x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്


Published: December 15, 2025 08:29 PM IST | Updated: December 15, 2025 08:29 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 21ന് ​രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ മു​തി​ർ​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ർ​ക്കാ​ർ ഇ​തി​ലേ​യ്ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​പാ​കെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കേ​ണ്ട​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളെ​യു​മാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags : Localbody elections election commission election commissioner trivandrum oath

Recent News

Up