 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഹൃദയാഘാതമുണ്ടായി ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് ചടങ്ങ്.
മുന്നണികൾക്ക് തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്തിന് നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളിൽ 27നും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 26നുമാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്.
Tags : panchayat member death oath Meenadom Grama Panchayat