ന്യൂഡൽഹി: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്കു നടത്തുന്ന നിയമനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദേശം.
വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മാസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ തീർപ്പാക്കുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകരുതെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കേസിൽ മാർച്ച് പത്തിന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
തസ്തികകളിലേക്കുള്ള നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയമസാധുത എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Tags : Supreme Court orders appointments Guruvayur Devaswom Board