Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orders

ഗുരുവായൂർ ദേവസ്വം ബോർഡ്: നിയമനങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ മാ​​​സം സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രാ​​​യ അ​​​പ്പീ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​രു​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. കേ​​​സി​​​ൽ മാ​​​ർ​​​ച്ച് പ​​​ത്തി​​​ന് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​ക്കാ​​​ണ് നി​​​യ​​​മ​​​സാ​​​ധു​​​ത എ​​​ന്നാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ഇ​​​ത് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് നി​​​യ​​​മ​​​നം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Up