x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎ വീണ്ടും കൂട്ടി; കൂട്ടിയത് 10 ശതമാനം, ജീവനക്കാർക്ക് ആഹ്ലാദം

തിരുവനന്തപുരം ബ്യൂറോ
Published: February 20, 2026 02:13 PM IST | Updated: February 20, 2026 02:19 PM IST

തിരുവനന്തപുരം: മൊത്തം ഗവൺമെന്‍റ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ ) 10 ശതമാനം കൂട്ടി സർക്കാർ ഉത്തരവായി. നിലവിലുള്ള 25 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് കൂട്ടിയത്.

താത്കാലിക ജീവനക്കാർക്കും വർധന ബാധകമാണ്. നിലവിൽ സർക്കാർ ശമ്പളം കിട്ടുന്ന ബോർഡുകൾക്കും കോർപ്പറേഷനും ബാധകമാകും. ഏപ്രിലിൽ കിട്ടുന്ന മാർച്ചിലെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎ വിതരണം ചെയ്യും.

കഴിഞ്ഞയാഴ്ച മൂന്നു ശതമാനം ഡിഎ കൂട്ടി ഉത്തരവിറക്കിയിരുന്നു. ഇതോടെ ഡിഎ കുടിശിക പൂർണമായും നൽകിയെന്നാണ് കരുതുന്നത്.

Tags : DA State Government Employees Dearness Allowance Orders kerala state

Recent News

Up